ജാഗ്രതാ നിര്‍ദേശം: സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ മൂലം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ വെള്ളംകയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയോ, വില്ലേജ് ഓഫീസര്‍/ ഗ്രാമപഞ്ചായത്ത് അധികൃ തരുടെ നിര്‍ദേശ പ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കുകയോ ചെയ്യണമെന്നും, മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
Read Moreവിഭാഗം: Uncategorized
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശനം നടത്തി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവിലുള്ള ക്രമീകരണങ്ങള്‍ക്കു പുറമേ രണ്ടുഘട്ടമായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു സന്ദര്‍ശനം. ആദ്യഘട്ടത്തില്‍ പുതിയതായി ആറ് ഐ.സി.യു ബെഡുകളും 46 ഐസലേഷന്‍ ബെഡുകളും ഒരുക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ 17 ഐ.സി.യു ബെഡുകളും 100 കോവിഡ് ഐസലേഷന്‍ ഓക്‌സിജന്‍ ബെഡുകളും ഒരുക്കാന്‍ ലക്ഷ്യമിടുന്നു. നിലവില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആറ് ഐ.സി.യു ബെഡുകളും 28 ഐസലേഷന്‍ ബെഡുകളുമാണ് ഉള്ളത്. ആശുപത്രിയില്‍ കോവിഡ് പോസിറ്റീവായവര്‍ക്കുള്ള പ്രത്യേക ഒ.പി പ്രവര്‍ത്തിച്ചുവരുന്നു. വാക്‌സിനേഷന്‍, കോവിഡ് പരിശോധനക്കുള്ള സ്വാബ് എടുക്കുന്നതിനുള്ള സൗകര്യം തുടങ്ങിയ ക്രമീകരണങ്ങളും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത്…
Read Moreസംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 89 മരണം
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 89 മരണം മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ…
Read Moreമഴക്കെടുതി: കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
മഴക്കെടുതി: കര്‍ഷകരെ സഹായിക്കാന്‍ കൃഷി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു: രണ്ടുദിവസത്തിനിടെ 3.87 കോടി രൂപയുടെ കൃഷിനാശം www.konnivartha.com : പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും കര്‍ഷകര്‍ക്ക് കൃഷി നാശം സംഭവിച്ചത് കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷി വകുപ്പ് പ്രത്യേകം ജില്ലാ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായ മഴക്കെടുതിയില്‍ 1400 കര്‍ഷകരുടെ 133 ഹെക്ടറിലെ കൃഷിക്ക് നാശം സംഭവിച്ചതായാണ് കണക്കാക്കിയിരിക്കുന്നത്. പന്തളം, കുളനട, കടപ്ര, കവിയൂര്‍ പഞ്ചായത്തുകളിലെ കൊയ്ത്തിനു പാകമായ 88 ഹെക്ടര്‍ നെല്‍ കൃഷി പൂര്‍ണ്ണമായും വെള്ളം കയറിക്കിടക്കുന്ന നിലയിലാണ്. കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി കുലച്ചതും, കുലയ്ക്കാത്തതുമായ മുപ്പത്തി രണ്ടായിരത്തിലധികം വാഴ, നാലായിരത്തില്‍പ്പരം റബ്ബര്‍ മരങ്ങള്‍, ഏഴു ഹെക്ടര്‍ വെറ്റില കൃഷി ഒരു ഹെക്ടര്‍ മരച്ചീനി, മറ്റ് വിളകള്‍ എന്നിവ നഷ്ടപ്പെട്ടത് ഉള്‍പ്പെടെ ഏകദേശം 387…
Read Moreപത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ തുറക്കേണ്ട സാഹചര്യമില്ല
പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ തുറക്കേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ എല്ലാ വകുപ്പ്തല ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നദികളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങള്‍ ശ്രദ്ധയോടെ ഇരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം ജില്ലയിലെ ഡാമുകളില്‍ മൂഴിയാര്‍ ഡാമൊഴിച്ച് മറ്റുള്ളവ നിലവില്‍ തുറക്കേണ്ട സാഹചര്യമില്ല. മഴ ശക്തമായി തുടരുകയാണെങ്കില്‍ വൈകിട്ടോടെ മൂഴിയാര്‍ ഡാം തുറന്നേക്കും. വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് കാണപ്പെട്ടതിനേ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നദികളുടെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒരുക്കുവാനും യോഗത്തില്‍ കളക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് രോഗികള്‍, രോഗലക്ഷണമുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെയാണ് ദുരിതാശ്വാസ…
Read Moreമാടമ്പ് കുഞ്ഞുകുട്ടന്‍ (81 )അന്തരിച്ചു
നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു. 81 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. സാഹിത്യ സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമാണ് മാടമ്പ് കുഞ്ഞുകുട്ടന്റെ മരണം. 1941 ജൂണ്‍ 23 ന് തൃശൂര്‍ കിരാലൂരിലാണ് മാടമ്പ് കുഞ്ഞുകുട്ടനെന്ന ശങ്കരൻ നമ്പൂതിരിയുടെ ജനനം. ഭാഷയിലെയും സമൂഹത്തിലെയും വ്യവസ്ഥാപിതമായ രീതികളെ ചോദ്യംചെയ്തുകൊണ്ടുളള എഴുത്തിനുടമ. സംസ്കൃതത്തിനൊപ്പം ആനചികിത്സയിലും വൈദഗ്ധ്യം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ മാടമ്പ് ആകാശവാണിയിലും ജോലി ചെയ്തിട്ടുണ്ട്. അശ്വത്ഥാമാവിൽ തുടങ്ങി അമൃതസ്യ പുത്രഃ വരെയുള്ള നോവലുകൾ എഴുതി. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മഹാപ്രസ്ഥാനം, സ്മാർത്തവിചാരത്തിന്റെ പശ്ചാത്തലത്തിലെ ഭ്രഷ്ട് എന്ന നോവൽ, കരുണം, ബന്ധങ്ങളുടെ ഇഴയടുപ്പത്തിന്റ കഥപറഞ്ഞ ദേശാടനം എന്നിവയിലൂടെ മികച്ച തിരക്കഥയ്ക്കുളള ദേശീയ പുരസ്കാരവും മടമ്പിനെ തേടിയെത്തി.…
Read Moreകൂടല്‍ വില്ലേജ് പരിധിയില്‍ അവശ്യ സാധനങ്ങള്‍, മരുന്നുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടണം
കോന്നി വാര്‍ത്ത ഡോട്ട് കോം : ആരും പുറത്തിറങ്ങി ബുദ്ധിമുട്ടേണ്ട. കൂടല്‍ വില്ലേജ് പരിധിയില്‍ അവശ്യ സാധനങ്ങള്‍, മരുന്നുകള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടണം 9447417845 : unmesh 8157024005 : അലക്സ് 9447966198: Juby 9946483841: Shyam T RAJ
Read Moreപത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പൂര്‍ണമായും), പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് എട്ട് (പേട്ട ഭാഗം) വാര്‍ഡ് ഏഴ് (പൂര്‍ണമായും), മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പാറക്കാവ് ഭാഗം മുതല്‍ ലക്ഷം വീട് കോളനി കോട്ടൂരേത്ത് ഭാഗം വരെ), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (പള്ളിക്കമുരുപ്പ് പുത്തന്‍വിള പടി മുതല്‍ പേങ്ങാട്ട് പാലത്തിങ്കല്‍ പടി വരെ), മെഴുവേലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 (പെന്തക്കോസ്ത് ചാപ്പല്‍ പടി മുതല്‍ തുണിയോട് പേരപടി, മഞ്ഞിപ്പുഴ ക്ലബില്‍ ഭാഗം വരെ), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ മേയ് ഒന്‍പതു മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍…
Read Moreഅടിയന്തിര ഔഷധങ്ങള്‍ക്ക് പത്തനംതിട്ട ജില്ലയില്‍ പോലീസ് സഹായം
കോന്നി വാര്‍ത്ത ഡോട്ട് കോം : അടിയന്തിര ജീവന്‍ രക്ഷാ ഔഷധങ്ങള്‍ ലഭിക്കുന്നതിന് ജില്ലാ പോലീസിന്റെ സഹായം ഉറപ്പാക്കിയതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ഇതിനായി 9497976001 നമ്പറില്‍ ബന്ധപ്പെടാം. ഏതുസമയവും പോലീസ് സഹായം ലഭ്യമാണ്. ഇതുകൂടാതെ 112 ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാം.
Read Moreപാലാക്കാരി തമിഴ്നാട് മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ സെക്രട്ടറിയായി
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായി മലയാളി ചുമതല ഏറ്റു . . കോട്ടയം പാല പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. ചെന്നൈയില്‍ പ്രോട്ടോക്കോള്‍ വിഭാഗം അഡീഷണല്‍ സെക്രട്ടറിയാണ് അനു.തിരുപ്പത്തൂര്‍,കടലൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More