അരുവാപ്പുലത്ത് ഇനി പഞ്ചകർമയും

  konnivartha.com; അരുവാപ്പുലം :അരുവാപ്പുലംഗ്രാമപഞ്ചായത്ത് കല്ലേലിആയുർവേദ ഡിസ്പെൻസറിയിൽ പഞ്ചകർമ്മ ചികിത്സ ആരംഭിച്ചു.സാധാരണ ജനങ്ങൾ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ‍ക്ക് സമഗ്രമായ ആയുർവേദ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് “ആയുർകർമ്മ”എന്ന പേരിൽ പദ്ധതിആരംഭിച്ചിരിക്കുന്നത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രേഷ്മ മറിയം റോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോന്നി എം എൽ എ അഡ്വക്കേറ്റ് കെ യു ജെനീഷ് കുമാർ കല്ലേലി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയുടെ ആയുർകർമ്മ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓ പി ലെവൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വേണ്ടി ഡോക്ടർ അടക്കം4 ജീവനക്കാരെ പദ്ധതിനടത്തിപ്പിന് ആയുഷ് മിഷൻ നിയമിച്ചിട്ടുണ്ട്. നിലവിൽ ആയുർ കർമ്മ പദ്ധതി നടപ്പിലാക്കുന്ന ജില്ലയിലെ ഏക സർക്കാർ ആയുർവേദ ഡിസ്പെൻസറിയാണ് മാതൃകാ ഡിസ്പെൻസറിയായ കല്ലേലി ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി . കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് ബേബി…

Read More

സ്മാർട്ടായി അരുവാപ്പുലത്തെ അങ്കണവാടികൾ :പുളിഞ്ചാണി അങ്കണവാടിയ്ക്ക് ഇനി പുതിയ കെട്ടിടം

  konnivartha.com/ അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 31 ആം നമ്പർ അങ്കണവാടിക്ക് ഇനി പുതിയ കെട്ടിടം.ദീർഘനാളായി വാടക കെട്ടിടത്തിൽആയിരുന്നു അങ്കണവാടിയുടെ പ്രവർത്തനം.   2021ൽ പുളിഞ്ചാണി തോട്ടിലെ വെള്ളം അങ്കണവാടിവരെ എത്താറായപ്പോൾ അവിടുത്തെ സാധനങ്ങൾ മറ്റൊരിടത്തേക്ക് മാറ്റേണ്ടി  വന്നു.അതിനുശേഷവും രണ്ടുവാടക കെട്ടിടങ്ങൾ മാറി. ഭൂമി കണ്ടെത്തുക എന്നതായിരുന്നു അങ്കണവാടി നിർമാണത്തിലെ തടസം. അതിരുങ്കൽ നിവാസികളായ ഷൈജു,ഷൈനി ദമ്പതികൾ അങ്കണവാടിക്ക് ഭൂമി വാങ്ങി നൽകിയതോടെ കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും അരുവാപ്പുലം പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായി അങ്കണവാടി നിർമ്മാണത്തിന് തുക വകയിരുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. 22 ലക്ഷം രൂപയാണ് അങ്കണവാടി നിർമ്മാണത്തിന് ചിലവഴിച്ചിട്ടുള്ളത്. അങ്കണവാടിയുടെ മറ്റ് നവീകരണത്തിനും എയർകണ്ടീഷൻ ചെയ്യുന്നതിനും ആയി പുതിയ പദ്ധതിയും ഏറ്റെടുത്തിട്ടുണ്ട്.   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷയായ ചടങ്ങിൽ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അങ്കണവാടിയുടെ ഉദ്ഘാടനം…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: മോണിറ്ററിംഗ് സമിതി രൂപീകരിച്ചു

konnivartha.com; തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനം സംബന്ധിച്ചും സ്ഥാനാര്‍ത്ഥികള്‍, പൊതുജനങ്ങള്‍. ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലാ തലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ് കണ്‍വീനര്‍. ജില്ലാ പൊലിസ് മേധാവി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരാണ് അംഗങ്ങള്‍. പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കും. കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഏതെങ്കിലും വിഷയം സംബന്ധിച്ച് കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ള പക്ഷം റിപ്പോര്‍ട്ട് സഹിതം കമ്മീഷനിലേക്ക് അയയ്ക്കും. ജില്ലാ മോണിറ്ററിംഗ് സമിതിയുടെ യോഗം രണ്ട് ദിവസത്തില്‍ ഒരിക്കല്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിയന്തര പ്രാധാന്യം ഉള്ള സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ യോഗം ചേരും. സംസ്ഥാനത്തെ…

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ചൊള്ളനാവയല്‍ ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു

  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി റാന്നി ചൊള്ളനാവയല്‍ ഉന്നതിയില്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്തു. ചൊള്ളനാവയല്‍ ഊരുമൂപ്പന്‍ പിജി അപ്പുക്കുട്ടന്‍, അടിച്ചിപുഴ ഊരുമൂപ്പന്‍ രാഘവന്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ എ കെ ലത ഫോം വിതരണം ചെയ്തു.   പൊതുജനങ്ങള്‍ക്ക് വളരെ ലളിതമായി ബിഎല്‍ഒ മാരുടെ സഹായത്തോടെ പരിഷ്‌കരണത്തില്‍ പങ്കെടുക്കാനാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഏജന്റുമാരുടെ സഹകരണം ഉറപ്പാക്കണം. 2002 വോട്ടര്‍ പട്ടിക ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഫോം പൂരിപ്പിക്കുന്നതിന് ഇത് കൂടുതല്‍ സഹായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.   തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാലിന് ആരംഭിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീട്ടില്‍ എത്തിയാണ് ഫോം വിതരണം ചെയ്യുന്നത്. വോട്ടര്‍മാര്‍ക്ക്…

Read More

പത്തനംതിട്ട ജില്ലയില്‍  കുളമ്പു രോഗത്തിനെതിരെ ജാഗ്രതാ നിര്‍ദേശം

  konnivartha.com; കുളമ്പു രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ് അറിയിച്ചു. പിക്കോര്‍ണ ഇനത്തില്‍പ്പെട്ട ഫുട്ട് ആന്‍ഡ് മൗത്ത് വൈറസ് പരത്തുന്ന കുളമ്പുരോഗം ഇരട്ടകുളമ്പുള്ള മൃഗങ്ങളെയും ബാധിക്കും. ശക്തമായ പനി, വിശപ്പില്ലായ്മ, നൂല്‍പോലെ ഒലിച്ചിറങ്ങുന്ന ഉമിനീര്‍, പത നിറഞ്ഞ വായ, കാലിലും അകിടിലും വായിലും കുമിളകളും തുടര്‍ന്ന് വൃണങ്ങളും, നാവില്‍ വ്രണങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഗര്‍ഭം അലസാന്‍ സാധ്യത, നാല് മാസത്തില്‍ താഴെയുള്ള കിടാങ്ങള്‍ ചത്ത് പോകാനുള്ള സാധ്യത എന്നിവയുണ്ട്. രോഗമുള്ള മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വഴിയും കാറ്റിലൂടെയും കുളമ്പുരോഗം പകരാം. എല്ലാ ഉരുക്കള്‍ക്കും നിര്‍ബന്ധമായി പ്രതിരോധ വാക്‌സിന്‍ എടുക്കണം. ആദ്യ പ്രതിരോധ കുത്തിവയ്പിന് ശേഷം പ്രതിരോധ ശേഷി കൈവരിക്കാന്‍ 14-21 ദിവസം എടുക്കും. കുത്തിവയ്പ് പാല്‍ ഉല്‍പാദനത്തെ ബാധിക്കില്ല. രോഗം ബാധിച്ച കാലികള്‍ക്ക് പ്രത്യേക പരിചരണം നല്‍കണം. തൊഴുത്തും പരിസരവും…

Read More

പത്തനംതിട്ട ജില്ല: 53 പഞ്ചായത്ത്, എട്ട് ബ്ലോക്ക് , നാല് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്

  konnivartha.com; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ ഒമ്പതിന് പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബര്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11 ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജില്ലയില്‍ 53 ഗ്രാമപഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 14 ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും പ്രസിദ്ധപ്പെടുത്തും. നവംബര്‍ 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ 22 ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി…

Read More

നവംബർ 14 ന് വിജ്ഞാപനമിറക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനം പൊതുതെരഞ്ഞെടുപ്പ് :നവംബർ 14 ന് വിജ്ഞാപനമിറക്കും: ഡിസംബർ 9, 11 തീയതികളിൽ രണ്ട് ഘട്ടമായി പോളിംഗ്, വോട്ടെണ്ണൽ 13 ന് konnivartha.com; സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പ്രഖ്യാപിച്ചു. ഡിസംബർ 9, 11 തിയതികളിൽ രണ്ടുഘട്ടമായാണ് പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 നും രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ പോളിംഗ് നടക്കും. ഡിസംബർ 13 നാണ് വോട്ടെണ്ണലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ കമ്മീഷണർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 14 ന് വിജ്ഞാപനമിറക്കും. അന്നു തന്നെ വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് പരസ്യപ്പെടുത്തലുണ്ടാകും.…

Read More

വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ 9നും, 11നും 

    Konnivartha. Com :.തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ഏഴു ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനും രണ്ടാംഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഡിസംബര്‍ 11നും വോട്ടെടുപ്പ് നടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു  

Read More

നേരിയ മഴയ്ക്ക് സാധ്യത(10/11/2025 )

  കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

മിന്നും പ്രകടനവുമായി സംസ്ഥാന പൊതുമേഖല; 27 സ്ഥാപനങ്ങൾ ലാഭത്തിൽ

  konnivartha.com; സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്ക്. ഒക്ടോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. ഏപ്രിൽ – സെപ്തംബറിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി. 7 പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർദ്ധിപ്പിച്ചു. വിറ്റുവരവിൽ 9.07 ശതമാനം വർധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു വരവ് വർദ്ധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 27.30 കോടി രൂപയാണ്. പ്രവർത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങൾ ആയിരുന്നു ലാഭത്തിൽ ഉണ്ടായിരുന്നത്. അറ്റാദായം നേടുന്ന…

Read More