പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 04/06/2025 )

സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം: ജില്ലാ കലക്ടര്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍,  ദിവസം രണ്ടു യാത്ര അനുവദനീയം, യാത്രാപരിധി 40 കിലോമീറ്റര്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ബസുകളില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. കണ്‍സെഷന്‍ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ അറിയിക്കാം. വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍ ലഭിക്കും. യാത്രപരിധി 40 കിലോമീറ്ററാണ്. യൂണിഫോമിന്റെയും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം. അംഗീകൃത കോളജ് വിദ്യാര്‍ഥികളുടെ കൈവശം സ്ഥാപന മേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. ദിവസം രണ്ടു യാത്ര മാത്രമേ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് അനുവദിക്കു.…

Read More

പത്തനംതിട്ട ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ ( 04/06/2025 )

  ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ 11. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 128 കുടുംബങ്ങളിലായി 165 പുരുഷന്‍മാരും 160 സ്ത്രീകളും 100 കുട്ടികളും ഉള്‍പ്പെടെ 425 പേരാണ് ക്യാമ്പിലുള്ളത്. കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, വേങ്ങല്‍ എംടിഎല്‍പിഎസ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്‌കൂള്‍, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, നിരണം സെന്റ് മേരീസ് എച്ച് എസ്, പെരിങ്ങര പിഎംവി എല്‍പിഎസ് ഓഡിറ്റോറിയം, പെരിങ്ങര സര്‍ക്കാര്‍ എല്‍പിഎസ്, തിരുവല്ല സിഎംഎസ് എച്ച്എസ്എസ് എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു.

Read More

സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം

സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം: ജില്ലാ കലക്ടര്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍, ദിവസം രണ്ടു യാത്ര അനുവദനീയം,യാത്രാപരിധി 40 കിലോമീറ്റര്‍ konnivartha.com: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ബസുകളില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. കണ്‍സെഷന്‍ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ അറിയിക്കാം. വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍ ലഭിക്കും. യാത്രപരിധി 40 കിലോമീറ്ററാണ്. യൂണിഫോമിന്റെയും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം. അംഗീകൃത കോളജ് വിദ്യാര്‍ഥികളുടെ കൈവശം സ്ഥാപന മേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. ദിവസം രണ്ടു യാത്ര മാത്രമേ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് അനുവദിക്കു.…

Read More

കാട്ടാനക്കൂട്ടത്തെ കോന്നി കമ്പകത്തുംപച്ചയില്‍ കണ്ടെത്തി: ദൗത്യം തുടരുന്നു

  konnivartha.com: കോന്നി കുളത്തുമണ്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് അയയ്ക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കാട്ടാനക്കൂട്ടത്തെ കമ്പകത്തുംപച്ചയില്‍ കണ്ടെത്തി. റാപിഡ് റെസ്പോണ്‍സ് ടീം, വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. കാട്ടാനക്കൂട്ടത്തെ കണ്ടെത്താന്‍ സംഘം മൂന്നായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ആനക്കൂട്ടത്തിന്റെ സഞ്ചാരപാത കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് അയയയ്ക്കുകയാണ് ദൗത്യം. ഡ്രോണ്‍ സംവിധാനവും ഉപയോഗിച്ചു. ആനകളെ ഉള്‍ക്കാട്ടിലേക്ക് കയറ്റി വിടുന്നതിന് പമ്പ് ആക്ഷന്‍ ഗണ്‍ കരുതിയിട്ടുണ്ട്. സംഘത്തിന് വേണ്ട നിര്‍ദേശം നല്‍കുന്നതിന് വനത്തിന് പുറത്ത് ടീമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോന്നി വനം ഡിവിഷനിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയിരുന്നു. കലഞ്ഞൂര്‍, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തെ തുടര്‍ന്നാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ആനകളെ ഉള്‍ക്കാട്ടില്‍ എത്തിച്ചതിനുശേഷം പ്രദേശത്ത് സോളാര്‍…

Read More

ശബരിമല നട തുറന്നു : പ്രതിഷ്ഠാദിനം നാളെ (05.06.2025)

    ശബരിമല പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശക്തമായ മഴയെ അവഗണിച്ചും ആയിരങ്ങളാണ് ഭഗവാനെ വണങ്ങാൻ കാത്ത് നിന്നത്. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. നാളെയാണ് (05.06.2025, ഇടവ മാസത്തിലെ അത്തം നക്ഷത്രം) പ്രതിഷ്ഠാദിനം. പ്രതിഷ്ഠാദിനത്തിൽ രാവിലെ അഞ്ചിന് നട തുറക്കും. പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ജൂൺ 5 ന് രാത്രി 10 മണിക്ക് നട അടയ്ക്കും.

Read More

കുളത്തുമൺ:കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു

konnivartha.com: കാട്ടാന ഇനി എന്തു കാട്ടാനാ? നാടിറങ്ങുന്ന കാട്ടാനക്കൂട്ടത്തെ തിരിച്ചു വിടാനുള്ള ദൗത്യത്തിന് കുളത്തുമണ്ണില്‍ തുടക്കം: ആനക്കൂട്ടത്തെ തേടി കാടുകയറി പ്രത്യേക ദൗത്യസംഘം   konnivartha.com: കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ കാട്ടാനശല്യം നേരിടുന്നതിനായി അഡ്വ.കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തതിന്‍ പ്രകാരം  കലഞ്ഞൂർ കുളത്തുമൺ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള “ദൗത്യം”ആരംഭിച്ചു. പോലീസ് -ഫോറസ്റ്റ് സേനകളുടെ സംയുക്ത നേതൃത്വത്തിൽ ആണ് മാസ്സ് ഡ്രൈവ് നടത്തുന്നത് .അന്‍പതോളം അടങ്ങുന്ന ദൗത്യ സംഘം കുളത്തുമണ്ണില്‍ രാവിലെ എത്തിയെങ്കിലും കനത്ത മഴ മൂലം താമസിച്ചാണ് “ദൗത്യം” ആരംഭിച്ചത് . മൂന്നു സംഘമായി തിരിഞ്ഞാണ് കാട്ടാനകളെ കണ്ടെത്തുവാന്‍ ഇറങ്ങിയത്‌ . സംഘത്തിനു ഭക്ഷണം ഒരുക്കി നല്‍കാന്‍ കര്‍ഷകരടങ്ങുന്ന നാട്ടുകാര്‍ രംഗത്ത് ഉണ്ട് . ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റി…

Read More

ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ( 04/06/2025 )

  കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Thunderstorm with moderate rainfall & gusty wind speed reaching 40 kmph is likely to occur at one or two places in the Kollam, Pathanamthitta, Alappuzha, Kottayam, Ernakulam & Thrissur districts; Moderate rainfall is likely to occur at one or two places in the Thiruvananthapuram, Palakkad & Malappuram districts; Light rainfall is likely…

Read More

അടൂര്‍ :കാർ ലോറിയിലേക്ക് ഇടിച്ചുകയറി: 2 പേരുടെ നില ഗുരുതരം

  അടൂര്‍ ബൈപ്പാസിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ആണ് അപകടം നടന്നത് . പന്തളം സ്വദേശികളായ സബിൻ, വിഷ്ണു, ആദർശ്, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്.വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു.

Read More

പ്രധാന വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 04/06/2025 )

    ◾ മോഹകപ്പില്‍ മുത്തമിട്ട് വിരാട് കോലിയും റോയല്‍ ചാലഞ്ചേഴ്സും. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടം നേടി റോയല്‍ ചാലഞ്ചേഴ്സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്നാണ് ബെംഗളൂരു കന്നിക്കിരീടം നേടിയത്. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ആറു റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 43 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 30 പന്തില്‍ 61 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ കത്തികയറിയ ശശാങ്ക് സിംഗിനും പഞ്ചാബിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് ശശാങ്ക് നിംഗിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ 22 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. നാല്…

Read More

ഡോ. ജിതേഷ്ജിയെ ചെറുകോൽ എൻ. എസ്. എസ് കരയോഗം ആദരിച്ചു

  konnivartha.com: 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയുമടക്കം ഒരു ലക്ഷത്തിൽപരം ചരിത്ര സംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറഞ്ഞ് അമേരിക്കൻ മെറിറ്റ് കൗൺസിലിന്റെ ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതിക്ക് അർഹനായ ഡോ. ജിതേഷ്ജിയെ 712 ആം നമ്പർ ചെറുകോൽ എൻ. എസ്. എസ് കരയോഗം ആദരിച്ചു. റാന്നി ചെറുകോൽ എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന നടന്ന ചടങ്ങിൽ എൻ. എസ്. എസ്. റാന്നി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം. എ. ഗോപാലൻ നായർ, കരയോഗം പ്രസിഡന്റ് സി കെ ഹരിശ്ചന്ദ്രൻ എന്നിവർ പൊന്നാടയും മെമന്റോയും നൽകി ജിതേഷ്ജിയെ ആദരിച്ചു. കരയോഗം പ്രസിഡന്റ് സി കെ ഹരിശ്ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കരയോഗം സെക്രട്ടറി കെ. ജി. സനിൽ കുമാർ, വനിതാ സമാജം പ്രസിഡന്റ് എസ്. ചിന്താമണിയമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ…

Read More