നേരിയ മഴയ്ക്ക് സാധ്യത

  കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Light rainfall is very likely to occur at isolated places in the Pathanamthitta, Idukki, Ernakulam, Thrissur & Palakkad districts of Kerala.

Read More

റാന്നി ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്ത്

  konnivartha.com: പത്തനംതിട്ട ജില്ലയിലെ ആദ്യ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി റാന്നിയെ പ്രഖ്യാപിച്ച് എംഎല്‍എ അഡ്വ പ്രമോദ് നാരായണ്‍. പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് ലൈഫ് ഭവന പദ്ധതി സഹായകമായെന്നും തൊഴില്‍ അന്വേഷകര്‍ ഉള്‍പ്പടെ എല്ലാവരെയും പ്രതിസന്ധികളില്‍ ചേര്‍ത്തു നിര്‍ത്തിയ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. റാന്നി താലൂക്കാശുപത്രി നിര്‍മാണം ആരംഭിച്ചു. റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡ് സ്ത്രീ സൗഹൃദമാക്കുന്നതിന് 50 ലക്ഷം രൂപ അനുവദിക്കും . നോളേഡ്ജ് വില്ലേജിന്റെ ഭാഗമായി സൗജന്യ പിഎസ്‌സി പരിശീലനം, കുടുംബശ്രീയുമായി ചേര്‍ന്ന് സ്‌കില്‍ ഡെവലപ്പ്മെന്റ് എന്നിവ ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ ആര്‍ പ്രകാശ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം നയന സാബു , പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അജിമോന്‍ പുതുശ്ശേരിമല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഗീത…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/06/2025 )

പരിസ്ഥിതി ദിനത്തില്‍ ‘പച്ച’ മനുഷ്യനായി ജില്ലാ കലക്ടര്‍ സമയം രാവിലെ  9.20. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ നിര്‍ത്തുമ്പോള്‍ കയറാനായി ഒരു യാത്രികന്‍ കൂടി ഉണ്ടായിരുന്നു, പത്തനംതിട്ടയുടെ സ്വന്തം കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ടിക്കറ്റെടുത്ത് ഗണ്‍മാനോടൊപ്പം ജില്ലാ കലക്ടറെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അത്ഭുതം. സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര്‍ സെല്‍ഫി പകര്‍ത്താന്‍ തിരക്കുകൂട്ടി. തുടര്‍ന്ന് അടുത്ത കെഎസ്ആര്‍ടിസി ബസില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക്. പിന്നീട് കാല്‍ നടയായി കലക്ടറേറ്റിലേക്ക്.  കലക്ടറേറ്റ് അങ്കണത്തില്‍ ഫലവൃക്ഷ തൈയും  നട്ട്  ചേമ്പറിലേക്ക്.  പരിസ്ഥിതി ദിനത്തില്‍ ‘പച്ച’ മനുഷ്യനായി ഔദ്യോഗിക ജീവിതത്തിലേക്ക് കലക്ടര്‍ കടന്നു. ‘ഈ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്‍ന്നാല്‍ ഒരു ദിവസമെങ്കിലും…

Read More

കേരളത്തിലെ കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്ക് ബക്രീദ് അവധി ശനിയാഴ്ച്ച

  konnivartha.com: ബക്രീദ് അവധി 2025 ജൂൺ 07 (ശനി) ലേക്ക് മാറ്റിവച്ച കേരള ഗവണ്മെൻ്റ് ഉത്തരവ് പ്രകാരം കേരളത്തിലെ കേന്ദ്ര ഗവൺമെൻ്റ് ഓഫീസുകൾക്കും അവധി ശനിയാഴ്ചയിലേക്ക് മാറ്റിയതായി കോ-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 2025 ജൂൺ 6 (വെള്ളി) പ്രവൃത്തി ദിവസമായിരിക്കും.

Read More

നാളെ ( 06/06/2025 ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

  konnivartha.com: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( 06/06/2025 ) അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു . ഒന്നു മുതൽ 12 വരെയുള്ള ക്‌ളാസുകൾ ഉള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6)അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചു .ഐ ടി ഐ കൾക്കും അവധി ആയിരിക്കും. ബക്രീദ് ദിനമായ ശനിയാഴ്ച നേരത്തെതന്നെ പൊതുഅവധി പ്രഖ്യാപിച്ചിരുന്നു  

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 11 ന് 10.30. എംബിബിഎസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50. ഫോണ്‍: 0468 2344823, 2344803

Read More

പരിസ്ഥിതി ദിനത്തില്‍ ‘പച്ച’ മനുഷ്യനായി ജില്ലാ കലക്ടര്‍

    സമയം രാവിലെ 9.20. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ നിര്‍ത്തുമ്പോള്‍ കയറാനായി ഒരു യാത്രികന്‍ കൂടി ഉണ്ടായിരുന്നു, പത്തനംതിട്ടയുടെ സ്വന്തം കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ടിക്കറ്റെടുത്ത് ഗണ്‍മാനോടൊപ്പം ജില്ലാ കലക്ടറെ കണ്ടപ്പോള്‍ യാത്രക്കാര്‍ക്ക് അത്ഭുതം. സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം കൂടി. അപ്രതീക്ഷിതമായി വിഐപിയെ കണ്ട യാത്രക്കാര്‍ സെല്‍ഫി പകര്‍ത്താന്‍ തിരക്കുകൂട്ടി. തുടര്‍ന്ന് അടുത്ത കെഎസ്ആര്‍ടിസി ബസില്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലേക്ക്. പിന്നീട് കാല്‍ നടയായി കലക്ടറേറ്റിലേക്ക്. കലക്ടറേറ്റ് അങ്കണത്തില്‍ ഫലവൃക്ഷ തൈയും നട്ട് ചേമ്പറിലേക്ക്. പരിസ്ഥിതി ദിനത്തില്‍ ‘പച്ച’ മനുഷ്യനായി ഔദ്യോഗിക ജീവിതത്തിലേക്ക് കലക്ടര്‍ കടന്നു. ‘ഈ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ടയും കൂടെ ചേര്‍ന്നാല്‍ ഒരു ദിവസമെങ്കിലും നമുക്ക് വായു മലിനീകരണത്തില്‍ നിന്നും…

Read More

കോന്നി :കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ മൂന്ന് സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു

  konnivartha.com: കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ ക്യാമറ സ്ഥാപിച്ചു. കുളത്തുമണ്‍, ചെളിക്കുഴി, കല്ലേലി ഭാഗങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. കാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാരപാത കണ്ടെത്തി തുടര്‍നടപടിയിലേക്ക് കടക്കും. കഴിഞ്ഞ ദിവസം കമ്പകത്തുംപച്ചയില്‍ നിന്ന് ആനക്കൂട്ടത്തെ കിളിയറ ഭാഗത്തേക്ക് തിരിച്ചു വിട്ടിരുന്നു. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത മനസിലാക്കുന്നതിനാണ് കാമറ സ്ഥാപിച്ചത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന മൂന്ന് സംഘമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന്‍ ഗണ്‍ ഉപയോഗിക്കും. സംഘത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍. കോന്നി- 9188407513, റാന്നി- 9188407515

Read More

കേരള തീരത്ത് മുങ്ങിയ കപ്പലിൽ കാത്സ്യം കാർബൈഡ് മുതൽ തേങ്ങ വരെ

  നാലു കണ്ടെയ്നറുകളിൽ കശുവണ്ടി പരിപ്പ് ,46 കണ്ടെയ്നറുകളിൽ തേങ്ങയും വിവിധ നട്ട്സ്സുകളും,39 കണ്ടെയ്നറുകളിൽ കോട്ടൺ ഇനങ്ങള്‍ ,60 കണ്ടെയ്നറുകളിൽ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്ള പോളിമർ അസംസ്കൃത വസ്തുക്കള്‍ ,87 കണ്ടെയ്നറുകളിൽ വിവിധ തടികള്‍ ,71 കണ്ടെയ്നറുകള്‍ ശൂന്യം ,12 എണ്ണത്തില്‍ കാത്സ്യം കാർബൈഡ് (ഒരു രാസസംയുക്തമാണ് കാൽസ്യം കാർബൈഡ്,കാൽത്സ്യം സൈനാമൈഡ് , അസറ്റ്‌ലീൻ എന്നീ രാസപദാർത്ഥങ്ങളുടെ നിർമ്മാണത്തിന് വാണിജ്യപരമായി ഉപയോഗിക്കുന്ന സംയുക്തമാണ് ഇത്.കാൽസ്യം കാർബൈഡ് ജലവുമായി പ്രവർത്തിപ്പിച്ച് അസറ്റിലിൻ നിർമ്മിക്കുന്നു.ഉന്നതോഷ്മാവിൽ കാൽസ്യം കാർബൈഡ് നീരാവിയുമായി പ്രവർത്തിച്ച് കാൽസ്യം കാർബണേറ്റ്, കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ എന്നിവയുണ്ടാകുന്നു) എന്നിവയാണ് ഉണ്ടായിരുന്നത് .കസ്റ്റംസിന് കൈമാറിയ പട്ടികയിൽ ആണ് ഇനം തിരിച്ചുള്ള കണക്ക് ഉള്ളത് . മുങ്ങിയ കപ്പലിലെ 13 കണ്ടയ്നറുകൾ ഇപ്പോഴും കപ്പലില്‍ തന്നെ ഉണ്ടെന്നു ആണ് അറിയുന്നത് . 13 കണ്ടെയ്നറുകളിലാണ് പ്രശ്നമുള്ളത്. അവ എടുത്തു മാറ്റുന്നതിനുള്ള ശ്രമങ്ങൾ…

Read More

ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തില്‍ നിരോധിച്ചു

  konnivartha.com: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ. ‘Atorvastatin Tablets IP 10mg ATOSTOL-10’, ‘BON-HEUR Pharmaceuticals, Plot No. 130B-131, Sector 6A, IIE, Sidcul, Haridwar, Uttarakhand-249 403.’ BHT-24080745 07/2026 ‘Nicorandil Tablets IP 5mg Nicoline-5’ Digital Vision 176, Mauza Ogli Nahan Road, Kala-Amb, Dist: Sirmour (HP)-173030 GTE2153A 07/2026…

Read More