എം.സി റോഡില്‍ അടൂരില്‍ നവംബര്‍ 1 മുതല്‍ ഗതാഗത ക്രമീകരണം

konnivartha.com : എം.സി റോഡില്‍ അടൂര്‍ ടൗണ്‍ പാലത്തിന്റെ നിര്‍മ്മാണത്തോടനുബന്ധമായുളള കലുങ്ക് നിര്‍മ്മാണത്തിന് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്ക് ഭാഗത്തുളള വണ്‍വേയുടെ ഭാഗവും (വളവ് ഭാഗത്ത്) അടൂര്‍ തിരുഹൃദയ കത്തോലിക്ക പള്ളിയുടെ മുന്‍ഭാഗവും ചേര്‍ന്ന് വരുന്ന റോഡ് കുറുകെ മുറിക്കുന്നതിനാല്‍ നവംബര്‍ ഒന്നു മുതല്‍ ഇതുവഴിയുളള വാഹനഗതാഗതം ക്രമീകരിച്ചു. ഇതുവഴിയുള്ള വണ്‍വേ ക്രമീകരണം നിയന്ത്രിക്കാനും അടൂര്‍ സെന്‍ട്രലിന് കിഴക്കു ഭാഗത്ത് നിന്ന്  (പത്തനംതിട്ട, പത്തനാപുരം എന്നിവിടങ്ങളില്‍ ) വരുന്ന വാഹനങ്ങള്‍ ഗാന്ധി സ്മൃതി മൈതാനത്തിന് വടക്കുഭാഗത്ത് കൂടി  പോകുന്നതിനും, അടൂര്‍ സെന്‍ട്രലിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയില്‍ പ്രവേശിക്കാതെ  ഗാന്ധി സ്മൃതി മൈതാനത്തിന് മുന്‍വശത്തുകൂടിയും കടന്നുപോകണമെന്ന് അടൂര്‍ നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More

മുല്ലപ്പെരിയാർ ഡാം തുറന്നു

മുല്ലപെരിയാർ ഡാം തുറന്നു മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകൾ തുറന്നത്. അതിനിടെ, മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലർട്ട് നൽകി.

Read More

പത്തനംതിട്ട ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള ഒക്ടോബര്‍ 29 ന്

  കോന്നി വാര്‍ത്ത : കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ നിര്‍ദേശപ്രകാരം ജില്ലാ ലീഡ് ബാങ്ക് സംഘടിപ്പിക്കുന്ന വായ്പാ മേള ഒക്ടോബര്‍ 29 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ ബാങ്കുകള്‍ മേളയില്‍ പങ്കെടുക്കും. ഓരോ ബാങ്കിനും പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. വായ്പകളുടെ അനുമതിപത്രങ്ങള്‍ മേളയില്‍ വിതരണം ചെയ്യും. വായ്പകളെക്കുറിച്ച് അറിയാനും പുതുതായി വായ്പയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും സൗകര്യമുണ്ടായിരിക്കും. വൈകുന്നേരം നാലു വരെയാണ് മേള.

Read More

മാറ്റിവച്ച പിഎസ്‌സി പരീക്ഷ വ്യാഴാഴ്ച; പരീക്ഷ കേന്ദ്രങ്ങളിലും മാറ്റം

konnivartha.com : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്‌ടോബര്‍ 21ന് നടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ / ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/ അസിസ്റ്റന്റ് ഡയറക്ടര്‍(സിവില്‍) (കാറ്റഗറി നം. 210/2019) ഇറിഗേഷന്‍ വകുപ്പ് (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 125/2020) ലോക്കല്‍ സെല്‍ഫ് ഗവ. ഡിപ്പാര്‍ട്ട്മെന്റ് (ഡയറക്ട് റിക്രൂട്ട്മെന്റ്), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍)(കാറ്റഗറി നം.  126/2020) ലോക്കല്‍ സെല്‍ഫ് ഗവ. ഡിപ്പാര്‍ട്ട്മെന്റ് (ഡിപാര്‍ട്ട്മെന്റല്‍ ക്വാട്ട), ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (സിവില്‍) (കാറ്റഗറി നം. 191/2020) ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്മെന്റ് (എഞ്ചിനീയറിംഗ് കോളജുകള്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 005/2021) കേരള സ്റ്റേറ്റ് ഇലക് ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 (കാറ്റഗറി നം. 028/2021) കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എസ് ആര്‍ ഫ്രം  എമംഗ് എസ്.സി…

Read More

പ്ലസ് വൺ പ്രവേശനത്തിൽ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്ലസ് വൺ പ്രവേശനത്തിൽ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 28 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. രാവിലെ 10 മുതൽ 5 വരെ അപേക്ഷ നൽകാം. നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ അപേക്ഷ പുതുക്കി നൽകണം. നേരത്തെ അപേക്ഷിക്കാത്തവരും പിഴവ് കാരണം പ്രവേശനം നിരസിക്കപ്പെട്ടവരും പുതിയ അപേക്ഷ സമർപ്പിക്കണം. നവംബർ ഒന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.

Read More

സീതത്തോട് കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ

സീതത്തോട് കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായി നാശംവിതച്ച സീതത്തോട് കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടൽ. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായതായി കരുതുന്നത്. കഴിഞ്ഞ ദിവസം മലവെള്ളം ഒഴുകിയെത്തിയ അതേ തോട്ടിലാണ്‌ വീണ്ടും ശക്തമായ വെള്ളപ്പാച്ചിലുണ്ടായത്.വനത്തിനുള്ളിലെവിടെയോ ആണ് ഉരുൾപൊട്ടലുണ്ടായതായി കരുതപ്പെടുന്നത്. സന്ധ്യവരെ സാധാരണനിലയിൽ ഒഴുകിയിരുന്ന അടിയാൻകാല തോട്ടിൽ ഏഴുമണിയോടെ വലിയ ശബ്ദത്തിൽ കല്ലും വെള്ളവുമെല്ലാം ഒഴുകിയെത്തുകയാണുണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ലഭ്യമായ വിവരം.രാജാമ്പാറ വനമേഖലയുടെ മറുവശമാണ് കോട്ടമൺപാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം

Read More

ഡോ.എം. എസ്. സുനിലിന്റെ 223-ാമത് സ്നേഹഭവനം ഭർത്താവ് നഷ്ടപ്പെട്ട മായയ്ക്കും കുടുംബത്തിനും

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ നിരാലംബരായ ഭവനരഹിതർക്ക് പണിത് നൽകുന്ന 223ാമത് സ്നേഹഭവനം വിദേശ മലയാളിയായ ദീപക് ജോർജിന്റെ സഹായത്താൽ അദ്ദേഹത്തിന്റെ മകനായ ജോർജ്ജിന് ഉന്നതവിദ്യാഭ്യാസത്തിനായി ഡൊണേഷൻ നൽകാതെ അഡ്മിഷൻ കിട്ടിയതിനു സന്തോഷമായി തുവയൂർ തെക്ക് മിഥുൻ ഭവനത്തിൽ വിധവയായ മായയ്ക്കും 2 കുട്ടികൾക്കും അമ്മയ്ക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എംഎൽഎ നിർവഹിച്ചു. നാലു വർഷങ്ങൾക്കു മുമ്പ് മായയുടെ ഭർത്താവ് ബിനു ആറ്റിൽ വീണ് മരണപ്പെടുകയും മായയും രണ്ട് കുട്ടികളും വൃദ്ധയായ മാതാവും അടങ്ങിയ കുടുംബം തകർന്നു വീഴാറായ ഒരു കുടിലിലായിരുന്നു താമസം. നിത്യ ചെലവിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായി വീട് പണിയുന്നതിനായി പലരെയും സമീപിച്ചെങ്കിലും ആരും തന്നെ മുന്നോട്ടു വന്നില്ല. കഴിഞ്ഞ മഴയിൽ ഉണ്ടായിരുന്ന കുടിലും തകർന്നു…

Read More

നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി ഐഷിഫോസ് ‘ബാക്ക്-ടു-വർക്ക്’

konnivartha.com : സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു.   വനിതാ പ്രൊഫഷണലുകൾക്ക്  നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. ‘സോഫ്റ്റ്‌വെയർ ടെസ്റ്റിങ്’ ആണ് ഈ വർഷത്തെ ‘ബാക്ക്-ടു-വർക്ക് റെസിഡൻഷ്യൽ പ്രോഗ്രാമിന്റെ ആദ്യബാച്ചിൽ പരിശീലനം നടത്തുന്നത്. കാര്യവട്ടത്തെ സ്‌പോർട്‌സ്ഹബ്, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ നവംബർ 17 ന് പരിപാടി നടക്കും. ആദ്യം വരുന്നവരെ ആദ്യം പരിഗണിക്കുന്ന രീതിയിൽ 25 പേർക്കാണ് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക. ഒരാളിൽ നിന്ന് ഈടാക്കുന്ന       രജിസ്‌ട്രേഷൻ ഫീസ് 1000 രൂപയാണ്. രജിസ്റ്റർ ചെയ്യാൻ https://applications.icfoss.org/training_icfoss_reg/allred?id=41 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 10.  വിശദവിവരങ്ങൾക്കായി https://icfoss.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . 7356610110, +91 471 2700012/13, +91 9400225962 എന്നീ നമ്പറുകളിൽ രാവിലെ 10…

Read More

റബ്ബര്‍ ബോര്‍ഡിന്റെ പരിശീലനങ്ങളെക്കുറിച്ചറിയാന്‍ വിളിക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) നടത്തുന്ന പരിശീലനങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2021 ഒക്‌ടോബര്‍ 27 ബുധനാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ എന്‍.ഐ.ആര്‍.ടി.യിലെ ഡെപ്യൂട്ടി ഡയറക്ടര്‍ (റബ്ബര്‍ പ്ലാന്റേഷന്‍ ഡെപല്‌മെന്റ് ട്രെയിനിങ്) ഡോ. ആലീസ് ജോണ്‍ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481- 2576622. Call Centre to answer queries on training programmes of the Rubber Board. Interested persons can contact Rubber Board Call Centre to know about the training programmes conducted by the National Institute for Rubber Training (NIRT) of the Rubber Board. Dr.…

Read More

ബി എസ് എന്‍ എല്‍ അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ബി എസ് എന്‍ എല്‍ ലാന്‍ഡ് ഫോണ്‍ സേവനം വിച്ഛേദിക്കാതിരിക്കാനും തുടര്‍ന്നും ലഭിയ്ക്കുന്നതിനും ഒക്ടോബര്‍ മാസത്തെ (ബില്‍ തീയതി 03/10/2021) ബില്ലുകള്‍ ഒക്ടോബര്‍ 26നകം അടയ്ക്കണമെന്ന് ബി.എസ് .എന്‍ .എല്‍, തിരുവനന്തപുരം ടെലികോം ജില്ല പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. ബി എസ് എന്‍ എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, ജനസേവന കേന്ദ്രങ്ങള്‍, ബി എസ് എന്‍ എല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍, മൈ ബിഎസ്എന്‍എല്‍ ആപ്പ് മുതലായ മാര്‍ഗ്ഗങ്ങള്‍ മുഖേന ബില്‍ തുക അടയ്ക്കാം്.

Read More