അഞ്ച് ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടി ടീം ഗ്ലോഫ്സെൻസ് konnivartha.com: ഹിമ തടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കം (Glacier Lake Outburst Flood – GLOF) ലഘൂകരിക്കാനായി നൂതനവും സുസ്ഥിരവുമായ പ്രോട്ടോ ടൈപ്പ് മോഡൽ വികസിപ്പിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി സഹകരിച്ച് തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് സംഘടിപ്പിച്ച ‘ഹിമാഷീൽഡ്’ ദേശീയ ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഹിമാഷീൽഡ് ഗ്രാൻഡ് ചലഞ്ചിലെ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഹിമതടാകങ്ങളിലെ ജലസ്ഫോടനം വഴി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടുന്നതിന് നൂതനവും സുസ്ഥിരവുമായ തദ്ദേശീയ പരിഹാരങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഇലക്ട്രോണിക്സ് & ഐ ടി സെക്രട്ടറി എസ് കൃഷ്ണനാണ് 2024 ഓഗസ്റ്റ് 24-ന് രാജ്യവ്യാപകമായ ചാലഞ്ചിന് തുടക്കമിട്ടത്. 151 ടീമുകൾ പങ്കാളികളായ…
Read More