konnivartha.com : 2022 ലെ, അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലുകൾ 151 പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു . കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഉന്നത പ്രൊഫഷണൽ നിലവാരം പ്രോത്സാഹിപ്പിക്കുന്നതും, അത്തരം മികവിനെ അംഗീകരിക്കുന്നതും ലക്ഷ്യമിട്ടാണ് 2018-ൽ ഈ മെഡൽ സമ്മാനിക്കാനാരംഭിച്ചത്. ഈ പുരസ്‌ക്കാരങ്ങൾ ലഭിച്ചവരിൽ 15 പേർ സിബിഐയിൽ നിന്നും, 11 പേർ മഹാരാഷ്ട്ര പോലീസിൽ നിന്നും, 10 പേർ വീതം മധ്യപ്രദേശ്, ഉത്തർപ്രദേശ് പോലീസിൽ നിന്നുമാണ്. 8 പേർ വീതം കേരള പോലീസ്, രാജസ്ഥാൻ പോലീസ്, പശ്ചിമ ബംഗാൾ പോലീസ് എന്നിവിടങ്ങളിൽ നിന്നും ബാക്കിയുള്ളവർ മറ്റ് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും മറ്റ് സംഘനകളിൽ നിന്നുമുള്ളവരാണ്. ഇതിൽ ഇരുപത്തിയെട്ട് പേർ (28) വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കേരളത്തിൽ നിന്ന്: 1) ശ്രീ ആനന്ദ് ആർ, എഎഐജി 2) ശ്രീ കെ കാർത്തിക്, ജില്ലാ പോലീസ് മേധാവി…
Read More