തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ഡിവിഷനിലെ പോസ്റ്റല്‍ അദാലത്ത് 2022 ഫെബ്രുവരി 22 ന് ഗൂഗിള്‍ മീറ്റ് വഴി വൈകുന്നേരം 3 മണിക്ക് നടത്തും. തിരുവനന്തപുരം സൗത്ത് പോസ്റ്റല്‍ ഡിവിഷനിലെ പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ കാര്യങ്ങളെ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ സമര്‍പ്പിക്കാം. പരാതികള്‍ 2022 ഫെബ്രുവരി 18 നകം കിട്ടത്തക്കവണ്ണം ശ്രീ. അജിത് കുര്യന്‍, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695 023 എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍ പെന്‍ഷന്‍ അദാലത്ത് എന്ന് രേഖപ്പെടുത്തണം. കോവിഡ് – 19 രോഗസാധ്യത കണക്കിലെടുത്ത് വെര്‍ച്വല്‍ രീതിയിലാകും അദാലത്ത്. പെന്‍ഷണരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. പോസ്റ്റ്ഓഫീസിലോ, ഡിവിഷണല്‍ തലത്തിലോ മുന്‍പ് സ്വീകരിച്ച് ഇത് വരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തിന്റെ പരിഗണിക്കൂ. പെന്‍ഷന്‍ സംബന്ധിച്ച സാധാരണ പരാതികളും, ആദ്യമായി സമര്‍പ്പിക്കുന്ന സാധാരണ പരാതികളും അദാലത്തില്‍ പരിഗണിക്കില്ല.…
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍
ശബരിമല കുംഭ മാസ പൂജ: കുള്ളാര്‍ അണക്കെട്ട് തുറക്കും ശബരിമല കുംഭമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി കുള്ളാര്‍ അണക്കെട്ടില്‍ നിന്നും ഫെബ്രുവരി 13 മുതല്‍ 17 വരെ പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. പമ്പാ നദീ തീരങ്ങളിലുള്ളവരും തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണം. കര്‍ഷകര്‍ക്ക് ബ്ലോക്ക് തല പരിശീലനം നല്‍കി തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യലയത്തിന്റെയും പെരിങ്ങര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി. നെല്‍ക്കൃഷിയിലെ രോഗകീട നിയന്ത്രണം, ശാസ്ത്രീയ വളപ്രയോഗം എന്നീ വിഷയങ്ങളില്‍ മങ്കൊമ്പ് കീട നീരിക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ബി. സ്മിത ക്ലാസ്…
Read Moreഡിഫൻസ് എസ്റ്റേറ്റ്സ് ഉദ്യോഗസ്ഥർക്ക് രക്ഷാ മന്ത്രി പുരസ്‌കാരങ്ങൾ നൽകി
konnivartha.com : ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രതിരോധ വകുപ്പിന്റെ 17.78 ലക്ഷം ഏക്കർ ഭൂമിയുടെ സർവേ വിജയകരമായി പൂർത്തിയാക്കിയതിന് രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, 2022 ഫെബ്രുവരി 10 ന് ഡിഫൻസ് എസ്റ്റേറ്റ്സുകളിലെ ഉദ്യോഗസ്ഥർക്ക് പുരസ്‌കാരങ്ങൾ നൽകി. 38 ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസുകളിലെയും നാല് അസിസ്റ്റന്റ് ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസുകളിലെയും 11 ഓഫീസർമാർക്കും 24 ഉദ്യോഗസ്ഥർക്കും ന്യൂ ഡൽഹി നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി. ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസ് രേഖകൾ പ്രകാരം, പ്രതിരോധ മന്ത്രാലയത്തിന് ഏകദേശം 17.99 ലക്ഷം ഏക്കർ ഭൂമിയുണ്ട്. ഇതിൽ 1.61 ലക്ഷം ഏക്കർ ഭൂമി രാജ്യത്തുടനീളമുള്ള വിജ്ഞാപനം ചെയ്ത 62 കന്റോണ്മെന്റുകൾക്കുള്ളിലാണ്. ഏകദേശം 16.38 ലക്ഷം ഏക്കർ ഭൂമി കന്റോൺമെന്റുകൾക്ക് പുറത്ത് നിരവധിയിടങ്ങളിലായി വ്യാപിച്ചിരിക്കുന്നു. പ്രതിരോധ ഭൂമിയുടെ വ്യക്തമായ അതിർത്തി നിർണയിക്കുന്നത് ഈ പ്രദേശങ്ങളുടെ സുരക്ഷയ്ക്കും വികസനത്തിനും നിർണായകമാണെന്ന്,…
Read Moreസൊസൈറ്റി വാര്‍ഷിക റിട്ടേണ്‍സ് : ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരു-കൊച്ചി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പില്‍ വരുത്തി. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 500 രൂപ മാത്രം പിഴ അടച്ച് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാം. പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ. സംഘങ്ങള്‍ക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍(ജനറല്‍)ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04682223105.
Read Moreസിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. പരീക്ഷ കലണ്ടർ വൈകാതെ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റിലുള്ള മാതൃകയിലായിരിക്കുമെന്നും സർക്കുലറില്‍ ബോര്‍ഡ് വ്യക്തമാക്കി. നേരിട്ട് എഴുതുന്ന രീതിയിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് തിയതി തീരുമാനിച്ചത്. എന്നാല്‍ 2021 അവസാനം നടത്തിയ ആദ്യ ടേം പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. ഇത്തവണ പരീക്ഷയും വേനലവധിയും കൃത്യ സമയത്ത്; മോഡല്‍ പരീക്ഷയും ഉണ്ടാകുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ക്ലാസുകള്‍ പൂര്‍ണതോതില്‍ തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ എടുത്തതാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇത്തവണ മോഡല്‍ പരീക്ഷ ഉള്‍പ്പെടെ പരീക്ഷകള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം നടത്തുന്നതിന് മുന്നോടിയായാണ് ക്ലാസുകള്‍ പൂര്‍ണമായും ആരംഭിക്കുന്നത്. പന്ത്രണ്ടാം തീയതി വിശദമായ മാര്‍ഗരേഖ പുറത്തിറക്കും. പാഠഭാഗങ്ങള്‍ പഠിപ്പിച്ചു…
Read Moreചന്ദനപ്പളളി -കോന്നി റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു
കോന്നി വാര്‍ത്ത : ചന്ദനപ്പളളി -കോന്നി റോഡില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ (ഫെബ്രുവരി 9) ഇതുവഴിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. പൂങ്കാവില്‍ നിന്നു വരുന്ന വാഹനങ്ങള്‍ മല്ലശേരി ജംഗ്ഷന്‍ വഴിയും കോന്നിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പി.എം റോഡു വഴിയും തിരിഞ്ഞു പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍
മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു ശബരിമല വനമേഖലയില്‍ ഉള്‍പ്പെട്ട മഞ്ഞത്തോട്, പ്ലാപ്പള്ളി ഭാഗങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ കുടിവെള്ളം എത്തിക്കുന്നതിന് പട്ടിക വര്‍ഗ വികസന വകുപ്പ് നടപടി സ്വീകരിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വനമേഖലയില്‍ അമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ വളരെ ദൂരം സഞ്ചരിച്ചാണ് ഇപ്പോള്‍ ഓരോ ദിവസവും ആവശ്യത്തിനുള്ള കുടിവെള്ളം എത്തിക്കുന്നത്. ഇവിടെ താമസിക്കുന്ന നോമാഡിക് മലമ്പണ്ടാരം വിഭാഗങ്ങള്‍ക്കാണ് ട്രൈബല്‍ വകുപ്പ് കുടിവെള്ളം എത്തിച്ചു നല്‍കുക. എംഎല്‍എയുടെ നിര്‍ദേശപ്രകാരം കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ ട്രൈബല്‍ ഓഫീസര്‍ എംഎല്‍എയെ അറിയിച്ചു. ഇവിടുത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം. ഇതിനായി പെരുനാട് പഞ്ചായത്ത് 15 ലക്ഷം രൂപയുടെ പദ്ധതി വിഭാവനം ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ എംഎല്‍എയെ അറിയിച്ചു. ഇതിനായി ളാഹ…
Read More10 മുതൽ 12 വരെ ക്ലാസ് വൈകുന്നേരം വരെ
തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ 10, 11, 12 ക്ലാസ്സുകൾ ഓഫ്‌ലൈനായി രാവിലെ മുതൽ വൈകുന്നേരം വരെ നടക്കും. സ്‌കൂൾതല മാർഗരേഖ പ്രകാരം നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ച് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നതിനുള്ള നിർദ്ദേശം സ്‌കൂൾ അധികൃതർക്ക് നൽകി. സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസ്സുകൾ മുൻപ് പുറപ്പെടുവിച്ച മാർഗനിർദ്ദേശപ്രകാരം അടുത്ത ഒരാഴ്ച കൂടി ഓൺലൈനായി തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Read Moreപോലീസ് കഞ്ചാവ് വേട്ട തുടരുന്നു, അടൂർ ഏഴoകുളത്ത് 3 യുവാക്കൾ അറസ്റ്റിൽ
konnivartha.com : പത്തനംതിട്ട ജില്ലയിൽ കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകൾക്കെതിരായ റെയ്ഡും മറ്റ് പോലീസ് നടപടികളും തുടരുന്നതിനിടെ, മൂന്നു യുവാക്കളെ ഡാൻസാഫ് ടീം ഇന്നലെ (05.02.2022) പിടികൂടി അടൂർ പോലീസിന് കൈമാറി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന് ലഭിച്ച രഹസ്യസന്ദേശം ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പിയും, ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നോഡൽ ഓഫീസറുമായ ആർ പ്രദീപ് കുമാറിന് കൈമാറിയതിനെ തുടർന്ന് നടന്ന റെയ്‌ഡിൽ പറക്കോട് ഏഴoകുളം എംസൺ ലോഡ്ജിൽ നിന്നും അടൂർ പറക്കോട് സുബൈർ മൻസിലിൽ ലത്തീഫ് മകൻ അജ്മൽ (26), ഏഴoകുളം അറുകാലിക്കൽ പടിഞ്ഞാറ് വയല തോട്ടിറമ്പിൽ അഷ്‌റഫ് മകൻ മുനീർ (24), ഏഴoകുളം അറുകാലിക്കൽ പടിഞ്ഞാറ് പുഞ്ചിരിപ്പാലം കുളപ്പുറത്ത് താഴെതിൽ നവാസ് മകൻ അർഷാദ് (24) എന്നിവരെ പിടികൂടുകയായിരുന്നു. പിന്നീട്…
Read Moreബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം വീഴ്ത്തും
2031 ജനുവരി 31ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐ.എസ്. എസ്) തകര്‍ത്ത് പസഫിക് സമുദ്രത്തിലെ പോയിന്റ് നെമോയില്‍ തള്ളുമെന്ന് യു.എസ് ബഹിരാകാശ ഏജന്‍സി നാസ. ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പെന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രദേശം ജനവാസ കേന്ദ്രത്തില്‍നിന്ന് ഏറെ അകലെയാണെന്നതുകൊണ്ടാണ് നിലയം ഇവിടെ ഉപേക്ഷിക്കുന്നത്. റഷ്യയുടെ റോസ്‌കോമോസ്, യൂറോപ്യന്‍ യൂണിയന്റെ എ.ഇസ്.എ, ജപ്പാന്റെ ജാക്‌സ എന്നീ ബഹിരാകാശ ഏജന്‍സികളെല്ലാം ഉപയോഗ ശൂന്യമായ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളും തള്ളുന്നത് ഇവിടെയാണ്. ഏറ്റവുമൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേയും ഇവിടെ അടക്കം ചെയ്യാനാണ് നാസയുടെ പദ്ധതി. 1998ല്‍ വിക്ഷേപിക്കുമ്പോള്‍ നിലയത്തിന് നാസ ആയുസ്സ് നിശ്ചയിച്ചിരുന്നത് 15 വര്‍ഷമാണ്. ബഹിരാകാശ ഗവേഷണ മേഖലക്ക് ശ്രദ്ധേയമായ നിരവധി സംഭാവനകള്‍ നല്‍കിയ നിലയത്തിന്റെ കാലാവധി പിന്നീട് നീട്ടിക്കൊടുക്കുകയായിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ നിലയത്തിന് മുപ്പത് വയസ്സാകും. അമേരിക്കയും റഷ്യയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും സഹകരിച്ചാണ് നിലയം…
Read More