എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറുടെ ചുമതല ഡോ. സി.എസ്. നന്ദിനിക്ക് പത്തനംതിട്ട നാഷണല്‍ ഹെല്‍ത്ത് മിഷന്റെ(എന്‍എച്ച്എം) ജില്ലാ പ്രോഗ്രാം മാനേജറുടെ(ഡിപിഎം) താല്‍ക്കാലിക ചുമതല ഡോ. സി.എസ്. നന്ദിനിക്ക് നല്‍കി. ജില്ലാ പ്രോഗ്രാം മാനേജരായിരുന്ന ഡോ. എബി സുഷന്‍ ഉപരിപഠനത്തിനായി പോയതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി ഡിഎംഒയായ ഡോ. സി.എസ്. നന്ദിനിക്ക് ചുമതല നല്‍കിയത്. നിലവില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ സര്‍വൈലന്‍സ് ഓഫീസറുടെ ചുമതല ഡോ. സി.എസ്. നന്ദിനിക്കാണ്.
Read Moreവിഭാഗം: Information Diary
കേരളത്തിലും തമിഴ്‌നാട്ടിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലും തമിഴ്‌നാട്ടിലും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അതീവനിരീക്ഷണം ശക്തമാക്കി . ഡ്രോണ്‍ ആക്രണമങ്ങളുടെ പശ്ചാത്തലത്തിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത് . നാവികസേനയും തീരസുരക്ഷാസേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് എന്നും വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ്സ് റിപ്പോര്‍ട്ട് ചെയ്തു . തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യത ഉളളതിനാല്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ തമിഴ്‌നാടിനും കേരളത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വാർത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോർട്ട് ചെയ്തു.രണ്ട് സംസ്ഥാനങ്ങളിലെയും പ്രാദേശിക ആക്രമണസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രവാദസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥിലേക്കും ആളുകള്‍ പോയതും തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍-ഉമ്മ പോലുള്ള സംഘടനകളുടെ സാന്നിധ്യവും കേന്ദ്ര ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. High alert in Tamil Nadu, Kerala on possible…
Read Moreജാഗ്രതാ നിര്‍ദേശം: മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിന്റെ സ്പില്‍വേ ഷട്ടറുകളുടെ അടിയന്തര അറ്റകുറ്റപണികള്‍ ആവശ്യമായി വന്നതിനാല്‍ ബാരേജിലെ ജലനിരപ്പ് 29 മീറ്ററായി ക്രമീകരിക്കുന്നതിനായി ജൂലൈ രണ്ടിന് രാവിലെ ആറിനു ശേഷം അഞ്ചു ദിവസത്തേക്ക് ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ 150 സെ.മി എന്ന തോതില്‍ ഉയര്‍ത്തേണ്ടതായി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 100 സെ.മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
Read Moreസ്വയം സാക്ഷ്യപ്പെടുത്തിയാൽ കെട്ടിട നിർമാണ പെർമിറ്റ് റെഡി
കോന്നി വാര്‍ത്ത ഡോട്ട് കോം : കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും. എം പാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്‌ക് വിഭാഗത്തിലുള്ള…
Read Moreകോന്നി താലൂക്ക് ആശുപത്രിയില്‍ 10 കോടിയുടെ സമഗ്ര വികസന പദ്ധതികള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനമായി. കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ച ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആശുപത്രിയിൽ പുതിയ 3 നില കെട്ടിടം പദ്ധതിയുടെ ഭാഗമായി നിർമ്മാണം പുരോഗമിക്കുകയാണ്.നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിൻ്റെ മുകളിലായാണ് 3നില കെട്ടിടം നിർമ്മിക്കുന്നത്.ഇതോടെ കാഷ്വാലിറ്റി കെട്ടിടം 5 നിലയായി മാറും. ആശുപത്രിയിലെ സ്ഥലപരിമിതി മൂലം നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഓരോ നിലയും പ്രവർത്തനത്തിനായി കൈമാറും.കരാർ കാലാവധിയ്ക്കുള്ളിൽ തന്നെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പുതിയ ഐ.സി.യു സൗകര്യം ക്രമീകരിക്കും.ഐ.സി.യു ബെഡ്, മറ്റ് അനുബന്ധ സൗകര്യങ്ങൾ മുതലായവ എൻഎച്ച്.എം ക്രമീകരിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി ഡി.പി.എം…
Read Moreറാന്നി എംഎല്‍എയുടെ ഇടപെടല്‍ കുടിയാന്‍മല ബസ് സര്‍വീസ് പുനരാരംഭിച്ചു
എംഎല്‍എയുടെ ഇടപെടല്‍ കുടിയാന്‍മല ബസ് സര്‍വീസ് പുനരാരംഭിച്ചു കോന്നി വാര്‍ത്ത : റാന്നി-കൂടിയാന്മല ബസ് സര്‍വീസ് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്നു വീണ്ടും ആരംഭിച്ചു. കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ബസിന് കളക്ഷന്‍ കുറയുകയും ബസ് സര്‍വീസ് നിര്‍ത്തുകയും ചെയ്തു. സര്‍വീസ് പൂര്‍ണമായി നിര്‍ത്താനാണു നീക്കമെന്ന് ആശങ്കയും ഉണ്ടായി. ഇതോടെയാണ് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഇടപെട്ടത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരില്‍ കണ്ട് റാന്നിയില്‍ നിന്നും ലാഭകരമായി നടത്തുന്ന പ്രധാന സര്‍വീസ് ആണ് കുടിയാന്‍മല സര്‍വീസ് എന്നും ഇതു വീണ്ടും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് സര്‍വീസ് പുനരാരംഭിച്ചത്. വെളുപ്പിന് 4.10 ന് റാന്നിയില്‍ നിന്നും സര്‍വീസ് ആരംഭിച്ച് വൈകിട്ട് അഞ്ചിന് കുടിയാന്‍മലയില്‍ എത്തും ഇതേസമയംതന്നെ വെളുപ്പിന് 4.10 ന് കുടിയാന്‍മലയില്‍ നിന്നും ഒരു ബസ് തിരികെയും സര്‍വീസ് നടത്തും.
Read Moreപിഎസ്‌സി പരീക്ഷ: കോവിഡ് ബാധിതര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും
പിഎസ്‌സി പരീക്ഷ: കോവിഡ് ബാധിതര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ ഒന്നുമുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിട്ടുളള പരീക്ഷകള്‍ക്ക് കോവിഡ് രോഗബാധിതരോ ക്വാറന്റൈനില്‍ ഉളളവരോ ആയ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകുകയാണെങ്കില്‍ അത്തരം ഉദ്യാഗാര്‍ത്ഥികള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പരീക്ഷ എഴുതുന്നതിന് നിശ്ചിത പരീക്ഷാകേന്ദ്രങ്ങളില്‍ ക്ലാസ് റൂമുകള്‍ പ്രത്യേകം സജ്ജമാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതു സംബന്ധിച്ച സംശയ നിവാരണങ്ങള്‍ക്കായി 0468-2222665എന്ന ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.
Read Moreസബ്‌സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ ജൂലൈ ഒന്നു മുതൽ അപേക്ഷിക്കാം
konnivartha.com : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി (എസ്.എം.എ.എം) യിൽ ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി നൽകി യന്ത്രവൽകൃത കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. https://agrimachinery.nic.in/index എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാം. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണനയുണ്ട്. കാർഷിക യന്ത്രോപകരണങ്ങൾ കൂടാതെ വിള സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധയിനം ഡ്രയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം ലഭ്യമാണ്. വ്യക്തിഗത ഗുണഭോക്താക്കൾക്ക് പദ്ധതി നിബന്ധനകളോടെ 40 മുതൽ 60 ശതമാനം വരെ സബ്‌സിഡി ലഭ്യമാണ്. അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 80 ശതമാനം നിരക്കിൽ പദ്ധതി നിബന്ധനകളോടെ എട്ട് ലക്ഷം…
Read Moreഅധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം
അധ്യാപക നിയമന ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം കോന്നി വാര്‍ത്ത : സ്‌കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്‌കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.
Read Moreപത്തനംതിട്ട ജില്ലയില്‍ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയില്‍ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് പത്തനംതിട്ട ജില്ലയിലെ മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. 40% സബ്‌സിഡി ലഭിക്കും. കാര്‍പ്പ് മത്സ്യകൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, കരിമീന്‍ വിത്തുല്പാദന യൂണിറ്റ് എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ നല്‍കേണ്ടത്. ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 7. അപേക്ഷകള്‍ക്ക് ബന്ധപ്പെടുക. ജില്ലാ ഓഫീസ്:- 0468 2967720. മത്സ്യഭവന്‍, പത്തനംതിട്ട:-0468 2223134, 7012119759, 9605663222. മത്സ്യഭവന്‍, തിരുവല്ല:- 9446771720.
Read More