വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു

  മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് . എസ്.യു.ടി. ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനുപുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ഏഴ് വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരം എസ്.യു.ടി. ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിലവിൽ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റംവരുത്താനുമാണ് തീരുമാനമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

Read More

ശശിധരൻനായർ (73)നിര്യാതനായി

  കോന്നി ചിറ്റൂർമുക്ക് മുരുകവിലാസത്തില്‍ ശശിധരൻനായർ  (73)നിര്യാതനായി. ബിജെപിചിറ്റൂർമുക്ക് 67- ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ് ആണ് . സംസ്ക്കാരം പിന്നീട് വീട്ടുവളപ്പിൽ ഭാര്യ :ജ്ഞാനമ്മ മക്കള്‍ :ശശികല ,ശ്രീകല ,ലാലു ,ശ്രീജു :മരുമക്കള്‍ :രാധാകൃഷ്ണന്‍ നായര്‍ ,രാജീവ്‌ ,സുമാദേവി ,ചിഞ്ചു ശേഖര്‍

Read More

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു

  തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്‌ വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച്‌ ചുമതല ഏറ്റെടുത്തു. ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്‌ വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍. 1991 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു…

Read More

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പുകള്‍ ( 01/07/2025 )

  ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 02 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 1 മുതൽ 03 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത   വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 02/07/2025 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 03/07/2025 : കണ്ണൂർ, കാസറഗോഡ് 04/07/2025 : എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 05/07/2025 : കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…

Read More

മനസ്സില്‍ കലയുണ്ടെങ്കില്‍ ഏതു മരവും വഴങ്ങും

  konnivartha.com: കോന്നി നിവാസി ടോജന്‍ വര്‍ഗീസ്‌ മെഷ്യന്‍ വാള്‍ ഉപയോഗിച്ച് തടിപ്പണികള്‍ ചെയ്തു ഉപജീവന മാര്‍ഗം തേടുന്നയാളാണ് . മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കലാവാസനകൂടി ചേര്‍ന്നതോടെ പണി സ്ഥലങ്ങളില്‍ ഒരു മുഷിവും വരില്ല . കോന്നി കൊല്ലന്‍പടിയില്‍ മലയില്‍ ലിജോയുടെ പറമ്പിലെ തടിപ്പണികള്‍ക്ക് ഇടയില്‍ വീണു കിട്ടിയ സമയത്ത് മരകുറ്റിയില്‍ മെഷ്യന്‍ വാള്‍ കൊണ്ട് ടോജനും പണിതു നല്ലൊരു കുരണ്ടി . പണ്ട് കാലത്ത് വീടുകളില്‍ ഇരിക്കാന്‍ ഉപയോഗിച്ചിരുന്ന തടി കൊണ്ടുള്ള ചെറിയ കസേര ആണ് കുരണ്ടി . മരകുറ്റിയില്‍ ഏതാനും മിനിട്ട് കൊണ്ട് മെഷ്യന്‍ വാള്‍ ഉപയോഗിച്ച് ടോജന്‍ വീട്ടുകാര്‍ക്ക് നിര്‍മ്മിച്ച്‌ നല്‍കിയ കുരണ്ടി ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം .

Read More

പ്രധാന വാര്‍ത്തകള്‍ ( 01/07/2025 )

  ◾ കോണ്‍ഗ്രസിന് മത സാമുദായിക സംഘടനകളോട് വിധേയത്വമെന്ന വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയം. മതസാമുദായിക സംഘടനകളോട് വിധേയത്വം പുലര്‍ത്തുന്ന കോണ്‍ഗ്രസിന്റെ സമീപനം അപകടകരമെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളില്‍ ചില നേതാക്കള്‍ വെള്ളം ചേര്‍ക്കുന്നുവെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടതെന്നും സംസ്ഥാന പഠന ക്യാമ്പിലെ പ്രമേയത്തില്‍ പറയുന്നു. മത സാമുദായിക സംഘടനകളോട് ബഹുമാനത്തിനപ്പുറം വിധേയത്വത്തിന്റെ ആവശ്യമില്ലെന്നും വര്‍ഗീയതയെ നേരിടേണ്ടത് വര്‍ഗീയത കൊണ്ടല്ലെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടതെന്നും യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നുണ്ട്. ◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള പരാതിയില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ് ചിറക്കല്‍. പരാതിയില്‍ അന്വേഷണം തുടങ്ങിയ വിദഗ്ധസമിതി ഡോക്ടര്‍ ഹാരിസ് അടക്കം എല്ലാ വകുപ്പ് മേധാവികളുടെയും മൊഴിയെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ രേഖകള്‍ സംഘം ശേഖരിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും സമിതിക്ക് മൊഴി നല്‍കി.ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ തുറന്ന്…

Read More

സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്

konnivartha.com: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്കു മുന്നിലും ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. കോന്നി മെഡിക്കല്‍ കോളേജ് മുന്നില്‍ യു ഡി എഫ് കണ്‍വീനര്‍ അഡ്വ അടൂര്‍ പ്രകാശ്‌ എം .പി  ഉദ്ഘാടനം ചെയ്യും

Read More

പാസഞ്ചർ ട്രെയിൻ സർവീസുകൾ:അടിസ്ഥാന നിരക്ക് പ്രാബല്യത്തില്‍

konnivartha.com: യാത്രാ നിരക്ക് ഘടനകൾ ലളിതമാക്കുന്നതും യാത്രാ സേവനങ്ങളുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായിപാസഞ്ചർ ട്രെയിൻ സർവീസുകൾക്കുള്ള അടിസ്ഥാന നിരക്ക് റെയിൽവേ യുക്തിസഹമാക്കുന്നു; 2025 ജൂലൈ 1 മുതൽ പ്രാബല്യമുണ്ടാകും. ഇന്ത്യൻ റെയിൽവേ കോൺഫറൻസ് അസോസിയേഷൻ (IRCA) പുറത്തിറക്കിയ പുതുക്കിയ പാസഞ്ചർ ഫെയർ ടേബിളിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. യാത്രാ നിരക്കിലെ പ്രധാന മാറ്റങ്ങൾ (2025 ജൂലൈ 1 മുതൽ പ്രാബല്യം): സബർബൻ യാത്രാ നിരക്കുകളിലും സീസൺ ടിക്കറ്റുകളിലും (സബർബൻ, നോൺ-സബർബൻ റൂട്ടുകൾക്ക്) മാറ്റമില്ല. സാധാരണ നോൺ-എസി ക്ലാസുകൾ (സബർബൻ ഇതര ട്രെയിനുകൾ): സെക്കൻഡ് ക്ലാസ്: ഇനിപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി കിലോമീറ്ററിന് അര പൈസ വർദ്ധിപ്പിച്ചു 500 കിലോമീറ്റർ വരെ വർദ്ധനവില്ല 501 മുതൽ 1500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 5 രൂപ വർദ്ധിപ്പിച്ചു 1501 മുതൽ 2500 കിലോമീറ്റർ വരെയുള്ള ദൂരത്തിന്…

Read More

Startup Accelerator Platform WaveX Invites Startups to Develop AI-Powered Real-Time Multilingual Translation Solution – ‘BhashaSetu’

  konnivartha.com: The Ministry of Information & Broadcasting has launched the WAVEX Startup Challenge 2025 under its flagship startup accelerator program, WaveX. The challenge invites startups across the country to participate in a national hackathon to develop an AI-powered multilingual translation solution. Titled ‘BhashaSetu – Real-Time Language Tech for Bharat’, the challenge aims to encourage the development of innovative artificial intelligence tools capable of real-time translation, transliteration, and voice localization across at least 12 major Indian languages. The initiative seeks to foster inclusive, accessible, and emotion-aware communication technologies. In a…

Read More

വേവ്‌എക്‌സ്: സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു

  konnivartha.com: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മുൻനിര സ്റ്റാർട്ടപ്പ് പ്രോത്സാഹന പദ്ധതിയായ വേവ്‌എക്‌സിന് കീഴിൽ ‘WAVEX സ്റ്റാർട്ടപ്പ് ചലഞ്ച് 2025’ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എഐ- അധിഷ്ഠിത ബഹുഭാഷാ വിവർത്തന സംവിധാനം വികസിപ്പിക്കുന്നതിനായി ദേശീയ ഹാക്കത്തോണിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു. ‘ഭാഷാ സേതു – ഭാരതത്തിനായുള്ള തൽസമയ ഭാഷാ സാങ്കേതിക വിദ്യ ‘ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം, കുറഞ്ഞത് 12 പ്രധാന ഇന്ത്യൻ ഭാഷകളിൽ തത്സമയ വിവർത്തനം, ലിപ്യന്തരണം, വോയ്‌സ് ലോക്കലൈസേഷൻ എന്നിവ സാധ്യമാകുന്ന നൂതന നിർമ്മിത ബുദ്ധി അധിഷ്ഠിത സംവിധാനം വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും, പ്രവേശനക്ഷമതയുള്ളതും വികാര- അവബോധമുള്ളതുമായ ആശയവിനിമയ സാങ്കേതികവിദ്യകൾ വളർത്തിയെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിപുലമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കത്തിൽ, ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് യോഗ്യതാ മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. വികസനത്തിന്റെ ഏത് ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും…

Read More