തൊഴില്‍തട്ടിപ്പ്; തായ്ലാന്റില്‍ നിന്നും ഇതുവരെ ഡല്‍ഹിയെലെത്തിച്ചവരില്‍ 15 മലയാളികള്‍

  konnivartha.com; തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കുപ്രസിദ്ധമായ മ്യാൻമാറിലെ തെക്ക്-കിഴക്കൻ പ്രദേശമായ മ്യാവാഡി ടൗൺഷിപ്പിലുള്ള കെ.കെ പാർക്ക് സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽ നിന്നും തായ്ലന്റിലേയ്ക്ക് രക്ഷപ്പെട്ടവരില്‍ 26 വനിതകളുൾപ്പെടെ 578 ഇന്ത്യക്കാരെ ഡല്‍ഹിലെത്തിച്ചു. 2025 നവംബർ 6 നും, 10 നും ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തായ്ലന്റിലെ മെയ് സോട്ടില്‍ നിന്നും ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിച്ചവരില്‍ 15 പേര്‍ മലയാളികളാണ്. ഇവരില്‍ ആദ്യ വിമാനത്തിലെത്തിയ ഒരാളെ കഴിഞ്ഞദിവസം നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. ബാക്കിയുളള 14 പേരെ ഇന്ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തിക്കും. ഒക്ടോബറിൽ മ്യാൻമാർ സൈന്യം കെ.കെ. പാർക്ക് സമുച്ചയത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ അതിര്‍ത്തി കടന്ന് തായാലന്റില്‍ എത്തിയത്. തുടര്‍ന്ന് അനധികൃതമായി പ്രവേശിച്ചതിന് ഇവര്‍ തായാലന്റ് അധികൃതരുടെ പിടിയിലുമായി. തുടര്‍ന്ന്…

Read More

കോന്നി ഉപജില്ല കേരള സ്‌കൂൾ കലോത്സവം ഇന്ന് മുതല്‍ 14 വരെ നടക്കും

  konnivartha.com; ഉപജില്ല കേരള സ്‌കൂൾ കലോത്സവം 11, 12, 13, 14 തീയതികളിൽ കോന്നിയിൽ നടക്കും. ഗവ. എച്ച്എസ്എസ്, ഗവ. എൽപി സ്‌കൂൾ, ആർവി എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കുയിരിക്കുന്നത്. 12-ന് 9.30-ന് കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 3602 കുട്ടികൾ മേളയിൽ മത്സരിക്കുമെന്ന് എഇഒ ആർ.എസ്. ബിജു കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

Read More

2025-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം: ഡേവിഡ് സൊല്ലോ ഏറ്റുവാങ്ങി

Hungarian British writer David Szalay has won the 2025 Booker Prize for fiction with ‘Flesh’, his portrait of a man from adolescence on a Hungarian social housing estate to the world of London’s super-rich 2025-ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരനായ ഡേവിഡ് സൊല്ലോയ്ക്ക് .ലണ്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.   ഡേവിഡ് സൊല്ലോയുടെ ‘ഫ്‌ലെഷ്’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.ഇപ്പോള്‍ വിയന്നയിലാണ് ഡേവിഡ് സൊല്ലോ താമസിക്കുന്നത് .തന്റെ നിയന്ത്രണത്തിനപ്പുറമുള്ള സംഭവങ്ങളാല്‍ ജീവിതം താറുമാറാകുന്ന ഒരു മനുഷ്യന്റെ കൗമാരം മുതല്‍ വാര്‍ധക്യം വരെയുള്ള ജീവിതമാണ് നോവല്‍ പറയുന്നത്. 50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക. ഇന്ത്യന്‍ സാഹിത്യകാരി കിരണ്‍ ദേശായിയുടേതുള്‍പെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത് .ഇംഗ്ലീഷ് ഭാഷയില്‍ രചിക്കപ്പെടുന്ന നോവലുകള്‍ക്ക്…

Read More

മാമലയില്‍ ശരണം വിളിയുടെ മാറ്റൊലി മുഴങ്ങുന്നു : മണ്ഡല മകരവിളക്ക് തീർഥാടനം: ശബരിമല നട 16ന് തുറക്കും

    വൃശ്ചികപ്പുലരിയിലെ സൂര്യ കിരണങ്ങള്‍ ശബരിമലയിലെ മാമാലകളുടെ നെറുകയില്‍ അനുഗ്രഹം ചൊരിയുമ്പോള്‍ ശരണം വിളികളുടെ മാറ്റൊലി അയ്യപ്പ സ്വാമിയുടെ പൂങ്കാവനത്തില്‍ കെട്ടു നിറയ്ക്കും . മണ്ഡല മകരവിളക്ക് തീർഥാടനത്തിന് അയ്യപ്പക്ഷേത്രനട 16നു വൈകിട്ട് 5നു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ വിളക്ക് തെളിക്കും.മാളികപ്പുറം ക്ഷേത്രം തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകും.പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ച ശേഷമാണു തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും .നിയുക്ത മേൽശാന്തിമാരാണ് ആദ്യം തൃപടി കയറുക.ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് ശബരിമലയിലും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി.മനു നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരാകുന്ന ചടങ്ങുകൾ നടക്കും…. 17നു വൃശ്ചികപ്പുലരിയിൽ പൂജകൾ തുടങ്ങും. ഡിസംബർ 26നു വൈകിട്ട് 6.30നു തങ്കയങ്കി ചാർത്തി ദീപാരാധന…

Read More

ഡൽഹി സ്ഫോടനം:കേരളത്തിൽ സുരക്ഷ ശക്തമാക്കി

  ഡല്‍ഹി സ്‌ഫോടനം:രാജ്യ വ്യാപകമായി ജാഗ്രത പ്രഖ്യാപിച്ചു : കേരളത്തിലും പോലീസ് പരിശോധന ഡല്‍ഹിയില്‍ കാര്‍ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി.   റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി .ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുക്കളോ സാധനങ്ങളോ കാണുകയാണെങ്കില്‍ 112-ല്‍ വിളിച്ച് അറിയിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി .കോഴിക്കോട്, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തി വരുന്നു .

Read More

Delhi blast: Maharashtra on high alert, security tightened in Mumbai

  A high alert has been issued in Maharashtra following a blast in a car parked near the Red Fort metro station in New Delhi on Monday evening, and security has been beefed up at vital installations, police said. A senior police officer said a “precautionary alert” has been issued for Mumbai. “All the unit commanders at the district level in Maharashtra and commissioners of cities have been instructed to remain alert to avoid any untoward incidents”, a police official said. Union Home Minister Amit Shah spoke to the Delhi…

Read More

ഡല്‍ഹിയിലെ കാര്‍ സ്‌ഫോടനം: മഹാരാഷ്ട്രയിലും അതീവ ജാഗ്രത

  ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിച്ചു നിരവധിയാളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും പോലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചു . ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു..പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി

Read More

ഡല്‍ഹിയില്‍ വൻ സ്ഫോടനം: നിർത്തിയിട്ട കാറുകൾ പൊട്ടിത്തെറിച്ചു; നിരവധി മരണം

  ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം. എട്ടോളം പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.എട്ടോളം വാഹനങ്ങൾ കത്തിനശിച്ചു .റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്.തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു.പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റി.നിരവധി വിനോദ സഞ്ചാരികൾ വരുന്ന മേഖലയാണിത്. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ ചാന്ദ്നി ചൗക്കും സമീപമാണ്.

Read More

ഭാഷാ പരിശീലനം നൽകുന്നതിന് അപേക്ഷിക്കാം

  konnivartha.com; വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി മൂന്ന് ലക്ഷം തൊഴിലന്വേഷകർക്ക് ഇംഗ്ലീഷ് ഭാഷ പരിശീലന മോഡ്യൂൾ തയ്യാറാക്കുന്നതിനും ഭാഷ പരിശീലനം നൽകുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കും ഐ.ടി.ഐ./ പോളിടെക്‌നിക് പാസായി തൊഴിൽ തേടുന്നവർക്കുമായി നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് ഇംഗ്ലീഷ് ഭാഷാ-അഭിമുഖ-തൊഴിൽ പരിശീലനം നടപ്പിലാക്കുന്നത്. പരിശീലനങ്ങൾ നവംബർ അവസാനവാരത്തോടുകൂടി ആരംഭിക്കും. ഇതിലേക്കായി ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകാൻ പ്രാവീണ്യമുള്ള പരിശീലകരെ തിരഞ്ഞെടുക്കും. സംസ്ഥാനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്കായി പരിശീലനം നൽകി ഐ.ടി.ഐ./ പോളിടെക്നിക് അടിസ്ഥാനത്തിൽ വിന്യസിക്കും. അപേക്ഷിക്കുന്നതിന്: https://forms.gle/FA9BkTLPv28BCxgi6.

Read More

തദ്ദേശതലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായി

അമൃത് യോഗത്തിൽ പുതിയ പദ്ധതികൾക്ക് അനുമതി konnivartha.com; ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന 38-ാമത് അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ തദ്ദേശതലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായി. ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ അമൃത് 1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി വിലയിരുത്തി. നിരവധി പ്രധാന നഗര വികസന പദ്ധതികളിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ 5.15 കോടി രൂപയുടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും 5.25 കോടി രൂപയുടെ വാലാഞ്ചേരി മുനിസിപ്പാലിറ്റിയുടെയും മൂന്ന് മൈക്രോ കുടിവെള്ള പദ്ധതികൾക്ക് അനുമതി നൽകി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വഴുന്നൊറാടി മൈക്രോ ഡ്രിങ്കിംഗ് വാട്ടർ സപ്ലൈ സ്‌കീമിന് 5.15 കോടി രൂപ (CAPEX 5.0 കോടി, O&M…

Read More