പ്രതിഷേധം കടുപ്പിച്ചു പ്രതിപക്ഷം:ആരോഗ്യമന്ത്രി രാജി വെക്കണം 

konnivartha.com: ഇന്ന് രാവിലെ 10 മണിയ്ക്ക് കോന്നിയിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രവീൺ പ്ലാവിളയിൽ (പ്രസിഡൻ്റ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി) റോജി എബ്രഹാം ( കൺവീനർ, UDF മണ്ഡലം കമ്മിറ്റി) എന്നിവര്‍ അറിയിച്ചു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താന്‍ പ്രതിപക്ഷം . എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി തീരുമാനിച്ചു . പെട്ടെന്നുള്ള പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും പത്തനംതിട്ടയിലെ ഓഫീസിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് അന്വേഷണം ആരംഭിക്കും. അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. സംഭവത്തില്‍ പ്രതിഷേധം ശക്തമായി. ഇന്ന് വിവിധ…

Read More

Sharing an All-Sky Map of the Universe:nasa

NASA’s newest space telescope—SPHEREx (Spectro-Photometer for the History of the Universe, Epoch of Reionization, and Ices Explorer)—launched in March 2025 on a mission to create an all-sky map of the universe. Now settled into low-Earth orbit, SPHEREx has begun delivering data to a public archive on a weekly basis, allowing anyone to use the data to probe the secrets of the cosmos. : NASA is committed to the sharing of scientific data, promoting transparency and efficiency in scientific research. In line with this commitment, data from SPHEREx appears in the…

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

  konnivartha.com: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. ASHOKARISHTAM, ‘Jayalekshmi Pharma, Mynagappally.P.O, Kollam-690519’, 001/25, 3 Yrs from the date of Mfg. LEVOCETIRIZINE DIHYDROCHLORIDE TABLETS IP 5mg (CETSAFE), Thrift Pharmaceuticals Pvt Ltd., Kh.No. 136, Raipur, Bhagwanpur, Roorkee-247661 (Uttarakhand), THT-32739, 09/2026. ‘ATORVASTATIN AND ASPIRIN CAPSULES Atopress AS…

Read More

അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല

  konnivartha.com: വന്യജീവി ഭീഷണിയും അനുബന്ധ സംഘര്‍ഷവും നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ ഉര്‍ജിതമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം.കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ചേര്‍ന്ന മനുഷ്യ-വന്യജീവിസംഘര്‍ഷ ലഘൂകരണ-നിയന്ത്രണ സമിതിയുടെ ജില്ലാതലയോഗത്തില്‍ ബോധവത്കരണവും പ്രാദേശിക ജാഗ്രതസമിതികള്‍ പുന:സംഘടിപ്പിക്കാനും നിര്‍ദേശം നല്‍കി. അതിവേഗപ്രതികരണ സംഘങ്ങള്‍ സജ്ജമാക്കണം; ബന്ധപ്പെടാനുള്ള കേന്ദ്രങ്ങളും പ്രാദേശികമായി ഭീഷണികൂടുതലുള്ള ഇടങ്ങള്‍ കണ്ടെത്തി അറിയിക്കാനും തദേശസ്വയംഭരണസ്ഥാപന അധ്യക്ഷരെ ചുമതലപെടുത്തും. തദേശവാസികളില്‍ സന്നദ്ധരായവരെ ഉള്‍പ്പെടുത്തി പഞ്ചായത്തുകള്‍ പ്രാഥമിക പ്രതിരോധസേനയും സജ്ജമാക്കുകയാണ്. കൊല്ലം ജില്ലയില്‍ 22 സംഘങ്ങള്‍ രൂപീകരിച്ചു. വനാതിര്‍ത്തികളില്‍ അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മൃഗങ്ങളെ ആകര്‍ഷിക്കുന്ന പൈനാപ്പിള്‍, കശുവണ്ടി, പ്ലാവ്, മാവ്, വാഴ എന്നിവയുടെ കൃഷി വനാതിര്‍ത്തികളില്‍ ഒഴിവാക്കണം. കൃഷി നാശനഷ്ടങ്ങള്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കൃഷിനാശം, അപകടമരണം, പരിക്ക് എന്നിവക്കായി 3.65 കോടി രൂപ വിതരണം ചെയ്തു. വനത്തിനുള്ളില്‍…

Read More

അബുദാബിയിൽ ‘ഇന്ത്യൻ മാംഗോ മാനിയ 2025’ സംഘടിപ്പിച്ചു

  konnivartha.com: ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് മാമ്പഴത്തിന്റെ ആഗോള വില്പന വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക, ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA) അബുദാബിയിൽ മാമ്പഴ മേള സംഘടിപ്പിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിയുമായും ലുലു ഗ്രൂപ്പുമായും സഹകരിച്ച് ഇൻ-സ്റ്റോർ മാമ്പഴ മേള ‘ഇന്ത്യൻ മാംഗോ മാനിയ 2025’ ന് തുടക്കം കുറിച്ചു. മാമ്പഴക്കാലത്ത് , ഇന്ത്യയുടെ ഏറ്റവും മികച്ച മാമ്പഴ ഇനങ്ങൾ അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുഎഇയിലും ഗൾഫ് മേഖലയിലുടനീളമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. പ്രീമിയം ഇന്ത്യൻ മാമ്പഴ ഇനങ്ങളിൽ GI-ടാഗ് ചെയ്‌തതും സവിശേഷവുമായ പ്രാദേശിക ഇനങ്ങളായ ബനാറസി ലാങ്‌ഡ, ദഷേരി, ചൗസ, സുന്ദർജ, അമ്രപാലി, മാൾഡ, ഭാരത് ഭോഗ്, പ്രഭാ ശങ്കർ, ലക്ഷ്മൺ ഭോഗ്, മഹ്മൂദ് ബഹാർ, വൃന്ദാവനി, ഫാസ്‌ലി,…

Read More

ഗുരുദേവ ജയന്തി ആഘോഷം : ഭക്തജന യോഗം ജൂലൈ അഞ്ചിന് നടക്കും

  konnivartha.com: ശ്രീനാരായണ ഗുരുദേവന്‍റെ 171-മത് ജയന്തി ആഘോഷം ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്നതിനുള്ള ആലോചനയും കമ്മറ്റി രൂപീകരണവും ജൂലൈ 5ന് വൈകുന്നേരം 3 മണിക്ക് ശിവഗിരി മഠത്തില്‍ ചേരും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ഭക്തജനങ്ങളും സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു

Read More

മഴയിലും ചോരാത്ത വീര്യത്തോടെ ലഹരി വിരുദ്ധ ബോധവൽക്കരണം

  konnivartha.com: തുമ്പമൺ സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സാമൂഹ്യ ബോധവത്കരണം ” ഫ്ലാഷ് മോബിലൂടെ “അവതരിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയിലും ഒട്ടും തളരാതെ കുട്ടികളും അദ്ധ്യാപകരും ചേർന്ന് തുമ്പമൺ ജംഗ്ഷനിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂൾ ഡയരക്ടർ ഫാ. ജേക്കബ് ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ദൂഷ്യവശങ്ങളെ പറ്റിയും അതിൽനിന്നും മുക്തി നേടുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചും പന്തളം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഷൈന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി റ്റി എ പ്രസിഡന്റ്‌, കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ടി. എസ്. ജോസ് കൃതജ്ഞത രേഖപ്പെടുത്തി.

Read More

കോന്നി മെഡിക്കല്‍ കോളജ്: എംഎൽഎയും കലക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി

konnivartha.com :കോന്നി മെഡിക്കല്‍ കോളജ് എംഎൽഎയും കലക്ടറും സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. അനുദിനം തിരക്കേറി വരുന്ന മെഡിക്കൽ കോളേജിൽ രോഗികൾക്ക് സുഗമമായി ചികിത്സ ലഭിക്കുന്നതിനുള്ള കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് എംഎൽഎ നിർദ്ദേശിച്ചു. ഓ പി കൗണ്ടറിലെ തിരക്കു നിയന്ത്രിക്കുന്നതിനായി ഈ ഹെൽത്ത് മുഖേന ടോക്കൺ സംവിധാനം ആരംഭിക്കുകയും രോഗികൾക്ക് വിശ്രമിക്കുന്നതിനായി ഇവിടെ കൂടുതൽ ഇരിപ്പടങ്ങൾ ക്രമീകരിക്കുന്നതിനും എംഎൽഎ നിർദ്ദേശിച്ചു. കോന്നി മെഡിക്കല്‍ കോളജിന്റെ നിര്‍മാണ പുരോഗതി ആശുപത്രി വികസന സമിതി യോഗത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണനും വിലയിരുത്തി. കിഫ്ബിയിൽ നിന്നും 352 കോടി രൂപ ചിലവഴിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. 20 കിടക്കകളുള്ള ഐസിയു 7 വെൻറ്റിലേറ്റർ ബെഡുകൾ എന്നിവയുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. ലക്ഷ്യ നിലവാരത്തിൽ മൂന്നു കോടി രൂപ ചിലവഴിച്ച് ഗൈനക്കോളജി വിഭാഗവും…

Read More

നാളെ ( 04/07/2025 ) സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്

  konnivartha.com: നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാര്‍ജ് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് പരുക്കേറ്റു. സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെയാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

Read More

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  konnivartha.com: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് വീണാ ജോര്‍ജിനെ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് മന്ത്രിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നാണ് വിവരം. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.മന്ത്രിക്ക് ഡ്രിപ്പ് നൽകി. അരമണിക്കൂറിനുള്ളിൽ ആശുപത്രി വിടാനാകുമെന്നും അധികൃതർ പറഞ്ഞു.

Read More