കോന്നി മെഡിക്കല്‍ കോളേജ് : ഓഡിറ്റര്‍മാരെ ആവശ്യം ഉണ്ട്

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര്‍ 10 പകല്‍ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി. ഫോണ്‍ :... Read more »

മോഹൻ കുമാർ (അയ്യപ്പൻകുട്ടി(70) അന്തരിച്ചു

  കോന്നി ഇളകൊള്ളൂർ മുള്ളൻകുഴിയിൽ( കോന്നി മങ്ങാരം ചീക്കനാൽ) മോഹൻ കുമാർ (അയ്യപ്പൻകുട്ടി–70) അന്തരിച്ചു. സംസ്കാരം നാളെ( 28/08/2025 ) 11ന്. ഭാര്യ: മലയാലപ്പുഴ എരുമാട്ട് ലീലാമണിയമ്മ. മക്കൾ: അനുപമ (പ്രശാന്തി പബ്ലിക് സ്കൂൾ, കോന്നി), അരുൺകുമാർ (സൈനിക ഉദ്യോഗസ്ഥൻ ഐടിബിപി). മരുമക്കൾ: രജിത്... Read more »

ഇളമണ്ണൂര്‍-കലഞ്ഞൂര്‍ റോഡില്‍ ടാറിങ്:ഗതാഗത നിയന്ത്രണം

  konnivartha.com: ഇളമണ്ണൂര്‍-കലഞ്ഞൂര്‍ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ ഇളമണ്ണൂര്‍-കലഞ്ഞൂര്‍ വഴി പൂതങ്കര റോഡിലൂടെ തിരിഞ്ഞുപോകണം. Read more »

ദിശ യോഗം ചേര്‍ന്നു:ആദ്യഘട്ടത്തില്‍ 57 റോഡുകള്‍ക്ക് അനുമതിയായി

  konnivartha.com: പത്തനംതിട്ട   ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി (ദിശ) യോഗം ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അനുവദിച്ച തുക കൃത്യമായി വിനിയോഗിച്ച് പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കണമെന്ന് എംപി നിര്‍ദേശിച്ചു. ജലസംരക്ഷണം, വ്യക്തിഗത ആസ്തി നിര്‍മാണം, കിണര്‍... Read more »

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/08/2025 )

ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 27, ബുധന്‍)മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കല്ലേലില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്... Read more »

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തുന്നത് കൃത്യമായ ഇടപെടല്‍ : മന്ത്രി വീണാ ജോര്‍ജ്

  konnivartha.com: പൊതുവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവിതരണ വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേര്‍ന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയര്‍ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതില്‍ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങള്‍... Read more »

ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു

  konnivartha.com: അച്ചൻകോവില്‍ നദിയിലെ പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട മാർത്തോമാ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ചിറ്റൂർ തടത്തിൽ വീട്ടിൽ അജിയുടെ മകൻ അജിസൽ അജി,വഞ്ചിപൊയ്ക ഓലിക്കൽ നിസാമുദ്ദീന്റെ മകൻ നബീൽ നിസാം എന്നിവരാണ്... Read more »

പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

  konnivartha.com: അച്ചൻകോവില്‍ നദിയിലെ പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു.പത്തനംതിട്ട മാർത്തോമാ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ അഫ്സൽ അജി (14), നബീൽ നിസാം (14) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികൾ... Read more »

അമീബിക്ക് മസ്തിഷ്‌കജ്വരം : പ്രതിരോധ മാർഗങ്ങൾ

www.konnivartha.com: · നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളിൽ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക. · നീന്തുമ്പോൾ അല്ലെങ്കിൽ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കിൽ മൂക്ക് വിരലുകളാൽ മൂടുക. · ശുദ്ധീകരിക്കാത്ത ജലാശയങ്ങളിൽ നീന്തുമ്പോൾ തല വെള്ളത്തിന് മുകളിൽ സൂക്ഷിക്കുക. · ജലാശയങ്ങളുമായി ബന്ധപ്പെട്ട... Read more »

സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലാക്കാൻ ‘നമ്മുടെ കേരളം’ ഡിജിറ്റൽ കേരള ഇനീഷ്യേറ്റീവ്

ഡിജിറ്റൽ ഗവർണൻസിൽ ജനങ്ങൾ നേരിടുന്ന വിഷമതകൾ പരിഹരിച്ച് സർക്കാർ സേവനങ്ങൾ വേഗതയിലും സൗകര്യപ്രദമായും നൽകാൻ നമ്മുടെ കേരളം ഡിജിറ്റൽ കേരള ഇനീഷ്യേറ്റീവ് വരുന്നു. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രാഥമികയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ സേവനങ്ങളും പൗരകേന്ദ്രീകൃതമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.... Read more »