“ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു

konnivartha.com: മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജ ചോറ്റാനിക്കര ക്ഷേത്രത്തിൽ നടന്നു പ്രമുഖ നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ്, ബീയിങ് യു സ്റ്റുഡിയോസ്, ട്രാവൻകൂർ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “ഒരു സ്റ്റാർട്ട് അപ്പ് കഥ” യുടെ പൂജാ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. ഹേമന്ത് രമേഷ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവതാരങ്ങൾ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.ഹരീഷ് കുമാർ രചന നിർവഹിച്ച ചിത്രത്തിന്റെ കോ റൈറ്റർ സംവിധായകനായ ഹേമന്ത് രമേശാണ്. ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ പൂജ ചടങ്ങുകൾക്ക് ശേഷം ചിത്രത്തിന്റെ സ്ക്രിപ്റ്റ് സംവിധായകനു കൈമാറി. ചിത്രത്തിന്റെ ക്യാമറ സ്വിച്ച് ഓൺ കർമ്മം അഭിനേത്രി മുത്തുമണി നിർവഹിച്ചു. ആദ്യ ക്ലാപ്പ് നിർമ്മാതാവായ ബാദുഷ നിർവഹിച്ചു. സിനിമയിലെ താരങ്ങളുടെയും മറ്റു വിശിഷ്‌ടാതിഥികളുടെയും സാന്നിദ്ധ്യത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

Read More

പഞ്ചായത്ത്തല ജനസുരക്ഷ ക്യാമ്പയിന് പാലക്കാട് തുടക്കമായി

  konnivartha.com: ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശസ്ഥാപന തലങ്ങളിൽ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളുടെ സമഗ്രത മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ധനകാര്യ സേവന വകുപ്പ് രാജ്യവ്യാപക പ്രചാരണ പരിപാടിയുടെ ഭാഗമായി, പഞ്ചായത്ത്തല ജന സുരക്ഷാ ക്യാമ്പയിനിന്‌ പാലക്കാട് തുടക്കമായി. പ്രധാനമന്ത്രി ജൻ ധൻ യോജന (PMJDY), പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY), അടൽ പെൻഷൻ യോജന (APY) തുടങ്ങിയ പദ്ധതികളിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ജില്ലയൊട്ടാകെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പുകളിൽ പങ്കെടുക്കുന്നവർക്ക് അവിടെ വെച്ചു തന്നെ സീറോ ബാലൻസ് അക്കൌണ്ട് തുടങ്ങാനുള്ള അവസരം, ഇൻഷുറൻസ് പദ്ധതികളായ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ജീവൻ ജ്യോതി ബീമാ യോജന , അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ ലഭിക്കുന്ന അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളിൽ ചേരുവാനുള്ള അവസരം എന്നിവ ലഭ്യമാണ്.…

Read More

Update Your Child’s Aadhaar Biometrics for Free Between Ages 5 and 7

UIDAI Urges Parents and Guardians to Update Children’s Aadhaar Biometrics; Free Between Ages 5 and 7:Mandatory Biometric Update Enables Seamless Access to School Admissions, Entrance Exams, Scholarships, and DBT Benefits konnivartha.com: The Unique Identification Authority of India (UIDAI) has reiterated the importance of completing the Mandatory Biometric Update (MBU) for children who have attained the age of seven but have not yet updated their biometrics in Aadhaar. This is an existing requirement under Aadhaar, and parents or guardians can update the details of their child at any Aadhaar Seva Kendra…

Read More

5 , 7 വയസ്സുകാരായ കുട്ടികളുടെ ആധാർ സൗജന്യമായി പുതുക്കാം

  konnivartha.com: ഏഴ് വയസ്സ് പൂര്‍ത്തിയായ കുട്ടികളുടെ ആധാറിലെ ബയോമെട്രിക് വിവരങ്ങളുടെ നിർബന്ധിത പുതുക്കല്‍ പ്രക്രിയയുടെ പ്രാധാന്യം യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എ‌ഐ) ആവര്‍ത്തിച്ച് വ്യക്തമാക്കി. ആധാറിന്റെ അടിസ്ഥാന ആവശ്യകതയാണിതെന്നും ആധാർ സേവാ കേന്ദ്രങ്ങളിലൂടെയും നിയുക്ത ആധാർ കേന്ദ്രത്തിലൂടെയും മാതാപിതാക്കൾക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ കുട്ടിയുടെ വിശദാംശങ്ങൾ പുതുക്കാമെന്നും അതോറിറ്റി അറിയിച്ചു.   5 നും 7 നും ഇടയിൽ പ്രായക്കാരായ കുട്ടികളുടെ ആധാർ ബയോമെട്രിക് വിവരങ്ങള്‍ സൗജന്യമായി പുതുക്കാം   അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടിയ്ക്ക് പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും നൽകി ആധാര്‍ എടുക്കാം. പ്രായപൂർത്തിയാകാത്തതിനാൽ ആധാർ വിവരശേഖരണത്തിന്റെ ഭാഗമായി ഇവരുടെ വിരലടയാളങ്ങളോ നേത്രപടല രേഖകളോ ശേഖരിക്കില്ല.   നിലവിലെ നിയമപ്രകാരം കുട്ടിയ്ക്ക് അഞ്ച് വയസ്സ് തികയുമ്പോൾ വിരലടയാളങ്ങളും നേത്രപടല രേഖകളും ഫോട്ടോയും ആധാറില്‍ പുതുക്കേണ്ടത് നിർബന്ധമാണ്.…

Read More

ആംബുലൻസ് വീടിനു മുകളിലേക്ക് മറിഞ്ഞു : 5 പേർക്ക് പരിക്ക്

  പരിക്കേറ്റ ആളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പന്തളം മുളംപുഴ മലേത്ത് വീട്ടിൽ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി ഭർത്താവ് ദിലീപ്(45) ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ(40), സഹായി മനു(25) എന്നിവർക്കാണ് പരിക്ക്.അടൂർ കരുവാറ്റ കൊല്ലീരേത്ത് പുത്തൻവീട്ടിൽ കെ.എം. തങ്കച്ചൻ്റെ വീടിന് മുകളിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. ശ്രീകാന്ത് സോമൻ പന്തളത്തെ വീട്ടിൽ വച്ച് വയറിൽ സ്വയം കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലേക്ക് വരുമ്പോൾ എംസി റോഡിൽ അടൂർ ഹൈസ്കൂൾ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം.

Read More

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം 16, 17ന്

  പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ജൂലൈ 16 ന് രാവിലെ 10 മുതൽ 17 ന് വൈകിട്ട് 4 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ https://hscap.kerala.gov.in ൽ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർ അലോട്ട്‌മെന്റുകൾ സംബന്ധിച്ച വിശദാംശങ്ങൾ 18ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

Read More

കോളേജ് സ്‌പോർട്‌സ് ലീഗിന് ജൂലൈ 18ന് തുടക്കമാകും:ഇന്ത്യയിലെ ആദ്യത്തെ കോളേജ് സ്‌പോർട്‌സ് ലീഗ്

  ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സിന്റെയും സ്‌പോർട്‌സ് കേരള ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കോളേജ് സ്‌പോർട്‌സ് ലീഗിന്റെ ആദ്യ സീസൺ ജൂലൈ 18ന് ആരംഭിക്കും. സംസ്ഥാനത്തെ കോളജുകളെ കേന്ദ്രീകരിച്ച് രാജ്യത്ത് ആദ്യമായി നടക്കുന്ന കോളജ് സ്‌പോർട്‌സ് ലീഗെന്ന (CSL-K) പ്രത്യേകതയും ഇതിനുണ്ട്. യുഎസ് പോലുള്ള രാജ്യങ്ങളിലെ ജനപ്രിയ കൊളീജിയറ്റ് സ്‌പോർട്‌സ് ലീഗുകളുടെ മാതൃകയിലാണ് മത്സരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉദ്ഘാടന സീസണിൽ ഫുട്‌ബോൾ, വോളിബോൾ എന്നീ കായിക ഇനങ്ങളിലാണ് ലീഗ് മത്സരങ്ങൾ നടക്കുക. വരും വർഷങ്ങളിൽ ക്രിക്കറ്റ്, ബാസ്‌കറ്റ്‌ബോൾ, കബഡി തുടങ്ങിയ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി ലീഗ് വിപുലീകരിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ജൂലൈ 17 മുതൽ 26 വരെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടക്കുന്ന ഫുട്‌ബോൾ ലീഗ് മത്സരങ്ങളോടെയാണ് ഉദ്ഘാടന സീസണിലെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. സംസ്ഥാനത്തെ യുജിസി അംഗീകൃത കോളജുകളിൽ നിന്നുള്ള ടീമുകൾ ഫുട്‌ബോൾ ലീഗിൽ…

Read More

വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

  പട്ടികവർഗ വികസനവകുപ്പിനു കീഴിൽ (STDD) പ്രോഗ്രാം കോ-ഓർഡിനേറ്റർ, ഐടി എക്സ്പേർട്ട്, അസിസ്റ്റന്റ്, കോ-ഓർഡിനേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സംസ്ഥാന, ജില്ലാതലങ്ങളിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള വനാവകാശ നിയമ (FRA) യൂണിറ്റ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വിന്യസിക്കും. താത്പര്യമുള്ളവർ സി.വി. സഹിതം ജൂലൈ 31 വൈകിട്ട് 5നകം ഇ-മെയിൽ ([email protected]) മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.stdd.kerala.gov.in, 0471-2303229, 1800-425-2312.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/07/2025 )

പദ്ധതി വിഹിതം പൂര്‍ണമായി ചിലവഴിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതം പൂര്‍ണമായി ചിലവഴിച്ചും നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ചതിനുമുള്ള ജില്ലാതല പുരസ്‌കാരം പെരിങ്ങര ഗ്രാമപഞ്ചായത്തിന്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എം പി അജിത്ത് കുമാറില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി. പന്തളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്.അനീഷ് മോന്‍ അധ്യക്ഷനായി. ഇ-ലേലം കോന്നി പോലീസ്  സ്റ്റേഷനില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള 8 വാഹനങ്ങള്‍  www.mstcecommerce.com മുഖേനെ ജൂലൈ 25 രാവിലെ  11 മുതല്‍ വൈകിട്ട് 4.30  വരെ ഇ- ലേലം  നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍- 0468-2222630.  ഇ- മെയില്‍ [email protected] കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക്    വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കര്‍ഷകതൊഴിലാളികളുടെ…

Read More

പാത’ തെളിച്ച് പത്തനംതിട്ട:ജില്ലയില്‍ ബി.എം.ബി.സി നിലവാരത്തില്‍ 714 കിലോ മീറ്റര്‍ റോഡ്

    konnivartha.com: ബി.എം.ബി.സി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് ജില്ലയില്‍ നിര്‍മിച്ചത് 714.305 കിലോമീറ്റര്‍ റോഡ്, ചിലവഴിച്ചത് 1461.1428 കോടി രൂപ. ഒമ്പത് വര്‍ഷത്തിനിടെ സഞ്ചാരയോഗ്യമായ റോഡുകളുടെ എണ്ണത്തിലും വന്‍വര്‍ധന. അടിസ്ഥാന പശ്ചാത്തലവികസനം ലക്ഷ്യമാക്കി സുരക്ഷിതവും സുഗമമവുമായ യാത്ര പ്രദാനം ചെയ്ത് നിരത്ത് വിഭാഗത്തിനുകീഴില്‍ 972.721 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. 141 പദ്ധതികളിലൂടെ ജില്ലയില്‍ 1552.7092 കോടി രൂപ റോഡ് നിര്‍മാണ-നവീകരണ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു. കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്) നിര്‍മിച്ച പുനലൂര്‍ – മൂവാറ്റുപുഴ മലയോര ഹൈവേ ജില്ലയുടെ മുഖച്ഛായ മാറ്റി. 279 കോടി രൂപ വിനിയോഗിച്ച് കോന്നി മുതല്‍ പ്ലാച്ചേരി വരെ 30.16 കിലോമീറ്ററും 118.07 കോടി രൂപയ്ക്ക് പുനലൂര്‍ – കോന്നി റോഡില്‍ 15.94 കിലോമീറ്ററും ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. റീബില്‍ഡ് കേരളയിലുള്‍പെടുത്തി 107.52 കോടി രൂപ ചിലവഴിച്ച് പത്തനംതിട്ട-അയിരൂര്‍-മുട്ടുകുടുക്ക ഇല്ലത്തുപടി-…

Read More