ഭരണഭാഷാ സേവന പുരസ്‌കാരം:സോണി സാംസണ്‍ ഡാനിയേലിന്

konnivartha.com;  പത്തനംതിട്ട ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരം നേടിയ സോണി സാംസണ്‍ ഡാനിയേല്‍. കളക്ടറേറ്റില്‍ റവന്യൂ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്.

Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം:ബിഎല്‍ഒമാര്‍ നവംബര്‍ നാലു മുതല്‍ വീടുകള്‍ കയറും: ജില്ലാ കലക്ടര്‍

  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പത്തനംതിട്ട ജില്ലയില്‍ നവംബര്‍ നാലു മുതല്‍ ഒരു മാസം വീടുകള്‍ സന്ദര്‍ശിച്ച് എന്യുമറേഷന്‍ ഫോം വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ബിഎല്‍ഒ മാരുടെ ഭവന സന്ദര്‍ശനം മുന്‍കൂട്ടി രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജ്ജീകരിക്കും. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. പട്ടികയെ കുറിച്ചുള്ള എതിര്‍പ്പുകളും ആവശ്യങ്ങളും അപേക്ഷിക്കാനുള്ള കാലയളവ് ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടുവരെയാണ്. ഹിയറിംഗും പരിശോധനയുമുള്ള നോട്ടീസ് ഘട്ടം ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെ നടക്കും. അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനം പൂര്‍ണമായും വിട്ടു നല്‍കുന്നതിന്…

Read More

നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍

    ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍: നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ നാലിന് പകല്‍ 12 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സര്‍ക്കാരിന്റെ കരുതലായാണ് നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന്‍, പോലീസ് ഹെല്‍പ്പ് ഡെസ്‌ക്, മൂന്ന് ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്‍, ഇസിജി റൂം,…

Read More

നോര്‍ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകള്‍

നോര്‍ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകള്‍: സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര്‍ 4 ന്) പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും വിദേശ തൊഴില്‍ കുടിയേറ്റത്തിന് മുന്നോടിയായുളള പരിശീലന പരിപാടിയായ നോര്‍ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (PDOP) നടപ്പു സാമ്പത്തിക വര്‍ഷത്തെ പരിപാടികള്‍ക്ക് നാളെ (നവംബര്‍ 4 ന്) തിരുവനന്തപുരത്ത് തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഗീതാകുമാരി എസ് സ്വാഗതവും നോര്‍ക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജര്‍ (റിക്രൂട്ട്മെന്റ് ) സാനു കുമാര്‍ എസ് നന്ദിയും പറയും. നോര്‍ക്ക റൂട്ട്സ്…

Read More

കോന്നി അരുവാപ്പുലത്ത് വാഹനാപകടം :വീട്ടമ്മ മരണപ്പെട്ടു

  konnivartha.com; കോന്നി അരുവാപ്പുലം പമ്പ റബേഴ്സ് ജംഗ്ഷനിൽ വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരണപ്പെട്ടു . അരുവാപ്പുലം തോപ്പിൽ ജോസിന്‍റെ ഭാര്യ രാജി (36)യാണ് മരണപ്പെട്ടത് .സ്കൂട്ടറും ക്രയിന്‍ വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു .

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് : മികച്ച ജനപ്രിയ ചിത്രം ‘പ്രേമലു’, മികച്ച ഗാനരചയിതാവ് വേടൻ

  മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ konnivartha.com; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം .   മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.   സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി. മികച്ച സംവിധായകൻ: ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്).,മികച്ച സ്വഭാവ നടി: ലിജോമോൾ,മികച്ച ഗാനരചയിതാവ്: വേടൻ,മികച്ച തിരക്കഥാകൃത്ത്: ചിദംബരം,മികച്ച തിരക്കഥാകൃത്ത്(അഡാപ്റ്റേഷൻ): ലാജോ…

Read More

ഡോ.എം .എസ്. സുനിലിന്റെ 364 -മത് സ്നേഹഭവനം അജുവിന്‍റെ അഞ്ചംഗ കുടുംബത്തിന്

  പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബര്‍ക്ക് പണിതു നൽകുന്ന 364-ാമത് സ്നേഹഭവനം ബാബു സാറിന്റെ തൊണ്ണൂറാം ജന്മദിന സമ്മാനമായി കടമ്മനിട്ട കുട്ടത്തോട് ചെമ്മാന്തറ അജുവിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സംവിധായകനും സിനിമാതാരവുമായ ബൈജു എഴുപുന്ന കേരളപ്പിറവി ദിനത്തിൽ നിർവഹിച്ചു. 65 വർഷങ്ങളോളം പഴക്കമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ചെറിയ വീട്ടിൽ ആയിരുന്നു അജുവും ഭാര്യ റീനയും രണ്ട് പെൺകുഞ്ഞുങ്ങളും 84 വയസ്സുള്ള മാതാവും താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിത്യ ചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം നിർമ്മിക്കാൻ സാധിക്കാതെ ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്നത് നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും, അടുക്കളയും, ഹാളും, ശുചി മുറിയും, സിറ്റൗട്ടും…

Read More

ഇന്ത്യയുടെ സി എം എസ്-03 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ സി എം എസ്-03 വിജയകരമായി വിക്ഷേപിച്ചു:ആശയവിനിമയ ഉപഗ്രഹമായ സി എം എസ്-03 വിജയകരമായി വിക്ഷേപിച്ചു ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ആശയവിനിമയ ഉപഗ്രഹമായ സി എം എസ്-03 (CMS-03) യുമായി ഐ എസ് ആർ ഒയുടെ എൽ വി എം 3-എം 5 (LVM3-M5) റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി കുതിച്ചുയർന്നു. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള മൾട്ടി-ബാൻഡ് ഉപഗ്രഹമാണ് ഈ ദൗത്യത്തിൽ വിക്ഷേപിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപ സമുദ്രമേഖലകളിലുമുള്ള ആശയവിനിമയ കവറേജ് വർദ്ധിപ്പിക്കുന്നതിനായി ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (Geosynchronous Transfer Orbit – GTO) എത്തിക്കും . ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച എൽ വി എം 3 റോക്കറ്റിന്റെ അഞ്ചാമത്തെ ഓപ്പറേഷനൽ ഫ്ലൈറ്റാണ് എൽ വി എം 3-എം 5. മുൻപ് ജി എസ് എൽ വി എം കെ 3…

Read More

കേരളത്തിലെ മികച്ച സ്‌കൂളുകളെ തേടി കൈറ്റിന്റെ ‘ഹരിത വിദ്യാലയം 4.0’

  പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിത വിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ ഡിസംബർ മുതൽ ആരംഭിക്കും. സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് ഇതിനായി നവംബർ 15-നകം അപേക്ഷിക്കാം. പ്രൈമറി സ്‌കൂളുകൾക്കും ഹൈസ്‌കൂൾ- ഹയർ സെക്കന്ററി വിഭാഗങ്ങൾക്കും ഇത്തവണ പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. സ്‌കൂളുകൾ www.hv.kite.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സ്‌കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്‌കൂളുകളെ തിരഞ്ഞെടുക്കുക. സ്‌കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ…

Read More

ശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ചു

  ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി വകയിരുത്തി. കൊല്ലത്ത് 15 റോഡുകൾക്ക് 54.20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു. ഇടുക്കിയിൽ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32.42 കോടി, തൃശൂരിൽ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

Read More