പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/06/2025 )

അഭിമുഖം  (ജൂണ്‍ 11) പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസര്‍ച്ച് അസിസ്റ്റന്റ്് / ഹാച്ചറി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുളള നിയമനത്തിനായി  ( ജൂണ്‍ 11) രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസല്‍ രേഖകളുമായി ജില്ലാ ഫിഷറീസ് ഓഫീസറുടെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍ : 0468 2214589.   പിഎസ്‌സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം ഫുഡ് സേഫ്റ്റി വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 194/2024, 482/24) തസ്തികയിലേക്ക് ജൂണ്‍ 12 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്താനിരുന്ന പരീക്ഷയുടെ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. രജിസ്റ്റര്‍ നമ്പര്‍ 1007974 മുതല്‍ 1008223 വരെയുളളവര്‍ പുതിയ സെന്ററായ പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  പഴയ സെന്ററിലെ/പുതിയ സെന്ററിലെ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍ : 0468 2222665.  …

Read More

കെനിയയിൽ വാഹനാപകടം : 5 പ്രവാസി മലയാളികൾ മരിച്ചു

  ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു. വടക്ക്-കിഴക്കൻ കെനിയയിൽ നക്കൂറു റോഡിലാണ് അപകടം ഉണ്ടായത്. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, ജസ്ന കുറ്റിക്കാട്ടുചാലിൽ (29), റൂഫി മെഹ്റിൻ,പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ (41), മകൾ ഡെയ്റ (ഏഴ്), എന്നിവരാണ് മരിച്ചത് . അഞ്ചുപേരുടെ നില ഗുരുതരം .27 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ 14 പേർ മലയാളികള്‍ ആണെന്ന് അറിയുന്നു . ഈദ് അവധിയോടനുബന്ധിച്ചു നടത്തിയ ഗ്രൂപ്പ് ടൂർ സംഘമാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്.പരുക്കേറ്റവരെ പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റവർ ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.  

Read More

ഭക്ഷണ സാധനങ്ങള്‍ക്ക് കൊള്ള വില : സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു

  konnivartha.com: കേരളത്തില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില . ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ . അമിത വില നിയന്ത്രിയ്ക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം എല്ലാം തകര്‍ന്നു . ജനങ്ങള്‍ ആകെ ബുദ്ധിമുട്ടില്‍ ആണ് . മിസ്റ്റര്‍ (മിനിസ്റ്റര്‍ )മുഖ്യമന്ത്രി നിങ്ങള്‍ ഇതൊന്നും അറിയുന്നില്ലേ . കേരളത്തില്‍ ഉള്ള ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനവ്‌ സംബന്ധിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞിട്ടും ഒരു നടപടിയും ഇല്ല . ഭൂരിപക്ഷം ഭക്ഷ്യ വസ്തുക്കളും കേരളത്തില്‍ എത്തുന്നത്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം .അവരെ പിണക്കിയാല്‍ കേരളം മുഴു പട്ടിണിയിലാകും എന്ന് കേരള സര്‍ക്കാരിന് ബോധ്യം ഉണ്ട് .അതിനാല്‍ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല . മീനും മാംസവും പച്ചക്കറിയും കമ്പോള നിലവാരം ഉയര്‍ന്നു . അരിയ്ക്കും അതുമായി ബന്ധപെട്ട പലചരക്ക് സാധനങ്ങള്‍ക്ക് വില എത്രയായി എന്ന് ഓരോ…

Read More

കോന്നിയിലെ വാഹനാപകടം :അമിത വേഗത :റോഡ്‌ സുരക്ഷാ നിയമങ്ങള്‍ ഒന്നും പാലിക്കുന്നില്ല

  konnivartha.com: കോന്നി മേഖലയില്‍ അടിക്കടി ഉള്ള വാഹനാപകടം സംബന്ധിച്ച് കൃത്യമായ പഠനം നടത്തുവാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകണം . മുന്‍പ് നടന്ന അപകടങ്ങള്‍ സംബന്ധിച്ചുള്ള നിഗമനം പൊതു ജനങ്ങളുമായി പങ്കു വെക്കണം . പഠന റിപ്പോര്‍ട്ട്‌ ഇത് വരെ പൊതുജന സമക്ഷം അവതരിപ്പിച്ചില്ല . കേരളത്തിലെ പൊതു ഗതാഗത വിഭാഗം ആണ് നിരത്തുകളിലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളെ കുറിച്ച് പൊതു ജനങ്ങളെ അറിയിക്കേണ്ടത് . ഉത്തരവാദിത്വം ഉള്ള സര്‍ക്കാര്‍ ജീവനക്കാരെ വിളിച്ചാല്‍ കൃത്യമായ മറുപടി പോലും ഇല്ലാത്ത അവസ്ഥ ഉണ്ട് . ഇക്കാര്യം “കോന്നി വാര്‍ത്ത” അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു . പത്തനംതിട്ട ജില്ലയിലെ പ്രധാന സ്ഥലമായ കോന്നി മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന വാഹനാപകടം സംബന്ധിച്ചുള്ള പൂര്‍ണ്ണ വിവരം ഉള്‍ക്കൊള്ളിച്ചുള്ള ഡാറ്റ ഗതാഗത വകുപ്പില്‍ ഇല്ല . എത്ര അപകടം ,ആളുകളുടെ…

Read More

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു :കാറ്റ് ശക്തമാകാനും സാധ്യത

  ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ഒഡിഷയുടെ വടക്കൻതീരം, ഗംഗതട പശ്ചിമ ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.

Read More

പ്രധാന വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 10/06/2025 )

  ◾ കേരള തീരത്തിനടുത്ത് തീപിടിച്ച കൊളംബോയില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ തീ ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതാണ് തീ കെടുത്താന്‍ വെല്ലുവിളിയാകുന്നത്. കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതും കപ്പലിനടുത്തേക്കെത്തുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലും സംയുക്തമായാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. കപ്പലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ വ്യാപിച്ചിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ രക്ഷപ്പെട്ട 18 നാവികരെ നാവികസേനയുടെ കപ്പലില്‍ മംഗളൂരുവിലെത്തിച്ചു. പരുക്കേറ്റ അഞ്ച് പേരെ എം.ജെ. ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കാണാതായ 4 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ◾ തീപിടിച്ച ചരക്കുകപ്പല്‍ വാന്‍ഹായ് 503 കേരള തീരത്ത് ഉയര്‍ത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതിയെന്ന് റിപ്പോര്‍ട്ടുകള്‍. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണെന്നതും…

Read More

മാലകവർന്ന നാടോടി സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ

ക്ഷേത്രദർശനത്തിനെത്തിയ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാലകവർന്ന നാടോടി സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണ്ണമാല കവർന്ന നാടോടി സംഘത്തിലെ രണ്ട് സ്ത്രീകളെ മലയാലപ്പുഴ പോലീസ് ദിവസങ്ങൾക്കകം പിടികൂടി. തമിഴ്നാട് വെള്ളാച്ചി പള്ളിവാസൽ കോട്ടൂർ ഡോർ നമ്പർ 75 ൽ ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്നാട് രാജപാളയം തെൻഡ്രൽ നഗർ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാൾ(42) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ഒന്നിന് രാവിലെ എട്ടരയ്ക്കും 9 നുമിടെയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം വെച്ച് സംഘം വീട്ടമ്മയുടെ മാല പറിച്ചത്. പത്തനംതിട്ട തോന്നിയമല പട്ടംതറ കിഴക്കേക്കര വീട്ടിൽ സുധാ ശശിയുടെ മൂന്നു ഗ്രാം ഉള്ള താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്റെ മാലയാണ്‌ നഷ്ടമായത്. 3,15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. അന്ന്…

Read More

വാന്‍ ഹായ് കപ്പലപകടം :എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യത

    വാന്‍ ഹായ് കപ്പലപകടത്തെത്തുടര്‍ന്ന് കേരളത്തിന്റെ തീരമേഖലയില്‍ വ്യാപകമായി എണ്ണച്ചോര്‍ച്ചയ്ക്കു സാധ്യതയെന്ന് ഇന്ത്യന്‍ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിന്റെ(ഇന്‍കോയ്സ്) മുന്നറിയിപ്പ്.കടലിലേക്കുവീണ കണ്ടെയ്നറുകള്‍ കോഴിക്കോടിനും കൊച്ചിക്കുമിടയില്‍ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ഭൗമമന്ത്രാലയത്തിനുകീഴിലുള്ള കേന്ദ്രം അറിയിച്ചു.   എംവി വാന്‍ ഹായ് 503 ചെറിയ ചരക്കുകപ്പലാണ്. വലിയ ചരക്കുകപ്പലുകള്‍ വലിയ തുറമുഖങ്ങളില്‍ ഇറക്കുന്ന കണ്ടെയ്‌നറുകളെ ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ എത്തിക്കുകയാണ് ഇത്തരം ചെറുചരക്കുകപ്പലുകള്‍ (ഫീഡര്‍ മെര്‍ക്കന്റൈല്‍ വെസലുകള്‍) ചെയ്യുന്നത്.കൊളംബോ (ശ്രീലങ്ക), നവ ഷേവ (മുംബൈ), പോര്‍ട്ട് ക്‌ളാങ് (മലേഷ്യ), സിങ്കപ്പൂര്‍, ഖൗസിയുങ് (തയ്വാന്‍), ഹോങ് കോങ്, ഷെയ്‌ഖോ (ചൈന), സിങ്കപ്പൂര്‍ എന്നതാണ് വാന്‍ ഹായ് 503-ന്റെ യാത്രാ റൂട്ട്.തിങ്കളാഴ്ചത്തെ കപ്പലപകടത്തിന് കാരണം തീപിടിച്ചതാണെന്നും 50 കണ്ടെയ്‌നര്‍ കടലില്‍ വീണെന്നുമാണ് പ്രാഥമിക വിവരം.   അപകടത്തിൽപ്പെട്ട 18 ജീവനക്കാരെ മംഗളൂരുവിലെത്തിച്ചു. ഇതിൽ സാരമായി പരിക്കേറ്റ ആറുപേരെ മംഗളൂരു എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൈനക്കാരായ…

Read More

MSC ELSA 3 ന്‍റെ ജലാന്തർഭാഗ രക്ഷാപ്രവർത്തനം കേരള തീരത്ത് ആരംഭിച്ചു

കടലിൽ മുങ്ങിപ്പോയ കണ്ടെയ്‌നർ കപ്പലായ MSC ELSA 3 ന്റെ ജലാന്തർഭാഗ രക്ഷാപ്രവർത്തനം കേരള തീരത്ത് ആരംഭിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിനെയും സംസ്ഥാന ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന സമുദ്ര ദുരന്ത പ്രതികരണ ഉദ്യമത്തിലെ നിർണ്ണായക ഘട്ടമാണ് ഈ പ്രവർത്തനം. ലൈബീരിയൻ പതാക വഹിച്ചിരുന്ന കണ്ടെയ്‌നർ കപ്പലായ MSC ELSA 3 2025 മെയ് 25 ന് കേരള തീരത്ത് നിന്ന് 13 നോട്ടിക്കൽ മൈൽ അകലെയാണ് മുങ്ങിയത്. മുങ്ങിയ ശേഷം, മലിനീകരണം നിയന്ത്രിക്കാനും കടൽത്തീരത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരുന്നു . സമുദ്ര പ്രതികരണം: T&T സാൽ‌വേജ് (സിംഗപ്പൂർ) ഏർപ്പെടുത്തിയ രണ്ട് ഓഫ്‌ഷോർ സപ്പോർട്ട് കപ്പലുകളായ നന്ദ് സാർത്തി, ഓഫ്‌ഷോർ വാരിയർ എന്നിവ സമുദ്രോപരിതലത്തിൽ കാണപ്പെടുന്ന നേരിയ എണ്ണപ്പാട കൈകാര്യം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായി…

Read More

കല്ലേലിതോട്ടത്തിന് ഉള്ളില്‍ ഒൻപത് കാട്ടാനകള്‍ : ആനയെക്കണ്ട് ഓടി വീഴുന്നവര്‍ അനേകം

  konnivartha.com: കോന്നി വനം ഡിവിഷനിലെ കല്ലേലിതോട്ടം വാര്‍ഡില്‍ ഹാരിസന്‍ മലയാളം കമ്പനിയുടെ കൈവശം ഉള്ള സ്ഥലങ്ങളില്‍ പാട്ട വ്യവസ്ഥയില്‍ കൃഷി ചെയ്ത കൈതതോട്ടത്തില്‍ ഒൻപത് കാട്ടാനകള്‍ ആണ് സഞ്ചാരം . അത് കൂടാതെ ഒറ്റയാന്‍ കാട് വിട്ടു ഇവിടെ കൂടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു . കൊക്കാതോട് കല്ലേലി കോന്നി റോഡിലൂടെ പോകുന്ന ആളുകള്‍ നിത്യവും കാട്ടാനകളെ കാണുന്നു . രാത്രിയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ രാവിലെ ആണ് കാട്ടിലേക്ക് മടങ്ങുന്നത് . വന മേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ വ്യാപകമായി കൈതകൃഷി തുടങ്ങിയതോടെ ആണ് കാട്ടാനകള്‍ ഇവിടം കേന്ദ്രീകരിച്ചു നില്‍ക്കുന്നത് . പഴുത്ത കൈതച്ചക്കയുടെ മണം പിടിച്ചു ആണ് കാട്ടാനകള്‍ എത്തുന്നത്‌ . കൈതക്കാട്ടില്‍ കയറുന്ന കാട്ടാനകള്‍ കൈതയുടെ അകത്തെ തളില്‍ ഇലകളാണ് തിന്നുന്നത് .ഇതിനു നല്ല മധുരം ആണ് ഉള്ളത് . തോട്ടം മേഖലയായ കല്ലേലി…

Read More