നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,67,31,509 പേർ * 5,79,835 പേർ പുതുതായി പട്ടികയിൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ 2,67,31,509 വോട്ടർമാരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുണ്ടായിരുന്നത്. ഇതിൽനിന്ന് ഇരട്ടിപ്പ്, മരിച്ചവർ, താമസം മാറിയവർ തുടങ്ങി 1,56,413 പേരെ ഒഴിവാക്കി. പുതുതായി 5,79,835 പേരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ പട്ടികയിൽ 1,37,79,263 സ്ത്രീ വോട്ടർമാരും 1,29,52,025 പുരുഷവോട്ടർമാരും 221 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്- 3,21,49,43 പേർ. കുറവ് വോട്ടർമാരുള്ള ജില്ല വയനാടാണ്- 6,07,068 പേർ. കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ലയും മലപ്പുറമാണ്- 16,07,004 പേർ. കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടർമാരുള്ളത് തിരുവനന്തപുരത്താണ്- 57 പേർ. 80 വയസിനു മുകളിൽ പ്രായമുള്ള 6,21,401 വോട്ടർമാരുണ്ട്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട…
Read Moreവിഭാഗം: Uncategorized
കെ.മുരളിധരന് , അടൂർ പ്രകാശ് , കെ.സുധാകരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്
കോന്നി വാര്‍ത്ത ഡോട്ട് കോം@ഡെല്‍ഹി :കോൺഗ്രസിനെ അടിമുടി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അടൂർ പ്രകാശും, കെ മുരളിധരനും നിയമസഭ തെരെഞ്ഞെടുപ്പിൽ മല്‍സാരിച്ചേക്കും . ഹൈകമാൻഡിന്റെ പുതിയ ഫോർമില അനുസരിച്ച് കെ സുധാകരൻ താൽക്കാലിക കെ പി സി സി അധ്യക്ഷനാകും. ഭരണം തിരികെ പിടിക്കാൻ എന്ത് സാധ്യതയും പ്രയോഗിക്കുകയാണ് കോൺഗ്രസ് . ലോക്സസഭയിൽ കാര്യമായ സ്വാധീനമില്ലാത്ത കോൺഗ്രസ് അടിത്തട്ടിലെ സാധ്യതകൾ പരമാവധി പ്രയോജനെപെടുത്തി തിരികെ വരാമെന്നാണ് കണക്ക് കുട്ടുന്നത്. മുരളീധരനും , അടൂർ പ്രകാശും മുമ്പ് മൽസരിച്ച മണ്ഡലങ്ങളിൽ വീണ്ടും എത്തിയാൽ വലിയ വിജയം നേടാനാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. മുന്നണിയിലെ ഗ്രൂപ്പ് താൽപര്യങ്ങളോ പാർട്ടിയിലെ തൽപര്യ കക്ഷികളുടെ ഇടപ്പെടലോ കാര്യമാക്കേണ്ടതില്ല. ഇതു സംബന്ധിച്ച് സ്വകാര്യ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളാണ് പ്രധാന മാനദണ്ഡം. ഇടഞ്ഞു നിൽക്കുന്ന നായർ – ഈഴവ -ക്രിസ്ത്യൻ സമുദായങ്ങളെ ഒപ്പം നിർത്താനും പലരും…
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വരണാധികാരി എഡിഎം അലക്സ് പി. തോമസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും അംഗങ്ങളും ചുവടെ. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി – ചെയര്‍പേഴ്സണ്‍ രാജി.പി.രാജപ്പന്(ആനിക്കാട് ഡിവിഷന്). അംഗങ്ങള്‍ – സാറാ ടീച്ചര്‍(കോഴഞ്ചേരി), അന്നമ്മ പി.ജോസഫ്(ഡാലിയ സുരേഷ് തോമസ്) (പുളിക്കീഴ്) വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി:- ചെയര്‍പേഴ്സണ്‍ ബീനാ പ്രഭ (കൊടുമണ്‍). അംഗങ്ങള്‍ – ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍(റാന്നി), അജോമോന്‍(കോന്നി) പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍- ലേഖ സുരേഷ്(ചിറ്റാര്‍). അംഗങ്ങള്‍ – ജിജോ മോഡി(മലയാലപ്പുഴ), റോബിന് പീറ്റര്‍(പ്രമാടം) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് – ആര്.അജയകുമാര്‍(കുളനട). അംഗങ്ങള്‍ – സി. കൃഷ്ണകുമാര്‍(ഏനാത്ത്), സി.കെ.ലതാകുമാരി(മല്ലപ്പള്ളി) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് – ജിജി മാത്യു(കോയിപ്രം). അംഗങ്ങള്‍ –…
Read Moreപന്തളത്തെ തോല്‍വി; സിപിഎമ്മില്‍ കടുത്ത നടപടി
പന്തളം നഗരസഭയിലുണ്ടായ ഭരണ നഷ്ടത്തില്‍ കടുത്ത നടപടികളുമായി സിപിഎം.ഏരിയ സെക്രട്ടറി ഇ.ഫസലിനെ സ്ഥാനത്ത് നിന്ന് മാറ്റി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹര്‍ഷ കുമാറിന് പകരം ചുമതല നല്കി.സംഘടനാപരമായി ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ബിജെപി മുന്നേറ്റത്തിനും വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍.നഗരസഭയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജുവിനേയും നീക്കി.2015-ല്‍ 15 സീറ്റുകളോടെ പന്തളം നഗരസഭയില്‍ ഭരണം നേടിയ സിപിഎമ്മിന് ഇത്തവണ ഒമ്പത് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഏഴ് സീറ്റുകളുണ്ടായിരുന്ന ബിജെപി 18 സീറ്റുകളോടെയാണ് ഇത്തവണ അധികാരം നേടിയത്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം പുറത്തിറക്കും
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും . ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക.
Read Moreആശ്രിത സഹായധനം നല്കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കോന്നി വാര്‍ത്ത ഡോട്ട് കോം ” പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ അഡ്വ. ഓമല്ലൂര്‍ ശങ്കരന് ആദ്യ നടപടിയായി സാക്ഷരതാ മിഷന് മുന്‍ പ്രേരക്കിന്റെ കുടുംബത്തിന് മരണാനന്തര സാമ്പത്തിക സഹായം വിതരണം ചെയ്തു. പ്രേരക്മാരുടെ കുടുംബത്തിന് സംസ്ഥാന സാക്ഷരതാ മിഷന് മരണാനന്തര സഹായമായി നല്കുന്ന 75,000 രൂപയാണ് കൈമാറിയത്. മരണപ്പെട്ട കെ.ശിവരാജന്റെ ഭാര്യ അബ്ജ ചെക്ക് ഏറ്റുവാങ്ങി. ആറന്മുള ഗ്രാമപഞ്ചായത്തിലെ എഴിക്കാട് കോളനി വിദ്യകേന്ദ്രത്തിലെ പ്രേരക്കായിരുന്നു കെ. ശിവരാജന്. 21 വര്‍ഷം സാക്ഷരതാ മിഷന് പ്രേരക്കായി പ്രവര്‍ത്തിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒക്ടോബര്‍ 22 ന് മരണപ്പെട്ടു. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് ശിവരാജന്റെ കുടുംബം.
Read Moreകോന്നി ബ്ലോക്ക് പഞ്ചായത്ത് : അമ്പിളി പ്രസിഡന്റ് : ദേവകുമാര്‍ വൈസ് പ്രസിഡന്റ്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അംബിളിയെയും വൈസ് പ്രസിഡന്റായി ദേവകുമാറിനെയും തീരഞ്ഞെടുത്തു . കെ പി സി സി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരെയും തിരഞ്ഞെടുത്തത് . എ ,ഐ ഗ്രൂപ്പുകളുടെ പടലപ്പിണക്കം മൂലം ഡി സി സി തീരുമാനം കെ പി സി സിക്കു വിട്ടിരുന്നു . തണ്ണിത്തോട് മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് അമ്പിളി . വകയാര്‍ ഡിവിഷനില്‍ നിന്നുമാണ് ദേവകുമാര്‍ ജയിച്ചത് .
Read Moreമൈലപ്ര പഞ്ചായത്തില്‍ പ്രസിഡന്റ് : ചന്ദ്രിക സുനിൽ
മൈലപ്ര പഞ്ചായത്തില്‍ പ്രസിഡന്റ് : ചന്ദ്രിക സുനിൽ
Read Moreമലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റായി ഷീജ കുമാരി ചാങ്ങയില്‍
മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റായി ഷീജ കുമാരി ചാങ്ങയില്‍
Read Moreയുഡിഎഫ് കോട്ട തകർത്ത നവനീത് പ്രമാടം പഞ്ചായത്തിന്റെ അമരക്കാരൻ
യുഡിഎഫ് കോട്ടയായിരുന്ന കോന്നി പ്രമാടം പഞ്ചായത്തിൽ നേടിയ വിജയത്തിന്റെ ആഘോഷത്തിലാണ് ഇടതു മുന്നണി. കന്നിയങ്കത്തില്‍ തന്നെ വൻ വിജയം നേടിയ നവനീത് പ്രമാടം പഞ്ചായത്ത് പ്രസിഡന്റായി ചുമതല ഏറ്റു . പ്രമാടം രണ്ടാം വാര്‍ഡായ പാലമറൂരില്‍ നിന്നാണ് നവനീത് ജയിച്ചത്. വർഷങ്ങളായി ഇടതു മുന്നണി പിന്തുണയ്ക്കാതിരുന്ന വാര്‍ഡ് കന്നിയങ്കത്തില്‍ തന്നെയാണ് നവനീത് പിടിച്ചെടുത്തത്. പട്ടികജാതി സംവരണമായ മണ്ഡലത്തിൽ അങ്ങനെ നവനീത് എതിരില്ലാതെ പ്രസിഡൻറ് സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു . 1953 ലാണ് പ്രമാടം ഗ്രാമ പഞ്ചായത്ത് രൂപീകരിക്കുന്നത്. ആദ്യം മുതൽ തന്നെ യുഡിഎഫിനെ മാത്രം പിന്തുണച്ചിരുന്ന മണ്ഡലത്തിൽ ആദ്യമായാണ് ആദ്യമായാണ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തുന്നത്. 19 ല്‍ 10 സീറ്റ് നേടിയാണ് ഇടതുമുന്നണി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണ 13 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ ഏഴ് സീറ്റുകൾ മാത്രമാണ് ലഭിച്ചത്.അതിനാൽ തന്നെ അറുപത്തി അഞ്ച് വർഷങ്ങൾക്ക് ശേഷം…
Read More