KONNIVARTHA.COM: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ കുറ്റപ്പുഴ വില്ലേജിലെ തിരുമൂലപുരം എസ് എന്‍ വി ഹൈസ്‌കൂളിന് ജൂലൈ ഒന്ന് ചൊവ്വാഴ്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു.
Read Moreപോപ്പുലര്‍ ഫിനാന്‍സ്, തറയില്‍ ഫിനാന്‍സ് വാഹനങ്ങള്‍ ലേലം ചെയ്യുന്നു
konnivartha.com: പോലീസ് കസ്റ്റഡിയിലുളള തറയില്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മൂന്ന് വാഹനങ്ങളും പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 10 വാഹനങ്ങളും www.mstcecommerce.com മുഖേനെ ജൂലൈ നാല് രാവിലെ 11 മുതല്‍ വൈകിട്ട് 04.30 വരെ ഇ- ലേലം നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 0468-2222630. ഇ- മെയില്‍[email protected]
Read Moreകോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടന്നു
konnivartha.com: ജനവാസ മേഖലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതിൽ വനം ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടന്നു . സി. പി. ഐ. (എം) പെരുനാട് ഏരിയ സെക്രട്ടറി എം. എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം പ്രവീൺ പ്രസാദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറികെ വി സുഭാഷ്, എല്‍ സി അംഗങ്ങളായ ഇ കെ കൃഷ്ണൻ കുട്ടി, അജേഷ് എ എസ് , അജയകുമാർ മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി പദ്മകുമാരി രവീന്ദ്രൻ എന്നിവര്‍ സംസാരിച്ചു.
Read Moreസ്ഥാപനം നഷ്ടത്തില്‍ :തുണിക്കട പൂട്ടി :ജോലി പോയത് നിരവധിയാളുകള്‍ക്ക്
നല്ല സാമ്പത്തിക ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുകയും ഏറെ മാസമായി സാമ്പത്തിക നഷ്ടം നേരിട്ട തുണിക്കട പൂട്ടി . ശനിയാഴ്ച തുറന്നു പ്രവര്‍ത്തിച്ച അടൂര്‍ കരിക്കിനേത്ത് സില്‍ക്ക് ഗലേറിയയാണ് പൂട്ടിയത് . ഞായറാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഏതാനും ആഴ്ചയായി ഞായറാഴ്ചകളില്‍ തുറക്കാറില്ല . ഇന്ന് രാവിലെ ജോലിക്കാര്‍ എത്തിയെങ്കിലും കട പൂട്ടിയിട്ടതിനാല്‍ എല്ലാവരും തുണിക്കടയുടെ മുന്നില്‍ കുത്തിയിരുന്നു. തൊഴിലാളികള്‍ ഉടമയെ ബന്ധപ്പെടാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല . വലിയ തുണിക്കടയായതിനാല്‍ അമ്പതിനു മുകളില്‍ ജീവനക്കാര്‍ ഇവിടെ ജോലി നോക്കുന്നുണ്ട് .രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കടയാണ് . ജൂണ്‍ മാസത്തെ ശമ്പളം അടുത്ത ദിവസങ്ങളില്‍ ലഭിക്കേണ്ടതായിരുന്നു . ചിലയാളുകള്‍ക്ക് പി എഫ് മറ്റു ആനുകൂല്യം ഉണ്ട് . തുണി എടുത്തു കൊടുക്കുന്ന പ്രായം ചെന്ന ആളുകള്‍ ഇനി എന്ത് ചെയ്യും എന്ന വിഷമത്തില്‍ ആണ് .…
Read Moreകോന്നി ടൗണിന് സമീപത്തെ തോട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി
konnivartha.com: കോന്നി ടൗണിന് സമീപത്തെ തോട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കാട് മൂടിയ തോടിന് ഉള്ളില്‍ ആണ് പുരുഷന്‍റെ മൃതദേഹം കണ്ടത് .മയൂര്‍ ഏലായിലൂടെ ഉള്ള തോട്ടില്‍ ആണ് മൃതദേഹം കണ്ടത് . ഏതാനും ദിവസത്തെ പഴക്കം ഉണ്ട് . ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടത് . പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു . കോന്നിയിലെ കോണ്‍ട്രാക്റ്റരുടെ കീഴില്‍ പണിയെടുക്കുന്ന തിരുവനന്തപുരം പാറശാല നിവാസിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നു
Read Moreകോന്നിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :രണ്ടു പേര്‍ക്ക് പരിക്ക്
konnivartha.com: കോന്നി ചൈനാമുക്കിനു സമീപം സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു . സ്കൂട്ടര്‍ യാത്രികനായ കോന്നി മാരൂര്‍പ്പാലം നിവാസി സുരേന്ദ്രന്‍ നായരെ ( 60 ) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ബൈക്ക് യാത്രികനായ അട്ടച്ചാക്കല്‍ നിവാസി ജോബിനെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു .
Read Moreവി.എസ്. അച്യുതാനന്ദന്‍റെ നില ഗുരുതരം
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ.മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു രാവിലെ 11ന് മെഡിക്കൽ ബോർഡ് ചേർന്ന് വിഎസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് വി.എസ്. അച്യുതാനന്ദനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
Read Moreപ്രധാന വാര്‍ത്തകള്‍ ( 30/06/2025 )
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്നും ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭ പരിപാടികള്‍ നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ◾ സത്യസന്ധനായ കഠിനാധ്വാനിയായ ഡോക്ടറാണ് ഹാരിസ് ചിറയ്ക്കലെന്നും ഡോക്ടര്‍ പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണെന്നും ഡോക്ടര്‍ പറഞ്ഞതെല്ലാം അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നമ്മുടെ ആശുപത്രികളില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും 1600 കോടി ഒരു വര്‍ഷം സംസ്ഥാനം നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു. ◾ ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വേറെ ആരോ ആണ് ഭരിക്കുന്നതെന്നും തിരുവനന്തപുരം മെഡിക്കല്‍…
Read Moreഅപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ അവസരം
konnivartha.com: 2025 – 26 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനുമുള്ള അവസരം ജൂലൈ 3 ന് ഉച്ചയ്ക്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെwww.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.
Read Moreമെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി
konnivartha.com: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വള്ളിക്കോട് വാഴമുട്ടം ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി. വാഴമുട്ടം ഈസ്റ്റ് നാഷണൽ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ജി ജോൺ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ചടങ്ങിൽ പത്താം ക്ലാസ് പ്ലസ് ടു യൂണിവേഴ്സിറ്റി എക്സാം മുകളിൽ വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും അഭിനന്ദിച്ചു മെറിറ്റ് അവാർഡുകൾ വിതരണം നടത്തി. എസ് വി പ്രസന്ന കുമാർ,മധുസൂദനൻ കർത്ത, സുമി ശ്രീലാൽ, വാസുദേവൻ നായർ, ബീന സോമൻ എന്നിവർ സംസാരിച്ചു
Read More