ചെങ്കളം ക്വാറി അപകടം. സുരക്ഷ വീഴ്ച്ച പരിശോധിക്കാൻ നിർദേശം നൽകി എംഎല്‍എ

  ജില്ലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തും: ജില്ലാ കലക്ടര്‍ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമണ്‍ ചെങ്കളം ക്വാറി അപകടത്തിൽ സുരക്ഷ വീഴ്ച്ച പരിശോധിക്കാന്‍ നിര്‍ദേശിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ലേബർ ഓഫീസറുടെ റിപ്പോർട്ടിനെ തുടര്‍ന്നാണ് എംഎല്‍എയുടെ നിര്‍ദേശം. പാറമട അപകടവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്.പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് എംഎല്‍എയുടെ നിര്‍ദേശം. പാറമടയ്ക്കെതിരായ മുഴുവന്‍ പരാതികളും പരിശോധിക്കും. ക്വാറി ഉടമ പഞ്ചായത്ത് വഴി കയ്യേറി ഗേറ്റ് സ്ഥാപിച്ചതായി തെളിഞ്ഞതിനാൽ പോലിസിനെ ഉപയോഗിച്ച് പൊളിച്ചു മാറ്റും. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമായിരിക്കും നടപടി. ജലസോത്രസുകളിലേക്ക് ക്വാറിയില്‍ നിന്ന് മാലിന്യം ഒഴുകുന്നതിനെ കുറിച്ചുള്ള…

Read More

കോന്നിയുടെ അക്ഷരമുത്തശ്ശി ഓർമ്മയായി :സുശീല ശേഖർ ( 91 )

  konnivartha.com:  : മലയാളത്തിലെ ആദ്യകാല പുസ്തകപ്രസാധന സ്ഥാപനമായ കോന്നി വീനസ്‌ ബുക്ക് ഡിപ്പോയുടെ ഉടമയും മാനേജിംഗ് ഡയറക്ടറുമായിരുന്ന സുശീല ശേഖർ ( 91 ) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ( ജൂലൈ 10 ഉച്ചയ്ക്ക് ഒരുമണിക്ക് ) അന്തരിച്ചു. കോന്നി കെ. കെ. എൻ. എം ഹൈസ്കൂൾ ഡയറക്ടർ ബോർഡ് മെമ്പർ, കോന്നി വിമൻസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, എൻ. എസ്. എസ്. വനിതാ സമാജം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ കോന്നിയുടെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കരുനാഗപ്പള്ളി ബാർ അസോസിയേഷൻ ആദ്യപ്രസിഡന്റ് അഡ്വ: വെള്ളങ്ങാട്ട് വേലുപ്പിള്ളയുടെ മകളുംകരുനാഗപ്പള്ളി താഴത്തോട്ടത്ത് അമ്പിയിൽ കുടുംബാംഗവുമാണ് സുശീല ശേഖർ. കോന്നി വീനസ്‌ ബുക്സ് സ്ഥാപകനും പുസ്തകപ്രസാധകനുമായിരുന്ന പരേതനായ ഇ. കെ. ശേഖർ ആണ് ഭർത്താവ്. മക്കൾ: ഡോ. എസ്. ശശികുമാർ ( ഗൈനക്കോളജിസ്റ്റ്, ജൂബിലി ഹോസ്പിറ്റൽ, തിരുവനന്തപുരം),…

Read More

പ്രധാന വാര്‍ത്തകള്‍ ( 10/07/2025 )

◾ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലായി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തതോടെ ജനം വലഞ്ഞു. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ പെരുവഴിയിലായി. കെഎസ്ആര്‍ടിസിയില്‍ നൂറില്‍ത്താഴെ ബസുകള്‍മാത്രമാണ് ഓടിയത്. സ്വകാര്യവാഹനങ്ങള്‍ തടഞ്ഞതും കടകള്‍ അടപ്പിച്ചതും പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. എതിര്‍ത്തവരെ സമരാനുകൂലികള്‍ കൈയേറ്റംചെയ്തു. ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. ട്രെയിന്‍ ഒഴികെ പൊതുഗതാഗതമേഖല പൂര്‍ണമായി സ്തംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ◾ സംസ്ഥാന സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദേശീയ പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലല്ലാതെ രാജ്യത്ത് മറ്റൊരിടത്തും പണിമുടക്ക് ജനജീവിതത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന്…

Read More

ക്ലബ്ബ് ലോകകപ്പ്: റയലിനെ തകർത്തെറിഞ്ഞ് പിഎസ്ജി ഫൈനലിൽ

  റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ കടന്നു.സെമിഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ തോൽപ്പിച്ചത്. ഫാബിയൻ റൂസ് ഇരട്ട ഗോൾ (6,24) നേടി. ഒസുമാനെ ഡെമ്പലെ (9), ഗോൺസാലെ റാമോസ്‌(87) എന്നിവരും ഗോൾ നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയെ നേരിടും.

Read More

സംസ്ഥാന മത്സ്യകർഷക അവാർഡ് : വിജയത്തിളക്കത്തിൽ ആലപ്പുഴ

ഒന്നാം സ്ഥാനം ഉൾപ്പടെ ആകെ അഞ്ച് വിഭാഗങ്ങളിൽ ആലപ്പുഴ ജില്ല അവാർഡ് സ്വന്തമാക്കി. പിന്നാമ്പുറ മത്സ്യകർഷകൻ, ഫീൽഡ് ഓഫീസർ, പ്രൊജക്റ്റ് പ്രൊമോട്ടർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം.   പതിമൂന്ന് വർഷങ്ങളായി മത്സ്യകൃഷി രംഗത്ത് സജീവമായ കാർത്തികപ്പള്ളി മൈത്രി ഫാം ഉടമ ശശികുമാർ മികച്ച പിന്നാമ്പുറ കർഷകനായി. പത്ത് വർഷക്കാലമായി തുടർച്ചയായി കരിമീൻ, വരാൽ തുടങ്ങി വിപണി മൂല്യമുള്ള മത്സ്യങ്ങളെ വിജയകരമായി കൃഷി ചെയ്യുന്ന ജോൺ മാത്യു, ബുധനൂർ ആണ് മികച്ച രണ്ടാമത്തെ ശുദ്ധജല കർഷകൻ .   ബയോഫ്ളോക്ക് സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വ്യാവസായിക അടിസ്ഥാനത്തിൽ മത്സ്യകൃഷി ചെയ്യുകയും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുകയും ചെയ്യുന്ന അലക്സ് മാത്യുസ്,അമ്പലപ്പുഴ, മികച്ച മത്സ്യമേഖല സ്റ്റാർട്ടപ്പിനുള്ള പ്രോൽസാഹന സമ്മാനത്തിന് അർഹനായി. തൃക്കുന്നപ്പുഴ മത്സ്യഭവനിലെ അക്വാകൾച്ചർ പ്രൊമോട്ടറായ എ സലീനയാണ് മികച്ച പ്രോജക്ട് പ്രൊമോട്ടർ. ചേർത്തല…

Read More

Bihar SIR: Active participation of Bihar electors ensures nearly 57.48 % Enumeration Forms collected in first 15 days; 16 days still left

  Active participation of Bihar electors in the Special Intensive Revision (SIR) and tireless efforts of the election officials, the volunteers and 1.56-lakh proactive force of Booth Level Agents (BLAs) who have been appointed by all recognised political parties, has resulted in the collection of 57.48 % Enumeration Forms in the first 15 days of the exercise with16 more days left. By 6.00 PM today, 4,53,89,881 Enumeration Forms, which is 57.48% of the total of 7,89,69,844 (nearly 7.90 crore) existing electors in Bihar, have been collected in the last 15…

Read More

പ്രധാനമന്ത്രി നമീബിയ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

  നമീബിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനവേളയിൽ, പ്രധാനമന്ത്രി  നരേന്ദ്ര മോദി വിൻഡ്‌ഹോക്കിലെ ഔദ്യോഗിക വസതിയിൽ നമീബിയ പ്രസിഡന്റ് ഡോ. നെതുംബോ നാന്ദി-എൻഡേയ്റ്റ്വയുമായി കൂടിക്കാഴ്ച നടത്തി.   ഔദ്യോഗിക വസതിയിൽ എത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് നാന്ദി-എൻഡേയ്റ്റ്വ ഊഷ്മളമായി സ്വീകരിക്കുകയും ആചാരപരമായ വരവേൽപ്പു നൽകുകയും ചെയ്തു. 27 വർഷത്തിനുശേഷമാണു പ്രധാനമന്ത്രിതലത്തിൽ ഇന്ത്യയിൽനിന്നു നമീബിയയിലേക്കുള്ള സന്ദർശനം. ഈ വർഷം മാർച്ചിൽ അധികാരമേറ്റശേഷം പ്രസിഡന്റ് നാന്ദി-എൻഡേയ്റ്റ്വ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനം കൂടിയാണിത്. നമീബിയയുടെ രാഷ്ട്രത്തലവനായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് നാന്ദി-എൻഡേയ്റ്റ്വയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉഭയകക്ഷിബന്ധങ്ങൾക്ക് അടിവരയിടുന്ന അഭിമാനകരമായ ചരിത്രം ഇരുനേതാക്കളും അനുസ്മരിച്ചു. നമീബിയയുടെ സ്ഥാപകപിതാവ് ഡോ. സാം നുജോമ ഈ വർഷം അന്തരിച്ചതിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പ്രതിരോധം, സമുദ്രസുരക്ഷ, ഡിജിറ്റൽ സാങ്കേതികവിദ്യയും UPI-യും, കൃഷി, ആരോഗ്യം, ഔഷധം, ഊർജം, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച്…

Read More

തിരുപ്പൂരിൽ തീപിടുത്തം:42 വീടുകൾ കത്തി നശിച്ചു

  തിരുപ്പൂരിൽ വൻ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു. എംജിആർ നഗറിലെ പുളിയാംതോട്ടത്താണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായം ഇല്ല. അതിഥിതൊഴിലാളികൾ താമസിക്കുന്ന വീടുകൾക്ക് ആണ് തീപിടിച്ചത്. ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തം ഉണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. ദിവസ വേതന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വാടകയ്ക്ക് നൽകിയിരുന്ന സാറാ ദേവിയുടേതാണ് വീടുകൾ.  

Read More

പത്തനംതിട്ട ഓമല്ലൂരിൽ ബിജെപി – സിപിഎം സംഘർഷം

  ബിജെപി – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും മറ്റൊരു സിപിഎം പ്രവർത്തകനും മർദനമേറ്റു.സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനെയും ഒരു സിപിഎം പ്രവർത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. 2 സിപിഎം പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.പകൽ സമയത്തെ പ്രശ്നങ്ങൾക്കു ശേഷം രാത്രി ഇരു വിഭാഗങ്ങളും ഓമല്ലൂരിൽ പ്രകടനം നടത്തിയതോടെ 2 മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു.പത്തനംതിട്ട, അടൂർ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയാണ് സംഘർഷം കനക്കുന്നതു തടഞ്ഞത്.കനത്ത പട്രോളിങ് നടത്താനാണു പൊലീസ് തീരുമാനം.

Read More

കോന്നി ചെങ്കളം പാറമട ദുരന്തം : കോന്നിയില്‍ നാളെ അവലോകന യോഗം ചേരും

  konnivartha.com: കോന്നി പയ്യനാമണ്ണില്‍ ചെങ്കളം പാറമടയില്‍ പാറ ഇടിഞ്ഞു വീണ് അന്യ സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ നാളെ ( 10/07/2025 )കോന്നി താലൂക്ക് ഓഫീസിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരും എന്ന് എം എല്‍ എ ഓഫീസ് അറിയിച്ചു . കോന്നി എം എല്‍ എ ഉച്ചയ്ക്ക് ദുരന്ത സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരുന്നത് . തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 ന് കോന്നി പ്രിയദർശിനി ഹാളിൽ റെസ്ക്യൂ ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ആദരവ് നല്‍കും  

Read More