Maratha Military Landscapes of India Inscribed in the UNESCO World Heritage List as India’s 44th Entry

  konnivartha.com: In a remarkable decision taken at the 47th Session of the World Heritage Committee, India’s official nomination for 2024-25 cycle, ‘Maratha Military Landscapes of India’ got inscribed on the UNESCO World Heritage List, becoming India’s 44th property to receive this recognition. This global accolade celebrates India’s enduring cultural legacy, showcasing its diverse traditions of architectural brilliance, regional identity, and historical continuity. Prime Minister  Narendra Modi, Minister of Culture Shri Gajendra Singh Shekhawat along with Chief Minister of Maharashtra Shri Devendra Fadnavis lauded the historic milestone and congratulated the…

Read More

ലോക പൈതൃക പട്ടികയിൽ ‘ഇന്ത്യയുടെ മറാഠ സൈനിക ഭൂപ്രകൃതികൾ”

konnivartha.com: ലോക പൈതൃക സമിതിയുടെ 47-ാമത് സെഷനിലെ നിര്‍ണായക തീരുമാനത്തില്‍ 2024-25-ലെ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദേശമായ ‘മറാഠാ സൈനിക ഭൂപ്രദേശങ്ങൾ’ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതോടെ ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ 44-ാമത് പൈതൃക ഇടമായി കേന്ദ്രം മാറി. ഇന്ത്യയുടെ ശാശ്വത സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്ന ഈ ആഗോള അംഗീകാരം വാസ്തുവിദ്യാ വൈഭവത്തിന്റെയും പ്രാദേശിക സ്വത്വത്തിന്റെയും ചരിത്രപരമായ തുടർച്ചയുടെയും വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്നു. ചരിത്രപരമായ ഈ നാഴികക്കല്ലിനെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്തും മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസും നേട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഇന്ത്യയുടെ മറാഠ സൈനികമേഖല സി ഇ 17 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ നിര്‍മിക്കപ്പെട്ട പന്ത്രണ്ട് കോട്ടകളുടെ ഈ അസാധാരണ ശൃംഖല മറാഠ സാമ്രാജ്യത്തിന്റെ തന്ത്രപരമായ…

Read More

നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 ന്

  konnivartha.com: എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചു നവീകരിച്ച ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. സ്‌ഥലപരിമിതിമൂലം വീർപ്പുമുട്ടിയിരുന്ന ഏനാദിമംഗലം പഞ്ചായത്ത്‌ ഓഫിസിന്റെ പ്രവർത്തനം പുതിയ നിർമ്മാണം പൂർത്തികരിച്ചതോടെ സുഗമമായി പ്രവർത്തിക്കും. കോന്നി നിയോജക മണ്ഡലം ആസ്തി വികസന പദ്ധതി 2023-24 പ്രകാരം 65 ലക്ഷം രൂപ ചിലവിൽ 3700 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ കോൺഫറൻസ് ഹാൾ, സ്റ്റാൻഡിങ് കമ്മിറ്റി ഓഫീസ്,പഞ്ചായത്ത്‌ അംഗങ്ങൾക്ക് ഇരിക്കുന്നത്തിനുള്ള മുറികൾ, LSGD അസി. എഞ്ചിനീയർ ഓഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, തൊഴിലുറപ്പ് പദ്ധതി ഓഫീസ്,കുടുംബശ്രീ ഓഫീസ് എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. നവീകരിച്ച പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിനൊപ്പം ആധുനിക…

Read More

റിയൽ എസ്റ്റേറ്റ് ഏജൻ്റ് അസോസിയേഷൻ : കോന്നിയില്‍ കമ്മറ്റി രൂപീകരിച്ചു

  konnivartha.com: റിയൽ എസ്റ്റേറ്റ് ഏജൻ്റ് അസോസിയേഷൻ ഐ.എൻ.ടി.യു.സി കോന്നി നിയോജക മണ്ഡലം കമ്മറ്റി രൂപീകരണ യോഗം ജില്ലാ പ്രസിഡൻ്റ് ജോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു . ഐ.എൻ.ടി.യു.സി കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ് ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജു കുമ്മണ്ണൂർ സ്വാഗതം പറഞ്ഞു . കോണ്‍ഗ്രസ് കോന്നി മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ റോബിൻ മോൻസി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ പ്രസിഡൻ്- ബിജു കുമ്മണ്ണൂർ. വൈസ് പ്രസിഡൻ്റ് – പ്രവീൺ പ്ലാവിളയിൽ ജനറൽ സെക്രട്ടറി – കൃഷ്ണകുമാർ. സെക്രട്ടറി -ഷെരിഫ് മാളിയേക്കൽ

Read More

കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നത് : അമിത്ഷാ

  konnivartha.com: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരണ ലക്ഷ്യം വച്ചാണ് ബിജെപി മത്സരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കി . പുത്തരിക്കണ്ടം മൈതാനിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ആണ് അദ്ദേഹം ഇത് പറഞ്ഞു. കേരളത്തിലും അധികാരത്തില്‍ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നത്.തദ്ദേശതിരഞ്ഞെടുപ്പില്‍ 21,000 വാര്‍ഡുകളില്‍ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും അമിത് ഷാ ആത്മ വിശ്വാസം പ്രകടിപ്പിച്ചു . അസമിലും ത്രിപുരയിലും ഒഡീസയിലും തെലങ്കാനയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമറിയിച്ചു.തമിഴ്‌നാട്ടില്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്.ബിജെപി പ്രവര്‍ത്തകരുടെ സ്വപ്‌നമായിരുന്നു കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുക എന്നത്. ആ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നതായും അമിത്ഷാ പറഞ്ഞു.ഇടതുവലതു സര്‍ക്കാരുകള്‍ പൂര്‍ണ്ണമായും അഴിമതിക്കാരാണ്. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആയി നടന്ന രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് നയതന്ത്ര സ്വര്‍ണക്കടത്ത്.മോദി സര്‍ക്കാര്‍ 11 വര്‍ഷം പിന്നിടുമ്പോഴും ഒറ്റ അഴിമതി…

Read More

പന്തളം :സൗഹൃദ ക്രിക്കറ്റ് മാച്ച് ഇന്ന് നടക്കും

  konnivartha.com: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം പോലീസും, ജന്മമൈത്രി സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മാച്ച് ഇന്ന് നടക്കും. മത്സരത്തിനുള്ള ജേഴ്സിയുടെ പ്രകാശനം ജനമൈത്രി ഹാളിൽ നടന്ന ചടങ്ങിൽ പന്തളം എസ് എച്ച് ഒ റ്റി.ഡി പ്രജീഷ് നിർവ്വഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ അൻവർഷാ, ലയൻസ് ക്ലബ് ഭാരവാഹികളായ രാധികാ ജയപ്രസാദ്, കൃഷ്ണകുമാർ, ജയപ്രസാദ്, ജനമൈത്രി സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പന്തളം ലയൻസ് ക്ലബ്‌ ആണ് ജേഴ്സി സ്പോൺസർ ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് 5.30 ന് കുളനട ലുസയിൽസ് സ്പോർട്സ് അരീന ടർഫിൽ ആണ് മത്സരം നടക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ മത്സരം ഉദ്ഘാടനം ചെയ്യും. ഇതിന്റെ മുന്നോടിയായി വൈകിട്ട് 5 മണിക്ക് പന്തളം ജംഗ്ഷനിലും, കുളനടയിലും ഫ്ലാഷ് മൊബ് സംഘടിപ്പിക്കും.

Read More

അഹമ്മദാബാദ് വിമാന അപകടം: പ്രാഥമിക അന്വേഷണ റിപ്പോർട്ട്

  അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ. വിമാനപകടത്തിൽ 275 പേരാണ് മരിച്ചത്. മരിച്ചവരിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരും 34 പേർ പ്രദേശവാസികളുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞമാസം 12 നാണ് ലണ്ടനിലേക്ക് പോകാനായി അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ഡ്രീംലൈനർ ശ്രേണിയിലെ ഐ എക്സ് 787-8 വിമാനം തകർന്നുവീണത്. സമീപത്തുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നുവീണത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിമാനം ടേക്ക് ഓഫ് ചെയ്ത് സെക്കന്റുകൾക്കുള്ളിൽ രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമായി. എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തൽ. എന്തിനാണ് ഓഫ് ചെയ്തത് എന്ന് മറ്റൊരു പൈലറ്റ് ചോദിക്കുന്നത് കോക്ക്പിറ്റ് ഓഡിയോയിലുണ്ട്. എന്നാൽ താൻ ചെയ്തില്ല എന്നായിരുന്നു സഹ പൈലറ്റിന്റെ മറുപടി. 32 സെക്കൻറ് മാത്രമാണ് വിമാനം പറന്നത്. അട്ടിമറിക്ക്…

Read More

വിവിധ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യത ( 12/07/2025 )

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   Moderate rainfall with gusty winds speed reaching 40 kmph is very likely to occur at isolated places in the Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Malappuram, Kozhikode, Kannur & Kasaragod districts; Light rainfall is very likely to occur at isolated places in all other districts of Kerala.

Read More

വഞ്ചിപ്പാട്ടിന്‍റെ ശീലുകള്‍ ഉണര്‍ന്നു : തിരുവാറന്മുള വള്ളസദ്യവഴിപാടിന് നാളെ തുടക്കം

“വിശ്വനാഥനായ നിന്നെ വിശ്വസിച്ചീടുന്നു ഞങ്ങൾ- ക്കാശ്രയം മറ്റാരുമില്ലെൻച്യുതനാണെ. പങ്കജാക്ഷ! നിന്റെ പാദസേവചെയ്യും ജനങ്ങൾക്കു സങ്കടങ്ങളകന്നു പോം ശങ്കയില്ലേതും”.     അജിത്കുമാർ പുതിയകാവ് konnivartha.com: കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നിരുന്ന പാർത്ഥന് തന്റെ വിശ്വരൂപദർശനം നൽകിയ ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടിന് ഈ വരുന്ന ഞായറാഴ്ച- ജൂലൈ 13 ന് തിരി തെളിയുമ്പോൾ തിരുവാറന്മുളയുടെയും കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടകരകളുടെയും ഓണാഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. വഴിപാട് വള്ളസദ്യകൾ, തിരുവോണപ്പുലരിയിലെ തോണിവരവ്,ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ അങ്ങനെ ഇനിയുള്ള 82 ദിനരാത്രങ്ങൾ തിരുവാറന്മുളയിലെങ്ങും മുഴങ്ങികേൾക്കുക വഞ്ചിപ്പാട്ടിന്‍റെ ശീലുകളാവും. ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി,ളാക…

Read More

സംസ്ഥാന കായകൽപ്പ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

  2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ ജില്ലാ/ജനറൽ/സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് സംസ്ഥാനതല കായകൽപ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി, സംസ്ഥാനതല കായകൽപ്പ് അവാർഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്. കായകൽപ്പ് മാർഗനിർദ്ദേശങ്ങൾ പ്രകാരം ജില്ലാതല മൂല്യനിർണയത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന നഗര പ്രാഥമികാരോഗ്യ കേന്ദ്രം/ പ്രാഥമികാരോഗ്യ കേന്ദ്രം/ ജനകീയാരോഗ്യ കേന്ദ്രങ്ങളെയും കായകൽപ്പ് ജില്ലാതല നോമിനേഷൻ കമ്മിറ്റിയിലൂടെ സംസ്ഥാനതല കായകൽപ്പ് അവാർഡിന് പരിഗണിക്കും. സംസ്ഥാനത്തെ ജില്ലാ/ജനറൽ/സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി വിഭാഗത്തിൽ 93 ശതമാനം…

Read More