konnivartha.com: എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച്1എന്‍1 പനി. തുമ്മല്‍, തൊണ്ടവേദന , മൂക്കൊലിപ്പ്, ചുമ ശ്വാസതടസം, ഛര്‍ദ്ദി എന്നിവ ലക്ഷണങ്ങളാണ്. രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയും മറ്റുള്ളവരിലേക്ക് പകരുന്നു. രോഗലക്ഷണങ്ങള്‍ തുടക്കത്തിലെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കുക. നിര്‍ദേശങ്ങള്‍ രോഗമുള്ളപ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുകയും പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും വിട്ടു നില്‍ക്കുക. കുഞ്ഞുങ്ങളെ സ്‌കൂള്‍/അങ്കണവാടി/ ക്രഷ് എന്നിവിടങ്ങളില്‍ വിടാതിരിക്കുക. നന്നായി വിശ്രമിക്കുക. കഞ്ഞിവെള്ളം…
Read Moreകോന്നി പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി: സി പി ഐ( എം) പ്രതിഷേധം
konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയ്ക്കും, അനാസ്ഥയ്ക്കുമെതിരെയും, അനധികൃതമായി പാറമടകൾക്ക് നൽകിയിട്ടുള്ള ലൈസൻസുകൾ റദ്ദ് ചെയ്യണമെന്നും യു ഡി എഫ് ഭരണസമിതിയുടെ അഴിമതികളെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടും സി പി ഐ എം കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണയും നടത്തി. മുന്‍ പഞ്ചായത്ത് അംഗം സന്തോഷ് പി മാമ്മന്‍ പഞ്ചായത്ത് ഓഫീസിന് ഉള്ളില്‍ കടന്നു അധ്യക്ഷയ്ക്ക് എതിരെ പ്രതിഷേധിച്ചു . മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ടൗൺ ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. മാർച്ചും,ധർണയും ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ അധ്യക്ഷനായി.കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്.സുരേശൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റിയംഗങ്ങളായ ജിജോമോഡി, ആർ.ഗോവിന്ദ്, ടി.രാജേഷ് കുമാർ, തുളസീമണിയമ്മ, കോന്നിതാഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.ശിവദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ…
Read MoreIndia Launches E-Visa Service for Kuwaitis Starting Today
konnivartha.com: The Indian Embassy in Kuwait has announced the launch of the electronic visa (e-visa) service for Kuwaiti citizens, starting today Indian Ambassador to Kuwait, Dr. Adarsh Swaika, stated during a press conference that this step marks a significant milestone in facilitating travel procedures and strengthening Kuwait–India relations. Dr. Swaika added that the service is fully available through the embassy’s website (http://indianvisaonline.gov.in) without the need to visit Indian visa application centers. The e-visa covers several categories, including business, tourism, and the AYUSH-Yoga medical visa. He explained that the new tourist…
Read Moreദീർഘകാല ടൂറിസ്റ്റ് വീസകൾ: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു
konnivartha.com: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യൻ ഇ-വീസയ്ക്ക് അപേക്ഷിക്കാം.കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് പൗരന്മാർക്ക് ഇനി ഇന്ത്യൻ വീസകൾ പൂർണമായും ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും .യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും കുവൈറ്റ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നടപടി സുപ്രധാന നാഴികക്കല്ലാണ് . ബിസിനസ്, ടൂറിസം, ആയുഷ്-യോഗ മെഡിക്കൽ വിസ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളെ ഇ-വിസ ഉള്‍ക്കൊള്ളുന്നു .അഞ്ച് വർഷത്തേക്ക്പുതിയ ടൂറിസ്റ്റ് വിസ , ഒരു വർഷം വരെ ബിസിനസ് വിസ, 60 ദിവസം വരെ മെഡിക്കൽ വിസ, 30 ദിവസം വരെ കോൺഫറൻസ് വിസ എന്നിവയ്ക്ക് സാധുതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി. വിസ കാലാവധിയെ ആശ്രയിച്ച് സേവനത്തിന് 40 മുതൽ 80 ഡോളർ വരെ ചിലവാകുമെന്നും ആവശ്യമായ രേഖകൾ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അപേക്ഷാ പ്രക്രിയയ്ക്ക് ഏകദേശം മൂന്ന് മുതൽ നാല്…
Read More‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’; ശ്രീ ഗോകുലം മൂവീസിന്‍റെ പുതിയ ചിത്രം
ഇത് ഒരു നിയോഗം : “ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” , സംവിധാനം : എം. മോഹനൻ, നിർമ്മാണം ഗോകുലം ഗോപാലൻ, രചന: അഭിലാഷ് പിള്ളൈ konnivartha.com: മലയാള സിനിമയിൽ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടിൽ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇതാ പ്രേക്ഷകരികിലേക്കു എത്തുകയാണ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ഡിവോഷണൽ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ള രചനയിലും പ്രേക്ഷകരെ വെള്ളിത്തിത്തിരയിൽ സിനിമയോടൊപ്പം ആ യാത്രയിൽ കൂടെ കൂട്ടിനു കൊണ്ട് പോയ സംവിധായകൻ എം മോഹനനും ഇന്ത്യൻ സിനിമയിൽ മലയാളിക്ക് അഭിമാനിക്കാവുന്ന മികവുറ്റ സിനിമകൾ നൽകിയ മലയാളികളുടെ ഗോകുലം ഗോപാലനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ” ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി ” എന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മികുട്ടിയുടെ കോ പ്രൊഡ്യൂസേഴ്‌സ്…
Read Moreഗാന്ധിഭവൻ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉദ്ഘാടനം നടന്നു
സ്നേഹപ്രയാണം 900 -ദിന സംഗമത്തിന്റെയും ഗാന്ധിഭവൻ വിജയപഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഉദ്ഘാടനം നടന്നു konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കണം ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 900-ാം ദിന സംഗമത്തിന്റെയും, സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന പഠിക്കാൻ സമർത്ഥരായ കുട്ടികൾക്കായുള്ള ഗാന്ധിഭവൻ വിജയപഥം വിദ്യാഭ്യാസ സഹായ പദ്ധതിയുടെയും ഉദ്ഘാടനം സാമൂഹികനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എ.ഒ.അബീൻ നിർവഹിച്ചു. ഗാന്ധിഭവൻ ദേവലോകം വികസന സമിതി അംഗവും, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന കോന്നി വിജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാന്ധിഭവൻ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷമീർ മുഖ്യ സന്ദേശം നൽകി. കോന്നി ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് ബാബു വെളിയത്ത്, റിട്ട.അദ്ധ്യാപകൻപി എ ചന്ദ്രപ്പൻ പിള്ള, കോന്നി ഗ്രാമപഞ്ചായത്ത് മുൻ…
Read Moreസ്ക്കൂൾ കോളേജ് കുട്ടികളെ അനുമോദിച്ചു
konnivartha.com: സ്കൂൾ കോളേജ് തലത്തിൽ വിജയിച്ച എല്ലാ കുട്ടികളേയും ഇന്ത്യൻ ഭരണഘടന നൽകി കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്ന അനുമോദനയോഗം മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.കെ.ഷിറാസ് ഉദ്ഘാടനം ചെയ്തു. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ് മുരളിമോഹൻ , രാമകൃഷ്ണപിള്ള കടകൽ, എസ്.കൃഷ്ണകുമാർ, സരളപുരുഷോത്തമൻ, ജനാർദ്ദനൻ.എം, ആര്‍.ലീന, വിനോദ്റോയൽ, ബി.അപർണ്ണ,ആര്‍.ഉണ്ണികൃഷ്ണൻ, എം.ജി. മത്തായി, എൻ.രാധാകൃഷ്ണൻനായർ, അശ്വിനി.ജി എന്നിവർ സംസാരിച്ചു.
Read Moreഇന്ന് ലോക സ്രാവ് ബോധവൽകരണ ദിനം:ശിൽപശാലയും പാനൽ ചർച്ചയും (ജൂലൈ 14)
konnivartha.com: ലോക സ്രാവ് ബോധവൽകരണ ദിനത്തിൽ അവയുടെ സംരക്ഷണം ഊർജിതമാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ തലത്തിൽ നയരൂപീകരണം, ശാസ്ത്രം, നിയമപാലനം എന്നിവയിൽ സഹകരണം ലക്ഷ്യമിട്ട് വിവിധ ഏജൻസികളുടെ പങ്കാളിത്തത്തിൽ ശിൽപശാലയും പാനൽ ചർച്ചയും ഇന്ന് (ജൂലൈ 14-തിങ്കൾ) സിഎംഎഫ്ആർഐയിൽ നടക്കും. ഫിഷറീസ് മാനേജ്മെന്റ്, വ്യാപാര നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, തീരനിയമപാലനം എന്നീ മേഖലയിലെ വിദഗ്ധർ ചർച്ചകൾ നയിക്കും. സിജിഎസ്ടി ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണർ ഷെയ്ക്ക് ഖാദർ റഹ്മാൻ രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഫോറസ്റ്റ്, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ഇന്ദു വിജയൻ എൻ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാന ഫിഷറീസ്-വന്യജീവി വകുപ്പുകൾ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാവികസേന, വൈൽഡ്…
Read Moreരാഷ്ട്രപതി ഇന്നും നാളെയും ഒഡിഷ സന്ദർശിക്കും
രാഷ്ട്രപതി ദ്രൗപദി മുർമു 2025 ജൂലൈ 14, 15 തീയതികളിൽ ഒഡിഷ (ഭുവനേശ്വർ, കട്ടക്ക്) സന്ദർശിക്കും.ജൂലൈ 14 ന്, ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) അഞ്ചാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. ജൂലൈ 15 ന്, റാവൻഷാ സർവകലാശാലയുടെ 13-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന രാഷ്ട്രപതി കട്ടക്കിലെ റാവൻഷാ ഗേൾസ് ഹൈസ്കൂളിന്റെ മൂന്ന് കെട്ടിടങ്ങളുടെ പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ചെയ്യും. പിന്നീട് കട്ടക്കിൽ, ആദികവി സരള ദാസിന്റെ ജന്മവാർഷിക ആഘോഷത്തിൽ പങ്കെടുക്കുന്ന രാഷ്‌ട്രപതി, കലിംഗ രത്ന പുരസ്‌കാരം -2024 സമ്മാനിക്കും
Read Moreമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 14/07/2025 )
കേരളത്തിലെ എല്ലാ ജില്ലകളിലും ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 14/07/2025 Time of issue 0400 hr IST (Valid for next 3 hours) Moderate rainfall (5-15mm/ hour) & gusty wind speed reaching 40 kmph is very likely to occur at isolated places in all districts of Kerala.
Read More