konnivartha.com: വായന മാസാചരണത്തിന്‍റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്നു. അദ്ധ്യാപകനും എഴുത്തുകാരനുമായ റെജി മലയാലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ശാസ്ത്ര പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും, അക്ഷരദീപം തെളിയിച്ച് വായനക്കാരെ ലൈബ്രറിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല, എൻ.എസ്. മുരളിമോഹൻ, എസ്.കൃഷ്ണകുമാർ, എന്‍ വി ജയശ്രീ, ഗിരീഷ്ശ്രീനിലയം,ജി.രാജൻ, മെറീനസജി, പി.കെ.സോമൻപിള്ള, ബി.ശശിധരൻ നായർ, എസ്.അർച്ചിത എന്നിവർ സംസാരിച്ചു
Read Moreതെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം നടന്നു
konnivartha.com:അഖിലഭാരത അയ്യപ്പ സേവാ സംഘം മുൻ ദേശീയ പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ളയുടെ അനുസ്മരണം അഖില ഭാരത അയ്യപ്പ സേവാസംഘം റാന്നി താലൂക്ക് യൂണിയന്‍റെ നേതൃത്വത്തിൽ വടശ്ശേരിക്കര ചെറുകാവ് ദേവി ക്ഷേത്ര ഹാളിൽ നടന്നു. ശബരിമല തീർത്ഥാടകരുടെ ക്ഷേമത്തിന് പുറമേ ഇതര വിഭാഗം ജനതയുടെയും നന്മയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച ആദരണീയനായ വ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞ തെന്നല ബാലകൃഷ്ണപിള്ള എന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഡി വിജയകുമാർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ മേഖലയിലും പൊതുരംഗത്തും സമാധാനം പുലർത്തുവാൻ തെന്നല ബാലകൃഷ്ണപിള്ളയുടെ പ്രവർത്തന മികവുകൊണ്ട് സാധിച്ചതായും അദ്ദേഹം പറഞ്ഞു . അയ്യപ്പ സേവാസംഘം താലൂക്ക് യൂണിയൻ പ്രസിഡണ്ട് വി കെ രാജഗോപാൽ അധ്യക്ഷത വഹിച്ചു.ദേശീയ സെക്രട്ടറി പ്രസാദ് കുഴിക്കാല , സംസ്ഥാന സമിതി അംഗം ഷാജി ചെങ്ങന്നൂർ, പിആർ ബാലൻ, കെ ആർ സോമരാജൻ,…
Read MoreCentre urges consumers to use only Bureau of Indian Standards (BIS) certified helmets for safety
konnivartha.com: The Department of Consumer Affairs, Government of India, and the Bureau of Indian Standards (BIS) appeal to consumers across the country to use only BIS-certified helmets. Additionally, the Department has called for strict enforcement against the manufacture or sale of helmets without BIS certification. With over 21 crore two-wheelers on Indian roads, rider safety is paramount. While wearing a helmet is mandatory under the Motor Vehicles Act, 1988, its effectiveness depends on quality. Sub-standard helmets compromise protection and defeat their purpose. To address this, a Quality Control Order…
Read MoreBIS സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ
konnivartha.com: BIS സർട്ടിഫൈഡ് ഹെൽമെറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭാരത സർക്കാറിന് കീഴിലുള്ള ഉപഭോക്തൃ കാര്യ വകുപ്പും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സും (BIS) രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു. BIS സർട്ടിഫിക്കേഷൻ ഇല്ലാതെ ഹെൽമെറ്റുകൾ നിർമ്മിക്കുന്നതിനോ വിൽക്കുന്നതിനോ എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതിലൂടെ സംരക്ഷണത്തിൽ വിട്ടുവീഴ്ച സംഭവിക്കുകയും ലക്‌ഷ്യം പരാജയപ്പെടുകയും ചെയ്യുന്നു. ഇത് പരിഹരിക്കുന്നതിനായി, 2021 മുതൽ ഗുണനിലവാര നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ട്. എല്ലാ ഇരുചക്ര വാഹന യാത്രികർക്കും BIS മാനദണ്ഡങ്ങൾ (IS 4151:2015) പ്രകാരം സാക്ഷ്യപ്പെടുത്തിയ ISI മാർക്ക് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട് 2025 ജൂൺ വരെ, ഇന്ത്യയിലുടനീളം 176 ഹെൽമെറ്റ് നിർമ്മാതാക്കൾക്ക് സാധുവായ BIS ലൈസൻസുകൾ ഉണ്ട്. റോഡരികിൽ വിൽക്കുന്ന പല ഹെൽമെറ്റുകൾക്കും നിർബന്ധിത BIS സർട്ടിഫിക്കേഷൻ ഇല്ലെന്നും ഇത് ഉപഭോക്താക്കൾക്ക് കാര്യമായ അപകടസാധ്യത…
Read Moreശബരിമലയുടെ പേരില്‍ അന്യ സംസ്ഥാനത്ത് അനധികൃത പണപ്പിരിവ്
konnivartha.com: ശബരിമല ക്ഷേത്രത്തിന്‍റെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ട സംഭവത്തില്‍ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല കോഡിനേറ്റര്‍ എന്ന വ്യാജേന അനധികൃതമായി സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരിലാണ് ചിലര്‍ പണപ്പിരിവ് നടത്തിയിരുന്നത്.ഇത്തരത്തില്‍ ഒരു വ്യക്തികളേയും ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടില്ല. അവര്‍ നടത്തുന്ന പണപ്പിരിവ് അനധികൃതമാണ്. ഈ സാഹചര്യത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ദേവസ്വം ബോര്‍ഡിന്റെ പബ്ലിക്കേഷന്‍സ് ഓഫീസറെ സ്‌പോണ്‍സര്‍ കോര്‍ഡിനേറ്ററായും, ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫറെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായും നിയമിച്ചുകൊണ്ട് പുതിയ നടപടി കൈക്കൊണ്ടിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജി.എസ്. അരുണിനെ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പി. വിജയകുമാറിനെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായും നിര്‍മ്മിച്ചു. അനധികൃത പണപ്പിരിവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. അന്യ…
Read Moreമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 06/07/2025 )
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Moderate rainfall & gusty wind speed reaching 40 kmph is likely to occur at isolated places in the Kozhikode, Wayanad, Kannur and Kasaragod districts; Light rainfall is likely to occur at isolated places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Malappuram districts of Kerala.
Read Moreഇലോൺ മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചു :’അമേരിക്ക പാർട്ടി’
Elon Musk says he is launching new political party:America Party konnivartha.com: എക്സ് സ്പേസ് ഉടമ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചു .നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനായി ‘അമേരിക്ക പാർട്ടി’ രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സർവേ (poll) മസ്ക് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. ഇതിന്‍റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം എന്ന് മാസ്ക്ക് സോഷ്യല്‍ മീഡിയായിലൂടെ അറിയിച്ചു . സ്വന്തംപാർട്ടി രൂപവത്കരിക്കുകയും ആ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്താലും ജന്മംകൊണ്ടുള്ള അമേരിക്കൻ പൗരത്വം മസ്‌കിന് ഇല്ലാത്തതിനാൽ മസ്‌കിന് അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ആശയപരമായി തെറ്റിയതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയപാർട്ടി ഇലോൺ മസ്ക് തന്‍റെ സ്വന്തമായ എക്സ് ഫ്ലാറ്റ്…
Read Moreകേരളം : നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേർ ഐസിയു ചികിത്സയിലുണ്ട്. സമ്പർക്കപ്പട്ടികയിലുള്ള ഒരാൾ നെഗറ്റീവായിട്ടുണ്ട്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവർത്തകരാണ്. പ്രദേശത്ത് പനി സർവൈലൻസ് നടത്താൻ നിർദേശം നൽകി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പർക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകൾ മാത്രം പരിശോധനയ്ക്ക് അയച്ചാൽ മതിയാകും. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകൾ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി.…
Read Moreകോന്നി ഗവ: എൽ.പി.സ്ക്കൂളിലെ കുട്ടികൾ പബ്ലിക്ക് ലൈബ്രറി സന്ദർശിച്ചു
konnivartha.com: വായന മാസാചരണത്തിന്‍റെ ഭാഗമായി കോന്നി ഗവൺമെൻ്റ് എൽ.പി.സ്ക്കൂളിലെ കുട്ടികൾ കോന്നി പബ്ലിക്ക് ലൈബ്രറി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുകയും അംഗത്വം എടുക്കുകയും ചെയ്തു. തുടർപരിപാടികളായി വായനോത്സവവും, വായനയുമായി ബന്ധപ്പെടുത്തി വിവിധ മത്സരങ്ങളും നടത്തുന്നതിന് തീരുമാനിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് പി .സുജ, അദ്ധ്യാപകരായ വിജിത ഗോപി,സി.ശിബിൽ, എച്ച്. അന്നമ്മ മാത്യു, സൂര്യനാഥ്, എ.വൈഗ , പി.ആരാധ്യ , ഫാത്തിമ സഹ്റ , ധാർമിക് വീണ, അഷ്കർ ജിജു ,അയ്മെൻ സിദ്ധിഖ്, എന്‍ എസ് മുരളിമോഹൻ, ബി.ശശിധരൻ നായർ, എസ്.കൃഷ്ണകുമാർ, ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു.
Read Moreകാട്ടുപന്നി ശല്യം : ഇലന്തൂരില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു
konnivartha.com: ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് പഞ്ചായത്തില്‍ നിന്ന് അനുമതി ലഭിച്ച ഷൂട്ടര്‍മാരുടെ വിവരങ്ങള്‍ പേര്, വിലാസം, ഫോണ്‍ എന്ന ക്രമത്തില്‍. സാം കെ വറുഗീസ്, കാവുംമണ്ണില്‍ വലിയകാവ് പി.ഒ, റാന്നി, 7012416692, 9995341562. വി.കെ രാജീവ്, വെട്ടൂര്‍ വീട്, കുടവെച്ചൂര്‍ പി.ഒ, കോട്ടയം, 9747909221. പി. പി ഫിലിപ്പ്, പെരുമരത്തുങ്കല്‍ വീട്, അയിരൂര്‍ സൗത്ത് പി.ഒ, 9946586129.
Read More