ഏറ്റവും കൂടുതല്‍ ഇ- കമ്യൂണിക്കേഷന്‍ നടത്തിയ കോന്നി താലൂക്ക് ഓഫീസിന് അവാര്‍ഡ്

  konnivartha.com: ഇ- കമ്യൂണിക്കേഷന്‍ നടത്തിയ താലൂക്ക് വില്ലേജ് ഓഫീസുകള്‍ക്കുള്ള അവാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഏറ്റവും കൂടുതല്‍ ഇ കമ്യൂണിക്കേഷന്‍ നടത്തിയ കോന്നി താലൂക്ക് ഓഫീസിന് ഒന്നും അടൂര്‍ രണ്ടും കോഴഞ്ചേരി മൂന്നും സ്ഥാനങ്ങള്‍ നേടി.വില്ലേജ് ഓഫീസുകളില്‍ പന്തളം ഒന്നും പള്ളിക്കല്‍ രണ്ടും റാന്നി അങ്ങാടി ഓഫീസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ ഇ കമ്മ്യൂണിക്കേഷന്‍സ് നടത്തുന്ന താലൂക്കുകള്‍ക്കും വില്ലേജുകള്‍ക്കും വര്‍ഷത്തില്‍ രണ്ടു തവണയാണ് അവാര്‍ഡ് നല്‍കുന്നത്. എഡിഎം ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബീന എസ് ഹനീഫ് , ഡെപ്യൂട്ടി കലക്ടര്‍ (എല്‍. എ) ആര്‍. ശ്രീലത എന്നിവര്‍ പങ്കെടുത്തു

Read More

തിരഞ്ഞെടുപ്പ് : ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

  konnivartha.com: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ-ഓഫീസില്‍ ക്രമീകരിച്ച പുതിയ ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. ഇ ആര്‍ ഒ, എ ഇ ആര്‍ ഒ, ഇലക്ഷന്‍ ഡി.റ്റി, ക്ലര്‍ക്ക് എന്നിവരാണ് ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെടുന്നത്. ഇ -ഓഫീസ് മുഖാന്തിരം ഇലക്ഷന്‍ കമ്മ്യൂണിക്കേഷന്‍ വേണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് യൂണിറ്റ് ക്രമീകരിച്ചത്.

Read More

കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം ജൂലൈ 17 ന്

  konnivartha.com: എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നിർമ്മിക്കുന്ന കോന്നി മെഡിക്കൽ കോളേജ് ബസ്റ്റാൻഡ് നിർമ്മാണ ഉദ്ഘാടനം 2025 ജൂലൈ 17 വ്യാഴം വൈകിട്ട് 3 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും. കോന്നി മെഡിക്കൽ കോളജിന് മുൻവശത്തുള്ള 50 സെന്റ് റവന്യൂ ഭൂമിയിലാണ് ബസ്റ്റാൻഡും അമിനിറ്റി സെന്ററും നിർമിക്കുന്നത്. കോന്നി മെഡിക്കൽ കോളേജിൽ തിരക്കേറിയതോടെ ധാരാളം കെഎസ്ആർടിസി ബസുകളും പ്രൈവറ്റ് ബസുകളും സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം മെഡിക്കൽ കോളജിനുള്ളിൽ പ്രവേശിച്ച് കാഷ്വാലിറ്റിയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. മെഡിക്കൽ കോളജിലെ പ്രവേശന കവാടവും മതിലും പൂർത്തിയാകുന്നതോടെ സർവീസ് ബസുകൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടും തിരക്കും സൃഷ്ടിക്കും. ഇതിന് പരിഹാരമായിട്ടാണ് മെഡിക്കൽ കോളേജിന്റെ മുന്നിലുള്ള 50 സെന്റ് റവന്യൂ ഭൂമിയിൽ എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി…

Read More

ഉമ്മൻ ചാണ്ടി അനുസ്മരണം കാരുണ്യ ദിനമായി കോന്നിയില്‍ ആചരിക്കും

    konnivartha.com:  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷികം കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റി ഓർമ്മയിൽ കുഞ്ഞൂഞ്ഞ് എന്ന പരിപാടിയിലൂടെ മൂന്ന് ദിവസമായി കാരുണ്യ ദിനമായി ആചരിക്കും. ചരമദിനമായ 18 ന് രാവിലെ വാർഡ് കേന്ദ്രങ്ങളിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും. 19 ന് ഉച്ചയ്ക്ക് കനിവ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗാന്ധിഭവൻ ദേവലോകത്തിലെ അന്തേവാസികളോടൊപ്പം ഒത്തുചേരൽ അന്ന് തന്നെ താലൂക്ക് ആശുപത്രി കിടപ്പ് രോഗികൾക്ക് സ്നേഹപൊതിയും നൽകും. 20 ന് വൈകിട്ട് 4 മണിയ്ക്ക് കോന്നി ടൗണിൽ സ്നേഹസംഗമം പ്രാർത്ഥനാ സദസ് സംഘടിപ്പിക്കും. ഉമ്മൻ ചാണ്ടി അനുസ്മരണ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി കൂടിയ മണ്ഡലം കമ്മിറ്റി കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ചിറ്റൂർ ശങ്കർ, എസ്. സന്തോഷ് കുമാർ,…

Read More

ആക്സിയം 4 ദൗത്യ സംഘം ഭൂമിയിൽ തിരികെ എത്തി

  ശുഭാംശു ശുക്ല ഉൾപ്പെടുന്ന ആക്സിയം 4 ദൗത്യ സംഘം ഭൂമിയിൽ എത്തി. കാലിഫോർണിയയ്ക്കു സമീപമുള്ള പസഫിക് സമുദ്രത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.01ന് സ്പ്ലാഷ് ഡൗൺ ചെയ്തു.ഡ്രാഗൺ ഗ്രേസ് പേടകം റിക്കവറി ഷിപ്പിലേക്കു മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 18 ദിവസം കഴിഞ്ഞ ശുഭാംശുവിന്റെ ആരോഗ്യനില നിരീക്ഷിക്കാനായി ഐഎസ്ആർഒയുടെ സംഘവും യുഎസിൽ ഉണ്ട് .രാജ്യാന്തര ബഹിരാകാശനിലയത്തിൽനിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 4.45ന് വേര്‍പെട്ട ഡ്രാഗൺ ഗ്രേസ് പേടകം 22.5 മണിക്കൂറിനുശേഷമാണ് ഭൂമിയിൽ എത്തുന്നത്.ഡ്രാഗൺ ഗ്രേസ് പേടകത്തിൽ ശുഭാംശുവിനൊപ്പം പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ്‌നീവ്സ്കി (പോളണ്ട്),ടിബോർ കാപു (ഹംഗറി) എന്നിവരാണ് സഹയാത്രികർ.

Read More

കോന്നി വി കോട്ടയം ചില്ലക്കാട്ട് വീട്ടിൽ വാസുദേവന്‍ നായർ( 85 ) നിര്യാതനായി

  konnivartha.com: കോന്നി വി കോട്ടയം ചില്ലക്കാട്ട് വീട്ടിൽ വാസുദേവന്‍ നായർ( 85 ) നിര്യാതനായി.വി കോട്ടയം 291 -നമ്പർ  എന്‍ എസ് എസ് കരയോഗത്തിന്‍റെ പ്രസിഡണ്ടായി സേവനം അനുഷ്ഠിക്കുകയായിരുന്നു.പേരാമ്പ്ര നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായിരുന്നു. വിജ്ഞാനപോഷിണി വായനശാലയുടെ മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ :കെ രാജമ്മ (എസ്എൻഡിപി യുപി സ്കൂൾ മുന്‍ ഹെഡ്മിസ്ട്രസ് ) മക്കൾ :അജയ് ലാല്‍ , ഡോക്ടർ ലിജ. വി. നായർ മരുമക്കൾ :ആർ .പ്രദീപ്‌ കുമാര്‍ , ദീപ അജയ് കൊച്ചുമക്കൾ :ദേവദത്ത്, ഗൗതം, ലക്ഷ്മി, ഗാഥ സംസ്കാരകർമ്മം വ്യാഴാഴ്ച 12 30ന് വീട്ടുവളപ്പിൽ (17/07/2025 )

Read More

കാലാവസ്ഥ അറിയിപ്പുകള്‍ ( 15/07/2025 )

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള അറിയിപ്പ് konnivartha.com: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആയതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് (15/07/2025) വൈകുന്നേരം 04.00 മണിയ്ക്ക് ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ, ജില്ലയിലെ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.   konnivartha.com: രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യുനമർദ്ദം (Well Marked Low Pressure Area ) തീവ്ര ന്യുനമർദ്ദമായി ( Depression ) മാറി. ജാർഖണ്ഡ്ന് മുകളിലെ തീവ്ര ന്യുനമർദ്ദം ശക്തി കൂടിയ ന്യുമർദ്ദമായി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 15 -19 വരെ ഒറ്റപ്പെട്ട അതിശക്തമായ / ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് (15/07/2025) മുതൽ 19/07/2025) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ…

Read More

നിമിഷപ്രിയ: നാളെ നടക്കേണ്ട വധശിക്ഷ മരവിപ്പിച്ചു

  konnivartha.com: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു . കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നൽകി മോചിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് .ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും   കാന്തപുരം എ.പി.അബൂബക്കർ മുസല്യാര്‍ ഇടപെട്ട് യെമനിലെ പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തി . രാവിലെ യെമൻ സമയം പത്തുമണിക്കാണ് (ഇന്ത്യൻ സമയം 12.30) തലാലിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച പുനരാരംഭിച്ചിരുന്നു .   നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു.   യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്.കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്.തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി…

Read More

‘Youth Spiritual Summit’ in Varanasi, from July 18 to 20, 2025

Youth Wings of 100 Spiritual Organisations to Lead Anti-Drug Campaign at National Summit konnivartha.com: Union Minister of Youth Affairs & Sports and Labour & Employment, Dr. Mansukh Mandaviya, announced convening of the ‘Youth Spiritual Summit’ on the theme ‘Nasha Mukt Yuva for Viksit Bharat’, a transformative initiative aimed at empowering the Bharat’s Yuva Shakti and fostering a drug-free society in New Delhi today. Speaking at the press conference Union Minister said “Youth are the torchbearers of Amrit Kaal – the path to a Viksit Bharat,” underscoring that over 65 percent of India’s population…

Read More

വാരണാസിയിൽ ജൂലൈ 18 മുതൽ 20 വരെ ‘യുവജന ആത്മീയ ഉച്ചകോടി’ സംഘടിപ്പിക്കും

  konnivartha.com: ഭാരതത്തിന്റെ യുവശക്തിയെ കരുത്തുറ്റതാക്കുന്നതിനും ലഹരി മുക്ത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിവർത്തന സംരംഭമായ ‘ലഹരി മുക്ത യുവ വികസിത ഭാരത’ത്തിൽ അധിഷ്ഠിതമായി ഒരു ‘യുവജന ആത്മീയ ഉച്ചകോടി’ സംഘടിപ്പിക്കുമെന്ന് കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ന്യൂഡൽഹിയിൽ പ്രഖ്യാപിച്ചു. ” വികസിത ഭാരതത്തിലേക്കുള്ള പാതയായ അമൃതകാലത്തിലെ ദീപസ്തംഭങ്ങളാണ് യുവാക്കൾ ” എന്ന് വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനത്തിലധികവും 35 വയസ്സിന് താഴെയുള്ളവരാണെന്നും, അവരുടെ ശരാശരി പ്രായം 28 വയസ്സ് മാത്രമാണെന്നും, ഇത് യുവാക്കളെ ദേശീയ വികസനത്തിന്റെ പ്രേരകശക്തിയാക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 2047 ഓടെ വികസിത ഭാരതം എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ഓർമ്മപ്പെടുത്തിയ അദ്ദേഹം, ഗുണഭോക്താക്കൾ എന്ന നിലയിൽ മാത്രമല്ല, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന പരിവർത്തകരായും യുവതലമുറ മുന്നിൽ നിന്ന് നയിക്കണമെന്ന് വ്യക്തമാക്കി.…

Read More