മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 14/07/2025 )

  കേരളത്തിലെ എല്ലാ ജില്ലകളിലും ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. NOWCAST dated 14/07/2025 Time of issue 0400 hr IST (Valid for next 3 hours) Moderate rainfall (5-15mm/ hour) & gusty wind speed reaching 40 kmph is very likely to occur at isolated places in all districts of Kerala.

Read More

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാ​ഗ്രതാ നിർദേശം

  പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോഗം കണ്ടെത്തി. മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ വ്യക്തിയുടെ സാമ്പിൾ മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.സംസ്ഥാനത്തെ നിപ കേസുമായി ബന്ധപ്പെട്ട ആറ് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. നിപ ലക്ഷണങ്ങളോട് കൂടിയ പനി ഉള്ളവർ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി ചികിത്സയ്ക്കായി മാത്രം നിൽക്കണമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ രണ്ടാമതും നിപ രോ​ഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. മരണമടഞ്ഞ 57 വയസ്സുള്ള വ്യക്തിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 46 പേരെ കണ്ടെത്തിയിട്ടുണ്ട് . മലപ്പുറം…

Read More

Chelsea beat PSG 3-0 to win 2025 Club World Cup

  konnivartha.com: FIFA Club World Cup 2025, Chelsea vs Paris Saint-Germain Highlights: Chelsea put up a performance for the ages and thrashed European Champions PSG 3-0 to seal the inaugural Club World Cup title in its revamped format. Cole Palmer scored a brace while Joao Pedro added a third goal. All three goals came in the first half. Robert Sanchez made some big saves for the Blues.

Read More

ഫിഫ ക്ലബ് വേൾഡ് കപ്പ്: 3 ഗോളുകൾക്ക് ചെൽസി

  32 ടീമുകള്‍ മത്സരിച്ച ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ പി.എസ്.ജിയെ തോല്‍പ്പിച്ച് ചെല്‍സി കിരീടത്തില്‍ മുത്തമിട്ടു. മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നെ(പി.എസ്.ജി) ഇംഗ്ലീഷ് ക്ലബായ ചെൽസി തോല്‍പ്പിച്ചത് . ചെൽസിയുടെ കോൾ പാൽമർ ‍ഇരട്ടഗോൾ നേടി.

Read More

വനം വന്യ ജീവി വകുപ്പ് നേതൃത്വത്തില്‍ മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പിന് തുടക്കം

  konnivartha.com: കേരള വനം വന്യ ജീവി വകുപ്പ് നേതൃത്വത്തില്‍ മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പിന് തുടക്കം .കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലാണ് മഴക്കാല ഫോട്ടോഗ്രഫി ക്യാമ്പ് നടക്കുന്നത് . തിരഞ്ഞെടുത്ത വന്യ ജീവി ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്നു . ശെന്തുരുണി വന്യജീവി സങ്കേതത്തിലെ മഴക്കാലവുമായി ബന്ധപ്പെട്ടു ആണ് ക്യാമ്പ് . ശെന്തുരുണി വന്യജീവി സങ്കേതം കൊല്ലം ജില്ലയിലെ ഏക വന്യജീവി സംരക്ഷിത മേഖലയാണ് ശെന്തുരുണി വന്യജീവി സങ്കേതം. 1984-ല്‍ സ്ഥാപിതമായ ഇത് 171 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്നു. തെക്കന്‍ കേരളത്തിലെ പ്രകൃതി മനോഹരമായ വനമേഖലയാണ് ഇത്. കേരളത്തിൽ ഒരു വൃക്ഷത്തിന്‍റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സംരക്ഷണ കേന്ദ്രമാണ് ശെന്തുരുണി വന്യജീവി സങ്കേതം.തെന്മലയാണ്‌ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. പുനലൂരിൽനിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ തെന്മലയിലെത്താം. കല്ലട-പരപ്പാർ അണക്കെട്ട്‌, തൂക്കുപാലം, ബോട്ടിങ്, ശില്പോദ്യാനം, മരപ്പാലത്തിലൂടെയുള്ള നടത്തം, റിവർ ക്രോസിങ്, സൈക്ലിങ്,…

Read More

കേരളം : നിപ ബാധിച്ചു മരിച്ചു

  സംസ്ഥാനത്ത് വീണ്ടും നിപ മരണം. മണ്ണാർക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ട് മരിച്ചത്. മഞ്ചേരി മെഡിക്കൽകോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് റഫർ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് ചികിത്സിച്ചത്. നേരത്തെ മക്കരപ്പറമ്പ് സ്വദേശിയായ യുവതിയും നിപ ബാധിച്ചു മരിച്ചിരുന്നു.

Read More

ശാരീരിക വൈകല്യമുള്ള മകനെ കൊന്ന് പിതാവ് ജീവനൊടുക്കി

  ശാരീരികവൈകല്യമുളള മൂന്നുവയസ്സുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി.തൊടുപുഴ കാഞ്ഞിരമറ്റത്ത് ആണ് സംഭവം .ഉമേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്.വാടക വീട്ടിലാണ് താമസിക്കുന്നത്. വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വന്ന ഉമേഷിന്‍റെ ഭാര്യ ശിൽപയാണ് ഭർത്താവിനേയും മകനേയും മരിച്ച നിലയിൽ കണ്ടത് .കുട്ടി മുറിയിലെയും ഉമേഷ് ഹാളിലെയും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു.മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഇഗ സ്വിയാടെക്ക് വനിതാ വിംബിൾഡൺ സിംഗിൾസ് കിരീടം നേടി

  2025 – ഇഗ സ്വിയാടെക്ക് വനിതാ വിംബിൾഡൺ സിംഗിൾസ് കിരീടം നേടി.വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്.ഫൈനലില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് സ്വിയാടെക്ക് കന്നി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്.6-0, 6-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പോളണ്ട് താരത്തിന്റെ ജയം.

Read More

Star Formation Flex:nasa

  To celebrate its third year of revealing stunning scenes of the cosmos in infrared light, NASA’s James Webb Space Telescope has “clawed” back the thick, dusty layers of a section within the Cat’s Paw Nebula (NGC 6334). “Three years into its mission, Webb continues to deliver on its design—revealing previously hidden aspects of the universe, from the star formation process to some of the earliest galaxies,” said Shawn Domagal-Goldman, acting director of the Astrophysics Division at NASA Headquarters in Washington. “As it repeatedly breaks its own records, Webb is…

Read More

ലാബ് ടെക്നീഷ്യൻസിനായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു

  konnivartha.com: കൊച്ചി: അമൃത ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്വാളിറ്റി ബിയോണ്ട് “നമ്പേഴ്സ് ക്ലിനിക്കൽ ലാബ് പ്രാക്ടീസിലെ സിക്സ് സിഗ്മാ തന്ത്രങ്ങൾ” എന്ന വിഷയത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ക്ലിനിക്കൽ ലാബുകളിലെ ഗുണനിലവാരവും പ്രവർത്തന മികവും മെച്ചപ്പെടുത്താൻ സിക്സ് സിഗ്മാ രീതികളെ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ശിൽപശാല. ബയോകെമിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സജിതാ കൃഷ്ണൻ നേതൃത്വം നൽകിയ ശിൽപശാലയിൽ ആരോഗ്യപ്രവർത്തകർ ലാബ് ടെക്‌നോളജിസ്റ്റുമാർ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.പരിപാടി അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ടന്‍റ് ഡോ . ബീന കെ.വി ഡെപ്യൂട്ടി മെഡിക്കൽ . സൂപ്രണ്ടന്‍റ് ഡോ. വിദ്യ ഝാ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ‘മദ്രാസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഡോ. ചിത്ര ശ്രീ , ക്വിഡെൽഓർത്തോയിലെ സന്തോഷ് കുമാർ പോത്താർ എന്നിവർ മുഖ്യാതിഥികളായി. ആരോഗ്യപരിശോധനയിലെ ഗുണനിലവാര നിയന്ത്രണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്…

Read More