കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Moderate rainfall with gusty wind speed reaching 40 kmph is very likely to occur at isolated places in the Kollam, Alappuzha, Kottayam, Palakkad, Malappuram, Kozhikode, Wayanad, Kannur & Kasaragod districts; Light rainfall is very likely to occur at isolated places in all other districts of Kerala.
Read Moreപ്രധാന വാര്‍ത്തകള്‍ ( 08/07/2025 )
◾ സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ◾ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ ഭാഗമാകും. വാണിജ്യ – വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക് ഇന്‍ഷുറന്‍സ് തപാല്‍ ടെലികോം തുടങ്ങിയ മേഖലയിലെ…
Read Moreകോന്നി പഞ്ചായത്തിലെ ഏഴാം വാർഡ് ഏഴോളം ക്രഷർ യൂണിറ്റുകൾ
കൊന്നപ്പാറ പയ്യനാമണ്ണ് മേഖലയില്‍ ഏഴോളം ക്രഷർ യൂണിറ്റുകൾ konnivartha.com: കോന്നി പയ്യനാമണ്ണിൽ പാറമടയില്‍ പാറ അടര്‍ന്നു വീണ് ദുരന്തങ്ങൾ ഉണ്ടാകുന്നത് തുടർ സംഭവങ്ങളാകുന്നു.24 വർഷങ്ങൾക്കു മുമ്പ് പയ്യാനാമൺ പ്ലാക്കാട്ട് ക്രഷർ ഗ്രാനൈറ്റില്‍ പാറ അടർന്നുവീണു മൂന്ന് തൊഴിലാളികളാണ് അന്ന് ദാരുണമായി മരിച്ചത്.പാറമടയുടെ അടിയിൽ ജോലിചെയ്തിരുന്ന മലയാളികളായ മൂന്നുപേരാണ് അന്ന് മരിച്ചത് . പയ്യനാമണ്ണിലെ അടുകാട് എഎസ് ഗ്രാനൈറ്റിന്റെ ക്രഷർ കമ്പനിയിൽ പാറ വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. അവരുടെ മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.കോന്നി മേഖലയിലെ പാറമടകളിലും വന്‍ കിട ക്രഷര്‍ യൂണിറ്റുകളിലും ജോലി നോക്കുന്നവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാളികളാണ് . അപകടം ഉണ്ടായാല്‍ പോലും പുറം ലോകം അറിയില്ല .അറിഞ്ഞു വരുമ്പോഴേക്കും മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കഴിഞ്ഞു ആംബുലന്‍സില്‍ അവരുടെ നാട്ടിലേക്ക് കൊണ്ട് പോയി കഴിഞ്ഞിരിക്കും . സര്‍ക്കാര്‍ ജീവനക്കാരും…
Read Moreകോടതികളിൽ നിലവിലുള്ള കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കുന്നു
konnivartha.com: രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച ‘Mediation – For the Nation’ എന്ന 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ കാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും (NALSA) മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്റ്റ് കമ്മിറ്റിയും (MCPC) സംയുക്തമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്തുന്ന ഈ യജ്ഞത്തിൽ കേരളത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കുടുംബ തർക്കങ്ങൾ, ബാങ്ക് കടങ്ങൾ, വാഹന അപകട കേസുകൾ, ചെക്ക് മടങ്ങിയ കേസുകൾ, സർവീസ് സംബന്ധമായ തർക്കങ്ങൾ, ഗാർഹീക പീഡന കേസുകൾ, മദ്യസ്ഥതയിലൂടെ തീർപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കേസുകൾ, വാണിജ്യ തർക്ക കേസുകൾ, വസ്തു സംബന്ധമായ കേസുകൾ, വസ്തു ഒഴിപ്പിക്കൽ കേസുകൾ, വസ്തു ഏറ്റെടുക്കൽ കേസുകൾ, ഉപഭോക്തൃ പരാതികൾ, അനുയോജ്യമായ മറ്റു സിവിൽ കേസുകൾ…
Read Moreപെരുമൺ തീവണ്ടി ദുരന്തം : 37 വയസ് :അന്വേഷണത്തിന്‍റെ അന്തിമറിപ്പോർട്ട് എവിടെ
1988 ജൂലൈ എട്ടിന് 12.56 ന് ആയിരുന്നു ബാംഗ്ലൂർ – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്കു മറിഞ്ഞത്. 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 500ൽ ഏറെ പേർക്ക് സാരമായി പരുക്കേറ്റു. ടൊർണാഡോ എന്ന് വിളിക്കുന്ന ചുഴലിക്കൊടുങ്കാറ്റു മൂലമാണ് അപകടത്തിനിടയാക്കിയത് എന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണത്തിന്‍റെ അന്തിമറിപ്പോർട്ട് ഇതുവരെ റെയിൽവേ പുറത്തു വിട്ടില്ല.അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുന്നില്ലെന്നു കാണിച്ച് പൊലീസും 2019ൽ അന്വേഷണം അവസാനിപ്പിച്ചു. 1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം എന്നു വിളിക്കുന്നത്.എഞ്ചിൻ പെരുമൺ പാലം പിന്നിട്ട് നിമിഷങ്ങൾക്കകം 14 ബോഗികൾ അഷ്ടമുടിക്കായലിലേക്ക് പതിക്കുകയായിരുന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാർത്ഥ ദുരന്തകാരണം…
Read Moreഇന്ന് സ്വകാര്യ ബസ് സമരം :അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും.കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ പ്രത്യേകമായാണ് പണിമുടക്കുന്നത്. ഗതാഗത കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനാൽ ബസുടമ സംയുക്ത സമിതി സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു .
Read Moreകോന്നി ചെങ്കളം പാറമടയുടെ പ്രവർത്തനം നിരോധിച്ചു
konnivartha.com: കോന്നി ചെങ്കളം പാറമടയില്‍ പാറയിടിഞ്ഞ് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരണപ്പെട്ട സംഭവത്തെ തുടര്‍ന്ന് കോന്നി ചെങ്കളം പാറമടയുടെ പ്രവർത്തനം നിരോധിച്ചു. അപകടത്തിന് പിന്നാലെയാണ് ജില്ലാ കലക്ടർ ഉത്തരവ് ഇറക്കിയത്. ഒഡിഷ സ്വദേശി മഹാദേവ് പ്രധാൻ (51), ബിഹാർ സ്വദേശി അജയ് കുമാർ റെ (38) എന്നിവരാണ് മരിച്ചത്. നിരോധന ഉത്തരവ് നടപ്പിലാകുന്നുണ്ടോയെന്ന് പോലീസ് ഉൾപ്പെടെ പരിശോധിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ക്വാറിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനവും നിർത്തിവെക്കാനാണ് ജില്ലാ കലക്ടർ നിർദേശിച്ചിരിക്കുന്നത്. പാറയിടിഞ്ഞ് വീഴുന്നതിനാൽ ക്വാറിയിലെ രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതിൽ പലതും അപകടകരമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം. ഈ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍കാലങ്ങളിലും ഇപ്പോഴും ഒട്ടേറെ പരാതികള്‍ നാട്ടുകാര്‍ ഉന്നയിച്ചു എങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പ് പോലും നേരിട്ട്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 08/07/2025 )
യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണം: മന്ത്രി സജി ചെറിയാന്‍ മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ യുഗത്തില്‍ വായനശാലകളുടെ പ്രാധാന്യം കുറയുന്നില്ല. വ്യാജ വാര്‍ത്ത മനസിലാക്കാന്‍ വായനയിലൂടെയുള്ള അറിവ് സഹായിക്കും. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വായന ആവശ്യമാണ്. വസ്തുതപരമായ കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥശാലയ്ക്കാകണം. മതസ്പര്‍ധ, വിദ്വേഷം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ സമൂഹത്തില്‍ പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമുണ്ട്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ഗ്രന്ഥശാലകള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കാകും. ജനങ്ങളെ വായനയിലൂടെ പ്രബുദ്ധരാക്കണം. ‘ജാനകി’ എന്ന സിനിമ പേര് പോലും അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. കുട്ടികളിലെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്ക് നടപ്പാക്കിയ സുംബ ഡാന്‍സിനെ പോലും ചിലര്‍ വിമര്‍ശിക്കുന്നു.…
Read Moreആറന്മുള വള്ളസദ്യ: അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍
ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉത്രട്ടാതി ജലമേള എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ലാ കലക്ടര്‍. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കും. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കും. വള്ളസദ്യയ്ക്കായി എത്തുന്ന പള്ളിയോടങ്ങളുടെ സുഗമ സഞ്ചാരത്തിന് നടപടി സ്വീകരിക്കും. അടിയന്തര വൈദ്യസഹായത്തിനായി ആരോഗ്യവകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തും. ക്ഷേത്ര പരിസരത്ത് അണുനശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കും. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാകും. ക്രമസമാധാനവും സുരക്ഷയും പോലിസ് ഉറപ്പാക്കും. വനിതാ പോലിസിനെ ഉള്‍പ്പെടെ മഫ്തിയില്‍ നിയോഗിക്കും. വാഹന പാര്‍ക്കിംഗിന് വ്യക്തമായ പദ്ധതി തയാറാക്കും. അത്യാധുനിക സൗകര്യങ്ങളോടെ ഫയര്‍ യൂണിറ്റ് ക്രമീകരിക്കും. അപകടരഹിതമായും തര്‍ക്കങ്ങള്‍ ഒഴിവാക്കിയും വള്ളംകളി നടത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.വള്ളസദ്യ വഴിപാടുകള്‍ ജൂലൈ 13 മുതല്‍…
Read Moreയുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണം: മന്ത്രി സജി ചെറിയാന്‍
മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ യുഗത്തില്‍ വായനശാലകളുടെ പ്രാധാന്യം കുറയുന്നില്ല. വ്യാജ വാര്‍ത്ത മനസിലാക്കാന്‍ വായനയിലൂടെയുള്ള അറിവ് സഹായിക്കും. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വായന ആവശ്യമാണ്. വസ്തുതപരമായ കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥശാലയ്ക്കാകണം. മതസ്പര്‍ധ, വിദ്വേഷം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ സമൂഹത്തില്‍ പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമുണ്ട്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ഗ്രന്ഥശാലകള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കാകും. ജനങ്ങളെ വായനയിലൂടെ പ്രബുദ്ധരാക്കണം. ‘ജാനകി’ എന്ന സിനിമ പേര് പോലും അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. കുട്ടികളിലെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്ക് നടപ്പാക്കിയ സുംബ ഡാന്‍സിനെ പോലും ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ കേരളമായത് കൊണ്ടും ഇതൊന്നും വിലപോകുന്നില്ല. എങ്കിലും ഇതെല്ലാം…
Read More