കോന്നി പാറമടയില്‍ അപകടം :രണ്ടു പേര്‍ മരിച്ചു

konnivartha.com: കോന്നി പയ്യനാമണ്ണില്‍ ചെങ്കളം പാറമടയില്‍ അപകടം രണ്ടുപേർ മരിച്ചു.ഒരാൾ ജാർഖണ്ഡ് സ്വദേശിയും മറ്റേയാൾ ഒറീസ സ്വദേശിയുമാണ്‌ . പാറക്കല്ലുകൾ അടർന്ന് ഇവരുടെ മുകളിലേക്ക് വീണിരിക്കുകയാണ് .രക്ഷാപ്രവർത്തനം ദുഷ്കരമാണ് .അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിട്ടുണ്ട്.ഒഡിഷ സ്വദേശി മഹാദേവ് പ്രധാൻ (51), ബിഹാർ സ്വദേശി അജയ് കുമാർ റെ (38) എന്നിവരാണ് മരിച്ചത്. ഈ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്‍കാലങ്ങളിലും ഇപ്പോഴും ഒട്ടേറെ പരാതികള്‍ നാട്ടുകാര്‍ ഉന്നയിച്ചു എങ്കിലും ഒരു സര്‍ക്കാര്‍ വകുപ്പ് പോലും നേരിട്ട് അന്വേഷിച്ചില്ല . എല്ലാ നിയമങ്ങളും മറികടന്നു കൊണ്ട് ആണ് ഈ പാറമടയും സമീപം ഉള്ള എല്ലാ പാറമടയും പ്രവര്‍ത്തിക്കുന്നത് എന്ന് “കോന്നി വാര്‍ത്ത”യടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടും ഒറ്റ സര്‍ക്കാര്‍ വിഭാഗം പോലും തിരിഞ്ഞു നോക്കി ഇല്ല .   മാസം കിട്ടുന്ന “മാസപ്പടിയില്‍ ” ഇവര്‍ എല്ലാം മറന്നു .ഇപ്പോള്‍ അപകടം…

Read More

തകര്‍ന്നു തരിപ്പണമായി : മഞ്ഞക്കടമ്പ് പരുത്തിമൂഴി മാവനാൽ റോഡ്‌

  konnivartha.com: കോന്നി മഞ്ഞക്കടമ്പ് പരുത്തിമൂഴി മാവനാൽ കേരള പൊതുമരാമത്ത് വകുപ്പ് റോഡ് തകർന്ന് യാത്രക്കാർക്കും കാൽനടക്കാർക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നു. 2019 ന് ശേഷം ഈ റോഡിൽ ആവശ്യമായ അറ്റകുറ്റ പണികൾ നടത്തിയിട്ടില്ല. ഈ റോഡിൽ പറമ്പിനാട്ട് കടവിന് സമീപം തേക്കുംകൂട്ടത്തിൽ പടിയിൽ വെള്ളം കെട്ടി കിടന്നു വലിയ കുഴികൾ രൂപപ്പെട്ട് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ് . കാൽനടക്കാർ അതിലേറെ ബുദ്ധിമുട്ടുന്നു.ഇതുമായി ബന്ധപ്പെട്ട് പൊതു മരാമത്തു വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകിയിട്ടുണ്ട്. അടിയന്തരമായി ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും അരുവാപ്പുലം വാർഡു മെമ്പർ ജി. ശ്രീകുമാർ അറിയിച്ചു.

Read More

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം :പ്രത്യേക അറിയിപ്പുകള്‍ ( (07/07/2025)

  കള്ളക്കടൽ ജാഗ്രത നിർദേശം കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) ഇന്ന് (07/07/2025) വൈകുന്നേരം 05.30 വരെ 1.5 മുതൽ 1.9 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ജാഗ്രത നിർദേശങ്ങൾ 1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. 3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. 4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ…

Read More

പ്രധാന വാര്‍ത്തകള്‍ ( 07/07/2025 )

  ◾ പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാനും ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കുന്നവരെ എതിര്‍ക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഇന്ത്യക്കും ബ്രസീലിനും യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തേയും ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു. ഇന്ത്യ കൂടി അംഗീകരിച്ച പ്രമേയത്തിലാണ് പരാമര്‍ശം. ◾ ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണെന്നും ഭീകരവാദികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ഒരു മടിയും പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്നും ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി എന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത്…

Read More

ചിട്ടിക്കമ്പനി നടത്തി കോടികളുമായി മലയാളി ദമ്പതിമാർ മുങ്ങിയതായി പരാതി 

  konnivartha.com: ബെംഗളൂരുവിൽ ചിട്ടിക്കമ്പനിനടത്തി ഒട്ടേറെപ്പേരിൽനിന്നുള്ള കോടിക്കണക്കിനു രൂപയുമായി മലയാളി ദമ്പതിമാർ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരുടെ പേരിലാണ് പരാതി.രാമമൂർത്തി നഗർ പോലീസ് കേസെടുത്തു .അന്വേഷണം തുടങ്ങി . വീടും വാഹനവും വിറ്റശേഷം മുങ്ങിയതാണെന്നുപറയുന്നു. ഫോൺ സ്വിച്ച് ഓഫാണ്.രാമമൂർത്തി നഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് ആനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പെടെ 70 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി പരാതിയിൽ പറഞ്ഞു.265 പേർ പരാതിയുമായെത്തിഎന്ന് അറിയുന്നു . ബെംഗളൂരുവിലെ നിരവധി മലയാളികള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്‌ .

Read More

CUK Unveils Future – Ready 4 Year UG Programmes

  konnivartha.com: In a bold step to reshape undergraduate education in India, the NAAC “A”-grade accredited Central University of Kerala (CUK) has unveiled three dynamic four-year honours programmes for the 2025–26 academic session. The courses are meticulously aligned with the transformative vision of the National Education Policy (NEP) 2020. These cutting-edge courses are: B.Sc. (Hons.) Biology with Research, B.Com. (Hons.) Financial Analytics, and B.C.A. (Hons.). These programmes promise to equip students with specialised skills for emerging global opportunities and dynamic market environment.   Designed to be flexible and future-focused, these…

Read More

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകള്‍

  konnivartha.com: ഭാവി സാധ്യതകളിലേക്കും അവസരങ്ങളിലേക്കും വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നു. സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിന് കീഴില്‍ ബിഎസ്‌സി (ഓണേഴ്) ബയോളജി, കോമേഴ്‌സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് വകുപ്പിന് കീഴില്‍ ബി കോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിന് കീഴില്‍ ബിസിഎ (ഓണേഴ്‌സ്) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണ് തുടങ്ങുന്നത്.   മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് രീതിയിലാണ് നടപ്പിലാക്കുക. ഒന്നാം വര്‍ഷം സര്‍ട്ടിഫിക്കറ്റും രണ്ടാം വര്‍ഷം ഡിപ്ലോമയും മൂന്നാം വര്‍ഷം ബിരുദവും നേടാന്‍ സാധിക്കും. മൂന്ന് വര്‍ഷ ബിരുദത്തിന് ശേഷം രണ്ട് വര്‍ഷം ബിരുദാനന്തര ബിരുദം ചെയ്യാം. അതല്ല, നാല് വര്‍ഷം പഠിക്കുകയാണെങ്കില്‍ ഡിഗ്രി ഓണേഴ്‌സ് വിത്ത്…

Read More

നിപ്പ :പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

  പാലക്കാട് : ജില്ലയിൽ നിലവിൽ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലെ സാധ്യത ലിസ്റ്റിൽ ഉള്ള മൂന്നുപേർ ഐസൊലേഷനിൽ തുടരുന്നു. 173 പേരെയാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2185 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഭവനസന്ദർശനം നടത്തി വിവരശേഖരണം ചെയ്തിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേർക്ക് ടെലഫോണിലൂടെ കൗൺസലിംഗ് സേവനം നൽകിയിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലിലേക്ക് 21 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ തച്ചനാട്ടുകര പഞ്ചായത്ത് 1. വാർഡ് – 7 (കുണ്ടൂർക്കുന്ന്) 2. വാർഡ് – 8 (പാലോട് ) 3. വാർഡ് – 9 (പാറമ്മൽ) 4. വാർഡ് – 11 (ചാമപറമ്പ്) കരിമ്പുഴ പഞ്ചായത്ത് 1. വാർഡ് – 17 (ആറ്റശ്ശേരി )…

Read More

ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ

പ്രഥമാധ്യാപകർക്കായി കൈറ്റ് ശില്പശാല നടത്തി   മാറിയ പാഠപുസ്തകത്തിനനുസരിച്ച് ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്കുള്ള ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ജൂലൈ 9 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടുത്താൻ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല ഹൈസ്‌കൂൾ പ്രഥമാധ്യാപക ശില്പശാലയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. അക്കാദമിക് മാസ്റ്റർ പ്ലാനുകൾ മോണിറ്റർ ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള ‘ സമഗ്ര പ്ലസ് ’ പോർട്ടൽ ഉപയോഗിക്കേണ്ട രീതി ശില്പശാലയിൽ വിശദീകരിച്ചു. താഴെത്തട്ട് മുതൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനുമുള്ള സൗകര്യങ്ങളാണ് സമഗ്ര പ്ലസ് പോർട്ടലിൽ ഉള്ളത്. പോർട്ടലിലൂടെ ടീച്ചർക്ക് ഡിജിറ്റൽ പ്ലാനുകൾ തയ്യാറാക്കി…

Read More

കമ്പിയില്‍ കമ്പ് കുരുങ്ങിയിട്ട് ആഴ്ചകള്‍ : എടുത്തു കളയാന്‍ വകയാര്‍ കെ എസ് ഇ ബിയില്‍ ആളില്ലേ ..?

  konnivartha.com: കെ എസ് ഇ ബി വകയാര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുത കമ്പിയില്‍ മഹാഗണി ഇനത്തില്‍ ഉള്ള ശിഖരത്തോടെ കൂടിയ കമ്പ് കുരുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു . ചിലര്‍ വകയാര്‍ ഓഫീസില്‍ വിളിച്ചു കാര്യം പറഞ്ഞിട്ടും ജീവനക്കാര്‍ക്ക് അനക്കം ഇല്ല . വകയാര്‍ എം ല്‍ എ പടി- അരുവാപ്പുലം തേക്ക് തോട്ടം റോഡില്‍ ഐ പി സി യുടെ സമീപം മേലേതില്‍ പടിയിലെ പോസ്റ്റിലും ലൈനിലുമാണ് ശിഖരത്തോടെ ഉള്ള കമ്പ് കുരുങ്ങി കിടക്കുന്നത്. ലൈന്‍മാന്മാര്‍ ഇത് വഴി കടന്നു പോകുന്നു എങ്കിലും പോസ്റ്റില്‍ കയറി എടുത്തു കളയാന്‍ ഉള്ള മടി കൊണ്ട് ഈ കമ്പ് ഇവിടെ തന്നെ കിടക്കുന്നു . ഉണങ്ങിയ കമ്പായതിനാല്‍ ഷോര്‍ട്ട് ആയിട്ടില്ല . എന്നാല്‍ ഫോണില്‍ കൂടി പരാതി പറഞ്ഞിട്ടും ഈ കമ്പ് എടുത്തു കളയാന്‍ അധികൃതര്‍ക്ക്…

Read More