കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ബെംഗളൂരു നിന്നും മുങ്ങിയ എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസിനെ കണ്ടെത്താൻ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.ഫോൺ കൊച്ചിയില്‍ വെച്ചാണ് സ്വിച്ച് ഓഫായതു എന്ന് പോലീസ് കണ്ടെത്തി . ബെംഗളൂരുവിൽ തട്ടിപ്പിനിരയായ മലയാളികള്‍ ഉള്‍പ്പെടെ 395 പേർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.ഏകദേശം നൂറു കോടിയിലധികം രൂപയുടെ ഇടപാടുകള്‍ ഉണ്ട് . ചിട്ടി ആണ് പ്രധാനമായും നടത്തി വന്നത് .കൂടെ ഉയര്‍ന്ന പലിശ നല്‍കി ആളുകളില്‍ നിന്നും വന്‍ തുക നിക്ഷേപമായി സ്വീകരിച്ചിരുന്നു . പലിശ കൃത്യമായി ഇടപാടുകാര്‍ക്ക് ലഭിച്ചിരുന്നു . ടോമി, ഭാര്യ ഷൈനി എന്നിവരെ കഴിഞ്ഞ ഏഴു മുതൽ കാണാതായതോടെയാണു നിക്ഷേപകർ പരാതി നൽകിയത്.കുട്ടനാട് രാമങ്കരിനിവാസിയാണ് ടോമി .ബെംഗളൂരുവിൽ ഇരുപത്തി അഞ്ചു വര്‍ഷമായി ചിട്ടി സ്ഥാപനം നടത്തി വന്നിരുന്നു .
Read Moreപ്രധാന വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 09/07/2025 )
◾ രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന്. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത. 17 ആവശ്യങ്ങളുയര്‍ത്തി 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് അര്‍ധരാത്രി മുതല്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി, പാല്‍ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ◾ കെ എസ് ആര്‍ ടി സി ഇന്ന് നിരത്തിലിറങ്ങില്ലെന്നും നിരത്തിലിറങ്ങിയാല്‍ കാണാമെന്നുമുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ടി പി രാമകൃഷ്ണന്റെ വെല്ലുവിളിക്കിടെ സംസ്ഥാനത്ത് ഇന്നും സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സിയുടെ തീരുമാനം. സര്‍വീസ് നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി അധികൃതര്‍ രംഗത്തെത്തി.…
Read Moreജൂനിയർ എൻജിനീയർ 2025 പൊതു പരീക്ഷ : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് (സിവിൽ, മെക്കാനിക്കൽ,ആൻട് ഇലക്ട്രിക്കൽ ) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പൊതു പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു . സിവിൽ, മെക്കാനിക്കൽ,ഇലക്ട്രിക്കൽ സ്ട്രീമുകളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2025 ജൂലൈ 21 രാത്രി 11 മണി വരെ. വനിതകൾ, എസ്‌സി, എസ്ടി, , പിഡബ്ല്യുബിഡി, വിമുക്ത ഭടൻ എന്നീ വിഭാഗങ്ങൾ ഒഴികെയുള്ള മറ്റെല്ലാ ഉദ്യോഗാർത്ഥികളും അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. 1340 ഒഴിവുകളാണുള്ളത്. ആദ്യ ഘട്ട പരീക്ഷ 2025 ഒക്ടോബർ 27 മുതൽ ഒക്ടോബർ 31 വരെ നടക്കും. രണ്ടാം ഘട്ടം 2026 ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടക്കും. https://ssc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.ssckkr.kar.nic.in, https://ssc.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.ഹെൽപ്പ്‌ലൈൻ നമ്പർ: 080-25502520.
Read Moreഹവൽദാർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
ഇന്ത്യാ ഗവൺമെറ്റിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫീസുകൾ എന്നിവയിലെ മൾട്ടി-ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ് (MTS), ഹവൽദാർ തസ്തികകളിലേക്ക് നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഈ തസ്തികകൾ ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് ‘സി’, നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ വിഭാഗത്തിൽ പെടുന്നു. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസാണ്. 2025 സെപ്റ്റംബർ 20 നും 2025 ഒക്ടോബർ 24 നും ഇടയിൽ താൽക്കാലികമായി നടത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഒരു ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 24 (രാത്രി 11.00 മണി) ആണ്. യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, പരീക്ഷാ സിലബസ്, മറ്റ് പ്രധാന നിർദ്ദേശങ്ങൾ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/07/2025 )
വായാന പക്ഷാചരണം ആസ്വാദനക്കുറിപ്പ്: വിജയികളെ പ്രഖ്യാപിച്ചു വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. ഋതുനന്ദയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആല്യ ദീപുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ ആറന്മുള ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്രലക്ഷ്മി രണ്ടാം സ്ഥാനവും തെങ്ങമം യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രദ്ധ സന്തോഷ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവനന്ദ രണ്ടാം സ്ഥാനവും മല്ലപ്പള്ളി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമി അഭിലാഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ്…
Read Moreഹോട്ടലുടമ കൊല്ലപ്പെട്ടു: തൊഴിലാളികളായ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.വഴുതയ്ക്കാട് കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേർന്ന പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല മുൻ എംഎൽഎയും സിപിഎം നേതാവുമായിരുന്ന എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.ശരീരം പായകൊണ്ട് മൂടിയനിലയിലായിരുന്നു.സംഭവത്തിൽ രണ്ട് പ്രതികളെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഴിഞ്ഞം സ്വദേശിയായ രാജേഷ്, ഡേവിഡ് എന്നിവരാണ് പിടിയിലായത്. ഇവരെ പിടികൂടാൻ പോയ പോലീസുകാർക്കു നേരേ ആക്രമണമുണ്ടായി.എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇവരിൽ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിക്കെത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടിൽ പോയിരുന്നു. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന് മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
Read Moreദേശീയ പണിമുടക്ക്: ഡയസ്‌നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
ബുധനാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവില്ല. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.അക്രമങ്ങളിൽ ഏര്‍പ്പെടുന്നവര്‍ക്കും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുമെതിരേ കേസെടുക്കും.സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അനുമതിയില്ലാതെ വിട്ടുനില്‍ക്കുന്ന താത്കാലിക ജീവനക്കാരെ സര്‍വീസില്‍നിന്ന് നീക്കംചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.
Read Moreവിവിധ ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 08/07/2025 )
കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Moderate rainfall with gusty wind speed reaching 40 kmph is very likely to occur at isolated places in the Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts; Light rainfall is very likely to occur at isolated places in the Thiruvananthapuram & Kollam districts of Kerala.
Read Moreചെങ്കളം പാറമട അപകടം: രണ്ടു മരണം എന്ന് അധികൃതര്‍ സ്ഥിരീകരിച്ചു
konnivartha.com: കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ പാറയിടിഞ്ഞു വീണ് കാണാതായ രണ്ടാമത്തെ അതിഥിത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി പുറത്തെത്തിച്ചതോടെ പാറമട ദുരന്തത്തില്‍ രണ്ടു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു . ഇന്നലെ ഉച്ചയ്ക്ക് പാറകള്‍ അടര്‍ന്നു വീണു രണ്ടു അന്യ സംസ്ഥാന തൊഴിലാളികള്‍ ആണ് മരിച്ചത് . ഒരാളുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തി . മുപ്പതു മണിക്കൂര്‍ നീണ്ട ശ്രമം നടത്തിയ ശേഷം ആണ് രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തു എത്തിക്കാന്‍ കഴിഞ്ഞത് . പാറകള്‍ ഇടിഞ്ഞു വീഴുന്നതിനാല്‍ പല ശ്രമവും ഉപേക്ഷിച്ചു . ഇന്ന് വൈകിട്ട് വലിയ യന്ത്രം കൊണ്ട് വന്നു വലിയ പാറ നീക്കം ചെയ്തു ആണ് ജെ സി ബിയ്ക്ക് ഉള്ളില്‍ ഉള്ള ഡ്രൈവറുടെ മൃതദേഹം പുറത്തു എത്തിച്ചത് . ആലപ്പുഴയിൽ നിന്നെത്തിച്ച ലോങ് ബൂം ഹിറ്റാച്ചി ഉപയോഗിച്ച് രാത്രി…
Read Moreചെങ്കുളം പാറമട അപകടം : രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തെടുത്തു
കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടം : രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തെടുത്തു കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തെത്തിച്ചു .ആംബുലന്‍സില്‍ കയറ്റി ഗവണ്മെന്റ് ഹോസ്പിറ്റലില്‍ എത്തിക്കും . ജെ സി ബി ഡ്രൈവര്‍ അജയ് റാ ആണ് മരിച്ച രണ്ടാമത്തെ ആള്‍ . വലിയ പാറകള്‍ വീണു ജെ സി ബി പൂര്‍ണ്ണമായും തകര്‍ന്നിരുന്നു . പാറകള്‍ അല്‍പ്പം മുന്‍പ് ആണ് മാറ്റിയത് .
Read More