കർഷക കടാശ്വാസ കമ്മീഷൻ : അപേക്ഷ നൽകാം

  വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31-8-2020 വരെയും മറ്റു ജില്ലകളിലെ കർഷകർ 31-03-2016 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നു. കടാശ്വാസത്തിനുള്ള വ്യക്തിഗത അപേക്ഷകൾ ഡിസംബർ 31 വരെ കമ്മീഷൻ സ്വീകരിക്കും. അപേക്ഷകൾ നിർദ്ദിഷ്ട ‘സി’ ഫോമിൽ ഫോൺ നമ്പർ സഹിതം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം കർഷക കടാശ്വാസ കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ നൽകാം. റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അസ്സൽ, അപേക്ഷകൻ കർഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യ പത്രം (അസ്സൽ) അല്ലെങ്കിൽ കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്/ID പകർപ്പ്, ഉടമസ്ഥാവകാശമുള്ള കൃഷി ഭൂമി എത്രയെന്ന് തെളിയിക്കുന്നതിനായി വസ്തുവിന്റെ കരം അടച്ച രസീതിന്റെ പകർപ്പ് അല്ലെങ്കിൽ പാട്ട കരാറിന്റെ പകർപ്പ്, വായ്പ നിലനിൽക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ…

Read More

ജില്ലാപഞ്ചായത്ത് വാർഡ് വിഭജന കരട് റിപ്പോർട്ട് ജൂലൈ 21 ന്

  സംസ്ഥാനത്തെ ജില്ലാപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ജൂലൈ 21 ന് പ്രസിദ്ധീകരിക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ.ഷാജഹാൻ അറിയിച്ചു. കരട് റിപ്പോർട്ട് സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ജൂലൈ 25 വരെ സമർപ്പിക്കാം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേഡ് തപാലിലോ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030. ജില്ലാപഞ്ചായത്തിന്റെ ജനസംഖ്യയും, ബ്‌ളോക്ക്പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനവും അടിസ്ഥാനമാക്കിയാണ് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കുന്നത്. 14 ജില്ലാപഞ്ചായത്തുകളിൽ നിലവിലുള്ള 331 വാർഡുകൾ 346 ആയി വർദ്ധിക്കും. 152 ബ്‌ളോക്ക്പഞ്ചായത്തുകളുടെ വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 2080 വാർഡുകൾ 2267 ആയി…

Read More

കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിപ്പ് ( 11/07/2025 )

തൊഴിലാളികൾക്കും തൊഴിൽ-ഉടമകൾക്കും സാമൂഹ്യ സുരക്ഷാ പ്രോത്സാഹന പദ്ധതിയുമായി തൊഴിൽ മന്ത്രാലയം konnivartha.com: രാജ്യത്തെ തൊഴിലാളികൾക്കും തൊഴിൽ-ഉടമകൾക്കും സാമൂഹ്യ സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, SPREE 2025- തൊഴിലാളി, തൊഴിലുടമ രജിസ്ട്രേഷൻ പ്രോത്സാഹന പ​ദ്ധതി (Scheme for Promotion of Registration of Employers and Employees-)യുമായി കേന്ദ്ര തൊഴിൽ മന്ത്രാലയം. പദ്ധതിയ്ക്ക് തൊഴിൽ, കായിക, യുവജന കാര്യ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അധ്യക്ഷനായ 196-മത് ഇ.എസ്.ഐ. കോർപ്പറേഷൻ യോഗത്തിൽ അംഗീകാരം നൽകി. SPREE 2025 – തൊഴിലുടമകളും ജീവനക്കാരും ഇഎസ്ഐ ആക്ടിന്റെ കീഴിൽ രജിസ്റ്റർ ചെയ്യാനുള്ള പ്രോത്സാഹന പദ്ധതി ആണ്. ഇത് 2025 ജൂലൈ 1 മുതൽ ഡിസംബർ 31 വരെ നിലവിലുണ്ടാകും. ഈ കാലയളവിൽ, രജിസ്റ്റർ ചെയ്യാത്ത തൊഴിലുടമകൾക്കും, കരാർ, താൽക്കാലിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്കും പരിശോധനകളോ മുൻകാല കുടിശ്ശികകൾക്കുള്ള നടപടികളോ നേരിടാതെ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/07/2025 )

മഞ്ഞപ്പിത്തം തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യം ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന്‍  ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എല്‍ അനിത കുമാരി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകള്‍ക്ക് എ, ബി, സി, ഡി വകഭേദങ്ങള്‍ ഉണ്ട്. ഹെപ്പറ്റൈറ്റീസ് എ  മലിനജലത്തിലൂടെയും ബി, സി, ഡി എന്നിവ രക്തം വഴിയും പകരുന്നു. രോഗകാരിയായ വൈറസിനെ ലാബ് പരിശോധന വഴിയാണ് തിരിച്ചറിയുന്നത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ ആരംഭിക്കണം. പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ…

Read More

പത്തനംതിട്ട ജില്ലയില്‍ മഞ്ഞപ്പിത്തം,വയറിളക്ക രോഗങ്ങള്‍ പടരുന്നു : ജാഗ്രത പാലിക്കണം

  konnivartha.com: ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എല്‍ അനിത കുമാരി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകള്‍ക്ക് എ, ബി, സി, ഡി വകഭേദങ്ങള്‍ ഉണ്ട്. ഹെപ്പറ്റൈറ്റീസ് എ മലിനജലത്തിലൂടെയും ബി, സി, ഡി എന്നിവ രക്തം വഴിയും പകരുന്നു. രോഗകാരിയായ വൈറസിനെ ലാബ് പരിശോധന വഴിയാണ് തിരിച്ചറിയുന്നത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ ആരംഭിക്കണം. പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും…

Read More

ലഹരിവിരുദ്ധ വിമോചന നാടകം അരങ്ങേറി

  konnivartha.com: ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂര്‍ സര്‍ക്കാര്‍ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീന ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ. പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷനായി. കേരള ജനമൈത്രി പോലിസ് തിയേറ്റര്‍ ഗ്രൂപ്പാണ് ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ എന്ന നാടകം അവതരിപ്പിച്ചത്. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി കെ നസീര്‍, സ്‌റ്റേറ്റ് ജനമൈത്രി ഡ്രാമാ കോഡിനേറ്റര്‍ മുഹമ്മദ് ഷാ, കൂടല്‍ സ്റ്റേഷന്‍ അഡീഷണല്‍ എസ്ഐ സുനില്‍കുമാര്‍, വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍ മായ എസ് നായര്‍, എസ്പിസി സിപിഒ ലിജോ ഡാനിയേല്‍, സീനിയര്‍ അസിസ്റ്റന്റ് ലാല്‍ വര്‍ഗീസ്, ജോണ്‍ മാത്യു, പ്രധാനാധ്യാപിക ബി. ലേഖ എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നി പാറമട ദുരന്തം: മൃതദേഹം നാട്ടിലേക്ക് അയച്ചു

  konnivartha.com: കോന്നി പാറമട ദുരന്തത്തില്‍ മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്‍ഡിഗോയുടെ 6ഇ702 വിമാനത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറിയിലാണ് പാറ ഇടിഞ്ഞ് വീണ് ഒഡീഷ സ്വദേശി അജയ് റായ്, ബീഹാര്‍ സ്വദേശി മഹാദേവ് പ്രദാന്‍ എന്നിവര്‍ മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൃതദേഹങ്ങള്‍ കോട്ടയത്ത് എംബാം ചെയ്തു. ഭുവനേശ്വറിനുള്ള വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് നാട്ടിലേക്ക് അയച്ചത്.

Read More

കോന്നിയില്‍ വനമഹോത്സവം ആചരിച്ചു: വിത്തൂട്ട് നടത്തി

  konnivartha.com: കേരള വനം വന്യജീവി വകുപ്പ് കോന്നി ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനും കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബ്ബും സംയുക്തമായി വനമഹോത്സവം ആചരിച്ചു. വനമഹോത്സവത്തിന്‍റെ ഭാഗമായി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ‘വിത്തൂട്ട്’ എന്ന പേരിൽ ആദിച്ചൻപാറ, കിളിക്കുളം എന്നീ വനപ്രദേശങ്ങളിൽ സീഡ്ബോൾ നിക്ഷേപവും, വനയാത്രയും സംഘടിപ്പിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി.കെ.ഷാജി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഭൂമിത്രസേന ക്ലബ്ബ് കോർഡിനേറ്റർ വി.എസ്. ജിജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അബു എന്നിവർ സംസാരിച്ചു.

Read More

നവഗ്രഹ പ്രതിഷ്ഠ :പൂജകൾക്കായി ശബരിമല നട തുറന്നു

പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ നടന്നു . നാളെ (ജൂലൈ 12) പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. ജൂലൈ 13ന് പകൽ 11 നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. പ്രതിഷ്ഠ ദിനത്തിൽ രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ…

Read More

പുതിയ “ടീം ബിജെപി”യെ കേരളത്തില്‍ പ്രഖ്യാപിച്ചു

  ബിജെപിയുടെ പുതിയ കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറൽ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്.എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.ആർ. ശ്രീലേഖ ഐപിഎസ്, ഷോൺ ജോർജ് എന്നിവർ വൈസ് പ്രസിഡന്റുമാർ. ജനറൽ സെക്രട്ടറിമാരായിരുന്ന പി. സുധീറും എസ്. കൃഷ്ണകുമാറും   വൈസ്പ്രസിഡന്റുമാരാകും.ഡോ. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ, പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, ഡോ. അബ്ദുൾ സലാം, ആ. ശ്രീലേഖ ഐപിഎസ്, കെ. സോമൻ, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ഷോൺ ജോർജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അശോകൻ കുളനട, കെ. രഞ്ജിത്ത്, രേണു സുരേഷ്, വി.വി. രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം.വി. ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി. ശ്യാരജ്, എം.പി. അഞ്ജന രഞ്ജിത് എന്നിവരാണ് സെക്രട്ടറിമാർ. ട്രഷറർ ഇ.…

Read More