konnivartha.com : കുടിവെള്ള ക്ഷാമം നേരിടുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൈപ്പ് പൊട്ടല്‍ മൂലമുള്ള പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണം. കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഡിവിഷനുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് മുന്നൊരുക്കം നടത്തണം. വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ ഉത്തരവ് വേഗമാക്കുന്നതിന് ഇടപെടാമെന്നും മന്ത്രി പറഞ്ഞു. കോവിഡ് രോഗബാധയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിന് പത്തനംതിട്ട ജില്ലയില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായി. ഇനിയും ജാഗ്രത തൂടരേണ്ടതുണ്ട്. സ്‌കൂളുകള്‍ തുറക്കുകയും പരീക്ഷകള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.…
Read Moreവിഭാഗം: Information Diary
പോളിയോ തുള്ളിമരുന്ന് വിതരണം (27 ഞായർ) ഒരുക്കങ്ങൾ പൂർത്തിയായി
പോളിയോ തുള്ളിമരുന്ന് വിതരണം (27 ഞായർ) ഒരുക്കങ്ങൾ പൂർത്തിയായി: സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം (ഫെബ്രുവരി 27 ഞായറാഴ്ച) രാവിലെ 8 ന് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വിവിധ ജില്ലകളിൽ ജില്ലാതല ഉദ്ഘാടനങ്ങളും നടക്കും. പോളിയോ ബൂത്തുകളിൽ എത്തി എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണമെന്ന് മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. പോളിയോ തുള്ളിമരുന്ന് വിതരണത്തിനുളള ക്രമീകരണങ്ങൾ പൂർത്തിയായി. 24,614 ബൂത്തുകൾ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധ പ്രവർത്തകരേയും അതത്…
Read Moreപുനലൂർ -മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണം -ബിജെപി
konnivartha.com : പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് ആവശ്യപ്പെട്ടു.പത്തനാപുരം മുതൽ റാന്നി വരെയുള്ള റോഡ് നിർമ്മാണം മാനദണ്ഡങ്ങൾ അട്ടിമറിച്ചു കൊണ്ടും ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടും അശാസ്ത്രീയമായ രീതിയിലും മന്തഗതിയിലുമാണ് നടക്കുന്നത്. ചില സ്ഥലങ്ങളിൽ വീതി കൂടുതലും ചില സ്ഥലങ്ങളിൽ വീതി കുറവുമായാണ് നിർമ്മാണം നടത്തുന്നത്. വീടുകളിലേക്കുള്ള വഴികൾ അടച്ചിരിക്കുന്നതിനാൽ പ്രദേശവാസികൾ വളരെ ബുദ്ധിമുട്ടിലാണ്. അതുപോലെ പൊടി ശല്യം രൂക്ഷമായ സാഹചര്യം വളരെ ഗൗരവമുള്ളതാണ്. പലരും ശ്വാസം മുട്ടലിന് ചികിത്സാ നേടേണ്ട അവസ്ഥയിലാണ്.ശാസ്ത്രീയമായ രീതിയിൽ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ എത്രയും വേഗം റോഡ് പണി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് ആവശ്യപ്പെട്ടു.
Read Moreഉക്രൈൻ വിവരശേഖരണത്തിന് ഓൺലൈൻ സൗകര്യവും:ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ
konnivartha.com : ഉക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്‌സ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്‌സിന്റെ www.norkaroots.org ൽ http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴി വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം. പാസ്‌പോർട്ട് വിശദാംശങ്ങൾ, പഠിക്കുന്ന സർവകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറും. മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി കൺട്രോൾ റൂം പ്രവർത്തനം തുടരുകയാണ്. 27 സർവകലാശാലകളിൽ നിന്നായി 1132 വിദ്യാർഥികൾ ഇതുവരെ നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും ഉക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി നോർക്ക റൂട്‌സ് സിഇഒ അറിയിച്ചു. ഓൺലൈൻ രജിസ്‌ട്രേഷനു പുറമെ കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ…
Read Moreപള്‍സ് പോളിയോ : സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 27ന്
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എല്‍. അനിതാ കുമാരി അറിയിച്ചു. ഈ മാസം 27 ന് രാവിലെ എട്ടിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ ഡോ ദിവ്യ. എസ്. അയ്യര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍ രാജു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യുക. കേരളത്തിലെ അഞ്ചു വയസുവരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി…
Read Moreക്വാറികളുടെയും ക്രഷറുകളുടെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കുമറിയാം
konnivartha.com : സംസ്ഥാനത്തെ ക്വാറികള്‍, ക്രഷറുകള്‍, ധാതുസംഭരണത്തിനുള്ള ഡിപ്പോകള്‍ എന്നിവയുടേതുള്‍പ്പെടെ സകല വിവരങ്ങളും പൊതുജനങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ലഭിക്കും. ഇതിനായി ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നേതൃത്വത്തില്‍ ഡാഷ്‌ബോര്‍ഡ് ആരംഭിച്ചു. www.dashboard.dmg.kerala.gov.in എന്ന ഡാഷ്‌ബോര്‍ഡില്‍ ക്വാറി, ക്രഷര്‍ എന്നിവയുടെ സ്ഥാനം, ഉടമസ്ഥ വിവരങ്ങള്‍ എന്നിവ ഉപഗ്രഹ/ ഭൂപടത്തില്‍ അടയാളപ്പെടുത്തി കാണാനാവും. ജില്ല തിരിച്ചുള്ള ഖനനാനുമതികളുടെ എണ്ണവും ലഭ്യമാണ്. ഖനനത്തിന് അനുമതി നല്‍കിയിട്ടുള്ള കാലയളവ്, ഒരു സ്ഥലത്തുനിന്ന് നീക്കം ചെയ്യാവുന്ന പരമാവധി ധാതുവിന്റെ അളവ്, ഇ പാസ് നല്‍കിയതിന്റെ വിശദാംശങ്ങള്‍ എന്നിവയും ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. കേരള ഓണ്‍ലൈന്‍ മൈനിങ് പെര്‍മിറ്റ് അവാര്‍ഡിങ് സര്‍വീസ് എന്ന വകുപ്പിന്റെ ഇ ഗവേണന്‍സ് സംവിധാനത്തില്‍നിന്നുള്ള വിവരങ്ങളാണ് ഡാഷ്‌ബോര്‍ഡില്‍ ലഭ്യമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള ക്വാറികളുടെ ഡിജിറ്റല്‍ സര്‍വേ നടത്താന്‍ ഖനന ഭൂവിജ്ഞാന വകുപ്പ് ആലോചിക്കുന്നുണ്ട്. ഡ്രോണ്‍ ലിഡാര്‍ സര്‍വേ സംവിധാനം, ജിഐഎസ് എന്നിവയുടെ സാധ്യതകള്‍…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദി വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു
konnivartha.com : യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ പ്രത്യാശ പകർന്ന് നരേന്ദ്ര മോദി- വ്‌ളാഡിമിർ പുടിൻ ചർച്ച. നിലവിലെ പ്രശ്‌നങ്ങൾക്ക് റഷ്യയും, നാറ്റോയും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. യുക്രെയ്‌നിലെ നിലവിലെ സ്ഥിതിഗതികൾ പുടിൻ പ്രധാനമന്ത്രിയെ അറിയിച്ചു. യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ കാര്യത്തിലുള്ള ആശങ്ക പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റുമായി പങ്കുവെച്ചു. യുക്രെയ്‌നിലെ ഇന്ത്യക്കാർ, പ്രധാനമായും വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇന്ത്യയ്‌ക്ക് വളരെയധികം ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി പുടിനെ അറിയിച്ചു. റഷ്യൻ അധികൃതരും നയതന്ത്ര പ്രതിനിധികളും തത്സമയ വിവരങ്ങൾ ഇന്ത്യയുമായി പങ്കുവെയ്‌ക്കുമെന്ന് പുടിൻ ഉറപ്പ് നൽകി.ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം സൈനിക ആക്രമണത്തിൽ കലാശിച്ച സാഹചര്യത്തിൽ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടിരുന്നു. President Putin briefed Prime Minister about the recent developments regarding Ukraine. Prime Minister reiterated his long-standing conviction that…
Read Moreഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘം യുക്രെയ്‌നിലേക്ക് പുറപ്പെട്ടു
യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് എത്തിക്കാനുള്ള നിർണായക നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കാരെ ഹംഗറിവഴി രാജ്യത്തെത്തിക്കാനാണ് ഇപ്പോഴുള്ള ശ്രമം. ഇതിനായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സംഘം യുക്രെയ്‌നിലേക്ക് പുറപ്പെട്ടു.യുക്രെയ്‌നിന്റെ കിഴക്കൻ മേഖലയിൽ സംഘർഷം രൂക്ഷമാണ്. കിഴക്കൻ രാജ്യങ്ങൾ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആദ്യം ശ്രമിച്ചെങ്കിലും സംഘർഷത്തെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. പടിഞ്ഞാറൻ മേഖലകളിൽ വലിയ പ്രശ്‌നമില്ല. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ പടിഞ്ഞാറൻ യുക്രെയ്‌നിൽ എത്തിച്ച് അവിടെ നിന്നും ഹംഗറി അതിർത്തിവഴി ഇന്ത്യയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഹംഗറിയ്‌ക്ക് പുറമേ മറ്റ് പടിഞ്ഞാറൻ രാജ്യങ്ങൾ വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ഹംഗറിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്‌നിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 24/02/2022 )
കോമളം താത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം; പൊതുമരാമത്ത് വകുപ്പ് മന്ത്രി കോമളത്ത് തത്ക്കാലിക പാലത്തിനുള്ള രൂപകല്പന ഒരാഴ്ചക്കകം തയ്യാറാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. മാത്യു ടി തോമസ് എംഎല്‍എ നിയമസഭയില്‍ ഇതു സംബന്ധിച്ച് അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന് പകരമായി പുതിയ പാലം പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എന്നാല്‍ അതിലൂടെ താത്ക്കാലിക പാലം വേണമെന്ന് എംഎല്‍എ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനിയറോടും രൂപകല്പന വിഭാഗം ചീഫ് എന്‍ജിനിറോടും സംയുക്ത പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല സംഘം കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചു.ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ കടന്നുപോകുന്ന തരത്തില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ മാതൃകയില്‍ സിംഗിള്‍ വേ ട്രാഫിക്കിനുള്ള താത്ക്കാലിക…
Read Moreരക്ഷാദൗത്യം: തയ്യാറെടുത്തിരിക്കാന്‍ യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നു. വ്യോമ മാര്‍ഗമല്ലാതെ പൗരന്‍മാരെ പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടിയന്തര രക്ഷാ ദൗത്യത്തിന് ഒരുങ്ങാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ടും മറ്റു രേഖകളും പണവും കൈയില്‍ കരുതണം. ഒഴിപ്പിക്കല്‍ സംബന്ധിച്ച തീരുമാനമായാല്‍ അറിയിപ്പ് നല്‍കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യുക്രൈനിലുള്ള പൗരന്‍മാരെ അറിയിച്ചു .റഷ്യന്‍ ഭാഷ സംസാരിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ യുക്രൈനിലെ ഇന്ത്യന്‍ എംബസിയേലിക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി കീവിലെ ഇന്ത്യന്‍ എംബസിയിലെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്. അതേസമയം ഒരു കാരണവശാലും യുക്രൈനിന്റെ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് എംബസി ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കി
Read More