റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിലെ 20000-45800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (ആറാമത് എന്‍.സി.എ-എല്‍.സി) (കാറ്റഗറി നമ്പര്‍ – 527/2016) തസ്തികയിലേക്ക് 14/12/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 895/2018/എസ്.എസ്.രണ്ട് ) ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 28/01/2019 തീയതിയില്‍ നിയമനശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ ഈ തീയതിമുതല്‍ റാങ്ക് പട്ടിക നിലവില്‍ ഇല്ലാതായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (നാച്വറല്‍ സയന്‍സ് )(മലയാളം മീഡിയം) (കാറ്റഗറി നം. 659/2012)തസ്തികയിലേക്ക് 24.04.2018 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 330/2018/എസ്.എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ ദീര്‍ഘിപ്പിച്ച കാലാവധി 04.08.2021 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ…
Read Moreവിഭാഗം: Information Diary
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് : വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് അടയ്ക്കണം:മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് : വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് അടയ്ക്കണം:മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും KONNI VARTHA.COM : തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷം 100 ശതമാനം നികുതി പിരിവ് കൈവരിക്കുന്നതുമായി ബന്ധപ്പെട്ട് വസ്തു നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഒടുക്കാനുളളവര്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി തുക ഒടുക്കി പ്രോസിക്യൂഷന്‍, ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണം. നികുതി സ്വീകരിക്കുന്നതിനായി മാര്‍ച്ച് 27 ഞായറാഴ്ച ഓഫീസ് പ്രവര്‍ത്തിക്കും. 2022-23 വര്‍ഷത്തെ കെട്ടിട നികുതി ഇളവിന് അര്‍ഹതയുളള വിമുക്തഭടന്മാരും അവരുടെ ആശ്രിതരും ആയതിനുളള അപേക്ഷ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ഹാജരാക്കണം. അതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്ന് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2282223.
Read Moreഓർത്തഡോക്‌സ് – യാക്കോബായ സഭാ തർക്കം: അഭിപ്രായം 30 ദിവസത്തിനകം അറിയിക്കണം
konnivartha.com : ഓർത്തഡോക്‌സ് – യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ‘The Kerala Protection of Right, Title and Interest of Parish Church Properties and Right of Worsip of the Members of Malankara Church Bill, 2000” എന്ന പേരിൽ തയ്യാറാക്കി സർക്കാരിന് കൈമാറിയ ബില്ലിൽ പൊതുജനാഭിപ്രായം തേടുന്നു. പൊതുജനങ്ങൾക്ക് ബില്ലിൻമേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനകം നിയമവകുപ്പ് സെക്രട്ടറി, നിയമ (ഉപദേശ ഇ) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ അറിയിക്കാം. കേരള സർക്കാരിന്റേയും നിയമ വകുപ്പിന്റേയും വെബ്‌സൈറ്റിൽ ബിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read Moreസീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക്എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം:ഏപ്രിൽ 30 വരെ
konnivartha.com : വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചു. 2000 ജനുവരി 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള (രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 06/2021 വരെ) കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് പുതുക്കാത്തവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾക്ക് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തിയോ ഇ-പോർട്ടൽ മുഖേന ഓൺലൈനായോ രജിസ്‌ട്രേഷൻ പുതുക്കാം.
Read Moreരക്താര്‍ബുദം ബാധിച്ച ഏഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന് ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടക്കുന്നു
രക്താര്‍ബുദം ബാധിച്ച ഏഴ് വയസുകാരന്‍ ശ്രീനന്ദനന്‍ : രക്തമൂല കോശദാനത്തിനു ജനിതക സാമ്യം ഉള്ള ആളിന് വേണ്ടി മാര്‍ച്ച് 25 ന് ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടക്കുന്നു എം പി ജോണ്‍ ബ്രിട്ടാസ് അഭ്യര്‍ഥിക്കുന്നു കൈരളിയുടെ തുടക്കം മുതൽ ഞങ്ങളുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ജോയിയുടെ സഹോദരി ആശയുടെ മകനാണ് ഈ ഫോട്ടോയില്‍ കാണുന്ന ഏഴ് വയസുകാരന്‍ ശ്രീനന്ദനന്‍. ബ്ലഡ് ക്യാന്‍സര്‍ രോഗിയായ ഈ കുരുന്ന് തിരുവനന്തപുരം നിവാസികളുടെ സഹായം തേടുകയാണ് . രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനന്ദന് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്.രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവന്‍റെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant…
Read Moreസംസ്ഥാനത്ത് മാര്‍ച്ച് 26 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
മാര്‍ച്ച് 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. -ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. – ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കുകയും ചെയ്യരുത്. -ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍…
Read Moreപരീക്ഷ മാറ്റി: ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ)
പരീക്ഷ മാറ്റി: ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) മാർച്ച് 23ന് നടത്താനിരുന്ന ഒമ്പതാം ക്ലാസിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ മാറ്റി. ഏപ്രിൽ രണ്ടിന് ഉച്ചകഴിഞ്ഞ് ഈ പരീക്ഷ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(22.03.2022)
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു(22.03.2022) പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 22.03.2022 ജില്ലയില്‍ ഇതുവരെ ആകെ 265854 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 25 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 263408 ആണ്. പത്തനംതിട്ട ജില്ലക്കാരായ 176 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 173 പേര്‍ ജില്ലയിലും, മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1311 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
Read Moreഡി വൈ എഫ് ഐയ്ക്ക് പത്തനംതിട്ട ജില്ലയില്‍ പുതിയ നേതൃത്വം
ഡി വൈ എഫ് ഐയ്ക്ക് പത്തനംതിട്ട ജില്ലയില്‍ പുതിയ നേതൃത്വം KONNIVARTHA.COM : ഡി വൈ എഫ് ഐയ്ക്ക് പത്തനംതിട്ട ജില്ലയില്‍ പുതിയ നേതൃത്വം .ജില്ലാ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു സെക്രട്ടറി ബി നിസാം,പ്രസിഡന്റ് എം സി അനീഷ്‌കുമാർ,ട്രഷറർ അനീഷ്‌കുമാർ എം
Read Moreജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തനം നടപ്പാക്കുന്നു
ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തനം നടപ്പാക്കുന്നു: മന്ത്രി വീണാ ജോര്‍ജ് ലോക വദനാരോഗ്യ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു ജനങ്ങളുടെ ജീവിത ശൈലി രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലോക വദനാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വരുന്ന നാലേകാല്‍ വര്‍ഷത്തിനുള്ളില്‍ ആര്‍ദ്രം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ പ്രത്യേക പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ 30 വയസിന് മുകളിലുള്ളവരുടെ കണക്ക് ശേഖരിച്ച് വീടുകള്‍തോറും കയറി ജീവിതശൈലീ രോഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടവരുടെ വിവരം ശേഖരിച്ച്് രോഗത്തിന്റെ തോത് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. ജീവിതശൈലി രോഗങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടവര്‍ക്ക് ബോധവല്‍ക്കരണവും, വ്യായാമവും, മറ്റ്…
Read More