സംസ്ഥാനത്തെ വിവിധ കോര്‍പറേഷനുകളില്‍ മേയര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറില്‍ അഞ്ച് കോര്‍പറേഷനുകളില്‍ മിന്നുന്ന വിജയം നേടിയ എല്‍ഡിഎഫ്, യുഡിഎഫ്- ബിജെപി- ലീഗ് കൂട്ടുകെട്ടിനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കിയാണ് വന്‍ മുന്നേറ്റം കോര്‍പറേഷനുകളില്‍ നടത്തിയത്. കോഴിക്കോട്,തൃശൂര്‍, എറണാകുളം,കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. തിരുവനന്തപുരം കോര്പറേഷന് മേയറായി എല്‍ഡിഎഫിലെ ആര്യാ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യാ രാജേന്ദ്രന് (എല്‍ഡിഎഫ്) – 54, സിമി ജ്യോതിഷ് (എന്‍ഡിഎ) – 35, മേരി പുഷ്പം (യുഡിഎഫ്) – 09 ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന് മുടവന്മുഗള് വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്.…
Read Moreവിഭാഗം: Uncategorized
നിയമസഭാ തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യ ഘട്ട പരിശോധന തുടങ്ങി
കോന്നി വാര്‍ത്ത ഡോട്ട് കോം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യ ഘട്ട പരിശോധന കളക്ടറേറ്റില്‍ തുടങ്ങി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തിലാണ് പരിശോധിക്കുന്നത്. 2200 ബാലറ്റ് യൂണിറ്റ്, 2200 കണ്ട്രോള് യൂണിറ്റ്, 2300 വിവിപാറ്റ് യൂണിറ്റ് എന്നിവയാണ് തെരഞ്ഞെടുപ്പിനായി ജില്ലയില്‍ എത്തിച്ചിട്ടുള്ളത്. തെലുങ്കാനയിലെ മെഡ്ചാല് ജില്ലയില്‍ നിന്നാണ് യന്ത്രങ്ങള്‍ കളക്ടറേറ്റിലെത്തിച്ചത്. എഡിഎം അലക്സ് പി തോമസ്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreതിരുവല്ല നഗരസഭയില്‍ ആദ്യ ടേമിൽ യുഡിഎഫിലെ ബിന്ദു ജയകുമാർ അധ്യക്ഷയാകും
കോന്നി വാര്‍ത്ത : തിരുവല്ല നഗരസഭയിൽ ഭരണം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ നഗരസഭയില്‍ അധ്യക്ഷ പദവിയിലെ ആദ്യ ടേം കോണ്‍ഗ്രസിലെ ബിന്ദു ജയകുമാറിന് നൽകും . ഇതു സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം പാര്‍ലമെന്ററി പാര്‍ട്ടിയിലുണ്ടായി. 39 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 16 പേരുടെ പിന്തുണയാണ് തിരുവല്ലയിലുള്ളത്. കേവല ഭൂരിപക്ഷത്തിന് നാലുപേരുടെ പിന്തുണ കൂടി വേണം. എല്‍ഡിഎഫിന് 14 കൗണ്‍സിലര്‍മാരും എന്‍ഡിഎയ്ക്ക് ഏഴുപേരുമാണുള്ളത്. എസ്ഡിപിഐയുടെ ഒരംഗത്തെകൂടാതെ മറ്റൊരു സ്വതന്ത്രാംഗവുമുണ്ട്. യുഡിഎഫിലെ ധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം കോണ്‍ഗ്രസിനും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനുമാണ് അധ്യക്ഷ സ്ഥാനം. ഉപാധ്യക്ഷ സ്ഥാനം ആദ്യ ടേം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ്. പിന്നീട് കോണ്‍ഗ്രസിനു ലഭിക്കും.
Read Moreപത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന്. അഡ്വ .ടി സക്കീർ ഹുസൈൻ ചെയർമാൻ
കോന്നി വാര്‍ത്ത : കോണ്‍ഗ്രസ് വിമതരുടെ പിന്തുണയില്‍ പത്തനംതിട്ട നഗരസഭയിലെ ഭരണം എല്‍ഡിഎഫിന്. വോട്ടെടുപ്പില്‍ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെയാണ് എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എല്‍ഡിഎഫിന് ലഭിക്കുന്നത്. കോണ്‍ഗ്രസ് വിമതരായ മൂന്ന് സ്വതന്ത്രരുടേതുള്‍പ്പെടെ 16 വോട്ടുകള്‍ എല്‍ഡിഎഫിലെ ചെയര്മാന് സ്ഥാനാര്‍ഥി ടി.സക്കീര്‍ ഹുസൈന് ലഭിച്ചു. 13 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.മൂന്ന് അംഗങ്ങളുള്ള എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അതേ സമയം എല്‍ഡിഎഫുമായുള്ള രഹസ്യ ധാരണ പ്രകാരമാണ് എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്ന് യുഡിഎഫ് ആരോപിച്ചു.32 അംഗ പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും 13 സീറ്റുകളില്‍ വീതമായിരുന്നു വിജയിച്ചിരുന്നത്. മൂന്ന് സീറ്റുകളില്‍ എസ്ഡിപിഐയും മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് വിമതരും വിജയിച്ചു.
Read Moreആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയർ
തിരുവനന്തപുരം കോർപറേഷൻ മേയറായി എൽഡിഎഫിലെ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രൻ (എൽഡിഎഫ്) – 54, സിമി ജ്യോതിഷ് (എൻഡിഎ) – 35, മേരി പുഷ്പം (യുഡിഎഫ്) – 09. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രൻ മുടവൻമുഗൾ വാർഡിൽ നിന്നുമാണ് ആര്യ വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. ബിഎസ്സി രണ്ടാം വർഷഗണിത വിദ്യാർഥിനിയാണ് ആര്യ. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.മേയർ ഈ പദവിയിൽ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ. ആള് സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാർഥിനിയായ ആര്യ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ…
Read Moreപ്രമാടം ഗ്രാമപഞ്ചായത്തില്‍ നവനീത് പ്രസിഡന്റ്
കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം പഞ്ചായത്തിലെ 19 വാര്‍ഡില്‍ 10 ഉം പിടിച്ചെടുത്ത് ചരിത്ര വിജയം കൊയ്ത എല്‍ ഡി എഫില്‍ രണ്ടാം വാര്‍ഡായ പാലമറൂര്നിന്നും വിജയിച്ച നവനീതിനെ (30 ) പഞ്ചായത്ത് പ്രസിഡന്റാക്കുവാന്‍ സി പി ഐ എം അനുമതി നല്കി . രണ്ടു പതിറ്റാണ്ടായി യു ഡി എഫ് കുത്തകയായിരുന്നു പ്രമാടം പഞ്ചായത്ത് . പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായിരുന്നു . 1953 മുതല്‍ യു ഡി എഫ് കോട്ടയായായിരുന്നു ഈ പഞ്ചായത്ത് . യു ഡി എഫിന് 7 സീറ്റ് മാത്രമാണ് ലഭിച്ചത് . 2 സീറ്റ് എന്‍ ഡി യെ പിടിച്ചു . 16 വര്‍ഷമായി നവനീത് കലാ രംഗത്ത് സജീവമാണ് . നാടന്‍ പാട്ടുകളിലൂടെ ജന ശ്രദ്ധ ആകര്‍ഷിച്ചു . ചെറുപ്പകാലം മുതല്‍ ഇടത് പക്ഷത്തിനൊപ്പം…
Read Moreഅരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയിയെ തീരുമാനിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയിയെ സി പി എം ഏരിയ കമ്മറ്റി തീരുമാനിച്ചു . ജില്ലാ കമ്മറ്റി കൂടി അംഗീകാരം നല്‍കും . സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. ഊട്ടുപാറ പതിനൊന്നാം വാർഡിൽ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് പ്രാവശ്യവും കോൺഗ്രസ് വിജയിച്ച വാർഡിൽ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്. ഈ സന്തോഷത്തിനു പുറമേ മറ്റൊരു ചുമതലകൂടി രേഷ്മയെ തേടിയെത്തിയിരിക്കുകയാണ്. യുഡിഎഫിൽ നിന്നും ഭരണം എല്‍ ഡി എഫ് പിടിച്ചെടുത്തിരുന്നു .സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ അറിയപ്പെടും. കല്ലേലി തോട്ടം വാര്‍ഡില്‍ നിന്നും വീണ്ടും ജയിച്ച സിന്ധുവിന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ സാധ്യത ഉണ്ടായിരുന്നു എങ്കിലും ചില നേതാക്കള്‍ പബ്ലിസിറ്റിയുടെ പുറകെ പോയതിനാല്‍…
Read Moreനിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ ആലോചന
കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താന്‍ ആലോചന. 80 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് അനുവദിക്കുമെന്നും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ പറഞ്ഞു.ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ മാര്‍ച്ച് രണ്ടാം വാരം വിജ്ഞാപനം ഇറങ്ങിയേക്കും. എസ്.ഐ മുതല്‍ ഐജി വരെയുള്ളവര്‍ക്കാണ് സ്ഥലംമാറ്റമുണ്ടാകും.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിജിപി മാറേണ്ടതില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഒരേപദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പൊലീസ് റവന്യൂ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ചട്ടം.
Read Moreതമിഴ്നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്.സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാവെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മര്‍ദ്ദിച്ചത്.ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം ഇരുവരേയും തടഞ്ഞുവെയ്ക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരേയും പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയത് .
Read Moreമണ്ഡല – മകര വിളക്ക് ഉത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ണ്ണം
ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്കാണ് മുന്‍ഗണനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല – മകര വിളക്ക് ഉത്സവങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. തീര്‍ഥാടനം മുടക്കുന്നത് ശരിയല്ല എന്ന ദേവസ്വം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡകാലം ആരംഭിച്ചത്. ഈ തീരുമാനം ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ ശബരിമല മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവൂ. ദേവസ്വം ബോര്‍ഡ് തീരുമാനത്തോട് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടേയും നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കി. എന്നാല്‍, കോവിഡ്…
Read More