പത്തനംതിട്ട നഴ്സിങ് കോളേജിന് ഐഎൻസി അംഗീകാരം നേടിയെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം: എസ്‌ഡിപിഐ konnivartha.com: പത്തനംതിട്ടയിലെ സർക്കാർ നഴ്സിങ് കോളജിലെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം ഡി ബാബു. നഴ്സിങ് കോളേജിന് അടിസ്ഥാന സൗകര്യമൊരുക്കണം. ഐഎൻസി അംഗീകാരം നേടിയെടുക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളുടെ കണ്ണിൽ പൊടിയിടാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ കഴിഞ്ഞവർഷം മന്ത്രി വീണാ ജോർജും ആരോഗ്യ വകുപ്പ് അധികൃതരും നൽകിയ ഉറപ്പുകൾ ഒന്നുംതന്നെ പാലിച്ചിട്ടില്ല. അതിനിടയിലാണ് വീണ്ടും വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ മന്ത്രി കബളിപ്പിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) അംഗീകാരം ലഭിക്കാതെയാണ് കോളജ് പ്രവർത്തിക്കുന്നത്. 2023ലാണ് മാക്കാംകുന്നിലെ വാടകക്കെട്ടിടത്തിൽ കോളജ് പ്രവർത്തനം ആരംഭിച്ചത്. രണ്ടര ഏക്കർ കാമ്പസ് വേണമെന്ന നിബന്ധന ഉള്ളിടത്ത് കുടുസ്സ് മുറിയിലാണ് ക്ലാസുകൾ നടക്കുന്നത്.…
Read Moreആറന്മുള വള്ളസദ്യ:അടുപ്പിലേക്ക് അഗ്നിപകരും
konnivartha.com: പാർഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം കുറിച്ച് ഇന്ന് അടുപ്പിലേക്ക് അഗ്നിപകരും. ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ആണ് വള്ള സദ്യ .ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങള്‍ക്ക് ആണ് വഴിപാട് സദ്യ . രാവിലെ 9.30-ന് മുതിർന്ന സദ്യകരാറുകാരൻ ഗോപാലകൃഷ്ണൻനായർ കൃഷ്ണവേണിയാണ് പാചകപ്പുരയിൽ പ്രത്യേകമായി തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നിപകരുന്നത്.സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ മേൽശാന്തിയുടെ പക്കൽനിന്ന് ദീപം ഏറ്റുവാങ്ങും. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആർ. രേവതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ നമ്പൂതിരിയും ഫുഡ് കമ്മിറ്റി അംഗങ്ങളും പള്ളിയോട പ്രധിനിധികളും ഭക്തരും ചടങ്ങിൽ പങ്കുചേരും.
Read Moreതീര്‍ത്ഥാടന പദയാത്രയ്ക്ക് തുടക്കമായി
konnivartha.com: ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന തീര്‍ത്ഥാടന പദയാത്ര റാന്നി പെരുന്നാട്ടില്‍ നിന്നും ആരംഭിച്ചു. റാന്നി- പെരുനാട് കുരിശുമല ദൈവാലയത്തില്‍ നടന്ന കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മ്മികനായിരുന്നു.പദയാത്രയ്ക്ക് മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനമാണ് നേതൃത്വം നല്‍കുന്നത്. പത്തനംതിട്ട ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡല്‍ഹി- ഗുഡ്ഗാവ് ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് തോമസ് മോര്‍ അന്തോണിയോസ്,മാവേലിക്കര ഭദ്രാസനത്തിന്റെ അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മോര്‍ പോളികാര്‍പ്പസ്, പൂന-ഖഡ്ഗി ഭദ്രാസന അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മാര്‍ പക്കോമിയോസ്,കൂരിയാ മെത്രാന്‍ ആന്റണി മാര്‍ സില്‍വാനോസ്,ത്തനംതിട്ട ഭദ്രാസന മുന്‍ അധ്യക്ഷന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം,വികാരി ജനറല്‍മാരായ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, മോണ്‍. വര്‍ഗ്ഗീസ് മാത്യു കാലായില്‍ വടക്കേതില്‍,മോണ്‍. തോമസ്…
Read Moreജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് വിജയികളെ ഡാലസ് മലയാളി അസോസിയേഷൻ ആദരിച്ചു
ബിനോയി സെബാസ്റ്റ്യന്‍ konnivartha.com: ഡാലസ്∙ 35–ാമത് ഇന്റർനാഷനൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്കു പരാജയപ്പെടുത്തി വിജയിച്ച ഡാലസ് സ്ട്രൈക്കേഴ്സിനെ ആദരിച്ച് ഡാലസ് മലയാളി അസോസിയേഷൻ. ഹൂസ്റ്റണിൽ നടന്ന ടൂർണമെന്റിലായിരുന്നു ഡാലസ് സ്ട്രൈക്കേഴ്സിന്റെ മിന്നും വിജയം. ഇർവിങ് ഇന്ത്യൻ റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ റോബിൻ ജോസഫിനു വിജയ ടീമിന്റെ ചിത്രം ആലേഖനം ചെയ്ത അംഗീകാരഫലകം സമ്മാനിച്ചു. ഫോമാ സൗത്ത് വെസ്റ്റ് റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, അസോസിയേഷൻ ഡയറക്ടർ ഡസ്റ്റർ ഫെരേര, ഡാലസ് സ്ട്രൈക്കേഴ്സ് മാനേജർ തങ്കച്ചൻ ജോസഫ്, സ്ട്രൈക്കേഴ്സ് വൈസ് പ്രസിഡന്റ് സുനിൽ തലവടി, ചീഫ് കോച്ച് ജിനു കുടിലിൽ, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വിമൻസ് ചെയർപഴ്സൻ…
Read Moreമൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു
konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ ഇന്ന് പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയും തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയും ചേർന്ന് ഉദ്ഘാടനം ചെയ്തു. 2025 ജൂലൈ 11, 15, 16, 17 തീയതികളിൽ കുടപ്പനക്കുന്നിൽ ജില്ലാ കളക്ടറേറ്റിലും തുടർന്ന് ജൂലൈ 21-23 തീയതികളിൽ വർക്കല പോസ്റ്റ് ഓഫീസിലും ജൂലൈ 29-31 തീയതികളിൽ കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിലും വാൻ വിന്യസിക്കും. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർപിഒയെയെ 0471-2470225 എന്ന നമ്പറിലോ [email protected] എന്ന…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/07/2025 )
ലഹരിവിരുദ്ധ വിമോചന നാടകം ഇന്ന് (ജൂലൈ 11) ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ വിമോചന നാടകം കലഞ്ഞൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂലൈ 11 ന് ഉച്ചയ്ക്ക് 12 ന് അരങ്ങേറും. കേരള ജനമൈത്രി പോലിസ് തിയേറ്റര്‍ ഗ്രൂപ്പാണ് ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ എന്ന നാടകം അവതരിപ്പിക്കുന്നത്. കോന്നി ഡിവൈഎസ്പി ജി. അജയ്‌നാഥ് ഉദ്ഘാടനം ചെയ്യും. പി.റ്റി.എ. പ്രസിഡന്റ് എസ്. രാജേഷ് അധ്യക്ഷനാകും. സബ് ഇന്‍സ്പക്ടര്‍ മുഹമ്മദ് ഷാ നാടകം വിശദീകരിക്കും. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി കെ നസീര്‍, കൂടല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി എല്‍ സുധീര്‍, പഞ്ചായത്ത് അംഗം രമാ സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ചെങ്കളം ക്വാറി ഉടമയ്ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് പരിശോധിക്കാന്‍ പോലീസിനോട് എംഎല്‍എ…
Read Moreചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ്സ് ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം :യുഡിഎഫ്
konnivartha.com: കോന്നി ചെങ്കളം പാറമടയിൽ നടന്ന ദാരുണ സംഭത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ജില്ലാ കളകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞ് മാറുവാൻ കഴിയില്ലെന്ന് കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ പറഞ്ഞു. നാട്ടുകാരുടെ നിരന്തരമായ പരാതിയുണ്ടായിട്ടും അന്വേഷിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നും പാറമട ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷന് മുമ്പിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് മണ്ഡലം ചെയർമാൻ അബ്ദുൾ മുത്തലിഫ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ഡിസിസി സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി,…
Read Moreസമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
പഴവര്‍ഗ പ്രദര്‍ശനവും വിപണനവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് ആരംഭിച്ചു. മാരാമണ്‍ നെടുമ്പ്രയാര്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ടൂറിസം മാപ്പ് പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സാറാ പി. തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എല്‍സി ക്രിസ്റ്റഫര്‍ ആദ്യവില്പന നടത്തി. സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സമൃദ്ധി കര്‍ഷകസംഘമാണ് ഫെസ്റ്റ് നടത്തുന്നത്. ജൂലൈ 12 വരെയാണ് ഫെസ്റ്റ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് പ്രദര്‍ശനം. വിവിധതരം പഴങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍, പഴങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഫലവൃക്ഷതൈകള്‍, ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍, നവീന ജലസേചനവിദ്യകള്‍, ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ എന്നിവയെല്ലാം ഫെസ്റ്റിലൂടെ…
Read More2019 മുതല്‍ കോന്നി ചെങ്കളം ക്വാറിയ്ക്ക് എതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി :അന്വേഷണം പ്രഹസനം
konnivartha.com: സര്‍ക്കാര്‍ രാഷ്ട്രീയ പിന്തുണയോടെ എല്ലാ നിയമവും ലംഘിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വരുന്ന കോന്നി പയ്യനാമണ്ണിലെ ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ് എന്ന വ്യവസായ സ്ഥാപനം ക്രമ വിരുദ്ധമായി ചെയ്യുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തി ഉള്ള പരാതികള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു തുടങ്ങിയത് 2019 മുതല്‍ . രാപകല്‍ ഇല്ലാതെ ഇറക്കുമതി ചെയ്ത വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് കരിങ്കല്‍ പൊട്ടിക്കുന്നത് നിലവിലെ നിയമം അനുസരിച്ച് ക്രമവിരുദ്ധമാണെന്ന് ഇരിക്കെ ഈ സ്ഥാപനം എല്ലാ നിയമവും “മാസപ്പടി എന്ന കൈപ്പിടിയില്‍ “ഒതുക്കി രാവും പകലും കടത്തിയത് കോടികളുടെ പാറകള്‍ . ഇതിനു എതിരെ നാട്ടുകാര്‍ പരാതി നല്‍കിയത് ആദ്യം പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് 2019 ല്‍ . അന്ന് പി ബി നൂഹായിരുന്നു ജില്ലാ കലക്ടര്‍ .പരാതിയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ താഴെക്കിടയില്‍ അയച്ചു . പരാതിയില്‍” കഴമ്പ് “ഇല്ലാ…
Read Moreആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി ആരംഭിക്കണം: എസ്‌ഡിപിഐ
കോന്നി മെഡിക്കൽ കോളേജിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തരമായി ആരംഭിക്കണം: എസ്‌ഡിപിഐ konnivartha.com: സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കോന്നി മെഡിക്കൽ കോളേജിൽ അടിയന്തരമായി ആരംഭിക്കണമെന്ന് എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി സലീം മൗലവി ആവശ്യപ്പെട്ടു . നിലവിൽ ഈ സംവിധാനം കോന്നി മെഡിക്കൽ കോളജിൽ ഉപയോഗിക്കാൻ കഴിയാത്തത് രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാവുന്നു. ജില്ലയിലെ രോഗികൾ ചികിത്സ തേടി ഏറെയും ആശ്രയിച്ചിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയെയാണ്. എന്നാൽ നവീകരണത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതോടെ കിടത്തി ചികിത്സയ്ക്ക് നിയന്ത്രണം വന്നു. സമീപപ്രദേശങ്ങളിൽ നിലവിൽ കോന്നി മെഡിക്കൽ കോളേജിലാണ് കിടത്തി ചികിത്സ ലഭ്യമായിട്ടുള്ളത്. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളിൽ ഭൂരിഭാഗവും സാധാരണക്കാരും നിർധനരുമാണ്. അതുകൊണ്ടുതന്നെ കോന്നി മെഡിക്കൽ കോളേജ് ചികിത്സ തേടിയെത്തുന്ന രോഗികൾ മരുന്നിന് പണമില്ലാതെ നട്ടം തിരിയുകയാണ്. പുറത്തുനിന്ന് മരുന്ന്…
Read More