പോക്‌സോ കേസ് പ്രതി ആറു വര്‍ഷത്തിന് ശേഷം എയര്‍ പോര്‍ട്ടില്‍ പിടിയിലായി

  konnivartha.com : അടൂര്‍ പോലീസ് 2015 ല്‍ പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ കേസിലെ പ്രതി വിമാനത്താവളത്തില്‍ പോലീസ് പിടിയിലായി. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തണ്ണിത്തോട് തേക്കുതോട് സ്വദേശി സെല്‍വകുമാറാ(32)ണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായത്.   പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുറ്റകൃത്യത്തിനു ശേഷം വിദേശത്തേക്ക് കടന്ന ഇയാള്‍ക്കെതിരെ 2016 ഒക്ടോബറില്‍ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും പോലീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തില്‍ ഇയാളെ തടഞ്ഞുവച്ചതും തുടര്‍ന്ന് അറസ്റ്റിലായതും. തുടര്‍ന്ന് അടൂര്‍ പോലീസിന് കൈമാറി. അടൂര്‍ ഡിവൈഎസ്പി യാണ് കേസ് അന്വേഷിച്ചത്.

Read More

ഏനാദിമംഗലം പഞ്ചായത്തിലെ മഴക്കെടുതി; നാശനഷ്ടം ഉണ്ടായവര്‍ 25ന് മുമ്പ് അപേക്ഷ നല്‍കണം

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ നവംബര്‍ 14-ലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് അവലോകന ചെയ്യാന്‍  പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു.  യോഗത്തില്‍ പഞ്ചായത്ത് മെമ്പറുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മഞ്ചു, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍, മൈനര്‍ ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍, എല്‍.എസ്.ജി.ഡി അസി. എഞ്ചിനീയര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അസി. എഞ്ചിനീയര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് മെമ്പറുമാര്‍ വിവരിച്ചു. വിവിധ  വകുപ്പുകളില്‍ ലഭിച്ച അപേക്ഷകളെപ്പറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഭാഗികമായോ പൂര്‍ണമായോ വീട് തകര്‍ന്നവരും കച്ചവട സ്ഥാപനങ്ങളില്‍ നാശനഷ്ടടം സംഭവിച്ചവരും വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനും കൃഷി നാശം സംഭവിച്ചവര്‍ അത് സംബന്ധിച്ച അപേക്ഷ കൃഷിഭവനിലും വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കുന്നതിനും മീന്‍ വളര്‍ത്തലില്‍ നഷ്ടം സംഭവിച്ചവര്‍ ഫിഷറീസ്…

Read More

ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ലഭ്യം: മുഖ്യമന്ത്രി

ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ലഭ്യം: മുഖ്യമന്ത്രി ഓരോ പൗരനും ഓരോ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് ലക്ഷ്യം 50 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത്; എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐടി കേഡര്‍; ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ 3 നൂതന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവഴി ഒ.പിയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാകും. അതുപോലെതന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ഒരു രോഗിയെ റഫര്‍ ചെയ്യുന്ന പക്ഷം അവര്‍ക്ക് മുന്‍കൂര്‍ ടോക്കണ്‍ ലഭ്യമാക്കാനും ഈ സൗകര്യം വഴി കഴിയും. ഓണ്‍ലൈന്‍ അപ്പോയ്ന്‍മെന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി ലഭ്യമാണ്. രോഗികള്‍ക്ക് വീട്ടിലിരുന്നുതന്നെ ഡോക്ടറെ വീഡിയോകോള്‍ മുഖേന കണ്ട്…

Read More

ഇനി ക്യൂ നിന്ന് വലയേണ്ട; വീട്ടിലിരുന്നും ഒപി ടിക്കറ്റെടുക്കാം

ആശുപത്രി അപ്പോയ്‌മെന്റ് ഓണ്‍ലൈന്‍ വഴിയും എടുക്കാം 300ല്‍ പരം ആശുപത്രികളില്‍ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ വഴി പുതിയ സംവിധാനം   Konnivartha. Com :ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്ന്‍മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്‌മെന്റ് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഒരാളിന്റെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഏകീകൃത തിരിച്ചറിയല്‍ നമ്പരും (Unique Health…

Read More

കോന്നിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

  കോന്നി വാർത്ത ഡോട്ട് കോം :കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ് മാരൂർപാലത്തിന്റെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ ഉത്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വിഷ്ണു കെ ജി അധ്യക്ഷത വഹിച്ചു. ക്ലബ് മെമ്പർ ജിതിൻ രാജ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഗ്രാമപഞ്ചായത്ത് അംഗം കെ ജി ഉദയകുമാർഎന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലബ് സെക്രട്ടറി റിയാസ് നന്ദി രേഖപ്പെടുത്തി

Read More

പത്തനംതിട്ടയിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി  ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

പത്തനംതിട്ടയിലെ നാല് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി  ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍  (22 ന് ) നിര്‍വഹിക്കും ആരോഗ്യ വകുപ്പ് ആധുനികവത്ക്കരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നാലു കുടുംബാരോഗ്യ കേന്ദ്രങ്ങള്‍കൂടി ഡിജിറ്റലാകുന്നു. മെഴുവേലി, കോയിപ്രം, ആനിക്കാട്, ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയുടെ ഭാഗമാകുക. ഇ- ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ ഡിജിറ്റലാകുന്നത്. സംസ്ഥാനത്തെ ചികിത്സാരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇ ഹെല്‍ത്ത് പദ്ധതിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൗരന് ഒരു ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതു ജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഒരാള്‍ ഒ.പി.യിലെത്തി ചികിത്സാ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍…

Read More

പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത പാലിക്കണം

കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നുവിടുന്നതുമായിരിക്കും. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും ജാഗ്രതാ പുലര്‍ത്തേണ്ടതും, ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Read More

ചക്കുളത്തുകാവ് പൊങ്കാല; തിരുവല്ല താലൂക്കിന് നാളെ(19) പ്രാദേശിക അവധി

ചക്കുളത്തുകാവ് പൊങ്കാല മഹോത്സത്തോടനുബന്ധിച്ച് തിരുവല്ല താലൂക്കിന് നാളെ (19 വെളളി) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Read More

പ്രളയം മൂലം ഉപയോഗശൂന്യമായ കിണറുകൾ കോന്നി പഞ്ചായത്ത് ശുചീകരിക്കും

  www.konnivartha.com ; കോന്നി ഗ്രാമപഞ്ചായത്തിൽ ഇപ്പോഴുണ്ടായ പ്രളയം മൂലം ഉപയോഗശൂന്യമായ കിണറുകൾ ശുചീകരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു . ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രളയത്തിൽ ഉപയോഗശൂന്യമായ കിണറുകൾ ഉള്ള വ്യക്തികൾ വാർഡ് അംഗങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖ റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് കൂടി ഹാജരാക്കേണ്ടതാണ് എന്നു കോന്നി പഞ്ചായത്തില്‍ നിന്നും അറിയിച്ചു .

Read More

പ്രാദേശിക അവധി

പ്രാദേശിക അവധി തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 2021 നവംബര്‍ 18 ന് പ്രാദേശികഅവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

Read More