കെ എസ് ആര്‍ ടി സി : അന്വേഷണങ്ങൾക്ക് ഇന്ന് മുതല്‍ മൊബൈൽ നമ്പര്‍ ( 01/07/2025 )

    konnivartha.com: ജൂലൈ 1 മുതൽ കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റേഷനുകളിലെ അന്വേഷണങ്ങൾക്ക് ലാൻഡ് ഫോൺ നമ്പർ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നമ്പറുകൾ നിലവിൽ വന്നു സ്റ്റേഷനുകളും – മൊബൈൽ – ഫോൺനമ്പറും konnivartha.com: (മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന സ്റ്റേഷനുകൾ) പാലക്കാട്‌ 9188933800 മലപ്പുറം 9188933803 പെരിന്തൽമണ്ണ 9188933806 പൊന്നാനി 9188933807 തിരൂർ 9188933808 തിരുവമ്പാടി 9188933812 തൊട്ടിൽപ്പാലം 9188933813 സുൽത്താൻബത്തേരി 9188933819 ബാംഗ്ലൂർ സാറ്റലൈറ്റ് 9188933820 മൈസൂർ 9188933821 കാസറഗോഡ് 9188933826 തിരുവനന്തപുരം 9188933717 തൃശൂർ 9188933797 ആലുവ 9188933776 ആറ്റിങ്ങൽ 9188933701 കന്യാകുമാരി 9188933711 ചെങ്ങന്നൂർ 9188933750 ചങ്ങനാശ്ശേരി 9188933757 ചേർത്തല 9188933751 എടത്വാ 9188933752 ഹരിപ്പാട് 9188933753 കായംകുളം 9188933754 ഗുരുവായൂർ 9188933792 ആര്യങ്കാവ്: 919188933727 അടൂർ: 9188933740 ആലപ്പുഴ 9188933748 കൊട്ടാരക്കര…

Read More

പത്തനംതിട്ടക്കാരായ ദമ്പതികൾ വിമാനത്താവളത്തില്‍ പിടിയില്‍

photo:file  ഇന്ത്യയിൽ വളർത്തുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ളതും വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളതുമായ അപൂര്‍വ്വം കുഞ്ഞന്‍ കുരങ്ങൻമാരും തത്തയുമായി എത്തിയ പത്തനംതിട്ടക്കാരായ ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചു പിടികൂടി . ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരിയില്‍ എത്തിച്ചേർന്ന തായ് എയർവേയ്സ് വിമാനത്തില്‍ എത്തിയ ഇവരുടെ ചെക്കിൻ ഇൻ ബാഗിൽ നിന്നും ആണ് ഒളിപ്പിച്ച നിലയില്‍ മൃഗങ്ങളും പക്ഷികളും ഉണ്ടായിരുന്നത് . കോമൺ മാമോസെറ്റ് എന്ന മൂന്ന് കുഞ്ഞൻ കുരങ്ങന്മാർ , വൈറ്റ് ലിപ്പ്ഡ് ടാമരിൻ എന്ന പേരിലുള്ള രണ്ടു കുരങ്ങന്മാര്‍ ഹയാസിന്ത് മക്കോവ് എന്ന അപൂർവ ഇനം തത്ത എന്നിവയാണ് ഉണ്ടായിരുന്നത് . ആമസോൺ മഴകാടുകളിൽ കാണപ്പെടുന്നതാണ് കോമൺ മാമോസെറ്റ് എന്ന കുരങ്ങു വര്‍ഗം . ബ്രസീലിൽ സംരക്ഷിത പക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഹയാസിന്ത് മക്കോവ് എന്ന തത്ത ഇനം . വന്യജീവികളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയന്ത്രിച്ചിട്ടുള്ളതാണ്. പിടിയിലായവരെയും ജീവി…

Read More

കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

  ദേശീയപാതയിൽ വെയിലൂരിന് സമീപം കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.കൊല്ലം പരവൂർ കുനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ പോകുമ്പോഴാണ് അപകടം .. പ്രവാസിയായിരുന്നു ശ്യാം ശശിധരൻ. മക്കൾ: ലോപ, ലിയ. മരുമകൻ അച്ചു സുരേഷ്.

Read More

വിഎസ്സിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

  മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. . നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം.

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/06/2025 )

  അപേക്ഷ ക്ഷണിച്ചു ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ എംഎസ്എംഇ ക്ലിനിക് പാനലിലേക്ക് അപേക്ഷിക്കാം. ബാങ്കിംഗ് ജിഎസ്ടി, അനുമതികളും ലൈസന്‍സുകളും ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, എക്‌സ്‌പോര്‍ട്ട്, ഡിപിആര്‍ തയാറാക്കല്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരാകണം. സംരംഭകരുടെ സംശയം ദൂരികരിക്കുന്നതിനും ആവശ്യമായ ഉപദേശം നല്‍കുന്നതിനുമാണ് ക്ലിനിക്ക്. അവസാന തീയതി ജൂലൈ 10. ഫോണ്‍: 0468 2214639, 8921374570 തൊഴിലധിഷ്ഠിത കോഴ്സ് ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ്  (ബിസില്‍) ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ കോഴ്സുകളായ  ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, മോണ്ടിസോറി ആന്‍ഡ് പ്രീപ്രൈമറി ടീച്ചര്‍ ട്രെയിനിങ്  കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ് എസ് എല്‍ സി / പ്ലസ്ടു/ ബിരുദം കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍ : 7994449314. കോന്നി താലൂക്ക്  വികസന സമിതി…

Read More

പേവിഷബാധ പ്രതിരോധം : സ്പെഷ്യല്‍ സ്‌കൂള്‍ അസംബ്ലിയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

  konnivartha.com: പേവിഷബാധ പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലയില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ സ്പെഷ്യല്‍ അസംബ്ലിയും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി വിഷയാവതരണം നടത്തി. പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ലഘുലേഖ പ്രകാശനം ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ നിര്‍വഹിച്ചു. മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും വാക്‌സിനും പ്രധാനമാണ്. കടിയേറ്റാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്‌സിനേഷന്‍, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി…

Read More

പ്രവാസികളെ സംരംഭകത്വത്തിന് സജ്ജരാക്കി നോര്‍ക്ക റൂട്ട്സ് ശില്‍പശാല

  konnivartha.com: നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ ബി എഫ് സി) ആഭിമുഖ്യത്തില്‍ കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമാ റിട്രീറ്റ് സെന്ററില്‍ പ്രവാസികള്‍ക്കും നാട്ടില്‍ എത്തിയവര്‍ക്കുമായി സൗജന്യ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. 70 പേരെ സംരംഭം തുടങ്ങുന്നതിന് സജ്ജരാക്കി. പ്രവാസത്തിനു ശേഷം മടങ്ങി എത്തിയവരാണ് പങ്കെടുത്ത എല്ലാവരും. നാട്ടില്‍ സ്വന്തം നിലയില്‍ സ്ഥിര വരുമാനം ലഭിക്കുന്ന സംരംഭം ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ് 70 പേരും ശില്‍പശാലയില്‍ പങ്കെടുത്തത്. ഓരോ വ്യക്തിയും ആഗ്രഹിച്ച സംരംഭം തുടങ്ങുന്നതിന് ആവശ്യമായ അറിവ് പകര്‍ന്നു നല്‍കിയതിനൊപ്പം, വിവിധ സഹായങ്ങളും സേവനങ്ങളും എവിടെ നിന്നൊക്കെ ലഭിക്കാം എന്ന മാര്‍ഗനിര്‍ദേശവും ലഭ്യമാക്കി. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍ അധ്യക്ഷനായി. നോര്‍ക്ക റൂട്ട്സ് എന്‍ ബി എഫ് സി പ്രോജക്ട്സ്…

Read More

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 30/06/2025 )

konnivartha.com: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Moderate rainfall & gusty wind speed reaching 40 kmph is likely to occur at one or two places in the Alappuzha, Kottayam & Idukki districts; Light rainfall & gusty wind speed reaching 40 kmph is likely to occur at one or two places in the…

Read More

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇലക്ഷന്‍ വെയര്‍ ഹൗസില്‍ പരിശോധന നടത്തി

  നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ ഹൗസ് പരിശോധിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമുകളിലെയും പ്രവര്‍ത്തനം വിലയിരുത്തി. തുടര്‍ന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂമുകള്‍ സീല്‍ ചെയ്തു. അഞ്ച് മണ്ഡലങ്ങളിലെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗവും കലക്ടറേറ്റില്‍ ചേര്‍ന്നു. എഡിഎം ബി.ജ്യോതി, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ ആര്‍. ശ്രീലത, മിനി തോമസ്, മിനി കെ.ജോണ്‍, എം. ബിപിന്‍ കുമാര്‍, തിരുവല്ല അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ സിനിമോള്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

ഉന്നതികളില്‍ ഓടിയെത്തി റേഷന്‍കട:ഇതുവരെ വിതരണം ചെയ്തത് 2,98,096 കിലോ ഭക്ഷ്യധാന്യം

  konnivartha.com: പത്തനംതിട്ട ജില്ലയിലെ ആദിവാസി ഉന്നതികളില്‍ റേഷന്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘സഞ്ചരിക്കുന്ന റേഷന്‍കട’ പദ്ധതി ജനകീയമാകുന്നു. 2,98,096 കിലോ ഭക്ഷ്യധാന്യം ഇതുവരെ അര്‍ഹരുടെ കയ്യിലെത്തി. സമീപ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് ഉന്നതിയിലെ നിശ്ചിത കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്ക് ജില്ലയില്‍ 2018 ല്‍ തുടക്കമായി.റാന്നി, കോന്നി താലൂക്കുകളിലെ 11 ഉന്നതികളിലായി 886 കുടുംബങ്ങള്‍ക്ക് പദ്ധതി തണലേകുന്നു. അടിച്ചിപ്പുഴ, കരികുളം, ചൊള്ളനാവയല്‍, കുറുമ്പന്‍ മൂഴി, മണക്കയം, അട്ടത്തോട്, മഞ്ഞത്തോട്, പ്ലാപ്പള്ളി, ഒളികല്ല് ഉന്നതികളിലെ 849 കുടുംബങ്ങള്‍ക്ക് സാധനങ്ങള്‍ ലഭിക്കുന്നു. കോന്നിയിലെ കാട്ടാത്തിപ്പാറ ഗിരിജന്‍ കോളനി, സായ്പ്പിന്‍ കുഴി ഉന്നതികളിലെ 37 കുടുംബങ്ങളും ഗുണഭോക്തക്കളാണ്. വനം വകുപ്പുമായി സഹകരിച്ചാണ് സഞ്ചരിക്കുന്ന റേഷന്‍കട യാഥാര്‍ഥ്യമായത്. സഞ്ചരിക്കുന്ന ആറ് റേഷന്‍കടകളിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നു. എല്ലാ മാസവും ആദ്യ ആഴ്ചയില്‍ സാധനങ്ങള്‍ എത്തിക്കും.…

Read More