പത്തനംതിട്ടയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ നിയമനം

പത്തനംതിട്ട ആയുര്‍വേദ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ നിയമനം കോന്നി വാര്‍ത്ത ഡോട്ട് കോം : അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന റേഡിയോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രതിദിനം 450 രൂപ നിരക്കില്‍ ആളിനെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ഒരു വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സോ തത്തുല്യ യോഗ്യതയോ പാസായിട്ടുള്ളവരും 60 വയസില്‍ താഴെ പ്രായമുളളവരും പൂര്‍ണ ആരോഗ്യമുളളവരും ആയിരിക്കണം അപേക്ഷിക്കേണ്ടത്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഈ മാസം 20 ന് രാവിലെ 11 ന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ ഓഫീസില്‍ ഹാജരാകണം. കൂടിക്കാഴ്ച നടത്തി…

Read More

സംസ്ഥാനത്ത് രണ്ട് മാസം കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കില്ല

  സംസ്ഥാനത്ത് രണ്ട് മാസം കെഎസ്ഇബിയുടെയും വാട്ടർ അതോറിറ്റിയുടെയും കുടിശ്ശികകൾ പിരിക്കില്ല. വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ബാങ്കുകളുടെ റിക്കവറി നടപടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആലപ്പുഴ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ കാരണം വ്യക്തമല്ല. ആലപ്പുഴയിൽ രോഗികൾ വർധിക്കുന്നതിന്റെ കാരണം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ഇന്ന് 2951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2947 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ജില്ലയിൽ ഇന്നലെ 2791 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ കൊവിഡ് ബാധ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.  

Read More

ഗതാഗത നിയന്ത്രണം

  ആനന്ദപ്പള്ളി-കൊടുമണ്‍ റോഡില്‍ ബിഎം ആന്‍ഡ് ബിസി നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് മേയ് ആറു മുതല്‍ 14 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡില്‍ കൂടിയുള്ള വാഹന ഗതാഗതം കൊച്ചുവയല്‍-ആനന്ദപ്പള്ളി റോഡ് വഴി തിരിച്ചു വിട്ടതായി പൊതുമരാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

Read More

കൊടുമണ്‍പഞ്ചായത്തില്‍ കോവിഡ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

  കോവിഡിന്റെ രണ്ടാംതരംഗത്തില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെയും അവരുടെ കുടുംബങ്ങളെയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ് ഡെസ്‌ക് നമ്പരുകള്‍ – 04734285225, 9544646872, 8086576498, 8113894821, 8157968641.

Read More

ഒരേ സമയം രണ്ടു മാസ്ക്ക് ധരിക്കണം : ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിലും നിയന്ത്രണം. ചൊവ്വാഴ്ച മുതൽ 25 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിൽ എത്താവൂ എന്ന് സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകണം. ബാങ്കുകളും ഈ രീതിയിലാണ് പ്രവർത്തിക്കേണ്ടത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണ്. അവശ്യ സർവീസുകൾക്ക് ഇളവുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, ലാബുകൾ, ഫാർമസി, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന (ബേക്കറികൾ ഉൾപ്പെടെ) കടകൾ, പോസ്റ്റൽ/ കൊറിയർ സർവീസുകൾ, സ്വകാര്യ ട്രാൻസ്പോർട്ട് ഏജൻസികൾ, ടെലികോം/ ഇന്റർനെറ്റ് സർവീസുകൾ തുടങ്ങിയവയ്ക്കാണ് ഇളവ്. അതേസമയം, കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെയ് നാല് മുതൽ ഒൻപത് വരെയാണ് നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാനും അനുമതി ഉണ്ടാകില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ…

Read More

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത് (രാമന്‍ചിറ ജംഗ്ഷന്‍ മുതല്‍ ഇന്ദിരാ ജംഗ്ഷന്‍ വരെ) വാര്‍ഡ് ആറ്, 12, 16, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (കിളിവയല്‍ കോളനി ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാല്, അഞ്ച്, ഒന്‍പത്, 11, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാല്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (കുരിശുംമൂട് മുതല്‍ വലതുകാട് ജംഗ്ഷന്‍ വരെ)വാര്‍ഡ് നാല്, 12, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (കത്തോലിക്കാപ്പള്ളി മുതല്‍ പനക്കീഴ് വരെ), വാര്‍ഡ് നാല് (പാലതിങ്കല്‍ മുതല്‍ വെള്ളറ മേല്‍വശം വരെ), വാര്‍ഡ് അഞ്ച് (കുരിശുകവല മുതല്‍ സബ് സെന്റര്‍ പടി വരെ), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് (വട്ടക്കുന്ന് പ്രദേശം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 16, 18,…

Read More

കോന്നിയില്‍ ഇക്കുറി ആര് എം എല്‍ എയാകും :  ഇന്ന് അറിയാം

  കോന്നിയുടെ ജനകീയ എം എല്‍ എ ആരെന്ന് ഇന്ന് അറിയാം . അഡ്വ കെ യു ജനീഷ് കുമാര്‍ (എല്‍ ഡി എഫ് ) റോബിന്‍ പീറ്റര്‍ (യു ഡി എഫ് ) കെ സുരേന്ദ്രന്‍ ( എന്‍ ഡി എ ) എന്നിവര്‍ തമ്മില്‍ ആയിരുന്നു പ്രധാന മല്‍സരം . ഇവരില്‍ ആരാണ് ജനകീയന്‍ എന്ന് മണ്ഡലത്തിലെ ജനം വിധി എഴുതി . ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോന്നി എം എല്‍ എ ആരെന്ന് അറിയാം . (എല്‍ ഡി എഫ് ) അഡ്വ. കെ.യു ജനീഷ് കുമാര്‍ (വിലാസം:-കാലായില്‍ വീട്, സീതത്തോട് പി.ഒ,പത്തനംതിട്ട വയസ്:-37 (ജനനം:-1983 ഏപ്രില്‍ 10) വിദ്യാഭ്യാസ യോഗ്യത:- സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം, എല്‍എല്‍ബി. സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം,ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ,സംസ്ഥാന വൈ. പ്രസിഡൻറ്…

Read More

കോന്നിയടക്കം ജില്ലയിലെ 16 പഞ്ചായത്തുകളിലേയും നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗവ്യാപനം തടയുവാന്‍ പത്തനംതിട്ട ജില്ലയിലെ 16 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. മല്ലപ്പള്ളി, ആനിക്കാട്, കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍, ആറന്മുള, കോയിപ്പുറം, ഇരവിപേരൂര്‍, അയിരൂര്‍, റാന്നി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം ഗ്രാമപഞ്ചായത്തുകളില്‍ വിവിധ തീയതികളില്‍ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ, മേയ് ഒന്‍പത് അര്‍ദ്ധരാത്രി വരെ ദീര്‍ഘിപ്പിച്ചാണ് കളക്ടര്‍ ഉത്തരവിറക്കിയത്. അഞ്ചോ അതിലധികമോ ആളുകള്‍ ഈ പ്രദേശങ്ങളില്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുളളതും മുന്‍ ഉത്തരവിലെ ക്രമീകരണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പുറമെ ചുവടെ ചേര്‍ക്കുന്ന നിബന്ധനകളും ചേര്‍ത്താണ് ഉത്തരവായിട്ടുള്ളത്. നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുളള എല്ലാ പഞ്ചായത്തുകളിലും അവശ്യമേഖലയില്‍ ഉള്‍പ്പെടാത്ത എല്ലാ കടകളും അടുത്ത ഒന്‍പത് ദിവസം അടച്ചിടണം. പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം,…

Read More

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

Read More

കോവിഡ്:കുമ്പഴ മാര്‍ക്കറ്റില്‍ പ്രവേശനത്തിന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും

  പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വരുന്ന ഒരു മാസത്തേക്ക് വീട്ടില്‍ തന്നെ ഇരിക്കുന്നതിനുള്ള ശ്രമം എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു. ജനങ്ങള്‍ അധികം തടിച്ചുകൂടുന്ന കുമ്പഴ മാര്‍ക്കറ്റ് ജില്ലാ പോലീസ് മേധാവി, നഗരസഭാ ചെയര്‍മാന്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ടം ജനങ്ങള്‍ പരമാവധി ഒഴിവാക്കണം. പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ് എന്നിവര്‍ പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് ആള്‍ക്കൂട്ടം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സുരക്ഷ ശക്തമാക്കണം. ഇതിന് ജനങ്ങളുടെ സഹകരണമുണ്ടാകണം. കുമ്പഴ മാര്‍ക്കറ്റില്‍ ആളുകൂടുന്നത് ഒഴിവാക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ ടോക്കണ്‍ സംവിധാനമൊരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. കുമ്പഴ മാര്‍ക്കറ്റില്‍ പ്രവേശനത്തിന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു.…

Read More