konnivartha.com: ഇന്ത്യൻ നാഷണൽ കോൺഗ്രസ് വള്ളിക്കോട് വാഴമുട്ടം ആറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡ് വിതരണവും മോട്ടിവേഷൻ ക്ലാസും നടത്തി. വാഴമുട്ടം ഈസ്റ്റ് നാഷണൽ യുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ജി ജോൺ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ചടങ്ങിൽ പത്താം ക്ലാസ് പ്ലസ് ടു യൂണിവേഴ്സിറ്റി എക്സാം മുകളിൽ വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികളെയും അഭിനന്ദിച്ചു മെറിറ്റ് അവാർഡുകൾ വിതരണം നടത്തി. എസ് വി പ്രസന്ന കുമാർ,മധുസൂദനൻ കർത്ത, സുമി ശ്രീലാൽ, വാസുദേവൻ നായർ, ബീന സോമൻ എന്നിവർ സംസാരിച്ചു
Read Moreഡോ .ജെറി മാത്യുവിന് ഭാരത് സേവക് സമാജ് പുരസ്കാരം
konnivartha.com: കോവിഡ് കാലത്തെ ശസ്ത്രക്രിയാ മാർഗരേഖകൾക്കും കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരത്തിലുള്ള ശസ്ത്രക്രിയാ പദ്ധതിക്കും മുന്നേറ്റം നൽകിയ ഡോ. ജെറി മാത്യുവിന് ഭാരത് സേവക് സമാജ് പുരസ്കാരം രാജ്യത്തെ സാമൂഹികശ്രേഷ്ഠതകൾക്കു അംഗീകാരം നൽകുന്നതിനായി സ്ഥാപിതമായ ഭാരത് സേവക് സമാജ്, പ്രസിദ്ധ ഓർത്തോപീഡിക് ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജെറി മാത്യുവിനെ അദ്ദേഹത്തിന്റെ ആരോഗ്യരംഗത്തെ അതുല്യ സേവനങ്ങൾക്കായി മെഡിക്കല്‍ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. 20,000-ത്തിലധികം ഓർത്തോപീഡിക് ശസ്ത്രക്രിയകൾ വിജയകരമായി നടത്തിച്ചിട്ടുള്ള ഡോ. ജെറി മാത്യു, ശസ്ത്രക്രിയാരംഗത്ത് നൂതന രീതികൾ അവതരിപ്പിച്ച്, പൊതുജനാരോഗ്യ സംരക്ഷണത്തിന് സമർപ്പിതനായ ആരോഗ്യവേത്യനാണ്. കോവിഡ് മഹാമാരിക്കാലത്ത് രോഗികളുടെ സുരക്ഷയും ശസ്ത്രക്രിയാരീതികളുടെ ശാസ്ത്രീയമാനദണ്ഡങ്ങളും ഒരുമിച്ചു ഉറപ്പാക്കുന്നവണ്ണം അദ്ദേഹം രൂപപ്പെടുത്തിയ പുതുമയാർന്ന ശസ്ത്രക്രിയാ മാർഗരേഖകൾ രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഉണർവേകിയിരുന്നു. ഇതോടൊപ്പം, ഡോ. മാത്യു അവതരിപ്പിച്ച കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള ശസ്ത്രക്രിയാ പദ്ധതി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന…
Read Moreകോന്നിയില്‍ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്താം
konnivartha.com: കോന്നി ചിറ്റൂർമുക്ക് ജംഗ്ഷനിലെ അക്ഷയ കേന്ദ്രത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് സുഗമമായി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . കിടപ്പു രോഗികൾക്ക് വീടുകളിൽ പോയി മസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നു. എല്ലാ പെൻഷൻ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്-9947344316,9605566545
Read Moreയു ഡി എഫ് കോന്നി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
konnivartha.com: : സാധാരണ ജനങ്ങളുടെ ആശാകേന്ദ്രമായ ആരോഗ്യ മേഖലയെ ഇടത് ഭരണം തകർത്തു. യുഡിഎഫ് ഗവൺമെൻ്റിൻ്റെ സ്വപ്ന പദ്ധതിയായ കോന്നി മെഡിക്കൽ കോളേജിൻ്റെ ശോചനീയാവസ്ഥയും ജില്ലയിലെ നഴ്സിങ് വിദ്യാർത്ഥികളുടെ ദയനീയ സാഹചര്യവും ഉൾപ്പെടെ സംസ്ഥാനത്ത് ആരോഗ്യ രംഗം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് ആക്കിയ ഗവൺമെൻ്റും മന്ത്രിയും സാധാരണക്കാരെയും വിദ്യാർത്ഥികളെയും അപഹാസ്യരാക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണി കോന്നി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡൻ്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ യു ഡി എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി സി സി വൈസ്…
Read Moreശക്തമായ കാറ്റിന് സാധ്യത: കാലാവസ്ഥ വകുപ്പ് വിവിധ അറിയിപ്പുകള്‍ ( 29/06/2025 )
konnivartha.com:കേരളത്തിൽ ഇന്ന് (29/06/2025) ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ…
Read Moreകല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ നടന്നു
konnivartha.com/കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )മിഥുന മാസത്തിലെ ആയില്യം പൂജ നടന്നു . നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗവര്‍ഗത്തിനും നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും നാഗ പാട്ടും അര്‍പ്പിച്ചു .കാവ് ഊരാളി വിനീത് പൂജകള്‍ക്ക് ആരതി ഉഴിഞ്ഞു.
Read Moreകെഎസ്ആര്‍ടിസിയില്‍ ജൂലൈ ഒന്ന് മുതല്‍ മൊബൈല്‍ നമ്പരുകളില്‍ വിളിക്കാം
konnivartha.com: യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഇനി മറുപടി മൊബൈലിലൂടെ. ലാന്‍ഡ് ഫോണുകള്‍ നിര്‍ത്തലാക്കി ജൂലൈ ഒന്ന് മുതല്‍ മൊബൈല്‍ ഉപയോഗിക്കും. എല്ലാ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള ഒരു മൊബൈല്‍ ഫോണ്‍ നല്‍കി. konnivartha.com: ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാനുള്ള നമ്പര്‍: കോന്നി – 91 9188933741, മല്ലപ്പള്ളി – 91 9188933742, പന്തളം- 91 9188933743, പത്തനംതിട്ട 91 9188933744, റാന്നി- 91 9188933745, തിരുവല്ല – 91 9188933746, അടൂര്‍- 91 9188526727
Read More“സ്മാര്‍ട്ടായി” പത്തനംതിട്ട ജില്ലയിലെ കെഎസ്ആര്‍ടിസി
konnivartha.com: പത്തനംതിട്ട ജില്ലയില്‍ കെഎസ്ആര്‍ടിസി സ്മാര്‍ട്ട് കാര്‍ഡിന് വന്‍ സ്വീകാര്യത. ആറു ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു. പത്തനംതിട്ട-610, പന്തളം-550, റാന്നി-480, മല്ലപ്പള്ളി-680, കോന്നി-419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നു. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കുകയാണ് ട്രാവല്‍ കാര്‍ഡിലൂടെ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭിക്കും. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്‍ജ് ചെയ്യാം. 100 രൂപയാണ് കാര്‍ഡിന് ഈടാക്കുന്നത്. ഉടമസ്ഥന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കും കാര്‍ഡ് ഉപയോഗിക്കാം. ബസില്‍ കയറുമ്പോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/06/2025 )
മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണം: മാത്യു ടി തോമസ് എംഎല്‍എ ടി കെ റോഡിലെ മഞ്ഞാടി കലുങ്ക് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി കെ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗത പ്രശ്‌നം രൂക്ഷമായതിനാല്‍ പോലിസും പൊതുമരാമത്ത് വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. ഉപദേശിക്കടവ് പാലം അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കും. റോഡിന് വീതി കൂട്ടാന്‍ വസ്തു നല്‍കുന്നവര്‍ക്ക് സംരക്ഷണ ഭിത്തി ഉള്‍പ്പെടെ നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തൈക്കാവ് പ്രദേശം ഉള്‍പ്പെടെ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെട്ടു. പള്ളിക്കല്‍ പ്രദേശത്തെ പൊതുഗതാഗത പ്രശ്‌നം പരിഹരിക്കാനുള്ള നടപടി ഊര്‍ജിതമാക്കണമെന്ന് ആന്റോ ആന്‍ണി…
Read Moreമുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കും( 29/06/2025 )
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ പത്തുമണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. പരമാവധി ആയിരം ഘനയടിവെള്ളം തുറന്നുവിടും. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തും. പെരിയാറില്‍വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. image:file
Read More