15-ാമത് കേരള തപാല്‍ സ്റ്റാമ്പ് പ്രദർശന ലോഗോ പുറത്തിറക്കി

15-ാമത് കേരള തപാല്‍ സ്റ്റാമ്പ് പ്രദർശന ലോഗോ പുറത്തിറക്കി:തപാല്‍വകുപ്പ് കേരള മേഖല സംഘടിപ്പിക്കുന്ന പ്രദർശനം 2026 ജനുവരി 20 മുതൽ 23 വരെ കൊച്ചിയിൽ konnivartha.com; തപാല്‍വകുപ്പ് കേരള മേഖലയുടെ ആഭിമുഖ്യത്തില്‍ 15-ാമത് സംസ്ഥാനതല തപാല്‍ സ്റ്റാമ്പ് പ്രദർശനം (KERAPEX 2026) 2026 ജനുവരി 20 മുതൽ 23 വരെ കൊച്ചിയിൽ സംഘടിപ്പിക്കും. പരിപാടിക്ക് മുന്നോടിയായി ഇന്ന് എറണാകുളം മുഖ്യ തപാല്‍ ഓഫീസ് കോൺഫറൻസ് ഹാളിൽ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ തപാല്‍ വകുപ്പ് ഡയറക്ടര്‍ ജനറൽ ജിതേന്ദ്ര ഗുപ്ത ചടങ്ങിൽ ഔദ്യോഗികമായി ലോഗോ പുറത്തിറക്കി. കൊച്ചി തപാല്‍ മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റാഷിദ്, തപാല്‍ ആസ്ഥാനത്തെ തപാല്‍ സേവന ഡയറക്ടർ അലക്സിൻ ജോർജ്, കൊച്ചി മേഖലാ തപാല്‍ സേവന ഡയറക്ടർ എൻ.ആർ. ഗിരി, എറണാകുളം ഡിവിഷൻ പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട്സയ്യിദ്…

Read More

മാധ്യമ പ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു

konnivartha.com; ആകാശവാണി വാർത്താ വിഭാഗത്തിലെ മാധ്യമ പ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിച്ചു:തദ്ദേശ ഭരണസംവിധാന രംഗത്തേക്ക് കൂടുതൽ പ്രൊഫഷണലുകൾ കടന്നു വരണം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ ഷാജഹാൻ:നിർമിത ബുദ്ധിയുടെ കാലത്ത് വാർത്തകൾ ‌യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കുന്നതിന് പ്രാധാന്യമേറെ: പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ്   konnivartha.com; സംസ്ഥാന തദ്ദേശ ഭരണസംവിധാന രംഗത്തേക്ക് കൂടുതൽ പ്രൊഫഷണലുകൾ കടന്നു വരണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ ഷാജഹാൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ കുറിച്ച് ആകാശവാണി വാർത്താ വിഭാഗത്തിലെ മാധ്യമ പ്രവർത്തകർക്കായി തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിരഹിതവും, വികസനോന്മുഖവുമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ യോ​ഗ്യരായ സ്ഥാനാർത്ഥികൾ കടന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകളെ കുറിച്ചുളള കാഴ്ചപ്പാടുകളല്ല, വാർത്തകൾ തന്നെയായിരിക്കണം മാധ്യമങ്ങൾ പ്രാധാന്യത്തോടെ നൽകേണ്ടതെന്നും ആധികാരികമായ വാർത്തകൾക്ക് മാത്രമേ നിലനിൽപ്പുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.…

Read More

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റ് നവംബർ 10 മുതൽ

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസിനുള്ള പ്രീ-ടെസ്റ്റ് നവംബർ 10 മുതൽ കേരളത്തിലെ പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലെ സാമ്പിൾ പ്രദേശങ്ങളിൽ ആരംഭിക്കും   konnivartha.com; 1948 ലെ സെൻസസ് ആക്ട് പ്രകാരം നടത്തപ്പെടുന്ന സെൻസസ് 2027 ന്‍റെ  ഒന്നാം ഘട്ട പ്രീ-ടെസ്റ്റ് 2025 നവംബർ 10 മുതൽ നവംബർ 30 വരെ നടത്തുന്നതിനുള്ള തീയതികൾ കേന്ദ്ര ​ഗവൺമെൻ്റ് വിജ്ഞാപനം ചെയ്തു. 2025 നവംബർ 1 മുതൽ നവംബർ 7 വരെ സെൽഫ് എന്യൂമറേഷനുള്ള അവസരമുണ്ട്. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഡിജിറ്റൽ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും, ജനസംഖ്യാ കണക്കെടുപ്പും. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് വിവരങ്ങൾ ശേഖരിക്കുക. ഇതോടൊപ്പം, സെൻസസിൻറെ പുരോഗതി തത്സമയം നിരീക്ഷിക്കുന്നതിന് ആദ്യമായി ഒരു സി എം എം എസ് (CMMS) വെബ് പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. സെൻസസ് പ്രവർത്തനങ്ങളുടെ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/11/2025 )

കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന് കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നവംബര്‍ ഏഴിന് രാവിലെ 9.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കും. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേറ്റര്‍ എസ് ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മിന്‍ഹാജ് ആലം, സ്വതന്ത്ര ഡയറകടര്‍ വി മുരുകദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നവംബര്‍ എട്ടിന് നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ…

Read More

ടെന്‍ഡര്‍ ക്ഷണിച്ചു: ട്രാക്ക് സ്യൂട്ടിന് ടെന്‍ഡര്‍ ക്ഷണിച്ചു

  konnivartha.com; വനിത-ശിശുവികസന വകുപ്പിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ‘ഷാവോലിന്‍’ കുങ്ഫു പരിശീലനം നല്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ 160 പെണ്‍കുട്ടികള്‍ക്ക് ഒരു കുട്ടിക്ക് ആയിരം രൂപ നിരക്കില്‍ (പ്രായം- എട്ട് മുതല്‍ 18 വരെ) ട്രാക്ക് സ്യൂട്ട് വിത്ത് ടി ഷര്‍ട്ട് (ഹാഫ് സ്ലീവ്) വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 13 ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ 0468 2966649.

Read More

കോന്നി ഗ്രാമപഞ്ചായത്ത്: ജലബജറ്റ് പ്രകാശനം ചെയ്തു

  konnivartha.com; കോന്നി ഗ്രാമപഞ്ചായത്തും, ഹരിത കേരളം മിഷനും,ചേർന്നു വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനകർമ്മം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ജലബജറ്റിന്റെ പ്രകാശന കർമ്മം നിർവഹിച്ചു ഓരോ പ്രദേശത്തെയും ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി, ജലത്തിന്റെ ലഭ്യതയും, വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജല ബജറ്റ്. .ലഭ്യമായ ജലം ശാസ്ത്രീയമായും, കാര്യക്ഷമമായും, ഉപയോഗിക്കാനും, വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകൾ രൂപീകരിക്കുന്നതിന് ജല ബജറ്റ് സഹായകരമാണ്. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജലവിഭവ മേഖലയിലെ ഗവേഷണ സ്ഥാപനമായ സി.ഡബ്ല്യു.ആർ.ഡി.എം ആണ് സാങ്കേതിക സഹായം നൽകിയിട്ടുള്ളത്.കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആദ്യ ജല ബജറ്റ് തയ്യാറാക്കിയ പഞ്ചായത്തുകളിൽ ഒന്നാണ് കോന്നി ഗ്രാമ പഞ്ചായത്ത്‌. കോന്നി പഞ്ചായത്തിലെ ജല ലഭ്യത, ജല ആവശ്യകത എന്നിവ അനുസരിച്ച് വിവിധ വകുപ്പുകൾ ലഭ്യമാക്കിയ ഡാറ്റയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ജല…

Read More

അടൂര്‍:അഭിമുഖം നവംബര്‍ എട്ടിന്

  konnivartha.com; അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടൂരിലെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു. ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേനെയുളള അഭിമുഖം നവംബര്‍ എട്ടിന് രാവിലെ 9.30ന് നടക്കും. പ്ലസ്ടൂ, ഡിപ്ലോമ/ഐറ്റിഐ ഓട്ടോമൊബൈല്‍ , ബിടെക് ഓട്ടോമൊബൈല്‍ യോഗ്യതയുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ട്. ഫോണ്‍ : 0473-4224810, 0477-2230624, 04734-224810, 8304057735.

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജില്ലാ കലക്ടര്‍ പ്രവര്‍ത്തനം വിലയിരുത്തി

  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ച് ബിഎല്‍ഒ സൂപ്പര്‍വൈസരുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിലയിരുത്തി. മൈലപ്ര, മലയാലപ്പുഴ, ഓമല്ലൂര്‍, ചെന്നീര്‍ക്കര എന്നീ വില്ലേജ് ഓഫീസുകളാണ് സന്ദര്‍ശിച്ചത്. തുടര്‍ന്ന് ഫോം വിതരണം ചെയ്യുന്ന സ്ഥലങ്ങളിലെത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം വിലയിരുത്തി. സമയബന്ധിതമായി ഫോമുകളുടെ വിതരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം ജില്ലയില്‍ നവംബര്‍ നാല് മുതല്‍ ആരംഭിച്ചു. ബിഎല്‍ഒ മാര്‍ മൂന്നു തവണ വീടുകള്‍ സന്ദര്‍ശിക്കും. 13 തിരിച്ചറിയല്‍ രേഖകളിലൊന്ന് വോട്ടര്‍മാര്‍ക്ക് ഹാജരാക്കണം. ഫോം പൂരിപ്പിച്ച് തിരികെ ബിഎഒമാര്‍ക്ക് നല്‍കണം. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്. പ്രാഥമിക വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ ഒമ്പതിനും ആവശ്യങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും അപേക്ഷിക്കാനുള്ള കാലയളവ്…

Read More

ഡോ ജി. ഗോപകുമാറിന് ഡോ എസ്. ജോൺസ് സ്മാരക പുരസ്‌കാരം

konnivartha.com; നാല് പതിറ്റാണ്ടിലേറെയായി ഫിഷറീസ് സമുദ്രകൃഷി (മാരികൾച്ചർ) മേഖലക്ക് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് പ്രമുഖ സമുദ്ര ശാസ്ത്രജ്ഞൻ ഡോ ജി ഗോപകുമാറിന് മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ നാലാമത് ഡോ എസ് ജോൺസ് സ്മാരക പുരസ്‌കാരം സമ്മാനിച്ചു. സിഎംഎഫ്ആർഐയിലെ മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റും മാരികൾച്ചർ ഡിവിഷൻ മേധാവിയുമായിരുന്നു ഡോ. ഗോപകുമാർ. മോദ, വളവോടി വറ്റ എന്നീ മീനുകളുടെ കൃത്രിമ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത് അദ്ദേഹമാണ്. ഇതോടെയാണ് കൂടുമത്സ്യകൃഷിക്ക് ഇന്ത്യയിൽ കൂടുതൽ പ്രചാരം കൈവന്നത്. തീരദേശ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ ഇത് നിർണായകമായെന്ന് പുരസ്‌കാര സമിത വിലയിരുത്തി. ഡോ. പി. കൃഷ്ണൻ, ഡോ ചെർദ്സാക് വിരാപട്,് ഡോ ബിജയ് കുമാർ ബെഹ്റ, ദൊഡ്ഡ വെങ്കട സ്വാമി, ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. ഗ്രിൻസൺ ജോർജ് എന്നിവർ പ്രസംഗിച്ചു. Marine Scientist Dr. G. Gopakumar Honoured with…

Read More

ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യം: ഡോ എസ് സോമനാഥ്

  konnivartha.com; മത്സ്യമേഖലയിലെ ഗവേഷണ സംവിധാനങ്ങളിൽ ഉപഗ്രഹ അധിഷ്ഠിത സമുദ്രപഠനം അനിവാര്യമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) മുൻ ചെയർമാൻ ഡോ എസ് സോമനാഥ്. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഡേറ്റ സംയോജനം എന്നിവയിലൂടെ ഇന്ത്യ സമുദ്രഗവേഷണ ദൗദ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നാലാമത് ആഗോള മറൈൻ സിംപോസിയം (മീകോസ് 4) കേനന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദ്ര നിരീക്ഷണങ്ങൾക്കായി നിരവധി ഉപഗ്രഹങ്ങൾ പരിഗണനയിലുണ്ട്. കടൽ ആവാസവ്യവസ്ഥയെയും ജീവജാലങ്ങളെയും കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. ഐഎസ്ആർഒ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നൽകിയത് പോലെ, സമുദ്ര ഗവേഷണത്തിൽ രാജ്യത്തിന്റെ വൈദഗ്ദ്ധ്യം ഏകീകരിക്കുന്നതിന് ഒരു സംയോജിത പ്ലാറ്റ്‌ഫോം ആവശ്യമാണ്- ഡോ. സോമനാഥ് പറഞ്ഞു.ഹൈപ്പർസ്‌പെക്ട്രൽ സെൻസറുകളും ഡാറ്റാ സംയോജനവും വേണം. നിലവിൽ സമുദ്ര നിരീക്ഷണത്തിന് ഹൈപ്പർസ്‌പെക്ട്രൽ സെൻസറുകളുടെ കുറവുണ്ട്. ഇത് ഭാവിയിലെ സമുദ്ര നിരീക്ഷണത്തിനും…

Read More