ആരോഗ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ദക്ഷിണേന്ത്യ മാറി : കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ

ആരോഗ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ദക്ഷിണേന്ത്യ മാറി : കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ:ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാം ബിരുദദാന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി പങ്കെടുത്തു   konnivartha.com: ആരോഗ്യ ടൂറിസത്തിന്റെയും ഹീൽ ഇൻ ഇന്ത്യയുടെയും കേന്ദ്രമായി ദക്ഷിണേന്ത്യ മാറുകയാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററികാര്യ സഹമന്ത്രി ഡോ. എൽ മുരുഗൻ. തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണെന്നും, അന്താരാഷ്ട്ര തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014 ന്…

Read More

മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് ശാസ്ത്രീയ പദ്ധതി തയ്യാറാക്കണം

  വനാതിര്‍ത്തികളില്‍ സോളാര്‍ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതിനും പുരോഗതി വിലയിരുത്താനുമായി ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനഭൂമി കൈമാറ്റത്തിന് സമയബന്ധിതമായി നിരാക്ഷേപപത്രം നല്‍കണം. ജനവാസ മേഖലയില്‍ എത്തുന്ന വന്യജീവികളെ തിരിച്ചയക്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് ശാസ്ത്രീയ പദ്ധതി തയാറാക്കണമെന്ന് റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ അഭിപ്രായപ്പെട്ടു. വെള്ളം, ഭക്ഷണം, ആവാസ വ്യവസ്ഥ എന്നിവ തേടി എത്തുന്ന വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ അവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷനായി. വനത്തോട് ചേര്‍ന്നുള്ള സ്വകാര്യഭൂമി കാടുപിടിക്കുന്നത് വൃത്തിയാക്കാന്‍ ഉടമസ്ഥന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം…

Read More

മലയാളിയായ ടെൻസിയ സിബിയ്ക്ക് അയർലൻഡിലെ പീസ് കമ്മീഷണര്‍ സ്ഥാനം ലഭിച്ചു

  konnivartha.com: അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കും മലയാളി സമൂഹത്തിനും അംഗീകാരം നല്‍കി വീണ്ടും മലയാളിയായ ടെൻസിയ സിബിയ്ക്ക് പീസ് കമ്മീഷണര്‍ സ്ഥാനം അനുവദിച്ച് ഐറിഷ് സര്‍ക്കാര്‍ ഉത്തരവ് നല്‍കി . ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യയും ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെൻസിയ സിബിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’കല്ലഗൻ റ്റി ഡി ടെൻസിയ സിബിക്ക് കൈമാറി. ടെൻസിയ സിബി പയ്യന്നൂർ കോളേജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെയിന്റ് ഫ്രാൻസിസ് കോളേജ് ഓഫ് നേഴ്സിങ്ങിൽ നിന്നും നേഴ്സ്സിംഗ് പഠനം പൂർത്തിയാക്കി. ഡൽഹിയിൽ എസ്‌കോർട്ട് ഹാർട്ട് ഹോസ്പിറ്റലിൽ ജോലി ചെയ്തതിനുശേഷം ടെൻസിയ സിബി 2005 ൽ അയർലണ്ടിൽ എത്തി ഡബ്ലിൻ ബ്ലാക്ക്‌റോക്ക്…

Read More

യു.എസിലെ ടെക്സസിൽ മിന്നൽ പ്രളയം : മരണം 24:നൂറിലേറെപ്പേരെ കാണാതായി

  konnivartha.com:കനത്ത മഴയെ തുടർന്ന് ടെക്സാസിലുണ്ടായ മിന്നൽപ്രളയത്തിൽ മരണം 24 ആയി. ദുരന്തത്തിൽ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 23 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായി.നൂറിലേറെപ്പേരെ കാണാതായി .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കെർ കൗണ്ടിയിലുണ്ടായ കനത്തമഴയിൽ ​ഗ്വാഡലൂപ്പെ നദി കരകവിഞ്ഞു. ഒൻപത് രക്ഷാപ്രവർത്തകരുടെ സംഘവും 14 ഹെലികോപ്ടറുകളും 12 ഡ്രോണുകളും രക്ഷാപ്രവർത്തനത്തിനായി രം​ഗത്തുണ്ട്. 237 പേരെ വിവിധയിടങ്ങളിൽനിന്നായി ഇതുവരെ രക്ഷപ്പെടുത്തിയതായി അധികൃതർ പ്രതികരിച്ചു.

Read More

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രതിരിച്ചു

  ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്രതിരിച്ചു. പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് പോയ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍ എത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നാണ് അമേരിക്കയിലേക്ക് പോകുക. ഭാര്യ ടി.കമലയും, ചെറുമകന്‍ ഇഷാനും ഒപ്പമുണ്ട്.മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആര്‍ക്കും പകരം ചുമതല നല്‍കിയിട്ടില്ല

Read More

ഇന്ത്യൻ നാവികസേനയുടെ വാർഷിക സുരക്ഷാ അവലോകനം 2025

  konnivartha.com: സുരക്ഷ സംബന്ധിച്ച ഇന്ത്യൻ നാവികസേനയുടെ പരമോന്നത യോഗത്തിന്റെ എട്ടാം പതിപ്പ് – വാർഷിക സുരക്ഷാ അവലോകനം 2025 – കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ 2025 ജൂലൈ 2, 3 തിയതികളില്‍ സംഘടിപ്പിച്ചു. ഹൈബ്രിഡ് രീതിയില്‍ (ഓൺലൈനിലും ഓഫ്‌ലൈനിലും) ചേര്‍ന്ന യോഗത്തിൽ നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കമാൻഡ് ആസ്ഥാനങ്ങളിലെയും സുരക്ഷാ അതോറിറ്റികളിലെയും പ്രതിനിധികളും പങ്കെടുത്തു. ദക്ഷിണ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസര്‍ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി. ദ്വിദിന അവലോകനത്തിന്റെ തുടർനടപടികൾക്ക് ഇന്ത്യൻ നാവികസേന സുരക്ഷാ കമ്മിറ്റി ചെയർമാൻ കൂടിയായ നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ കെ സ്വാമിനാഥൻ അധ്യക്ഷനായി.   ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് പ്രധാന പങ്കാളികളുടെ ചർച്ചകളും കൂടിയാലോചനകളും പരിപാടിയുടെ ഭാഗമായി നടന്നു. കൊച്ചിയിലെ ഇന്ത്യൻ നാവിക സുരക്ഷാ സംഘവും (ഐഎന്‍എസ്ടി) ഭാസ്‌കരാചാര്യ നാഷണൽ…

Read More

ഇൻവെസ്റ്റ് കേരള: ഇതുവരെ തുടക്കമിട്ടത് 31,429.15 കോടി രൂപയുടെ 86 പദ്ധതികൾ

  konnivartha.com: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായി 31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികൾക്ക് ഇതുവരെ തുടക്കം കുറിച്ചിട്ടുള്ളതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. 20.28 ശതമാനം പദ്ധതികൾ നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയത് സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന്റെ ശക്തമായ തെളിവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ 1,77,731.66 കോടി രൂപയുടെ 424 പദ്ധതികൾ ഇൻവെസ്റ്റ് കേരളയുടെ പട്ടികയിലുണ്ട്. ഇതിൽ 86 പദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു. ഈ 86 പദ്ധതികൾ പൂർത്തിയാകുമ്പോൾ 40,439 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. 156 പദ്ധതികൾക്ക് ഭൂമി ലഭിക്കാനുണ്ട്, 268 പദ്ധതികൾക്ക് ഭൂമി ലഭിച്ചിട്ടുണ്ട്. എട്ട് കിൻഫ്ര പാർക്കുകളിൽ 1,011 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മേയ് മാസത്തിൽ 2,714 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കും ഏപ്രിലിൽ നാല് പദ്ധതികൾക്കും തുടക്കമായി. ജൂലൈയിലെ പ്രധാന പദ്ധതികളിൽ ഭാരത്…

Read More

ഭർത്താവ് ബലമായി വിഷം കുടിപ്പിച്ചു : യുവതി മരണപ്പെട്ടു

  വിഷം ഉള്ളിൽചെന്ന് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഭർത്താവ് ബലമായി വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് യുവതി മജിസ്ട്രേറ്റിന് മരണമൊഴി നൽകിയിട്ടുണ്ട്. തൊടുപുഴ പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകൾ ജോർളി(34)യാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവ് പുറപ്പുഴ ആനിമൂട്ടിൽ ടോണി മാത്യു(43)വിനെതിരേ കൊലക്കുറ്റം ചുമത്തി.റിമാൻഡിലുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പോലീസ് അപേക്ഷ നൽകും. ജൂൺ 26-നാണ് വിഷം ഉള്ളിൽച്ചെന്നനിലയിൽ ജോർളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.28-നാണ് യുവതി മജിസ്‌ട്രേറ്റിന് മൊഴി നൽകിയത്. യുവതിയും ഭർത്താവും മകളും പുറപ്പുഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.ഈ വീടിന് പിന്നിലെ ചായ്പിൽവെച്ചാണ് സംഭവം. നിന്നെ ഞാൻ കൊല്ലുമെന്ന് പറഞ്ഞ് ടോണി തന്റെ കവിളുകളിൽ കുത്തിപ്പിടിച്ച് ബലമായി വിഷം കുടിപ്പിച്ചെന്നാണ് ജോർളിയുടെ മൊഴി. വിഷം വാങ്ങി കൊണ്ടുവന്നതും ടോണിയാണെന്ന് മൊഴിയിലുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക്…

Read More

ആരോഗ്യ മേഖല :കോന്നി മണ്ഡലത്തിലെ വികസനം ഇങ്ങനെ :എം എല്‍ എ

konnivartha.com: കേരളത്തിലെ ആരോഗ്യ മേഖലയെ തകർക്കുവാനുള്ള ശ്രമമാണ് മാധ്യമങ്ങളും വലതുപക്ഷവും ശ്രമിക്കുന്നത് എന്ന് കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ അറിയിച്ചു . ചരിത്രപരമായ നേട്ടങ്ങളാണ് കേരളത്തിൽ ആരോഗ്യവകുപ്പ് കൈവരിച്ചിട്ടുള്ളത്.എൽഡിഎഫ് സർക്കാർ കോന്നി മണ്ഡലത്തിനു വേണ്ടി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കാലഘട്ടത്തിൽ മാത്രം നടത്തിയ വികസന പ്രവർത്തനങ്ങൾ എം എല്‍ എ അക്കമിട്ട് നിരത്തുന്നു കോന്നി മെഡിക്കൽ കോളേജ് വീണ ജോർജ്ജ് മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിലാണ് 200 ബെഡ്ഡുകളും 7 വിഭാഗങ്ങളും ഉള്ള ഏഴു നിലയുള്ള ആശുപത്രി കെട്ടിടം അതിവേഗം പുരോഗമിക്കുന്നത്. 341 ജീവനക്കാരുടെ തസ്തികകൾ കോന്നി മെഡിക്കൽ സൃഷ്ടിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലായി ഇപ്പോൾ 95 ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്. ഒപ്പം 3 കോടി രൂപ ചിലവഴിച്ച് ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ലേബർ വാർഡ്, മോഡുലാർ ഓപ്പറേഷൻ…

Read More

നിപ: രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

  konnivartha.com: പാലക്കാട്, മലപ്പുറം ജില്ലകളിലെ നിപ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ ശേഖരിച്ചുവരികയാണെന്നും അതിൽ പുതിയ വിവരങ്ങൾ ഉണ്ടെങ്കിൽ അതും കൂടി ചേർക്കുന്നതായിരിക്കുമെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.മാപ്പിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ആ സമയത്ത് ഉണ്ടായിരുന്നവർ മലപ്പുറം 0483 2735010, 2735020 പാലക്കാട് 0491 2504002 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ…

Read More