konnivartha.com :ദേവികുളം എം.എൽ.എ. എ. രാജയുടെ സത്യപ്രതിജ്ഞാ വാചകം പരിഭാഷപ്പെടുത്തിയതിൽ പിശകുണ്ടായ സംഭവത്തിൽ നിയമ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിയെടുത്തു. തമിഴിലാണ് എ. രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമ വകുപ്പിൽനിന്നു തയാറാക്കിയ തമിഴ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായ പിശകുമൂലം സത്യപ്രതിജ്ഞ അസാധുവാകുകയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതായും വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ 1960ലെ കേരള സിവിൽ സർവീസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ 11(1) ചട്ട പ്രകാരം നടപടിയെടുത്തത്.
Read Moreവിഭാഗം: Information Diary
പത്തനംതിട്ട വെച്ചൂച്ചിറ നിവാസിനി ജസ്ന എവിടെ? സഹായകരമായ വിവരങ്ങൾ നൽകാൻ സിബിഐ അഭ്യർത്ഥന നടത്തി
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട (Jesna case) കേസിൽ നോട്ടീസ് പുറത്തുവിട്ട് സിബിഐ(CBI). 2018 മാർച്ച് മുതലാണ് പത്തനംതിട്ടയിൽ നിന്നും ജസ്നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സിബിഐ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും അടക്കമാണ് നോട്ടീസ്.2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ കാണാതാകുന്നത്. കാണാതായി നാല് വർഷം പിന്നിടുമ്പോഴും ജസ്നയെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിനിയായിരുന്നു ജസ്ന. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല.
Read Moreപത്തനംതിട്ട ജില്ലയിലെ നവീകരിച്ച വിവിധ റോഡുകള്‍ നാളെ (31/03/2022) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അടൂര്‍-മണ്ണടി റോഡ് ഉദ്ഘാടനം (31) അടൂര്‍ നിയോജകമണ്ഡലത്തിലെ നവീകരിച്ച അടൂര്‍-മണ്ണടി റോഡ് (31) വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മണ്ണടി മുടിപ്പുര ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫലകം അനാച്ഛാദനം ചെയ്യും. തിരുമൂലപുരം- കറ്റോട് റോഡ് ഉദ്ഘാടനം (31) തിരുവല്ല നിയോജകമണ്ഡലത്തിലെ നവീകരിച്ച തിരുമൂലപുരം- കറ്റോട് റോഡ് (31) വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷനാകും. തിരുമൂലപുരത്തു നടക്കുന്ന ചടങ്ങില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്യും.
Read Moreബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ അനുമതി നൽകി എൽഡിഎഫ് യോഗം. മിനിമം നിരക്ക് നിലവിലെ 8 രൂപയിൽ നിന്ന് 10 രൂപയായി ആണ് വർധിപ്പിക്കുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ തള്ളി. വിദ്യാർഥികളുടെ കൺസഷൻ നിരക്കിലും മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിരക്ക് വർധിപ്പിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. എകെജി സെൻററിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ബസ് ചാർജ് മിനിമം 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. ഇതിന് മുമ്പ് ബസ് ചാർജ്ജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിൽ വിഷയത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ സമരവുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു. ബസുകൾക്ക് മിനിമം ചാർജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വർധിക്കും.…
Read Moreകേരളത്തിലെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പാക്കും
konnivartha.com : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പ് നല്‍കി. കേരളത്തില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ തുടങ്ങുന്നതിനെപ്പറ്റി മുഖ്യമന്ത്രിയുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തിയിരുന്നു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്നതും ചര്‍ച്ചയായി. സംസ്ഥാനത്തെ സിഡിസിയ്ക്ക് കോണ്‍സുല്‍ ജനറല്‍ എല്ലാ പിന്തുണയും നല്‍കി.കേരളത്തിന്റെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കോണ്‍സുല്‍ ജനറല്‍ അഭിനന്ദിച്ചു. കേരളത്തിന്റെ വാക്‌സിന്‍ ഉത്പാദനം, ആരോഗ്യ പ്രവര്‍ത്തകരുടെ അമേരിക്കയിലെ തൊഴില്‍ സാധ്യത എന്നിവ സംസാരിച്ചു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ റിക്രൂട്ട്‌മെന്റ് എളുപ്പത്തിലാക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഐവിഎല്‍പി എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ മന്ത്രി മുമ്പ് പങ്കെടുത്തതില്‍ കോണ്‍സുല്‍ ജനറല്‍ സന്തോഷം രേഖപ്പെടുത്തി. ആരോഗ്യ വകുപ്പ്…
Read Moreകോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളിലെ മെല്ലെ പോക്ക് അനുവദിക്കില്ല : എം എല്‍ എ
konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തി .പ്രവർത്തി വേഗം പൂർത്തികരിക്കാൻ ആവിശ്യമായ നിർദ്ദേശം നൽകി.പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എം എൽ എ താലൂക് ആശുപത്രിയിൽ എത്തിയത്. ഓരോ പത്ത് ദിവസം കൂടുമ്പോഴും പ്രവർത്തിയുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതു മരാമത്ത് -ആരോഗ്യ വകുപ്പ് -കരാർ കമ്പനി -ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ യോഗം ചേരണമെന്നുംഎം എൽ എ നിർദ്ദേശിച്ചു.ആശുപത്രി നിർമ്മാണത്തിന്റെ ഇനിയുള്ള നിർമ്മാണത്തിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കണമെന്നും എം എൽ എ നിർദ്ദേശം നൽകി. എം എൽ എ യോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഡി എം ഒ ഡോ. അനിത, ഡി പി എം…
Read Moreഎംടിഎസ് ,ഹാവിൽദാർ തസ്തികകളിലേക്ക് എസ്എസ്‌സി ജൂലൈയിൽ പരീക്ഷ നടത്തും: അപേക്ഷകൾ ഏപ്രിൽ 30-ന് മുമ്പ് സമര്‍പ്പിക്കണം
konnivartha.com : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2022 ജൂലൈയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻഡയറക്‌ട് ടാക്‌സ് ആന്റ് കസ്റ്റംസ് (CBIC), സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് എന്നിവയിലെ മൾട്ടിടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് (MTS), ഹാവിൽദാർ എന്നീ തസ്തികകളിലേക്ക് കമ്പ്യൂട്ടർ അധിഷ്‌ഠിത മത്സര പരീക്ഷ നടത്തും. അപേക്ഷകൾ ഏപ്രിൽ 30-ന് മുമ്പ് https://ssc.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് എസ്എസ്എൽസി പാസായിരിക്കണം. ബാംഗ്ലൂർ പോലുള്ള നഗരത്തിൽ ഏകദേശം 31,000 രൂപയാണ് പ്രതിമാസ മൊത്ത ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in, www.ssc.nic.in എന്നീ വിലാസങ്ങളിലോ 080-25502520, 9483862020 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക. SSC exam for MTS and Havaldar in July Staff selection Commission will be conducting open Competitive Computer Based…
Read Moreകേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അധിക ഗഡു അനുവദിച്ചു
konnivartha.com : കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2022 ജനുവരി ഒന്നുമുതലുള്ള ക്ഷാമബത്തയുടെയും പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസത്തിന്റെയും അധിക ഗഡു അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയുടെയും (ഡി.എ) പെന്‍ഷന്‍കാര്‍ക്ക് ക്ഷേമാനുകൂല്യത്തിന്റെയും (ഡി.ആര്‍) അധിക ഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിലകയറ്റം പരിഹരിക്കുന്നതിനായി നിലവിലെ 31% നിരക്കില്‍ 2022 ജനുവരി ഒന്നുമുതല്‍ 3%ന്റെ വര്‍ദ്ധനവുണ്ടാകും. ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശിപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല അനുസരിച്ചാണ് ഈ വര്‍ദ്ധനവ്. ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയിലൂടെ ഖജനാവിന് വരുന്ന സംയോജിത ബാദ്ധ്യത പ്രതിവര്‍ഷം 9,544.50 കോടി രൂപയായിരിക്കും. 47.68 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. The Union Cabinet chaired by the Prime Minister, Shri Narendra…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗികപീഡനം: യുവാവ് റിമാൻഡിൽ
പത്തനംതിട്ട : പതിനേഴുകാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ സെബു മകൻ ജിനു എന്നുവിളിക്കുന്ന ആൽബിൻ വർഗീസ് (18) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. ഈമാസം 26 ന് സ്കൂളിൽ പോയിട്ട് തിരിച്ചുവരാതെ പെൺകുട്ടിയെ കാണാതായതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവാവ് സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പിറ്റേന്ന് വൈകിട്ട് 4 മണിക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. വെച്ചൂച്ചിറ പോലീസ് പെൺകുട്ടിയെ കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലേക്കും ആൽബിനെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും മാറ്റി. തുടർന്ന് പിറ്റേന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്തുള്ള ചൈൽഡ് ഫ്രണ്ട്‌ലി റൂമിൽ വച്ച് മൊഴി രേഖപ്പെടുത്തി. വിശദമായി ചോദിച്ചപ്പോൾ…
Read Moreവെച്ചൂച്ചിറ നവോദയ വിദ്യാലയം അറിയിപ്പ്
അഡ്മിറ്റ് കാര്‍ഡ് konnivartha.com : വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസിലേക്ക് ഏപ്രില്‍ ഒന്‍പതിനു നടക്കുന്ന പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നവോദയ വിദ്യാലയ സമിതിയുടെ www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Read More