konnivartha.com: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടത് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും വകുപ്പിൻ്റെയും അനാസ്ഥ കാരണമാണെന്ന് ചൂണ്ടികാണിച്ചു കൊണ്ട് വകുപ്പ് മന്ത്രിയുടെ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ ജ്വാല സംഗമത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ഡി സി സി സെക്രട്ടറി എലിസബത്ത് അബു, റോജി എബ്രഹാം, ശ്യാം. എസ് കോന്നി, സൗദ റഹിം, അനിസാബു, തോമസ് കാലായിൽ, അസീസ് കുട്ടി, ഐവാൻ വകയാർ, രാജീവ് മള്ളൂർ, പി.എച്ച് ഫൈസൽ, ഷിജു അറപ്പുരയിൽ,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/07/2025 )
കുന്നന്താനം മൃഗാശുപത്രി കെട്ടിട നിര്‍മ്മാണോദ്ഘാടനം (ജൂലൈ അഞ്ച് ശനി) മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും കുന്നന്താനം മൃഗാശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം (ജൂലൈ അഞ്ച് ശനിയാഴ്ച) വൈകിട്ട് മൂന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. മാത്യു. ടി. തോമസ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. സന്തോഷ് പദ്ധതി വിശദീകരണം നടത്തും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മണ്ഡലത്തില്‍ എം എല്‍ എ ഫണ്ട് വിനിയോഗിച്ച് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം അടൂര്‍ ബിആര്‍സി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭ…
Read Moreവാര്‍ത്താ വിഭാഗം മേധാവിയായി ലമി ജി നായര്‍ ചുമതലയേറ്റു
konnivartha.com: ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവിയായി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ലമി ജി നായര്‍ ചുമതലയേറ്റു. 1993- ല്‍ ന്യൂഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസിദ്ധീകരണമായ സൈനിക് സമാചാറിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫീല്‍ഡ് പബ്ലിസിറ്റി, പബ്ലിക്കേഷന്‍സ് ഡിവിഷന്‍, ദൂരദര്‍ശന്‍ തുടങ്ങി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയാണ്. LEMI G NAIR ASSUMED CHARGE konnivartha.com: Lemi G Nair, a Senior Officer of the Indian Information Service took charge as Head of Regional News unit of Akashvani Thiruvananthapuram & Calicut. A Senior Officer of the IIS, Lemi G Nair has taken charge…
Read Moreഅടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം നടന്നു
konnivartha.com: നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി ഓഫീസിന്റെയും അടൂര്‍ ഗാന്ധിഭവന്‍ ലഹരി വിമോചന ചികിത്സാകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അടൂര്‍ ജിബിഎച്ച്എസ്എസില്‍ അധ്യാപകര്‍, ജീവനക്കാര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, ഗാന്ധിഭവന്‍ ഐആര്‍സിഎ പ്രോജക്ട് ഡയറക്ടര്‍ എസ്. ശ്രീലക്ഷ്മി, കൗണ്‍സിലര്‍ എസ്. രേഷ്മ എന്നിവര്‍ പങ്കെടുത്തു.
Read Moreസ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മണ്ഡലത്തില്‍ എം എല്‍ എ ഫണ്ട് വിനിയോഗിച്ച് സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നല്‍കിയ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം അടൂര്‍ ബിആര്‍സി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ നഗരസഭ ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷനായി. അങ്ങാടിക്കല്‍ എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍ എസ്.ടി. ബോസ് സംസാരിച്ചു. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.
Read Moreതിരുവല്ല മാര്‍ത്തോമ കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം നടന്നു
konnivartha.com: നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവല്ല മാര്‍ത്തോമ കോളജില്‍ അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റ്റി. കെ മാത്യു വര്‍ക്കി ഉദ്ഘാടനം ചെയ്തു. കോളേജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ഡോ.അനിത ജോര്‍ജ് വര്‍ഗീസ് അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ജെ. ഷംലാ ബീഗം, കിടങ്ങന്നൂര്‍ നവദര്‍ശന്‍ ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റവ. അഭിഷേക് ഡാന്‍ ഉമ്മന്‍, പ്രിവന്റീവ് ഓഫിസര്‍ ആന്‍ഡ് വിമുക്തി ജില്ലാ മെന്റര്‍ ബിനു. വി. വര്‍ഗീസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വര്‍ഷ എന്നിവര്‍ പങ്കെടുത്തു.
Read Moreകൊടുമണ്ണില്‍ കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രം ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ കൊടുമണ്ണില്‍ പുതിയ കുപ്പടം ഖാദി നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിച്ചു. ബോര്‍ഡ് അംഗം സാജന്‍ തൊടുക അധ്യക്ഷനായി. ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ.കെ.എ. രതീഷ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വിപിന്‍ കുമാര്‍, വാര്‍ഡ് അംഗങ്ങളായ എ.ജി.ശ്രീകുമാര്‍, അജികുമാര്‍ രണ്ടാംകുറ്റി, അഞ്ജന ബിജുകുമാര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍ ജസി ജോണ്‍, ശക്തിഭദ്ര സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എ.വിജയന്‍ നായര്‍, സെക്രട്ടറി പി.കെ.രവീന്ദ്രന്‍ നായര്‍, ട്രഷറര്‍ ശ്രീജിത്ത് ഭാനുദേവ് എന്നിവര്‍ പങ്കെടുത്തു.
Read Moreനിപ സമ്പര്‍ക്കപ്പട്ടിക : 345 പേര്‍ :പ്രതിരോധ നടപടികള്‍ ശക്തമാക്കി
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു.പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കി. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും, ജില്ലാ കണ്‍ട്രോള്‍ റൂമുകളും സ്ഥാപിച്ചിട്ടുണ്ട്. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചു.രണ്ട് ജില്ലകളില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ കളക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. കണ്‍ട്രോള്‍ റൂം നമ്പര്‍ : 0491 2504002
Read Moreശക്തമായ മഴയ്ക്കുള്ള സാധ്യത:മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ( 04/07/2025 )
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 04/07/2025 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 05/07/2025 : എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Read Moreനിപ:പാലക്കാട്ടെ 6 വാർഡുകൾ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു
പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധം കടുപ്പിച്ച് ജില്ലാഭരണകൂടം. പാലക്കാട്ടെ 6 വാർഡുകൾ ജില്ലാഭരണകൂടം കണ്ടെയിൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളുമാണ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല എന്ന് അറിയിപ്പുണ്ട്.പുണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലം വൈകീട്ട് മൂന്നിന് ലഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തച്ചനാട്ടുകര നാട്ടുകൽ സ്വദേശിനിയായ മുപ്പത്തിയെട്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇരുപതുദിവസം മുമ്പാണ് യുവതിക്ക് പനി തുടങ്ങിയത്. പാലോട്, കരിങ്കല്ലത്താണി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് തുടക്കത്തിൽ ചികിത്സ തേടിയത്.സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.പാലക്കാട്,…
Read More