പ്രവാസി ക്ഷേമനിധി: വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് സി.ഇ.ഒ

konnivartha.com ‘കേരള പ്രവാസി ക്ഷേമ നിധിയിൽ അംഗത്വമുള്ള, നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് സെക്രട്ടറി, കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ, പ്രവാസി ഭവൻ, കൊല്ലം-1 എന്ന വിലാസത്തിൽ 15ന് മുമ്പ് അപേക്ഷിക്കാം’ എന്ന രീതിയിൽ വന്ന പത്രവാർത്തക്ക് കേരള പ്രാവാസി കേരളീയ ക്ഷേമ ബോർഡുമായി യാതൊരു ബന്ധവുമില്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.   ക്ഷേമ നിധി ആനുകൂല്യങ്ങൾക്ക് ബോർഡിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. ഇതിന് ഓൺലൈനായി www.pravasikerala.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഈ വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള നിർദ്ദിഷ്ട അപേക്ഷ ഫാറം ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായും അപേക്ഷിക്കാം.   വ്യാജ വാർത്തകളിൽ വഞ്ചിതരാകാതെ പ്രവാസി കേരളീയ ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുകയോ ക്ഷേമനിധി ഓഫീസുമായി ഫോൺ മുഖേനയോ ഇമെയിൽ വഴിയോ ബന്ധപ്പെടുകയോ വേണമെന്നും അറിപ്പിൽ പറയുന്നു.

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ (03/12/2021 )

റാന്നിയിലെ ആദിവാസി കോളനികളില്‍ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധന നടത്തും റാന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി കോളനികളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ തീരുമാനമായി. പട്ടിക വര്‍ഗ കോളനികളിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രൊമോട്ടര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനുമുള്ള കരിയര്‍ ഗൈഡന്‍സ് സംവിധാനവും കോളനികളിലെ കൗമാരക്കാര്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗും തൊഴില്‍ പരിശീലനവും നല്‍കും. കോളനികള്‍ ലഹരിമുക്തം ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനയും വിവിധ ചികിത്സകളും ആവശ്യമുള്ളവര്‍ക്ക് ചികിത്സാധനസഹായം ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് നല്‍കും. ആദിവാസി വിദ്യാര്‍ഥികള്‍ക്കായി പിഎസ്സി പരിശീലനത്തിനും…

Read More

കോന്നി താലൂക്കില്‍ വാഹന രജിസ്‌ട്രേഷന്‍  പുതുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  KONNIVARTHA.COM : വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കല്‍, ഹൈപ്പോത്തിക്കേഷന്‍ (ചേര്‍ക്കല്‍/റദ്ദാക്കല്‍), പെര്‍മിറ്റ്തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മോട്ടോര്‍വാഹന വകുപ്പിന്റെ www.parivahan.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരമാണ് ഫീസ് അടയ്ക്കേണ്ടതും അപേക്ഷ സമര്‍പ്പിക്കേണ്ടതും. പരിവാഹന്‍ വെബ്സൈറ്റില്‍ വാഹനങ്ങളുടെ വിശദാംശങ്ങള്‍ പത്തനംതിട്ട ആര്‍.ടി.ഓഫീസ് പരിധിയിലാണെങ്കില്‍ നിങ്ങള്‍ ഒടുക്കുന്ന ഫീസ് ഓഫീസിലേക്കാണ് പോകുന്നത്. അതിനാല്‍ മേല്‍ സര്‍വീസുകള്‍ക്കായി ഫീസ് അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കോന്നി ഓഫീസിലേക്കു തന്നെയാണ് ഫീസ് അടയ്ക്കുന്നതെന്ന് ഉറപ്പാക്കണം. സാധിക്കുന്നില്ലെങ്കില്‍ കോന്നി സബ്ആര്‍.ടി ഓഫീസുമായോ, പത്തനംതിട്ട ആര്‍.ടി.ഓഫീസുമായോ ബന്ധപ്പെട്ട് വാഹനത്ത പരിവാഹന്‍ സൈറ്റില്‍ കോന്നി ഓഫീസിലേക്ക് മാറ്റം ചെയ്യിക്കണം.  അതിനുശേഷമേ  ഫീസ് അടയ്ക്കാന്‍ പാടുള്ളൂ. വാഹനത്തെ മാറ്റം ചെയ്യുന്നതിന് 0468 2222426 (ആര്‍.ടി.ഓഫിസ്, പത്തനംതിട്ട), 2242244 (സബ്ആര്‍.ടി.ഓഫീസ്,കോന്നി) എന്നീ ഫോണ്‍ നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടുകയോ [email protected] (ആര്‍.റ്റി.ഓഫിസ്,പത്തനംതിട്ട), [email protected] ആര്‍.റ്റി.ഓഫീസ്, കോന്നി) എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ ഇ-മെയില്‍ സന്ദേശമയക്കുകയോ ഏതിലെങ്കിലും ചെയ്യാം.

Read More

തേക്ക് തോട് സര്‍വീസ് സഹകരണ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : തേക്ക് തോട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചു . തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ആരോപിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് എന്ന് കോണ്‍ഗ്രസ് നേതാവ് അമ്പിളി ടീച്ചര്‍ അറിയിച്ചു . വ്യാപക ക്രമക്കേടുകള്‍ ആണ് കോണ്‍ഗ്രസ് നിരത്തുന്നത് . പരാജയ ഭീതി പൂണ്ടാണ്‌ കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത് എന്നാണ് ചില എല്‍ ഡി എഫ് നേതാക്കള്‍ പറയുന്നത് .

Read More

അളവുതൂക്ക പരിശോധന: പ്രത്യേക സ്‌ക്വാഡ് നാളെ മുതല്‍ പരിശോധന നടത്തും

അളവുതൂക്ക പരിശോധന: പ്രത്യേക സ്‌ക്വാഡ് നാളെ മുതല്‍ പരിശോധന നടത്തും പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം konnivartha.com : പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്കിലും അളവുതൂക്ക സംബന്ധമായ പരിശോധനകള്‍ (വ്യാഴം) ആരംഭിക്കും. പരിശോധനകള്‍ക്കായി പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ.ആര്‍ വിപിന്‍ അറിയിച്ചു. പായ്ക്ക് ചെയ്ത് വില്പന നടത്തുന്ന ഉത്പന്നങ്ങള്‍ക്ക് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുക, വില തിരുത്തുക, പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക തുടങ്ങിയ പരിശോധനകള്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ താലൂക്ക് അടിസ്ഥാനത്തില്‍ ബന്ധപ്പെടാം. ഇന്‍സ്പെക്ടര്‍ ഫ്ളൈയിംഗ് സ്‌ക്വാഡ്- 9188525703, ഇന്‍സ്പെക്ടര്‍ മല്ലപ്പള്ളി താലൂക്ക്-8281698034. ഇന്‍സ്പെക്ടര്‍ റാന്നി -8281698033. ഇന്‍സ്പെക്ടര്‍ അടൂര്‍ – 8281698031. ഇന്‍സ്പെക്ടര്‍ കോന്നി -9400064083. ഇന്‍സ്പെക്ടര്‍ തിരുവല്ല-8281698032. അസിസ്റ്റന്റ് കണ്‍ട്രോളര്‍ പത്തനംതിട്ട (കോഴഞ്ചേരി താലൂക്ക്)- 8281698030

Read More

റാന്നി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ  അറ്റകുറ്റപണികള്‍ക്ക് 78.97 ലക്ഷം രൂപ അനുവദിച്ചു 

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 78.97 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റോഡുകളുടെ പേരും അനുവദിച്ച തുക ബ്രാക്കറ്റിലും ചുവടെ: – തെക്കേപ്പുറം-പന്തളമുക്ക് റോഡ് (8.24 ലക്ഷം രൂപ), തെള്ളിയൂര്‍കാവ് – എഴുമറ്റൂര്‍ (20 ലക്ഷം രൂപ), ഈട്ടിച്ചു വട്-കരിയംപ്ലാവ് റോഡ് (10.78 ലക്ഷം രൂപ) മൂലക്കല്‍ പടി പ്ലാങ്കമണ്‍ പി.സി റോഡ് (10.95 ലക്ഷം രൂപ), വെണ്ണിക്കുളം – അരീക്കല്‍-വാളക്കുഴി-കൊട്ടിയമ്പലം റോഡ് (24 ലക്ഷം രൂപ), മണ്ണാറക്കുളഞ്ഞി – പമ്പ റോഡ് (5 ലക്ഷം രൂപ).

Read More

അടൂര്‍,പന്തളം: കൊടിമരങ്ങളും സ്തൂപങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യണം

  konnivartha.com : അടൂര്‍ റോഡ്സ് സബ് ഡിവിഷന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍, പന്തളം എന്നീ റോഡ്സ് സെക്ഷനുകളുടെ അധീനതയിലുളള വിവിധ റോഡുകളില്‍ സ്ഥാപിച്ചിട്ടുളള കൊടിമരങ്ങളും സ്തൂപങ്ങളും മറ്റ് പരസ്യബോര്‍ഡുകളും അവ സ്ഥാപിച്ചിട്ടുള്ളവര്‍ സ്വമേധയാ നീക്കം ചെയ്യണം. നീക്കം ചെയ്യാത്ത ഇനിയൊരറിയിപ്പ് കൂടാതെ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യുന്നതും അതിന്റെ ചെലവ് അവ സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

വകയാര്‍ ആയൂര്‍വേദ ആശുപത്രിയ്ക്ക് എതിരെ വകുപ്പ് മന്ത്രിയ്ക്ക് പരാതി

  കോന്നി വാര്‍ത്ത ഡോട്ട് കോം : മലയോര മേഖലയായ കോന്നിയില്‍ പ്രമാടം പഞ്ചായത്ത് പരിധിയില്‍ വകയാറില്‍ ഉള്ള സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ സ്ഥിരമായി ജോലിയ്ക്ക് ഹാജരാകുന്നില്ല എന്ന് കാട്ടി വകയാര്‍ നിവാസിയും സാമൂഹിക ജീവകാരുണ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഷിജോ വകയാര്‍ വകുപ്പ് മന്ത്രിയ്ക്കും പത്തനംതിട്ട ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കി . ഡോക്ടറുടെ അഭാവം കാരണം നൂറുകണക്കിന് ആളുകള്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി ആണ് പരാതി . ആയൂര്‍ വേദ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഷിജോ പരാതി നല്‍കിയിട്ടുണ്ട് .

Read More

കോന്നി -അട്ടച്ചാക്കല്‍ റോഡില്‍ ചാങ്കൂരിലെ പാതാളക്കുഴിയില്‍ വീഴരുത്

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി -അട്ടച്ചാക്കല്‍ ചാങ്കൂരിലെ പൊതു റോഡിലെ കുഴിയില്‍ വീഴരുത് . വീണാല്‍ വലിയ ജീവന്‍ നഷ്ടം നമ്മള്‍ക്ക് സംഭവിക്കും . തലങ്ങും വിലങ്ങും വാഹനങ്ങള്‍ പോകുന്ന റോഡിലെ അവസ്ഥ ഇങ്ങനെ ആണ് . ചാങ്കൂരിലെ കട്ട കമ്പനിയ്ക്ക് സമീപം ആണ് ഈ കുഴി . രാത്രി കാലങ്ങളില്‍ ഉള്ള ഇരു ചക്ര വാഹന യാത്രികര്‍ ഏറെ ശ്രദ്ധിക്കണം . കോന്നി -ഇളകൊള്ളൂര്‍ കുമ്പഴ കെ എസ് ഡി പി പണികള്‍ നടക്കുമ്പോള്‍ എല്ലാ വാഹനവും കോന്നിയില്‍ നിന്നും വഴി തിരിച്ചു വിട്ടത് കോന്നി ചാങ്കൂര്‍ വെട്ടൂര്‍ കുമ്പഴ റോഡിലൂടെ ആണ് . രണ്ടു തവണ ആറ്റു വെള്ളം കയറിയ റോഡ്‌ ആണ് . ഒരേ സ്ഥലത്ത് ഉള്ള ഈ രണ്ടു കുഴികള്‍ ഏറെ അപകടകരം നിറഞ്ഞത്‌ ആണ് . ഈ…

Read More

തമിഴ്‌നാട് അനുമതി: കേരള-തമിഴ്‌നാട് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു

  കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. സംസ്ഥാന അതിർത്തി കടന്നുകൊണ്ടുള്ള ബസ് സർവീസുകളാണ് ഇന്നുമുതൽ പുനരാരംഭിച്ചത്.തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കി. ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം

Read More