റാന്നി പെരുനാട്: ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

  konnivartha.com :റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന വ്യക്തിത്വ വികസന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് പി.എസ് മോഹനന്‍ നിര്‍വഹിച്ചു. പെരുനാട് സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ വൈസ് പ്രസിഡന്റ് ഡി.ശ്രീകല അധ്യക്ഷയായി. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി മുഖ്യപ്രഭാഷണം നടത്തി. പരിശീലക ജൂലി മേരി എബ്രഹാം ത്രിദിന പരിശീലനത്തിനു നേതൃത്വം നല്‍കും. ഗ്രാമ പഞ്ചായത്ത് അംഗം സുകുമാരന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.എന്‍.വി ധരന്‍, സെക്രട്ടറി സുനില്‍ കുമാര്‍, പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നിയില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

    konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സി.ടി ലതിക കുമാരി അധ്യക്ഷയായി. കോന്നി ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ തുളസിമണിയമ്മ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍ പദ്ധതി വിശദീകരിച്ചു. കര്‍ഷകര്‍ക്കുള്ള പച്ചക്കറി, കുരുമുളക്, തെങ്ങിന്‍ തൈ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം തുളസി മോഹന്‍, കൃഷി ഓഫീസര്‍ ലിനി ജേക്കബ്, അസിസ്റ്റന്റ് അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

പന്തളം എന്‍എസ്എസ് കോളജില്‍ അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനം നടന്നു

konnivartha.com: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. പന്തളം എന്‍എസ്എസ് കോളജില്‍ റൂസ പ്രോജക്ടിന്റെ ഭാഗമായി 80 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് അഭിരുചികള്‍ക്കനുസൃതമായി വളരാന്‍ പ്രാരംഭഘട്ടത്തില്‍ പരിശീലനങ്ങള്‍ നല്‍കണമെന്നും നൂതന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 5 മുതല്‍ 25 ലക്ഷം രൂപ വരെ ധനസഹായവും നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എക്‌സ്പീരിയന്‍സ് ലേണിംഗ് പഠന രീതിക്കു പ്രാധാന്യം നല്‍കുന്നു. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ അധ്യാപക സമൂഹം ശ്രമിക്കണം. അധ്യാപക പരിശീലനത്തിനായി ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എക്‌സലന്‍സ് ആന്‍ഡ് ടീച്ചിങ് ലേണിംഗ് ആന്‍ഡ് ട്രെയിനിംഗ് സ്ഥാപനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ഥികളെ കാലത്തിനനുസൃതമായ വൈജ്ഞാനിക അന്വേഷങ്ങളിലേക്കു നയിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ…

Read More

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജിവെച്ച് ഇറങ്ങിപ്പോകണം : പ്രതിപക്ഷ നേതാക്കള്‍

  konnivartha.com: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍.   തകര്‍ന്നുവീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ, മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം എന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതെ ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണിത്. ആരോഗ്യരംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തവും അവര്‍ ഏറ്റെടുക്കണം എന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യം ഉന്നയിച്ചു . സംസ്ഥാനത്തെ ആരോഗ്യ – വൈദ്യുതി മേഖലകൾ ഇടതുപക്ഷ സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലം പൂർണ്ണമായി തകർന്നിരിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീക്ക് ജീവൻ നഷ്ടമായത്…

Read More

വളങ്ങള്‍ക്ക് അമിത വില : കര്‍ഷകരുടെ വിയര്‍പ്പ് കൂടി നക്കി തുടക്കരുത്

  konnivartha.com: കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ആണ് വളങ്ങള്‍ . കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വളങ്ങള്‍ക്ക് കൃത്യമായ വില നല്‍കിയിട്ടുണ്ട് .പക്ഷെ കേരളത്തിലെ പല വളക്കടകളിലും വ്യത്യസ്ത തുക ആണ് ഈടാക്കുന്നത് . പല സഹകരണ സൊസൈറ്റി കീഴിലും ഉള്ള വളക്കടകളില്‍ പല വിധ വില . കൂടിയ തുക ഈടാക്കുന്ന പല സഹകരണ സൊസൈറ്റി വളക്കടകളും കാണുന്നു . ചാക്കുകളില്‍ അമ്പതു രൂപ അധികം ഈടാക്കുന്നു എന്നാണ് പരാതി . കേരളത്തിലെ ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇത്തരം പരാതികള്‍ ലഭിച്ചു . പരാതികള്‍ എല്ലാം കൂടി ഫയലില്‍ തന്നെ . കുഴിച്ചിട്ട പരാതികള്‍ മുളച്ചു പൊന്തില്ല തളിര്‍ക്കില്ല പൂക്കില്ല കായ്ക്കില്ല നൂറു മേനി പോയിട്ട് ഒരു പതിര് എങ്കിലും കാഴ്ച്ചവെക്കില്ല . ലഭിച്ച പരാതികള്‍ എല്ലാം പൂഴ്ത്തി . കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍…

Read More

ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം ചെയ്തു

  konnivartha.com: രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞ ഒമ്പതു വര്‍ഷംകൊണ്ട് 6,000 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന കേരളത്തിലെത്തിയത്. 900 ലധികം ആശയങ്ങള്‍ക്ക് പ്രാരംഭഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നേരിട്ട് വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷത്തില്‍ നിന്നും 50 ലക്ഷമാക്കി ഉയര്‍ത്തി; 151 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 32 കോടി രൂപയുടെ പ്രൊക്വയര്‍മെന്റ് ലഭിച്ചു. ഐ ടി നിക്ഷേപകര്‍ കേരളത്തിലേക്ക് കൂടുതലായി കടന്നുവരുന്നു. സംസ്ഥാനത്ത് ഐ ടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുന്നു. കഴിഞ്ഞ ആഴ്ച ലുലു ഗ്രൂപ്പിന്റെ ഐ ടി പാര്‍ക്ക് എറണാകുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. മറ്റൊരു 500 കോടി രൂപയുടെ നിക്ഷേപം കൂടി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍…

Read More

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു; ഒരു സ്ത്രീ മരിച്ചു

konnivartha.com:കോട്ടയം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.കെട്ടിടത്തിൽ കുടുങ്ങിയ സ്ത്രീയാണ് മരിച്ചത്.തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് രക്ഷാപ്രവർത്തകർ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.അഗ്നിരക്ഷാ സേനയും പോലീസും രക്ഷാപ്രവർത്തനം നടത്തി .അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) ആണ് പരുക്കേറ്റു.10,11,14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഒഴിപ്പിച്ചു.

Read More

ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം വകുപ്പ് പരസ്യമാക്കി

  konnivartha.com: യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കി വിനോദ സഞ്ചാര വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 ന്റെതിന് സമാനമായ ചിത്രം ഉള്‍പ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പുതിയ പരസ്യം. ”കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ച് പോകേണ്ട. തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു”. എന്ന് അഞ്ച് സ്റ്റാറുകളും കൊടുക്കുന്ന നിലയിലാണ് കേരള ടൂറിസം പങ്കുവച്ച പോസ്റ്ററില്‍ ഉള്ളത്. കേരള ടൂറിസം വകുപ്പിന്റെ പരസ്യത്തെ പിന്തുണച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 14 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് കോംബാറ്റ് ജെറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു

Read More

കോന്നി ആനത്താവളത്തില്‍ ഇനി നാല് ആനകള്‍ മാത്രം

  konnivartha.com: കൊച്ചയ്യപ്പൻ കൂടി ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലെ ആനകളുടെ എണ്ണം നാലായി. പ്രിയദർശിനി, മീന, ഈവ, കൃഷ്ണ എന്നിവരാണ് ഇനിയുള്ളത്.കോന്നി ആനത്താവളത്തിന്‍റെ പ്രതാപ കാലത്ത് നിരവധി ആനകള്‍ ആണ് ഉണ്ടായിരുന്നത് . കൽപ്പന, ഇന്ദ്രജിത്ത്, ശിൽപ്പ, പിഞ്ചു, മണിയൻ, ജൂനിയർ സുരേന്ദ്രൻ,കോടനാട് നീലകണ്ഠന്‍ എന്നീ ആനകൾ ഇവിടെയാണ്‌ ചരിഞ്ഞത് . കോന്നി ആനത്താവളം നിലനിര്‍ത്തുവാന്‍ പുറമേ നിന്നും ആനകളെ കൊണ്ട് വന്നു പരിപാലിക്കേണ്ട അവസ്ഥയിലാണ് . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ പ്രധാന ആകര്‍ഷണമാണ് ആനകള്‍ .ആനകളെ അടുത്ത് കാണുവാന്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും സന്ദര്‍ശകര്‍ എത്തുന്നുണ്ട് . അഞ്ചു വയസ്സുകാരനായ കോന്നി കൊച്ചയ്യപ്പന്‍ ഇന്നലെ രാവിലെ ആണ് ചരിഞ്ഞത് . വൈറസ് ബാധ ആണ് കാരണം എന്ന് സംശയിക്കുന്നു . കോട്ടൂർ ആനക്യാമ്പിലെ ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺകുമാർ, കാട്ടൂർ മൃഗാശുപത്രിയിലെ ഡോ.…

Read More

പത്തനംതിട്ട ജില്ലയില്‍ വിവിധ തൊഴില്‍ അവസരങ്ങള്‍ ( 03/07/2025 )

ഡോക്ടര്‍ നിയമനം ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 10 രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഹാജരാകണം. ഫോണ്‍ : 0468 2222642. താല്‍ക്കാലിക നിയമനം പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍, ട്രേഡ്‌സ്മാന്‍, ഡെമോണ്‍സ്‌ട്രേറ്റര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫീസില്‍ ഹാജരാകണം. തീയതി, സമയം, തസ്തിക ക്രമത്തില്‍. ജൂലൈ എട്ട്, രാവിലെ 10, ലക്ചറര്‍- മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. ഉച്ചയ്ക്ക് 1.30 ന് ട്രേഡ്‌സ്മാന്‍ (പ്ലംബര്‍ ആന്‍ഡ് മോട്ടര്‍ മെക്കാനിക്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)-ട്രേഡ്‌സ്മാന്‍ ( സ്മിത്തി ആന്‍ഡ് മെഷിനിസ്റ്റ് ജനറല്‍ വര്‍ക്ഷോപ്പ്) മൂന്നിന് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ജനറല്‍ വര്‍ക്ഷോപ്പ്). ജൂലൈ 10 രാവിലെ…

Read More