konnivartha.com/ പത്തനംതിട്ട : പിളരുംതോറും വളരും എന്ന് ഖ്യാതിയുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിൽനിന്ന് പത്തനംതിട്ട ജില്ലാ സംഘടനാകാര്യ ജനറൽ സെക്രട്ടറിയും കോന്നി നിയോജകമണ്ഡലത്തിലെ പാർട്ടിയുടെ സമുന്നതനേതാവുമായ എബ്രഹാം വാഴയിൽ കഴിഞ്ഞദിവസം കേന്ദ്ര നേതൃത്വവുമായുള്ള അസാരാസ്യങ്ങളെ തുടർന്ന് രാജി വെച്ചിരുന്നു. വന്യമൃഗ ശല്യം, തെരുവുനായ് ശല്യം, കർഷക താൽപര്യം എന്നിവ ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിട്ടും ഭരണപരമായി ഇടപെടൽ നടത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും പാർട്ടി അണികൾക്ക് എൽഡിഎഫിൽ യാതൊരുവിധ തരത്തിലുള്ള സ്വീകാര്യതയും ലഭിക്കുന്നില്ല എന്നും ഏബ്രഹാം വാഴയിൽ ആരോപിച്ചിരുന്നു . തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരുന്ന ഈ സാഹചര്യത്തിൽ മലയോര മേഖലയിൽ പാർട്ടി സംവിധാനങ്ങൾക്ക് കരുത്ത് പകരുവാൻ അതീവ ശ്രദ്ധയോടെ കോന്നി നിയോജകമണ്ഡലത്തിലെ നേതൃത്വത്തിനെ തെരഞ്ഞെടുക്കാൻ തയ്യാറായിരിക്കുകയാണ് കേരള കോൺഗ്രസ്…
Read Moreമദര്‍ തെരേസദിനം ആഘോഷിച്ചു
konnivartha.com: സാമൂഹികനീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ റാന്നി പ്രത്യാശ ഭവനില്‍ സംഘടിപ്പിച്ച മദര്‍ തെരേസ ദിനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. മാനവസ്നേഹത്തിന്റെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും പ്രതീകമാണ് മദര്‍ തെരേസ. മദര്‍ തെരേസയുടെ പാത പിന്തുടര്‍ന്ന് സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മാതൃകാപരവും പ്രശംസ അര്‍ഹിക്കുന്നവയുമാണെന്ന് അദ്ദേഹം പറഞ്ഞു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അധ്യക്ഷയായി. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാബീഗം, ഫാ തോമസ് കോശി പനച്ചമൂട്ടില്‍ , റവ.ബര്‍സ്‌കീപ്പറമ്പാന്‍, പാസ്റ്റര്‍ ജേക്കബ് ജോസഫ്, സോമശേഖരന്‍ നായര്‍, ഫാ. വര്‍ഗീസ് കെ മാത്യു, അജിത് ഏണസ്റ്റ് എഡ്വേര്‍ഡ്, രാജേഷ് തിരുവല്ല, സതീഷ് തങ്കച്ചന്‍, ക്ഷേമസ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreഇളമണ്ണൂര്‍-കലഞ്ഞൂര്‍ റോഡില്‍ ടാറിങ്:ഗതാഗത നിയന്ത്രണം
konnivartha.com: ഇളമണ്ണൂര്‍-കലഞ്ഞൂര്‍ റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ ഇളമണ്ണൂര്‍-കലഞ്ഞൂര്‍ വഴി പൂതങ്കര റോഡിലൂടെ തിരിഞ്ഞുപോകണം.
Read Moreദിശ യോഗം ചേര്‍ന്നു:ആദ്യഘട്ടത്തില്‍ 57 റോഡുകള്‍ക്ക് അനുമതിയായി
konnivartha.com: പത്തനംതിട്ട ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി (ദിശ) യോഗം ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അനുവദിച്ച തുക കൃത്യമായി വിനിയോഗിച്ച് പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കണമെന്ന് എംപി നിര്‍ദേശിച്ചു. ജലസംരക്ഷണം, വ്യക്തിഗത ആസ്തി നിര്‍മാണം, കിണര്‍ റിചാര്‍ജിംഗ്, സോക്ക്പിറ്റ്, കാലിത്തൊഴുത്ത്, സാമൂഹിക ആസ്തി നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണം. കടുമീന്‍ചിറ സര്‍ക്കാര്‍ എല്‍പി സ്‌കൂളിനെ വിദ്യാവാഹിനി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും എംപി നിര്‍ദേശിച്ചു.വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പുരോഗതിയും അവലോകനം ചെയ്തു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2025-26 ല്‍ 34,948 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഭവനപദ്ധതിയി ഫേസ് രണ്ടില്‍ 2024-25 സാമ്പത്തിക വര്‍ഷം ജില്ലയ്ക്ക് 2023 വീടുകള്‍ അനുവദിച്ച് പ്രവര്‍ത്തി പുരോഗമിക്കുന്നു. 2025-26 വര്‍ഷം…
Read Moreടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 27, ബുധന്‍) മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും
konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കല്ലേലില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/08/2025 )
ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 27, ബുധന്‍)മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കല്ലേലില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൃഷി വകുപ്പിന്റെ ഓണചന്ത സെപ്റ്റംബര്‍ ഒന്ന് മുതല്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓണചന്തകള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ നാല് വരെ നടക്കും. ഞങ്ങളും കൃഷിയിലേക്ക് കാമ്പയിന്റെ ഭാഗമായി രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ സഹകരണത്തോടെ ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, കുടുംബശ്രീ എന്നിവ മുഖേനയാണ് ഓണവിപണി സംഘടിപ്പിക്കുന്നത്.…
Read Moreജലപരിശോധന വിപുലമാക്കാനൊരുങ്ങി ഹരിതകേരളം മിഷന്‍
ഹരിതകേരളം മിഷന്‍ സംസ്ഥാന വ്യാപകമായി ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പുതിയ ചുവടുവയ്പായി ജലപരിശോധന ലാബുകള്‍. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ കെമിസ്ട്രി ലാബിനോടനുബന്ധിച്ചാണ് ഹരിതകേരളം മിഷന്റെ ജലഗുണപരിശോധന ലാബ് പ്രവര്‍ത്തിക്കുക. പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഓരോ ലാബ് സ്ഥാപിക്കും. ആദ്യഘട്ടമായി ജില്ലയിലെ 21 സ്‌കൂളുകളില്‍ ലാബ് സ്ഥാപിച്ച് ജലഗുണ പരിശോധന നടത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂളിലെ എന്‍.എസ്.എസ്, എന്‍.സി.സി , സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവയുടെ സഹകരണത്തോടെ സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശോധന. ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനായി സംസ്ഥാനത്തുടനീളം നടക്കുന്ന ‘ജലമാണ് ജീവന്‍’ കാമ്പയിനിലും സ്‌കൂള്‍ ലാബുകള്‍ കേന്ദ്രീകരിച്ചുള്ള ജലപരിശോധന പ്രധാന ഘടകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read Moreവിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടത്തുന്നത് കൃത്യമായ ഇടപെടല്‍ : മന്ത്രി വീണാ ജോര്‍ജ്
konnivartha.com: പൊതുവിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ കൃത്യമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുവിതരണ വകുപ്പും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ചേര്‍ന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയര്‍ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതില്‍ കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങള്‍ ന്യായവിലയില്‍ സപ്ലൈകോ വഴി ലഭ്യമാക്കുന്നു. സംസ്ഥാനത്ത് സപ്ലൈകോയില്‍ ജൂലൈ മാസം 168 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി. 60 കോടി രൂപയുടെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. 32 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വില്‍പനശാലകളെ ആശ്രയിച്ചു. വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുകയും മായമില്ലാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 10000 ലിറ്ററോളം മായം കലര്‍ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. ജില്ലാ സപ്ലൈ…
Read Moreകോന്നി അരുവാപ്പുലം:ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 27, ബുധന്‍) മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും
konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ഉന്നതനിലവാരത്തില്‍ നിര്‍മിച്ച ടര്‍ഫ് കോര്‍ട്ടിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് വൈകിട്ട് മൂന്നിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയാകും. അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് അംഗങ്ങളായ വി.ടി അജോമോന്‍, ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ദേവകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Read Moreഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം ലഭിച്ചു
konnivartha.com: അച്ചൻകോവില്‍ നദിയിലെ പത്തനംതിട്ട കല്ലറക്കടവിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട മാർത്തോമാ എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ചിറ്റൂർ തടത്തിൽ വീട്ടിൽ അജിയുടെ മകൻ അജിസൽ അജി,വഞ്ചിപൊയ്ക ഓലിക്കൽ നിസാമുദ്ദീന്റെ മകൻ നബീൽ നിസാം എന്നിവരാണ് അപകടത്തില്‍പ്പെട്ടത് .ഇതില്‍ ഒരാളുടെ മൃതദേഹം തിരച്ചിലിന് ഒടുവില്‍ ലഭിച്ചു . അജിസലിന്‍റെ മൃതദേഹം ആണ് ലഭിച്ചത് . നബീലിനു വേണ്ടി തിരച്ചിൽ നടക്കുന്നു.അജിയുടെ ഏകമകനാണ് അജിസൽ. സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികൾ ആറ്റിലിറങ്ങുകയായിരുന്നു. തടയണയുടെ മുകൾ ഭാഗത്തുനിന്ന് കാൽവഴുതി താഴേക്ക് ഒഴുക്കിൽപ്പെട്ടു
Read More