പത്തനംതിട്ട കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടത്തിൽപ്പെട്ട രണ്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം തകര്‍ന്ന ജെ സി ബിയുടെ കാബിനിനുള്ളിൽ കുടുങ്ങിയ നിലയിൽ ആണ് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ലോംഗ് ബൂം എക്‌സ്‌കവേറ്റർ ഉപയോഗിച്ച് വലിയ പാറകള്‍ നീക്കം ചെയ്തു .
Read Moreജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം
പാറമട മാഫിയാകള്‍ക്ക് വഴിവിട്ട സഹായം :ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം konnivartha.com: കോന്നി മേഖലയില്‍ പാറമട മാഫിയായെ വഴിവിട്ടു സഹായിക്കുന്ന ജില്ലാ ഭരണകൂടത്തിന് എതിരെ യു ഡി എഫ് സമരം പ്രഖ്യാപിച്ചു . ജൂലൈ പത്തിന് രാവിലെ പത്തു മുപ്പതിന് യു ഡി എഫ് നേതൃത്വത്തില്‍ കോന്നി മിനി സിവില്‍ സ്റ്റേഷന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടക്കും . കോന്നി പയ്യനാമണ്ണിലെ ചെങ്കളം പാറമടയില്‍ ദുരന്തം ഉണ്ടായി . അന്യ സംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ടു .ഈ പാറമടയ്ക്ക് എതിരെ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് മുന്‍പ് പരാതി നല്‍കിയിട്ടും തോട്ടിലൂടെ മാലിന്യ ജലം ഒഴുകി പോകുന്ന പരാതി മാത്രമേ ലഭിച്ചുള്ളൂ എന്നും അന്വേഷണത്തില്‍ അങ്ങനെ കണ്ടെത്തി ഇല്ല എന്നും ആണ് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത് . എന്നാല്‍ നാട്ടുകാര്‍ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ പരാതിയുടെ…
Read Moreകോന്നിയിൽ ദുരന്തം ഉണ്ടായ ചെങ്കളം പാറമടയിൽ വലിയ ഹിറ്റാച്ചി എത്തിച്ചു
konnivartha.com: കോന്നി പയ്യനാമണ്ണില്‍ ദുരന്തം ഉണ്ടായ ചെങ്കളം പാറമടയില്‍ ഇടിഞ്ഞു വീണ വലിയ പാറകള്‍ നീക്കാനും ജെ സി ബിയ്ക്ക് ഉള്ളില്‍ ഉള്ള അന്യ സംസ്ഥാന തൊഴിലാളിയുടെ ശരീരം വീണ്ടെടുക്കാനും വലിയ ഹിറ്റാച്ചി (ലോംഗ് ബൂം എക്‌സ്‌കവേറ്റർ)എത്തിച്ചു . ഇന്നലെ ഉച്ച മുതല്‍ പാറ അടര്‍ന്നു വീണു തകര്‍ന്ന ജെ സി ബിയ്ക്ക് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെ ഇത് വരെ പുറത്തു എത്തിക്കാന്‍ കഴിഞ്ഞില്ല .പാറകള്‍ വീണ്ടും വീണ്ടും അടര്‍ന്നു വീണതിനാല്‍ പല പ്രാവശ്യം രക്ഷാ ദൌത്യ സംഘങ്ങള്‍ക്ക് മാറി നില്‍ക്കേണ്ടി വന്നു . വലിയ ഹിറ്റാച്ചി (ലോംഗ് ബൂം എക്‌സ്‌കവേറ്റർ)ഉപയോഗിച്ച് പാറകള്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ ഡി ആര്‍ എഫും അഗ്നി രക്ഷാ സേനയും .രാത്രിയും പാറകള്‍ നീക്കം ചെയ്യുകയാണ് . ഇന്നലെ ഉച്ചയോടെ ആണ് ചെങ്കളം…
Read Moreമലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കും
യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമെനില്‍ ജയിലില്‍കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈമാസം 16-ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കാന്‍ പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കി. നിമിഷപ്രിയ തടവില്‍കഴിയുന്ന ജയില്‍ അധികൃതര്‍ക്കാണ് പ്രോസിക്യൂട്ടറുടെ നിര്‍ദേശം. യെമെനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസ്സിലാണ് നടപടി . വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം .
Read Moreപാസ്പോർട്ട് സേവനങ്ങൾ വാതിൽപ്പടിയിൽ : മൊബൈൽ പാസ്‌പോർട്ട് വാൻ ഉദ്ഘാടനം ജൂലൈ 10 ന്
konnivartha.com: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസ് അപേക്ഷകരുടെ വാതിൽപ്പടിയിൽ പാസ്‌പോർട്ട് സേവനങ്ങൾ നൽകുന്നതിനായി മൊബൈൽ പാസ്‌പോർട്ട് സേവാ വാനുകൾ വിന്യസിക്കുന്നു. 2025 ജൂലൈ 10 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടർ അനുകുമാരിയും റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയും ചേർന്ന് സേവാ വാനിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 2025 ജൂലൈ 10 -11 തീയതികളിലും , ജൂലൈ 15-17 തീയതികളിലും തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കളക്ടറേറ്റിൽ വാൻ വിന്യസിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകർക്ക് സേവനം ലഭ്യമാകും. www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവനത്തിനായി അപേക്ഷകർക്ക് അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, 0471-2470225 എന്ന നമ്പറിലോ [email protected] (ഇമെയിൽ) അല്ലെങ്കിൽ 8089685796 (വാട്ട്‌സ്ആപ്പ്) എന്ന നമ്പറിലോ…
Read Moreപന്തളം കെഎസ്ആര്‍ടിസി ‘ഇ ഓഫീസ്’
konnivartha.com: പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയത്. കെ എസ് ആര്‍ ടി സി യിലെ ഓഫീസ് നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാക്കാനും പൊതുജനങ്ങള്‍ക്ക് സേവനം കൃത്യതയോടെയും സമയബന്ധിതമായും ലഭ്യമാകുന്നതിനും ഇ ഓഫീസ് സംവിധാനം സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തിലെ രണ്ട് കെഎസ്ആര്‍ടിസി ഓഫീസുകളാണ് ഇ ഓഫീസ് ആക്കിയത്. പന്തളം നഗരസഭ കൗണ്‍സിലര്‍ രാധാ വിജയകുമാര്‍ അധ്യക്ഷയായി. കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ പി എസ് പ്രമോദ് ശങ്കര്‍, എ ടി ഒ ബി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു
Read Moreആസ്വാദനക്കുറിപ്പ്: വിജയികളെ പ്രഖ്യാപിച്ചു
konnivartha.com: വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. ഋതുനന്ദയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആല്യ ദീപുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ ആറന്മുള ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്രലക്ഷ്മി രണ്ടാം സ്ഥാനവും തെങ്ങമം യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രദ്ധ സന്തോഷ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവനന്ദ രണ്ടാം സ്ഥാനവും മല്ലപ്പള്ളി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമി അഭിലാഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും…
Read Moreതൊഴിൽ സുരക്ഷ ഉറപ്പാക്കണം : കോന്നി ചെങ്കളം പാറമട നിയമം ലംഘിച്ചു : സിഐടിയു
konnivartha.com: പത്തനംതിട്ട ജില്ലയിലെ പാറമടകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ ഉണ്ടാകണമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, പ്രസിഡൻ്റ് എസ്.ഹരിദാസ് എന്നിവർ ആവശ്യപ്പെട്ടു. രണ്ട് തൊഴിലാളികളുടെ മരണത്തിനിടയാക്കിയകോന്നി പയ്യനാമണ്ണിലെ ചെങ്കുളം പാറമടയിലെ അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. വൻതോതിൽ പാറ ഖനനം നടത്തുന്ന ഇവിടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയാണ് ഖനനം നടത്തി വരുന്നത്.പാറയുടെ ഉയരത്തിന് അനുസരിച്ച് കൃത്യ അളവിൽ ബഞ്ചുകൾ നിർമിച്ച് ഖനനം നടത്തണമെന്ന നിയമം ലംഘിക്കപ്പെട്ടതാണ് അപകടത്തിന് ആക്കം കൂട്ടിയത്.അപകട സ്ഥിതിയിലായിട്ടും ഖനനം തുടരുകയായിരുന്നു. അഥിതി തൊഴിലാളികളാണ് ഇവിടെ ബഹുഭൂരിപക്ഷം തൊഴിലെടുക്കുന്നത്. മറ്റ് സ്ഥാപനങ്ങളിൽ നാട്ടിലെ തൊഴിലാളികളാണ് ഏറെയും പണിയെടുക്കുന്നത്.ഇവിടെ നടക്കുന്ന നിയമം ലംഘന പ്രവർത്തികൾ പുറത്ത് അറിയാതിരിക്കാനാണ് അഥിതി തൊഴിലാളികളെ നിയമിച്ചത്. മനുഷ്യന്റെയും ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കി മാത്രമേ ക്വാറികളുടെ പ്രവർത്തനം…
Read More“കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി
konnivartha.com: “കോന്നി വാര്‍ത്ത”യുടെ അടിസ്ഥാനത്തില്‍ കമ്പിയിലെ കമ്പ് കെ എസ് ഇ ബി എടുത്തു മാറ്റി :സ്വിച്ചിട്ട വേഗതയില്‍ കെ എസ് ഇ ബി കോന്നി വകയാര്‍ സെക്ഷന്‍ ലൈന്‍മാന്‍ സ്ഥലത്ത് എത്തുകയും കമ്പ് നീക്കം ചെയ്യുകയും ചെയ്തു .വൈദ്യുത ലൈനില്‍ കുരുങ്ങിക്കിടക്കുന്ന കമ്പുകള്‍ ഉടനടി നീക്കം ചെയ്യാന്‍ ഉത്തരവ് നല്‍കിയ കെ എസ് ഇ ബിയുടെ തിരുവനന്തപുരത്തെ ഉന്നത അധികാരികള്‍ക്ക് ജനങ്ങളുടെ പേരില്‍ ഉള്ള നന്ദി അറിയിക്കുന്നു . കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത കമ്പിയില്‍ മഹാഗണി ഇനത്തില്‍ ഉള്ള ശിഖരത്തോടെ കൂടിയ കമ്പ് കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു എന്നുള്ള കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിന്‍റെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉന്നത കെ എസ് ഇ ബി അധികാരികള്‍ ഉടന്‍ ഇടപെട്ടു .ലൈന്‍മാന്‍ സ്ഥലത്ത് എത്തി ലൈനില്‍ നിന്നും…
Read Moreകോന്നി ചെങ്കുളം പാറമടയ്ക്ക് എതിരെ ഗവർണർക്ക് പരാതി നല്‍കി
അനിയന്ത്രിതമായ പാറ ഖനനത്തിന് എതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നു konnivartha.com: കോന്നി ചെങ്കുളം പാറമടയ്ക്കെതിരെ ഗവർണർക്ക് പരാതിയുമായി ദേശീയ പരിസ്ഥിതി സംരക്ഷണവേദി കേരള ഘടകം.സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് ഗവർണർക്ക് പരാതി നല്‍കിയത് എന്ന് ഭാരവാഹികള്‍ “കോന്നി വാര്‍ത്ത “ഓണ്‍ലൈന്‍ പത്രത്തോട് പറഞ്ഞു . ചെങ്കുളം പാറമടയിൽ നടന്ന അപകടത്തിന്റെ അടിസ്ഥാനത്തിൽ ക്രഷർ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം കൊടുക്കണം എന്നും ദേശീയ പരിസ്ഥിതി സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പ്, ചെയർമാൻ അൻസാരി മന്ദിരം, സംസ്ഥാന കമ്മിറ്റി അംഗം ജേക്കബ് ഫിലിപ്പ് എന്നിവർ സംസ്ഥാന സർക്കാറിനോടും ആവശ്യപ്പെട്ടു.ദേശീയ പരിസ്ഥിതി സംരക്ഷണവേദി പ്രവര്‍ത്തകര്‍ ചെങ്കുളം പാറമടയില്‍ ദുരന്തം സംഭവിച്ച സ്ഥലവും സന്ദര്‍ശിച്ചു . കോന്നി മേഖലയില്‍ അനിയന്ത്രിതമായി പാറ ഖനനം നടത്തുന്ന എല്ലാ പാറമട ക്രഷര്‍…
Read More