konnivartha.com /പത്തനംതിട്ട : പ്രതികൾ അമിതവേഗതയിൽ വാഹനമോടിച്ചുപോയത് ചോദ്യം ചെയ്തവരുടെ കൂട്ടത്തിലുണ്ടെന്ന് ആരോപിച്ച്, യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച കേസിൽ 7 പ്രതികളെയും കൊടുമൺ പോലീസ് പിടികൂടി. അങ്ങാടിക്കലിൽ ശനി രാത്രി 8 മണിയ്ക്കാണ് സംഭവം. അങ്ങാടിക്കൽ വായനശാലാ ജംഗ്ഷൻ മുണ്ടയയ്ക്കൽ തെക്കേതിൽ ജയപ്രകാശാണ്(39) വീടിനുമുന്നിൽ പ്രതികളുടെ ക്രൂരമർദ്ദനങ്ങൾക്ക് വിധേയനായത്. പ്രതികളായ കൊടുമൺ ഇടത്തിട്ട കളത്തിൽ തെക്കേതിൽ അനിൽകുമാറിന്റെ മകൻ അഭിഷേക് (23),വിളയിൽ വീട്ടിൽ വിത്സന്റെ മകൻ വിനു വിത്സൻ (20), വിളയിൽ പടിഞ്ഞാറ്റേതിൽ ലാലു മകൻ അരവിന്ദ് (23), കക്കത്താനത്ത് വിളയിൽ അശോകന്റെ മകൻ അമൽ (22), പന്തളം തെക്കേക്കര പാറക്കര തട്ടയിൽ ആലുവിള വീട്ടിൽ രാജേന്ദ്രൻ മകൻ വിശാഖ് (23), ഓമല്ലൂർ നെടുമ്പള്ളിൽ ആറ്റരികം വീട്ടിൽ വിജയൻ മകൻ വിശാൽ (22), ഇടത്തിട്ട ഉമേഷ് ഭവനം വീട്ടിൽ കമലാസനൻ മകൻ ഉമേഷ് 23)…
Read More