ഇന്ത്യന്‍ ഹോക്കിയുടെ 100 വര്‍ഷങ്ങള്‍ :വിപുലമായ ആഘോഷ പരിപാടികള്‍

  konnivartha.com; ഇന്ത്യന്‍ ഹോക്കിയുടെ 100 വര്‍ഷങ്ങള്‍ (1925-2025) ആഘോഷിക്കുന്നതിനായി വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക, തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയുമായി സഹകരിച്ച് നടക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ നവംബര്‍ 7 ന് ന്യൂഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാജ്യത്തെ 550 ലധികം ജില്ലകളിലുടനീളം സമാന്തര പരിപാടികളും നടക്കും. ഇന്ത്യയുടെ സമ്പന്നമായ ഹോക്കി പൈതൃകത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്ന ഈ നിര്‍ണായക പരിപാടിയില്‍ രാജ്യത്തിന് യശസ്സ് സമ്മാനിച്ച ഇതിഹാസ താരങ്ങളെ ആദരിക്കുകയും, ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന ഈ കായികരംഗത്തിന്റെ സ്ഥിരോത്സാഹത്തെ ആഘോഷിക്കുകയും ചെയ്യും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ രാവിലെ എട്ടരയ്ക്ക് ആരംഭിക്കും, ഇന്ത്യന്‍ ഹോക്കിയുടെ മഹത്തായ യാത്രയുടെ സത്ത ഉള്‍ക്കൊള്ളുന്ന പ്രത്യേക പരിപാടികളുടെ ഒരു പരമ്പര തന്നെ ഇതില്‍ ഉള്‍പ്പെടുന്നു. ‘ഇന്ത്യ…

Read More

എഡ്മിൻ്റണിലെ മഞ്ചാടി മലയാളം സ്കൂളിന്റെ കേരള ദിനാഘോഷവും , കണിക്കൊന്ന സർട്ടിഫിക്കറ്റു വിതരണവും

  konnivartha.com/ എഡ്മിന്റൻ: കാനഡ എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ് ) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും, കേരള ദിനാഘോഷവും നടത്തി. കേരള സർക്കാരിൻ്റെ മലയാളം മിഷന്റെ രണ്ട് വർഷത്തെ മലയാള പഠന പദ്ധതിയാണ് കണിക്കൊന്ന. .റെയ്ഹാൻ മുഹമ്മദ്, മുഹമ്മദ് യാസീൻ, ജമീൽ കുഞ്ഞുമുഹമ്മദ്, അഥിതി ബെവിൻ, ഒലിവിhയ അനിൽ,ഒസാന അനിൽ, അന്ന മരിയ ഡോണിൽ, ഇവാൻ അലക്സ് എന്നീ എട്ട് വിദ്യാർത്ഥികളാണ് കണിക്കൊന്ന പരീക്ഷ പാസായി, മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്. ഏകദേശം ഇരുപതിനായിരത്തിലധികം മലയാളികൾ താമസിക്കുന്ന കാനഡയിലെ എഡ്മിൻ്റ്റണിൽ ആദ്യമായാണ് കുട്ടികൾ മലയാളം മിഷൻ്റെ സർട്ടിഫിക്കേറ്റ് പരീക്ഷ പൂർത്തിയാക്കുന്നത്. മഞ്ചാടി മലയാളം സ്കൂളിൽ കണിക്കൊന്ന കോഴ്സിലും സൂര്യകാന്തി ഡിപ്ലോമ കോഴ്‌സിലും ആയി അൻപതോളം വിദ്യാർത്ഥികൾ മലയാളം പഠിക്കുന്നുണ്ട്. ബ്രൂക്ക്സൈഡ് ഹാളിൽ നടന്ന കേരള ദിനാഘോഷത്തിന്…

Read More

വാര്‍ഷിക വില്‍പനയില്‍ റെക്കോര്‍ഡ് കുറിച്ച് സ്‌കോഡ

  konnivartha.com/ തിരുവനന്തപുരം: സ്‌കോഡ ഇന്ത്യയിലെ വാര്‍ഷിക വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്‌കോഡ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 61,607 യൂണിറ്റുകള്‍ വിറ്റു. ഇതിന് മുമ്പ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റതിന്റെ റെക്കോര്‍ഡ് 2022-ല്‍ 53,721 കാറുകള്‍ വിറ്റതായിരുന്നു. കൂടാതെ, ഒരു മാസം വിറ്റ കാറുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ സ്‌കോഡ ഒക്ടോബറില്‍ 8,252 കാറുകള്‍ വിറ്റു. സ്‌കോഡയുടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ മാസമാണിത്. കൈലാഖ്, കോഡിയാക്, കുഷാഖ്, സ്ലാവിയ, ഒക്ടേവിയ ആര്‍എസ് എന്നീ കാറുകളുടെ ജനപ്രിയതയാണ് വില്‍പന വര്‍ദ്ധിക്കാന്‍ കാരണം. നിരത്തുകളിലേക്ക് തിരിച്ചെത്തുന്ന ഒക്ടേവിയ ആര്‍എസ് വില്‍പന ആരംഭിച്ച് 20 മിനിട്ടുകള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞിരുന്നു. Skoda sets record in annual sales Thiruvananthapuram: Skoda sets new…

Read More

ജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിച്ചു

  സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ‘ജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ്’ എല്ലാ ജില്ലകളിലും ആരംഭിച്ചു. കൂടുതൽ വ്യാപാരികളെ ജി.എസ്.ടി സംവിധാനത്തിൻറെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനും, ജി.എസ്.ടി റിട്ടേണുകൾ ഫയൽ ചെയ്യുന്നത് വർദ്ധിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന തലത്തിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ബഡ്ജറ്റ് 2025-2026 ൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. 40 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള, ചരക്കുകൾ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസ്സിൽ സേവനം കൂടി ഉൾപ്പെടുന്നുണ്ടെങ്കിൽ 20 ലക്ഷത്തിന് മേൽ വാർഷിക വിറ്റുവരവുള്ള ബിസിനസ്സുകാരും നിയമപ്രകാരം നിർബന്ധമായും ജി.എസ്.ടി രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. ഇത് കൂടാതെ ചരക്ക് സേവന നികുതി നിയമം സെക്ഷൻ 24ൽ പരാമർശിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഉൾപ്പെടുന്ന വ്യാപാരികൾ വിറ്റ് വരവ് പരിധി കണക്കാക്കാതെ തന്നെ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. രജിസ്‌ട്രേഷൻ എടുക്കുന്നത് മൂലം വ്യാപാരത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്നതോടൊപ്പം, ഇൻപുട്ട്…

Read More

ഇന്നും നാളെയും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം(നവംബർ 4, 5)

  മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 14 ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി നൽകും. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവുമാണ് ഈ അവസരം…

Read More

വിവരങ്ങൾ ചോർത്തി നൽകി; പത്തനംതിട്ടയില്‍ ഹാക്കർ അറസ്റ്റിൽ

  വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പണം വാങ്ങി ചോർത്തി നൽകിയെന്ന ആരോപണത്തെ തുടര്‍ന്ന് ഹാക്കർ എന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായി .ഫോൺ കോളിന്റെ വിശദാംശങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, രഹസ്യ പാസ്‌വേഡുകൾ തുടങ്ങിയ വിവരങ്ങളാണ് ഇയാൾ പണം വാങ്ങി ചോര്‍ത്തി നല്‍കിയത് എന്ന് പോലീസ് പറയുന്നു .   അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി. ജോസിനെ (23) ആണ് പത്തനംതിട്ട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.കേന്ദ്ര രഹസ്യ്വാന്വേഷണ ഏജൻസി നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് നടപടി എന്നാണ് അറിയുന്നത് .   സൈബർ സുരക്ഷയിൽ വിദ്യാഭ്യാസ യോഗ്യത നേടിയ ഇയാൾ ഹൈദരാബാദിലെ സ്വകാര്യ കുറ്റാന്വേഷണ ഏജൻസിയുമായി ചേർന്നാണ് ഹാക്കിങ്ങിലൂടെ സ്വകാര്യ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് പോലീസിന് ലഭിച്ച വിവരം .   ജോയലിന്റെ ലാപ്ടോപ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.സമൂഹ മാധ്യമങ്ങൾ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/11/2025 )

ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍:നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ നാലിന് പകല്‍ 12 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലായാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന്‍, പോലീസ് ഹെല്‍പ്പ് ഡെസ്‌ക്, മൂന്ന് ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്‍, ഇസിജി റൂം, ഐ.സി.യു, ഫാര്‍മസി, സ്റ്റോര്‍…

Read More

പത്തനംതിട്ട ഭക്ഷ്യസുരക്ഷാ ലാബിന് പുതിയ കെട്ടിടം :ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

  പത്തനംതിട്ട ജില്ല ഭക്ഷ്യസുരക്ഷാ ലാബിന് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം യാഥാര്‍ഥ്യമായി. പൂര്‍ണമായും സംസ്ഥാന ഫണ്ടുപയോഗിച്ചാണ് ലാബ് ആധുനികവത്ക്കരിച്ചിട്ടുള്ളത്. പത്തനംതിട്ട നഗരത്തില്‍ അണ്ണായിപാറയിലുളള ലാബിന്റെ ഉദ്ഘാടനം നവംബര്‍ നാലിന് വൈകിട്ട് നാലിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലയെ സംബന്ധിച്ചിടത്തോളം ഭക്ഷ്യ സുരക്ഷാ ലാബ് സുപ്രധാനമാണ്. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വഴിപാട് സാധനങ്ങള്‍ പരിശോധിക്കുന്നതിനായി 1997ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 1998 മുതല്‍ ജില്ലയില്‍ ജില്ലാ ഭക്ഷ്യപരിശോധന ലബോറട്ടറി പ്രവര്‍ത്തിച്ചു വരുന്നു. ലബോറട്ടറിയില്‍ കുടിവെള്ള പരിശോധയ്ക്കും മറ്റ് ഭക്ഷ്യവസ്തുക്കളുടെ പ്രാഥമിക പരിശോധന നടത്തുവാനുമുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ജില്ലാ ഭക്ഷ്യപരിശോധന ലാബ് അത്യാധുനിക സംവിധാനത്തോടെ കൂടുതല്‍ വിപുലീകരിച്ചത്. ലബോറട്ടറിയുടെ താഴത്തെ നിലയില്‍ സാമ്പിള്‍ റിസീവിംഗ് ആന്റ് സ്റ്റോറേജ്, ഓഫീസ്, കെമിക്കല്‍ സ്റ്റോറേജ് റൂം,…

Read More

ഭരണഭാഷാ സേവന പുരസ്‌കാരം:സോണി സാംസണ്‍ ഡാനിയേലിന്

konnivartha.com;  പത്തനംതിട്ട ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം നേടിയ സോണി സാംസണ്‍ ഡാനിയേല്‍. കളക്ടറേറ്റില്‍ റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്.

Read More