ശബരിമല സന്നിധാനത്തെ സമയക്രമം

  രാവിലെ നട തുറക്കുന്നത് : 3 മണി നിര്‍മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ ഗണപതി ഹോമം 3.20 മുതല്‍ നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ ഉഷഃപൂജ 7.30 മുതല്‍ 8 വരെ നെയ്യഭിഷേകം 8 മുതല്‍ 11 വരെ. 25 കലശം, കളഭം 11.30 മുതല്‍ 12 വരെ ഉച്ചയ്ക്ക് ഉച്ച പൂജ 12.00 ന് നട അടയ്ക്കല്‍ 01.00 ന് വൈകിട്ട് നട തുറക്കല്‍ 03.00 ന് ദീപാരാധന 06.30-06.45 പുഷ്പാഭിഷേകം 06.45 മുതല്‍ 9 വരെ അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ ഹരിവരാസനം 10.45 ന് നട അടയ്ക്കല്‍ 11.00 ന്

Read More

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനം : നട 16ന് തുറക്കും:ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു

  konnivartha.com; ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11നുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും.ഒരുക്കങ്ങൾ‌ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഓൺലൈന്‍ വിർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു . പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ആരംഭിക്കും.ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം ലഭിക്കും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും .സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ ഭര്‍ക്തര്‍ക്കു…

Read More

അന്താരാഷ്ട്ര വ്യാപാരമേള: കേരള പവലിയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  konnivartha.com; ന്യൂഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു വാദ്യകലയായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്.   ഭാരത് മണ്ഡപത്തിൽ (പ്രഗതി മൈതാൻ) നവംബർ  27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പർ ഹാളിലാണ് 299 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കേരള പവലിയൻ. പ്രദർശന നഗരിയിലെ 27 സ്റ്റാളുകളും മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് പവലിയന്റെ മേൽനോട്ടം വഹിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് സന്ദർശക സമയം. സാംസ്‌കാരിക വകുപ്പ്, കേരള ബാംബൂ മിഷൻ, കയർ വികസന വകുപ്പ്, ഹാന്റ് ലൂം ആൻഡ് ടെക്സ്റ്റയിൽസ്, കോ-ഓപ്പറേറ്റീവ് വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോർക്ക, ഫാം ഇൻഫർമേഷൻ ബ്യൂറോ, കുടുംബശ്രീ, ഹാൻടെക്‌സ്,…

Read More

ശബരിമല തീര്‍ഥാടനം : പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

  ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു . ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടപ്പാക്കേണ്ട തിരക്ക് നിയന്ത്രണ മാർഗ്ഗങ്ങളും ഗതാഗത ക്രമീകരണങ്ങളും സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസ് ശബരിമല പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു . 10 പേരടങ്ങുന്ന പോലീസ് കൺട്രോൾ റൂമിൽ യഥാസമയം സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് പി വി ബേബി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി .കെ എ വിദ്യാധരൻ, പത്തനംതിട്ട ഡിവൈ എസ് പി ന്യൂമാൻ, ഡി സി ആർ ബി ഡി വൈഎസ്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതച്ചട്ടം ഹാൻഡ്ബുക്ക് പുറത്തിറക്കി

  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ശുചിത്വമിഷൻ തയ്യാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും എന്ന ഹാൻഡ്ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. ‘ഭൂമിയെ സംരക്ഷിച്ചുകൊണ്ട് വോട്ട് ചെയ്യുക’ എന്നതാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള സന്ദേശമെന്ന് കമ്മീഷണർ പറഞ്ഞു. ഹരിതച്ചട്ടം പാലനം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു. വി. ജോസ്, കമ്മീഷൻ സെക്രട്ടറി ബി. എസ്. പ്രകാശ്, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ, മലിനീകരണനിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. ഹാൻഡ്ബുക്ക് ശുചിത്വമിഷൻ വെബ്സൈറ്റിൽ (https://www.suchitwamission.org/publication/election-book)…

Read More

ഫിലിം സർട്ടിഫിക്കേഷൻ:ബഹുഭാഷാ മൊഡ്യൂൾ അവതരിപ്പിച്ചു

  സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി), അതിന്റെ ഇ-സിനിപ്രമാൺ പോർട്ടലിൽ ബഹുഭാഷാ മൊഡ്യൂൾ ആരംഭിച്ചു. മൊഡ്യൂൾ ഇപ്പോൾ പൊതുജന ഉപയോഗത്തിനായി പൂർണ്ണ സജ്ജവും സജീവവുമാണ്. ഇന്ത്യൻ ചലച്ചിത്ര വ്യവസായമേഖലയിലെ ഫിലിം സർട്ടിഫിക്കേഷൻ പ്രക്രിയ ഡിജിറ്റൽ രൂപത്തിലേക്ക് ആക്കാനും ലളിതമാക്കാനുമുള്ള സിബിഎഫ്‌സിയുടെ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ നൂതന സംരംഭം.   ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്യാൻ താല്പര്യപ്പെടുന്ന സിനിമകളുടെ സർട്ടിഫിക്കേഷൻ സുഗമമാക്കുന്നതിനും ലളിതമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പുതിയ സംവിധാനം എന്ന് സിബിഎഫ്‌സി ചെയർമാൻ ശ്രീ പ്രസൂൺ ജോഷി അഭിപ്രായപ്പെട്ടു. ഇതിനായി നിലവിലുള്ള സംവിധാനത്തിന് പുറമേയാണ് ഈ അധിക സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.   ഈ സൗകര്യം ഉപയോഗിച്ച്, അപേക്ഷകർക്ക് ഇപ്പോൾ ഒരു ഏകീകൃത അപേക്ഷ വഴി വിവിധ ഭാഷകളിലുള്ള സിനിമകൾ സമർപ്പിക്കാൻ കഴിയും. ഇത് നടപടിക്രമങ്ങളുടെ ആവർത്തനം ഗണ്യമായി കുറയ്ക്കുന്നു.   ഈ…

Read More

“ഡി പി ഡി പി ” ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു

  2023-ലെ DPDP നിയമത്തിന്റെ പൂർണ്ണ പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിലെ നിർണ്ണായക ചുവടുവയ്‌പ്പെന്ന നിലയിൽ, ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) ചട്ടങ്ങൾ 2025- കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ഈ നിയമവും ചട്ടങ്ങളും, ഡിജിറ്റൽ വ്യക്തിഗത ഡാറ്റയുടെ ഉത്തരവാദിത്തപൂർണ്ണമായ ഉപയോഗം ഉറപ്പാക്കുന്നതിൽ, പൗരകേന്ദ്രിതവും നൂതനാശയ സൗഹൃദവുമായ സമഗ്ര ചട്ടക്കൂട് സൃഷ്ടിക്കുന്നു. 2023 ഓഗസ്റ്റ് 11-ന് പാർലമെന്റ് പാസാക്കിയ DPDP നിയമം, ഡിജിറ്റൽ വ്യക്തിഗത ഡാറ്റയുടെ സംരക്ഷണത്തിനായി സമഗ്രമായ ചട്ടക്കൂട് സൃഷ്ടിക്കുന്നു. ഡാറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ (ഡാറ്റ ഫിഡ്യൂഷ്യറികൾ) ബാധ്യതകളും വ്യക്തികളുടെ (ഡാറ്റ പ്രിൻസിപ്പൽസ്) അവകാശങ്ങളും കടമകളും ഈ നിയമം വ്യക്തമായി നിർവ്വചിക്കുന്നു. വ്യക്തമായി മനസ്സിലാക്കുന്നതിനും അനുവർത്തനം സുഗമമാക്കുന്നതിനുമായി, SARAL രൂപകൽപ്പനയാണ് നിയമം പിന്തുടരുന്നത്—ലളിതം, പ്രവേശനക്ഷമം , യുക്തിസഹം, പ്രവർത്തനക്ഷമം—എന്നിവ അടിസ്ഥാനമാക്കിയുള്ള ഭാഷയും ചിത്രീകരണങ്ങളും ഉപയോഗിച്ച് രൂപകൽപ്പന ചെയ്തതാണ് ഇത്. അനുമതിയും സുതാര്യതയും, ഉദ്ദേശ്യപരിധി, പരിമിത ഡാറ്റ,…

Read More

ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം തിരുവല്ല-കുമ്പഴ റോഡില്‍ ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് ബിഎംബിസി ടാറിങ് നടക്കുന്നതിനാല്‍ നവംബര്‍ 16 വരെ പരിയാരം ജംഗ്ഷന്‍ മുതല്‍ സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.   ഗതാഗത നിയന്ത്രണം പെരുനാട്- കണ്ണനുമണ്‍ പുതുക്കട റോഡില്‍ ഡബ്ലുഎംഎം പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം നവംബര്‍ 15 മുതല്‍ 19 വരെ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

Read More

തദ്ദേശ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലാ അറിയിപ്പ് ( 14/11/2025 )

  തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. നവംബര്‍ 10ന് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തുടരും. പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദേശം ജാതികളും സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കുന്നതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടരുത്. മറ്റു രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമര്‍ശനം നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും ഒതുങ്ങുന്നതായിരിക്കണം. അവരുടെ സ്വകാര്യ ജീവിതം പരാമര്‍ശിക്കരുത്. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് തേടാന്‍ പാടില്ല. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രചാരണവേദിയായി ഉപയോഗിക്കരുത്. സമ്മതിദായകര്‍ക്ക് പണമോ പാരിതോഷികമോ നല്‍കരുത്. വ്യക്തികളുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ അനുവാദം കൂടാതെ…

Read More

തേക്കുതോട് സര്‍ക്കാര്‍ എച്ച്എസ് എസ് : ശിശുദിനം ആചരിച്ചു

  konnivartha.com; പത്തനംതിട്ട ജില്ലാ വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തില്‍ തേക്കുതോട് സര്‍ക്കാര്‍ എച്ച്എസ്എസില്‍ അന്താരാഷ്ട്ര ബാലികാദിനവും ശിശു ദിനവും ആചരിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ വി ആശാ മോള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ കെ രാജീവ് അധ്യക്ഷനായി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ശുഭശ്രീ, ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് എ എം അനുഷ, സ്നേഹ വാസു രഘു, സ്‌കൂള്‍ പ്രധാനധ്യാപിക ബി പ്രീതാ, പി ടി എ പ്രസിഡന്റ് എം ടി അനിയന്‍ കുഞ്ഞ്, സ്‌കൂള്‍ കൗണ്‍സിലര്‍ ചിത്ര ഗൗതം എന്നിവര്‍ പങ്കെടുത്തു. ഹൈസ്‌കൂള്‍ തലത്തില്‍ കല- കായിക മേളയില്‍ മികവ് തെളിയിച്ച കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു.

Read More