കായികമേളയ്ക്ക് തുടക്കമായി ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു

അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും : ഡെപ്യൂട്ടി സ്പീക്കര്‍ അതിവേഗം, ബഹുദൂരം കൊടുമണ്‍; കായികമേളയ്ക്ക് തുടക്കമായി ട്രാക്കും ഫീല്‍ഡും ഉണര്‍ന്നു konnivartha.com : കായിക താരങ്ങള്‍ക്ക് അവശ്യം വേണ്ടത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റവന്യൂജില്ല കായികമേളയുടെ ഉദ്ഘാടനം കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മേളയ്ക്ക് വേണ്ടിയുള്ള എല്ലാ സുരക്ഷാ സൗകര്യങ്ങളും പ്രാഥമിക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ടന്നും മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ മേളയ്ക്ക് സാധിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കോവിഡിന് ശേഷം നടക്കുന്ന കായികമേള ആയതിനാല്‍ ഒട്ടേറെ പുതുമകളോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്. സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയത്തില്‍ ആദ്യമായാണ് ജില്ലാ കായികമേള നടക്കുന്നത്. 11 ഉപജില്ലകളില്‍ നിന്നായി 1500 ഓളം കായിക താരങ്ങള്‍ ഇവിടെ മാറ്റുരയ്ക്കും. 98 ഇനങ്ങളിലാണ് മത്സരം.ഓരോ ഇനത്തിലും ഉപ ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ…

Read More

ഗോളടിച്ച് ഡെപ്യൂട്ടി സ്പീക്കര്‍; അടൂര്‍ മണ്ഡലത്തിലും ഫുട്‌ബോള്‍ ആവേശം

ഖത്തര്‍ ലോകകപ്പിന് പന്തുരുളും മുന്നെ ലോകകപ്പ് ആവേശത്തിലാണ് ലോകമെമ്പാടും ഉള്ളവര്‍. ഇതിന്റെ ഭാഗമായി കായിക-യുവജന വകുപ്പ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍  സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ അടൂര്‍ മണ്ഡലതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഗോള്‍വലയിലേക്ക് പന്ത് പായിച്ച് ഉദ്ഘാടനം ചെയ്തു.   സ്റ്റൈലന്‍ ഗോളടിച്ചായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ ഉദ്ഘാടനം. അന്നും ഇന്നും എന്നും താനൊരു അര്‍ജന്റീന ഫാന്‍ ആണന്നു പറഞ്ഞ ഡെപ്യൂട്ടി സ്പീക്കര്‍ അര്‍ജന്റീനയുടെ ഇഷ്ടതാരമായ മെസിയുടെ നമ്പരിലുള്ള ജേഴ്‌സി ധരിച്ചാണ് എത്തിയത്. ചടങ്ങില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാദേവി, വാര്‍ഡ് മെമ്പര്‍ എ.ജി. ശ്രീകുമാര്‍, കൊടുമണ്‍ ഇഎംഎസ് അക്കാഡമി ചെയര്‍മാന്‍ എ.എന്‍. സലിം, സെക്രട്ടറി അനിരുദ്ധന്‍ തുടങ്ങിയവരും കൊടുമണ്ണിലെ കായികപ്രേമികളും പങ്കെടുത്തു. അടിസ്ഥാനപരമായ പരിശീലനം മുതല്‍ മികവുള്ള താരങ്ങളെ…

Read More

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ 49 കായിക താരങ്ങളുമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട് വില്ലേജ്

  konnivartha.com : പത്തനംതിട്ട ജില്ലാ റോളര്‍സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജ്.വാഴമുട്ടം നാഷണല്‍ സ്ക്കൂളിന്റെ ഭാഗമായ റോളര്‍ സ്ക്കേറ്റിംഗ് റിങ്കില്‍ നിന്നും ലോകചാമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ് അടക്കം 49 കായിക താരങ്ങളാണ് സംസ്ഥാന തലത്തില്‍ മല്‍സരിക്കാന്‍ അര്‍ഹരായത്. ഫ്രീസ്ക്കേറ്റിംഗ്,സോളോ ഡാന്‍സ്,ഷോ ഗ്രൂപ്പ്,ക്വാര്‍ടെറ്റ് ,പെയര്‍ സ്ക്കേറ്റിംഗ്,പ്രിസിഷന്‍ എന്നീ ഇനങ്ങളില്‍ കേഡറ്റ് ,സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ വിഭാഗത്തിലാണ് സ്ക്കേറ്റിംഗ് താരങ്ങള്‍ സംസ്ഥാന മല്‍സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.നവംബര്‍ 12.13 തീയതികളില്‍ ആലപ്പുഴ വളവനാട് സ്ക്കേറ്റിംഗ് റിങ്കിലാണ് സംസ്ഥാന മല്‍സരം നടക്കുന്നത്.സംസ്ഥാന മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ബാംഗ്ലൂരില്‍ നടക്കുന്ന ദേശീയ റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിക്കും.കഴിഞ്ഞ വര്‍ഷം പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ദേശീയ മല്‍സരത്തില്‍ വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ് വില്ലേജില്‍ നിന്നും 36 കുട്ടികള്‍ പങ്കെടുത്തിരുന്നു.സംസ്ഥാന മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നതും നാഷണല്‍…

Read More

ചെസ്സ് ടുർണമെന്റ് സംഘടിപ്പിക്കുന്നു

കോന്നി: ചെസ്സ് പത്തനംതിട്ട ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കായി ചെസ് അറ്റ് ബംഗ്ലാവ് എന്ന പേരിൽ ചെങ്ങറ ഹാരിസൺസ് മലയാളം പ്ളാന്റേഷൻ എസ്റ്റേറ്റ് ബംഗ്ലാവിൽ 18 ന് ചെസ്സ് ടുർണമെന്റ് സംഘടിപ്പിക്കുന്നു. എസ്റ്റേറ്റിന്റെ ഏറ്റവും ഹരിത മനോഹരവും ശാന്തവുമായ അന്തരീക്ഷത്തിൽ എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുറ്റത്ത് ചെസ്സ് കളിക്കാനുള്ള അവസരമാണ് സംഘാടകർ വിദ്യാർഥികൾക്കായി ഒരുക്കുന്നത്. രജിസ്‌ട്രേഷൻ ഫീസ് 250 രൂപയാണ്. ഒന്നാം ക്‌ളാസ് മുതൽ നാലുവരെയും അഞ്ചാം ക്‌ളാസ് മുതൽ എട്ടു വരെയും ഒൻപതാം ക്‌ളാസ് മുതൽ പന്ത്രണ്ടു വരെയും മുന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തുന്നത്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും. ഏറ്റവും മികച്ച പ്രകടനം കാഴചവയ്ക്കുന്ന പത്തു പേർക്ക് വിദഗ്‌ധ പരിശീലകരുടെ കീഴിൽ രണ്ടു ദിവസത്തെ സൗജന്യ ചെസ്സ് പരിശീലനവും നൽകും. പേരുകൾ രജിസ്റ്റർ ചെയ്യണ്ട അവസാന തീയതി 15…

Read More

ജീവിതശൈലി രോഗത്തില്‍നിന്നു മോചനത്തിന് വ്യായാമം ആവശ്യം : മന്ത്രി വീണാ ജോര്‍ജ്

ജില്ലാ സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിം മലയോരറാണി പ്രവര്‍ത്തനമാരംഭിച്ചു ജീവിതശൈലിയിലെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന രോഗങ്ങളില്‍ നിന്നുമുള്ള മോചനത്തിന് വ്യായാമം ആവശ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ ഓപ്പണ്‍ ജിമ്മായ മലയോരറാണിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനികരിച്ച് ജില്ലാ സ്റ്റേഡിയം നിര്‍മിക്കുമ്പോള്‍ ഓപ്പണ്‍ ജിമ്മിന്റെ പ്രാധാന്യമേറുമെന്നും മന്ത്രി പറഞ്ഞു. ഓപ്പണ്‍ ജിമ്മിലേക്ക് ആവശ്യമായ അഞ്ച് ഉപകരണങ്ങള്‍ ജെസിഐ പത്തനംതിട്ട ക്വീന്‍സാണ് 4.75 ലക്ഷം രൂപ വിനിയോഗിച്ച് പരിശീലനത്തിനായി നല്‍കിയത്. ആരോഗ്യ മേഖലയ്ക്ക് കൈതാങ്ങേകാന്‍ ജെസിഐ പത്തനംതിട്ട ക്വീന്‍സിന്റെയും  പത്തനംതിട്ട നഗരസഭയുടെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് ഓപ്പണ്‍ ജിം പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട നഗരസഭയുടെ പദ്ധതിയുമായി സഹകരിച്ചാണ് ഓപ്പണ്‍ ജിമ്മിന് തുടക്കമിട്ടത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനാണ് ഓപ്പണ്‍ ജിമ്മിന്റെ നടത്തിപ്പ് ചുമതല.   ജിം ഉപകരണങ്ങളുടെ  ഉദ്ഘാടനം പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി.…

Read More

സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്

  സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്; സംഘാടക സമിതി രൂപീകരിച്ചു ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേള മികച്ചതാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ കായിക വളർച്ചയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുവെന്നും മറ്റേത് വിഷയം പോലെ തന്നെ പ്രാധാന്യമുള്ളതാണ് കായിക വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ കായിക മത്സരങ്ങൾ സഹായിക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായികോത്സവം നടക്കുക. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കായികോത്സവത്തിൽ 98 ഇനങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ(പെൺ/ആൺ) വിഭാഗങ്ങളിലായി 2000 ത്തോളം കായികതാരങ്ങൾ…

Read More

ലോകകപ്പിനെ വരവേൽക്കാൻ വൺ മില്യൺ ഗോൾ ക്യാമ്പയിൻ

ലോകകപ്പിനെ വരവേൽക്കാൻ വൺ മില്യൺ ഗോൾ ക്യാമ്പയിൻ നവംബർ 20,21 തീയതികളിൽ 1000 കേന്ദ്രങ്ങളിൽ ഒരു ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം konnivartha.com : സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ] സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോർട്‌സ് കൗൺസിലും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 2022 നവംബർ 20ന് ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പിനു മുന്നോടിയായി സംസ്ഥാനത്താകെ ഒരു ലക്ഷം വിദ്യാർഥികൾക്ക് ക്യാമ്പയിന്റെ ഭാഗമായി അടിസ്ഥാന ഫുട്‌ബോൾ പരിശീലനം നൽകും. ആയിരം കേന്ദ്രങ്ങളിലായി 10നും 12നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പത്ത് ദിവസത്തെ ഫുട്‌ബോൾ പരിശീലനമാണ് വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി നൽകുകയെന്ന് മന്ത്രി അറിയിച്ചു. നവംബർ 11 മുതൽ 20വരെയാണ് അടിസ്ഥാന ഫുട്‌ബോൾ പരിശീലന പരിപാടി.…

Read More

കായികതാരങ്ങൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ഡോ.എ.പി.ജെ അബ്ദുൾകലാം സ്‌കോളർഷിപ്പ് സ്‌കീമിൽ 2021-22 വർഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതൽ 20 വയസുവരെ പ്രായപരിധിയിലുള്ള 11 കായിക താരങ്ങൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫെൻസിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റൺ, സൈക്ലിംഗ്, കനോയിംഗ്, കയാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളിൽ സ്‌കൂൾ, കോളേജ് തലത്തിൽ ദേശീയ (സൗത്ത് സോൺ) മത്സരത്തിൽ പങ്കെടുത്ത മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുളള കുറഞ്ഞ യോഗ്യത. ഭിന്നശേഷിയുള്ള കായിക താരങ്ങളിൽ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ നൽകും. അപേക്ഷകർ കായിക നേട്ടം തെളിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നവംബർ 20 മുമ്പ് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in.

Read More

പത്തനംതിട്ട സ്റ്റേഡിയം നിര്‍മാണം: ഡിജിപിഎസ് സര്‍വേ പുരോഗമിക്കുന്നു

    konnivartha.com : ആധുനിക സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിജിപിഎസ് സര്‍വേ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നും ഡിസംബര്‍ മാസം അവസാനത്തോടെ പുതിയ സ്റ്റേഡിയത്തിന്റെ ടെന്‍ഡര്‍ നടപടി ആരംഭിക്കുമെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. സ്റ്റേഡിയത്തിന്റെ പ്രദേശവും നിലയും അളക്കുന്നതില്‍ കൃത്യത ഉറപ്പുവരുത്തുന്നതിനായാണ് ഡിജിപിഎസ് സര്‍വേ നടത്തുന്നത്. 14 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിനായി 50 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. കേരള സംസ്ഥാന സ്പോര്‍ട്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പുതിയ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ്, വാട്ടര്‍ സ്റ്റഡി അടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നത്. സര്‍വേ കാര്യക്ഷമമാക്കുന്നതിനായി സ്റ്റേഡിയത്തിലെ കാട് വൃത്തിയാക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്‍പത് ലൈനുള്ള സിന്തറ്റിക്ക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളില്‍ ഹോക്കി, ഫുട്ബോള്‍ മത്സരങ്ങള്‍ നടത്താന്‍ ഗ്രൗണ്ട്, മൂന്നു സ്വിമ്മിംഗ് പൂളുകള്‍, ഫെന്‍സിംഗ്, റോളര്‍…

Read More

ദേശീയ ഗെയിംസിൽ പങ്കെടുത്ത കോന്നിയിലെ താരങ്ങള്‍ക്ക് ഡിവൈഎഫ്ഐയുടെ സ്വീകരണം

konnivartha.com : ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണ്ണം നേടിയ താരങ്ങൾക്കും ,ഗെയിംസിൽ പങ്കെടുത്തവർക്കും കോന്നി കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.   കുമ്പഴ പാലം ജംഗ്ഷനിൽ നിന്ന് ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ റോളർസ്‌കേറ്റിങ്ങിൽ സ്വർണ്ണം നേടിയ അഭിജിത്ത് അമൽ രാജ്, തുഴച്ചിലിൽ സ്വർണ്ണം നേടിയ ദേവ പ്രീയ, ആർച്ച എന്നിവരെ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു.തുടർന്ന് കോന്നി പ്രീയ ദർശിനി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.   ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് എം അഖിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം അനീഷ് കുമാർ, സ്കേറ്റിങ് പരിശീലനം  ചിട്ടയായ നടത്തി ദേശീയ താരങ്ങളെ വളർത്തിയെടുത്ത നാഷണൽ സ്പോർട്സ് വില്ലേജ് മാനേജർ രാജേഷ് ആക്ളേത്ത്, എന്നിവർ സംസാരിച്ചു.   ബ്ലോക്ക് സെക്രട്ടറി…

Read More