നിയമപരമായ മുന്നറിയിപ്പ് : മദ്യപാനവും മറ്റു ലഹരി വസ്തുക്കളും ആരോഗ്യത്തിനു ഹാനികരം konnivartha.com; പൊതു പ്രവര്‍ത്തകരുടെ ഇടപെടീല്‍ മൂലം പത്തനംതിട്ട റാന്നി കൊല്ലമുളയിലെ വീട്ടില്‍ നിന്നും സംസ്ഥാന എക്സൈസ് പാര്‍ട്ടി കണ്ടെത്തിയത് ലക്ഷങ്ങളുടെ ലഹരി ശേഖരണം ആണ് . നാളുകളായി ശേഖരിച്ചു വെച്ച് മദ്യ വില്‍പ്പന ശാലകള്‍ അവധിയുള്ള ദിനങ്ങളില്‍ കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം കൊയ്യുന്ന കച്ചവടം ആണ് നടന്നു വന്നത് . പലചരക്ക് കടകളില്‍ “സാധനം “ശേഖരിച്ചു വെച്ച് വില്‍ക്കുന്ന പോലെ വീട്ടിലെ ഓരോ മുറിയിലും ആയിരങ്ങളുടെ മദ്യം ആണ് ശേഖരിച്ചു വെച്ചത് . പല ബിവറേജസ്സില്‍ നിന്നും പലപ്പോഴായി വാങ്ങി ശേഖരിച്ചു കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി ലക്ഷങ്ങളുടെ വരുമാനം ആണ് ഓരോ മാസവും നേടിയത് . മദ്യത്തോട് ഒപ്പം ഹാന്‍സ് പോലെയുള്ള നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി…
Read Moreനെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
konnivartha.com; പട്ടയം ലഭ്യമാക്കുന്നതിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. നെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 4,10000 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം 2,33,947 കുടുംബങ്ങള്‍ക്ക് പട്ടയം കിട്ടി. പട്ടയം മിഷന്‍, റവന്യൂ അസംബ്ലി എന്നിവയിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളില്‍ ജില്ലയില്‍ പരിഹരിക്കാനാക്കാത്തവ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പെടുത്തി വകുപ്പ് നേരിട്ട് തീര്‍പ്പാക്കുന്നു. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 8,87000 ഹെക്ടര്‍ ഭൂമിയും 64 ലക്ഷത്തിലേറെ ലാന്‍ഡ് പാഴ്സലുകളും അളന്നു. റീസര്‍വേ നടപടി പൂര്‍ണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമായി. രജിസ്ട്രേഷന്‍ വകുപ്പിന്റെ പേള്‍, റവന്യൂ…
Read Moreപത്തനംതിട്ട ജനറല്‍ ആശുപത്രി: റേഡിയോഗ്രാഫര്‍ അഭിമുഖം നവംബര്‍ 10 ന്
konnivartha.com; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് റേഡിയോഗ്രാഫര്‍ നിയമനത്തിന് നവംബര്‍ 10 രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖം നടക്കും. യോഗ്യത – ഡിപ്ലോമ റേഡിയോളജിക്കല്‍ ടെക്‌നോളജി / ബാച്ചിലര്‍ ഇന്‍ മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി. എക്‌സറേ/ സി റ്റി/ മാമോഗ്രാഫി ഇവയില്‍ ഏതിലെങ്കിലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി 40. ഫോണ്‍ : 0468 2222364.
Read Moreവള്ളിക്കോട് ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു
വള്ളിക്കോട് ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തയാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ നിര്‍വഹിച്ചു. ഓരോ പ്രദേശത്തെയും ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ശാസ്ത്രീയ രേഖയാണ് ജലബജറ്റ്. ലഭ്യമായ ജലം ശാസ്ത്രീയമായും കാര്യക്ഷമമായും ഉപയോഗിക്കാനും വിതരണം നടത്താനും ജലസുരക്ഷാ പ്ലാനുകള്‍ രൂപീകരിക്കുന്നതിന് ജലബജറ്റ് സഹായിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുനിത, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ നീതു, വിവിധ വകുപ്പ് പ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ആര്‍ പി, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യം ഉറപ്പാക്കും
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒരുക്കം വിലയിരുത്തി ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കം വിലയിരുത്തി. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങിലെ പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. ന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങിലെ സുരക്ഷ ശക്തമാക്കും. കുള്ളാര്‍ അണക്കെട്ടിലും പൊലിസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും. അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും വനം വകുപ്പ് മുറിച്ചു നീക്കും. പ്ലാസ്റ്റിക് നിരോധനത്തിനായി ജാഗ്രത നിര്‍ദേശം അടങ്ങിയ ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ സ്ഥാപിക്കും. ളാഹ മുതല്‍ പമ്പ വരെ 23 ആനത്താരകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടാകും. ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും…
Read Moreമഴയ്ക്ക് സാധ്യത ( 05/11/2025 )
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreസി.എ. നിയമനം
konnivartha.com; 2025-26 ലെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് ചെയ്യുന്നതിന് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് ചാർട്ടേഡ് അക്കൗണ്ടന്റ്/ സി.എ. സ്ഥാപനങ്ങളെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 21ന് വൈകിട്ട് 4നകം നൽകണം. വിശദവിവരങ്ങൾക്ക്: https://ksspltd.kerala.gov.in
Read Moreരാജ്യത്താദ്യമായി കേരളത്തിൽ നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക നടപ്പാക്കുന്നു
രാജ്യത്ത് ആദ്യമായി നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതായി തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഓരോ ജില്ലയെയും പ്രത്യേക ലേബർ മാർക്കറ്റായി പരിഗണിച്ച് പ്രാദേശിക സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്ന വിധത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച്, സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കുന്നതിനുള്ള ബൃഹത് പദ്ധതി സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര നൈപുണ്യ വികസന മന്ത്രി ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്നും സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ മുഖ്യധാരയിൽ എത്തിച്ച് ഗുണനിലവാരം ഉറപ്പാക്കി സംസ്ഥാനത്തെ നൈപുണ്യ വികസന ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ തൊഴിലും നൈപുണ്യവും വകുപ്പിന്…
Read More28,300 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു
8,300 മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. വിശപ്പ് രഹിത കേരളം സൃഷ്ടിക്കുന്നതിൽ സിവിൽ സപ്ലൈസ് വകുപ്പ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു . അർഹരായ 28,300 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതുമുതൽ മുൻഗണനാ പട്ടിക ശുദ്ധീകരിക്കാനും അർഹരായ എല്ലാവർക്കും മുൻഗണനാ കാർഡ് നൽകുവാനുമുള്ള നടപടികൾ പല ഘട്ടങ്ങളായി നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 5,27,861 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ തരം മാറ്റി നൽകി. സംസ്ഥാനത്ത് അനർഹരായിട്ടുള്ള 1,72,000-ൽ പരം കുടുംബങ്ങൾ അവരുടെ കൈവശമുണ്ടായിരുന്ന കാർഡ് സറണ്ടർ ചെയ്തതുകൊണ്ടാണ് അർഹതയുള്ള കുടുംബങ്ങൾക്കായി നമുക്ക് ഈ പ്രക്രിയ ആരംഭിക്കുവാൻ സാധിച്ചത്. നവംബർ 17 മുതൽ കാർഡ് തരം മാറ്റുന്നതിന് ഓൺലൈനായി അപേക്ഷിക്കാൻ…
Read Moreശബരിമലയിലെ പൂജകൾ: ഓൺലൈന്‍ പൂജകള്‍ ,അക്കോമഡേഷൻ ബുക്കിംഗ് ഇന്ന് മുതല്‍
Sabarimala online booking for poojas and accommodations starts today. Devotees can book poojas and accommodations through the official website www.onlinetdb.com offering a convenient way to plan their pilgrimage konnivartha.com; ശബരിമലയിലെ മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് (നവംബർ 5) മുതൽ ബുക്ക് ചെയ്യാം.www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്. സന്നിധാനത്ത് താമസിച്ചു ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ അക്കോമഡേഷൻ ബുക്കിങ്ങും ഇന്ന് ആരംഭിക്കും.
Read More