രണ്ട് കുടുംബങ്ങൾക്ക് കൂടി തണൽ ഒരുക്കി സുനിൽ ടീച്ചർ

  konnivartha.com:  സാമൂഹിക പ്രവർത്തക ഡോ. എം .എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 354- മത്തെയും 355 -മത്തെ സ്നേഹഭവനം ആലപ്പുഴ സ്വദേശിയായ സതീഷിന്റെ സഹായത്താൽ കിളിവയൽ ചാത്തന്നൂർ പുഴ കുന്നുവിള വീട്ടിൽ രാധാ ബാലകൃഷ്ണനും രമ്യ ഭവനത്തിൽ വിധവയായ വത്സലക്കുമായി പൂർത്തീകരിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. രണ്ടു കുടുംബങ്ങളും സ്വന്തമായി ഭവനം ഇല്ലാതെ യാതൊരു വരുമാനവും ഇല്ലാത്ത അവസ്ഥയിൽ നിത്യ ചിലവുകൾക്ക് പോലും നിവർത്തിയില്ലാതെ കഴിയുകയായിരുന്നു. ഹൃദ്രോഹിയായ രാധ ക്യാൻസർ ബാധിതനായ ഭർത്താവ് ബാലകൃഷ്ണനോടൊപ്പം ചികിത്സാ ചിലവുകൾക്ക് പോലും ബുദ്ധിമുട്ടുകയായിരുന്നു. വിധവയായ വത്സല ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു. ഈ രണ്ടു കുടുംബങ്ങളുടെയും അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി…

Read More

കോന്നിയൂരിന്‍റെ സ്വന്തം ഗോപിച്ചേട്ടന്‍

  konnivartha.com; ഡോ .ഗോപിനാഥപിള്ള . പൊയ്കയില്‍ ചൈനാമുക്ക് കോന്നി .ഇങ്ങനെ പറഞ്ഞാല്‍ ഒരു പക്ഷെ ഇന്നത്തെ യുവതയ്ക്ക് അറിയില്ല . കോന്നിയൂര്‍ എന്ന തനി ഗ്രാമത്തിന്‍റെ നെറുകയില്‍ ചാര്‍ത്തിയ തൊടുകുറിയായിരുന്നു ഡോ ഗോപിനാഥ പിള്ള എന്ന പേര് . കൊല്ലത്ത് നിന്നും കോന്നിയില്‍ പറിച്ചു നട്ട നന്മ മരം .അതായിരുന്നു അന്തരിച്ച ഡോ ഗോപിനാഥപിള്ള . കോന്നിയുടെ പ്രിയങ്കരനായ കുടുംബ ഡോക്ടർ ആതുര സേവന രംഗത്തെ കോന്നിയുടെ താരകം ഡോ. ഗോപിനാഥപിള്ള വിടവാങ്ങി. പതിറ്റാണ്ടുകളായി തലമുറകളുടെ പ്രിയ ഡോക്ടറായി നിറഞ്ഞുനിന്ന് സ്വതസിദ്ധമായ ശൈലിയിൽ മൃദുവായ കരസ്പർശത്താൽ രോഗശമനത്തിലേക്ക് പ്രിയപ്പെട്ടവരെ കൂട്ടിക്കൊണ്ടുപോയിരുന്ന അത്ഭുത സിദ്ധി ലഭിച്ചിരുന്ന ഭിഷഗ്വരനായിരുന്നു അദ്ദേഹം. ഉടമസ്ഥതയിലുണ്ടായിരുന്ന പീപ്പിൾസ് ആശുപത്രിയിലേക്ക് എത്തുന്ന പ്രിയപ്പെട്ടവരെ ചെറു പുഞ്ചിരിയാൽ നെറ്റിതടത്തിൽ കൈവെള്ളകൊണ്ട് തൊടുമ്പോൾ തന്നെ കടുത്ത പനിയുമായി എത്തുന്നയാൾ സന്തോഷത്തോടെ കുടുംബത്തിലേക്ക് തിരികെ പോന്നിരുന്ന കാലം ഇപ്പോള്‍…

Read More

വിവിധ ജില്ലകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത ( 09/06/2025 )

  കേരളത്തിലെ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. NOWCAST dated 09/06/2025   Moderate rainfall with strong surface wind, speed occasionally reaching 40 kmph is likely at one or two places in Ernakulam and Thrissur districts; Moderate rainfall is likely to occur at one or two places in the Pathanamthitta, Alappuzha, Kottayam, Idukki, Malappuram, Kozhikode, Kannur & Kasaragod districts of Kerala.

Read More

യുവേഫ നേഷന്‍സ് ലീഗ് :പോർച്ചുഗല്ലിന്

  യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ പോർച്ചുഗലിന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3 നെതിരെ 5 ഗോളുകള്‍ക്കാണ് പോർച്ചുഗൽ വിജയം നേടിയത്.ആദ്യ പകുതിയില്‍ സ്‌പെയിന്‍ മുന്നിലായിരുന്നു. 21ാം മിനിറ്റില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 25-ാം മിനിറ്റില്‍ പോർച്ചുഗലിന്‍റെ നുനോ മെന്‍ഡിസ് ആദ്യ ഗോള്‍ നേടി. മെന്‍ഡിസിന്‍റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ ആണിത്. ഇതോടെ മത്സരം സമനിലയിലായി.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിന്‍ ലീഡ് നേടി. മൈക്കല്‍ ഒയാര്‍സബാല്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. സ്‌പെയിനിന് 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി. 90 മിനിറ്റിന് ശേഷവും സമനില തുടര്‍ന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍, 120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല.പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല…

Read More

കാലാവസ്ഥ അറിയിപ്പ് (08/06/2025)

  അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Light rainfall is very likely to occur at isolated places in the Kollam, Pathanamthitta, Kottayam, Idukki, Palakkad, Malappuram, Kozhikode, Wayanad & Kannur districts of Kerala.    

Read More

പ്രധാന വാർത്തകൾ/വിശേഷങ്ങൾ (08/06/2025)

    ◾ 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ഇനി ബീഹാറിലും, അതുപോലെ ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ഇനിയും ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം ‘മാച്ച് ഫിക്‌സഡ്’ തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും ദേശീയ ദിനപത്രത്തില്‍ വന്ന ലേഖനത്തില്‍ രാഹുല്‍ ഗാന്ധി കുറിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം ബാലിശമാണെന്നും പരീക്ഷയില്‍ തോറ്റ കുട്ടിയുടേതിന് തുല്യമാണെന്നും ബിജെപി ആരോപിച്ചു.   ◾ 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍മാരില്‍ നിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാല്‍, പക്ഷപാതപരമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്നും കമ്മീഷന്‍ പ്രതികരിച്ചു.   ◾ 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിലനില്‍ക്കെ തിരഞ്ഞെടുപ്പ് കമ്മീഷനോട്…

Read More

ഡോ :ഗോപിനാഥപിള്ള നിര്യാതനായി

  konnivartha.com: കോന്നി എലിയറയ്ക്കൽ കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പീപ്പിൾസ് ഹോസ്പിറ്റൽ ഉടമ കോന്നി ചൈനാമുക്ക്  പൊയ്‌കയില്‍  ഗോപിനാഥപിള്ള (ഗോപി ഡോക്ടർ)ആലുവായിലെ വീട്ടില്‍ വെച്ച് അന്തരിച്ചു . വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു . കോന്നിയിലെ ആദ്യകാല ഡോക്ടര്‍ ആണ് . പീപ്പിൾസ് ഹോസ്പിറ്റൽ നിര്‍ത്തലാക്കി അവിടെ ഗാന്ധി ഭവന്‍റെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ നടന്നു വരുന്നു . കോന്നി ഇ എം എസ് സൊസൈറ്റിയുടെ രക്ഷാധികാരിയാണ് . കോന്നി കേന്ദ്രമായുള്ള വേദി ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ആദ്യകാല അധ്യക്ഷനായിരുന്നു .  

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

  പ്രതിരോധവകുപ്പ് ജീവനക്കാരനായ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു.കോഴിക്കോട് നടക്കാവ് കൊടൽ നെച്ചിയിൽ കരുണ വീട്ടിൽ അശ്വിൻ (27) ആണ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ പ്രതിരോധവകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ രാമദാസിൻ്റെയും ബിന്ദുവിൻ്റെയും മകനാണ്. സഹോദരി: അംഗിത. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Read More

ടാപ്പിങ്ങിന് പോയ ദമ്പതികളെ പന്നി ആക്രമിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

  ടാപ്പിങ്ങിന് ഇരുചക്ര വാഹനത്തിൽ പോയ ദമ്പതികളെ പന്നി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ നെടുമങ്ങാട് നന്ദിയോട് ആലുംകുഴി ഇമ്മാനുവേൽ ഹൗസിൽ ആർ. ഗ്ലോറി(62)യെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഭർത്താവ് ജോസിനും പരുക്കുണ്ട്. ഗ്ലോറിയാണ് വാഹനം ഓടിച്ചിരുന്നത്.

Read More

പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം.പത്താം ക്ലാസ് വിദ്യാർഥി ജിത്തു(15)വാണ് മരിച്ചത്. ഷാനു, യദു എന്നിവർ‌ക്കാണ് പരുക്കേറ്റു. ഫുട്ബോൾ കളിക്കുശേഷം മീൻ പിടിക്കാൻ പോകുന്നതിനിടെയാണ് അപകടം.മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റൊരാൾ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

Read More